മലയാളം ബ്ലോഗുകള്‍ ആകെ മഴനനഞ്ഞുകിടക്കുകയാണ്.
മഴവെള്ളത്തില്‍ ചവിട്ടാതെ, ചെളിതെറിപ്പിക്കാതെ, സൂക്ഷിച്ചുവേണം യാത്ര.
ചില സ്ഥലങ്ങളില്‍ മഴയോടൊപ്പം ആലിപ്പഴം പോലെ ഗൃഹാതുരത്വം വീഴുന്നു. ചില ബ്ലോഗുകളില്‍ നിന്നും നനുത്ത കാറ്റും വീശുന്നുണ്ട്...
....എത്രകാലമുണ്ടാകും ഈ ഇടവപ്പാതി?
8 comments:
എല്ലാ മലയാളം ബ്ലോഗുകള്‍ക്കും പനിയില്ല. എന്റെ ബ്ലോഗിനെ ഞാന്‍ പുറത്ത് വിടാതെ അടച്ചിട്ടിരിക്കുകയായിരുന്നു. ബാക്കി എല്ലാത്തിനും പനി പിടിച്ചു. കുമാര്‍ ബ്ലോഗിന് കുട ചൂടിച്ചതുകൊണ്ട് അതിനും പനിയില്ല. ഇല്ലേ?
കുട മാത്രമല്ല, വിക്സിട്ട് ഒരു ആവിയും പിടിച്ചു.
എന്റെ ബ്ലോഗിന് ഒരു മൂക്കടപ്പു തുടങ്ങിയോ എന്ന് സശയം തോന്നിയതുകൊണ്ടാണ് കുട ചൂടിച്ചത്.
ഒരു ബ്ലോഗിനെ വളര്‍ത്തിയെടുക്കാന്‍ എന്തൊക്കെ പാടുപെടണം....
പനിയും മഴയും ഒന്നും അല്ല ഇവിടെ പ്രശ്നം. അനാദിയായ കാലത്തില്‍ നിന്നും ഒരു തുള്ളി കോരിയെടുക്കാന്‍ കഴിയാത്തതാണ് ഇവിടെ പ്രശ്നം :)
കുമാറേ,
ഗോദ്റെജിന്റെ നല്ല പൂട്ട് വാങ്ങാന്‍ കിട്ടും . ഇങ്ങനെ പാട്പെട്ട് വളര്‍ത്തിയെടുക്കേണ്ട കാര്യം ഇല്ല. പൂട്ട് വാങ്ങിക്കൊണ്ട് വന്ന് പൂട്ടിവെച്ച് സുഖായി ഇരിക്കാം. ഞാന്‍ അങ്ങനെ ചെയ്താലോന്ന് ആലോചിക്ക്യാ. എനിക്ക് ഇതില്‍ ഒരു ഭാവിയും ഇല്ലാന്നു ഒരാള്‍ പറഞ്ഞു :(
പനിയല്ല കടുത്ത തലവേദനയാണെന്റെ ബ്ലോഗിന്.
സുവിന്റെ ബ്ലോഗിനുഭാവിയില്ല എന്നുപറഞ്ഞ മണ്ടനാരാണ്‍?
എങ്കില്‍ ഒരു ബ്ലോഗിനും ഭാവിയുണ്ടാവാന്‍ വഴിയില്ല.
സൂവിന്റെ ബ്ലോഗിന് ഭാവില്ല എന്നു പറഞ്ഞ മണ്ടനെതിരേ ബ്ലോഗുരോക്ഷം ആളിക്കത്താനാണിട.
എഴുത്തു നിര്‍ത്തരുത്, എന്നും സൂര്യന്‍ ഉദിക്കുമ്പോള്‍ തുറകളിലെ നായ്ക്കള്‍ അതിനെ നോക്കി കുരയ്ക്കാറൂണ്ട്, എന്നാലും എന്നും സൂര്യന്‍ ഉദിക്കാറില്ലേ? പിന്നെയാണോ, സൂര്യന്റെ ഗായത്രി!
മഴ താഴോട്ട്
മിഴി മേലോട്ട്
പഴയ മഴയുണ്ടോ?
പുതിയ മൊഴിയുണ്ടോ?
കുടപ്പടം ഉഗ്രന്‍!
Post a Comment