Saturday, July 02, 2005

പുഴയോടൊപ്പം #01

പെരിയാര്‍. തട്ടേക്കാട്‌ വനത്തിനരുകില്‍ (എറുമാടത്തില്‍ നിന്നുള്ള ദൃശ്യം)

6 comments:

Kalesh Kumar said...

നല്ല പടം കുമാര്‍...
ഫോട്ടൊഗ്രാഫിയില്‍ ആരാ ഗുരു?

Kumar Neelakandan © (Kumar NM) said...

ഫോട്ടോഗ്രഫിയെക്കുറിച്ചു പറയാനൊന്നും ഞാന്‍ ആളല്ല. ഇതെല്ലാം just point and shoot style.
കാഴ്ചകള്‍ തന്നെ ഗുരു. പ്രകാശം ഒരു പാടു കുറുക്കുവഴികളും പ്രചോദനവും തന്നു. പിന്നെ ഒത്തിരി സുഹൃത്തുക്കള്‍, വാക്കുകള്‍.
കാഴ്ചകള്‍ പ്രകൃതിയില്‍ ഉണ്ട്‌. നമ്മള്‍ അതിനെ എങ്ങനെ ഫ്രൈം ചെയ്യുന്നു എന്നതിനു മാത്രം പ്രസക്തി. കലേഷ്‌ നിങ്ങളുടെ ഉള്ളിലെ ഫോട്ടോഗ്രാഫര്‍ക്ക്‌ ഈ വാക്കുകള്‍ കൊണ്ട്‌ ഞാന്‍ അനക്കമിട്ടു എന്നാണ്‌ എന്റെ പ്രതീക്ഷ.

Recover old blog said...

picture perfect

Kalesh Kumar said...

പ്രിയ കുമാര്‍,

കുഞ്ഞുന്നാളില്‍ എന്റെ അമ്മാവന്‍ എടുത്ത പടങ്ങള്‍ കാണാന്‍ തുടങ്ങിയത്‌ തൊട്ട്‌, ഒരു മുഴുവന്‍ സമയ ഫോട്ടോഗ്രാഫറാകണമെന്നായിരുന്നു എന്റെ ജീവിതത്തിലെ ലക്ഷ്യം. ഡിഗ്രിക്ക്‌ പഠിക്കുന്ന കാലത്ത്‌ എന്റെ അമ്മച്ചിയുടെ കാരുണ്യം കൊണ്ട്‌ ഒരു എസ്‌.എല്‍.ആര്‍ വാങ്ങി. കുറേ പടങ്ങള്‍ എടുത്തു. കുറേ കല്യാണപടങ്ങള്‍ എടുത്ത്‌ കാശുണ്ടാക്കി ലെന്‍സുകളും ഫില്‍റ്ററുകളും വാങ്ങി. എസ്‌.എല്‍.ആറില്‍ പടങ്ങള്‍ എടുക്കാന്‍ തുടങ്ങിയപ്പം മനസ്സിലായി എനിക്ക്‌ ഒന്നും അറിയില്ലന്ന്! പഠിക്കാമെന്നു കരുതി കേരള യൂണിവേഴ്സിറ്റിയുടെ ഒരു 6 മാസ ഫോട്ടൊഗ്രാഫി കോഴ്സിനു ചേര്‍ന്നു. ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ നിന്നും മറ്റും ഫോട്ടൊഗ്രാഫിയെ കുറിച്ചും സിനിമട്ടോഗ്രാഫിയെ കുറിച്ചും കിട്ടാവുന്ന പുസ്തകങ്ങളൊക്കെ എടുത്ത്‌ വായിച്ച്‌ മിക്കതിന്റെയും ഫോട്ടോസ്റ്റാറ്റുകള്‍ എടുത്ത്‌ സൂക്ഷിച്ചു. നല്ല ചില സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരില്‍ നിന്ന് ഒരുപാട്‌ കാര്യങ്ങള്‍ ചോദിച്ചും കണ്ടും മനസ്സിലാക്കി. പിന്നെയും കുറേ പടങ്ങള്‍ എടുത്തു. ചിലതൊക്കെ പത്രങ്ങളിലും വാരികകളിലും ഒക്കെ അടിച്ചു വന്നു. ചിലത്‌ പ്രിന്റെടുത്ത കളര്‍ ലാബുകളില്‍ അവര്‍ തന്നെ എന്‍ലാര്‍ജ്‌ ചെയ്തു വച്ചു! പഠിത്തം അവസാനിച്ച സമയത്ത്‌ അവസാനം ഭ്രാന്ത്‌ മൂത്ത്‌ ഒരു പരസ്യകമ്പനി അങ്ങ്‌ തുടങ്ങി. 2 BFAക്കാര്‍ സുഹൃത്തുക്കള്‍ ജോലിക്കാരായും കൂടി. അത്‌ ഒന്നര വര്‍ഷം ഓടി. മകന്റെയും
കമ്പനിയുടെയും പോക്ക്‌ ശരിയല്ലന്ന് കണ്ട എന്റെ അച്ഛന്‍ അത്‌ പൂട്ടിച്ച്‌ എന്നെ സൌദി അറേബ്യയിലേക്ക്‌ നാടുകടത്തി!
എന്നിലെ ഫോട്ടോഗ്രാഫര്‍ ജീവിതത്തിനുമുന്നില്‍ മുട്ടുമടക്കി!
താങ്കള്‍ എടുത്ത പടങ്ങള്‍ കണ്ട്‌ എന്റെ പഴയ കാലം എനിക്കോര്‍മ്മ വന്നു! അതു കൊണ്ടാ ഇത്രേം എഴുതിയത്‌. ദയവായി പടങ്ങള്‍ വീണ്ടും വീണ്ടും വീണ്ടും പോസ്റ്റ്‌ ചെയ്യുക.

