നാളെ, നാട്ടില്‍ ബാക്കിയുള്ള ഞങ്ങള്‍ മലയാളികള്‍ക്ക് ഒരു ഉത്സവമാണ്. ഹര്‍ത്താല്‍ ഉത്സവം. കാരണം എന്താണെന്നുചോദിക്കരുത്, വലിച്ചുനീട്ടിപ്പറയാന്‍ അറിയില്ല. മുന്‍പെന്നപോലെ '....കേന്ദ്ര നയങ്ങള്‍ക്ക് എതിരെ....'
ബന്ദ് നിരോധിച്ചെങ്കിലും ഹര്‍ത്താലുകളും ഫലത്തില്‍ ബന്ദ് തന്നെ.നാളെ മലയാളി ആഘോഷിക്കും... ഇന്നുതന്നെ കള്ളുവാങ്ങി സ്റ്റോക്ക് ചെയ്തും സുഹൃത്തുക്കളെ വിളിച്ചറിയിച്ചും എല്ലാം ഇന്നേ ഉറപ്പിക്കുന്നു. മഴയുടെ തണുപ്പില്‍ ചീട്ടുകളിച്ചും കട്ടനടിച്ചും കള്ളുകുടിച്ചും രസിക്കാം.
'ഹര്‍ത്താല്‍ ദിന പ്രത്യേക ചലചിത്രം' എന്നൊരു സ്ലോട്ടിനെക്കുറിച്ച് ഇനി ചാനലുകള്‍ക്ക് ചിന്തികാവുന്നതാണ്. സധാരണ ഞായറുകളെക്കാള്‍ വ്യൂവര്‍ഷിപ്പും കിട്ടും. കാരണം വേറേ ഓപ്ഷന്‍സ് ഒന്നുമില്ലല്ലൊ.
മറുനാടന്‍ മലയാളികളെ, നിങ്ങള്‍ക്ക് ഒരു ഉത്സവം കൂടി നഷ്ടപ്പെടുന്നു
6 comments:
ങ്ങീഈഈഈഈഈഈഈഈഈ
എനിയ്ക്കും പോണം പൂരത്തിനു്
ങ്ങീഈഈഈഈഈഈഈഈഈഈ
കെവിന്‍, നിങ്ങള്‍ കരയാന്‍പോലും മറന്നുപോയി. നാട്ടില്‍ വന്ന് കുറച്ചു ദിവസം നിന്നിട്ട് പോകൂ.. ഭാഗ്യമുണ്ടെങ്കില്‍... നിങ്ങളുടെ വരവിന്റെ അന്നുതന്നെ ഈ ഉത്സവത്തിനു കൂടാം. അതാകുമ്പോള്‍ പിന്നെ ഒരിക്കലും മറക്കില്ല
Good, thought provoking Kumar. kevinE, enthaa profilil or "X" mark? Anil, you can see another "X" mark and laugh!!
സുനില്‍,
ഞാന്‍ ആ കമന്റ് വായിച്ചില്ല. മംഗ്ലീഷ് വായിക്കാനറിയുന്ന ഒരാള്‍ പറഞ്ഞാണറിഞ്ഞത്.
ഇപ്പോഴും ഞാന്‍ ചിരിക്കുന്നു. കാരണം 'കെവിനും സിജിയും' ഫോട്ടോ സുനിലിനു കാണാന്‍ പറ്റുന്നില്ല (പകരം എക്സ്). പക്ഷേ എനിക്കു കാണാനും പറ്റുന്നു!!! ഗുണപാഠം : നമ്മളുള്ള മൂന്നു നാടുകളിലും ചിലപ്പോഴൊക്കെ മാത്രമേ കാറ്റ് ഒരേ ദിശയില്‍ വീശുന്നുള്ളൂ.
ഇന്നത്തെ ഉത്സവത്തെപ്പറ്റി എനിക്കൊന്നും പറയാനില്ല. പക്ഷേ ഇത്തരം ഉത്സവങ്ങളെ ക്രിയാത്മക വീക്ഷണത്തോടെ കണ്ടുതുടങ്ങാന്‍ സ്വദേശ-വിദേശ മലയാളികള്‍ ഇനിയും പഠിച്ചിട്ടില്ലാന്നു തോന്നുന്നു. ഒരു തമാശ, ഒരു വിനോദം, കടുത്ത പ്രതിപത്തി അല്ലെങ്കില്‍ മറിച്ച് പിന്നെ ഒരു ബു.ജി.സ്‌റ്റൈല്‍ വിമര്‍ശനം - നമുക്കീ നയങ്ങളും പ്രശ്നങ്ങളുമൊരു പ്രശ്നമല്ല, നേരിട്ടവ നമ്മെ ബാധിക്കുന്നതുവരെ.
കുമാറേ കളിയാക്കീം കൊണ്ടിരിക്കാതെ പ്രതികരിക്കൂ.
കെവിനേ മഴക്കാലത്ത് വേറുതേ മോങ്ങരുതുട്ടോ. മാക്രി വിചാരിക്കും അതിനെ കളിയാക്കാന്ന്. ഹിഹിഹി.
കുമാര്‍,
കറന്റ് കട്ടെന്ന പോലെ ഹര്‍ത്താലും കേരളത്തില്‍ താമസിക്കുന്ന മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.
കുറച്ച് നാള്‍ നാട്ടില്‍ നിന്നിട്ട് ഇവിടെ വരുമ്പോള്‍ വൈകിട്ട് 6 1/2 തൊട്ട് 9 മണി വരെ കറന്റ് 1/2 മണിക്കൂര്‍ പോകാതിരിക്കുമ്പം വല്ലാത്ത ഒരു അസ്വസ്ഥതയാ! :)
ശ്രീലങ്കന്‍ സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടിട്ടുണ്ട് ശ്രീലങ്കയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയാല്‍ വീട്ടുകാരെല്ലാം റ്റി.വി യുടെ മുന്നില്‍ ആയിരിക്കും. കാരണം അന്ന് ഏറ്റവും നല്ല പരിപാടികളായിരിക്കും അവര്‍ സമ്പ്രേക്ഷണം ചെയ്യുക.
Post a Comment