Kumar Neelakandan © (Kumar NM) said...

കലേഷ്‌, നിങ്ങള്‍ എന്നെ ഞെട്ടിച്ചു.
നിങ്ങളുടെ ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ട്‌.
കേരളത്തില്‍ എവിടായിരുന്നു നിങ്ങളുടെ പരസ്യകമ്പനി?
ഞാന്‍ 10-12 വര്‍ഷമായി ഈ ഫീല്‍ഡില്‍ തന്നെ. ഇപ്പോള്‍ 'മുദ്ര'യില്‍. ഈ കാലത്തിനിടയില്‍ ഒത്തിരി തവണ തോന്നിയതായിരുന്നു, ഒരു സ്വന്തം സ്ഥാപനം. എന്തായാലും ഇന്നും അതു ഒരു സ്വപ്നം മാത്രം. യാഥാര്‍ത്യമക്കാന്‍ തോന്നാത്ത സ്വപ്നം.

Kalesh Kumar said...

എന്റെ പരസ്യകമ്പനിയുടെ പേര്‌ "image&imagination" എന്നായിരുന്നു. അത്‌ I&I എന്നാക്കി. തിരുവനന്തപുരത്തായിരുന്നു ഓഫീസ്‌. തമ്പാനൂര്‍ തുടങ്ങി പിന്നെ ഓഫീസ്‌ പട്ടത്തേക്ക്‌ മാറ്റി. അത്‌ പൂട്ടീട്ട്‌ 8-9 വര്‍ഷമെങ്കിലും കഴിഞ്ഞിട്ടുണ്ടാകും! എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്‌. സ്വന്തമായി തുടങ്ങാന്‍ സമയമായി എന്നു തോന്നുമ്പം തുടങ്ങുക. ഭാവുകങ്ങള്‍!

ഞാന്‍ എടുത്ത പടങ്ങള്‍ ഒന്നും ഇപ്പം എന്റെ കൈവശം ഇല്ല കുമാര്‍. നല്ലൊരു ക്യാമറ മേടിച്ചിട്ട്‌ പടം എടുക്കല്‍ വീണ്ടും തുടങ്ങണം എന്ന് ഏത്‌ നല്ല പടം കാണുമ്പഴും മനസ്സില്‍ തോന്നാറുണ്ട്‌. പിന്നെ ഞാന്‍ ബേസിക്കലി ഒരു "മടിയന്‍" ആണ്‌! :) കുമാര്‍, പടങ്ങള്‍ ഇനിയും പോസ്റ്റ്‌ ചെയ്യണേ!