Thursday, July 28, 2005

കർമ്മപരമ്പരയുടെ മറ്റൊരു താഴ്വരയിൽ.

പണ്ട്‌ പണ്ട്‌ ഓന്തുകൾക്കും മുൻപ്‌ ദിനോസറുകൾക്കും മുൻപ്‌ ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിൽ ആറാടിനിന്ന ഒരു താഴ്വരയിൽ എത്തി.

'ഇതിന്റെ അപ്പുറം കാണണ്ടേ?' ചെറിയബിന്ദു വലിയതിനോടുചോദിച്ചു.

'പച്ചപിടിച്ച താഴ്വര' ഏടത്തി പറഞ്ഞു 'ഞാനിവിടെത്തന്നെ നിൽക്കട്ടെ'

'എനിക്ക്‌ പോകണമെന്നുണ്ട്‌' അനിയത്തി പറഞ്ഞു 'പക്ഷേ ഏടത്തിയെ ഒറ്റയ്ക്കാക്കിയിട്ട്‌ പോയാൽ ഞാൻ ഏടത്തിയെ മറക്കും'.

ഏടത്തി ഒന്നും പറഞ്ഞില്ല.

അനിയത്തി അവളുടെ മുന്നിൽ കിടന്ന അനന്തപഥങ്ങളിലേക്ക്‌ ഒന്നുകൂടി നോക്കി. എന്നിട്ടു ഏടത്തിയോട്‌ ചേർന്നു നിന്നു. അസ്തമയത്തിന്റെ താഴ്വരയിൽ അവർ തനിച്ചു ഒരുമിച്ചു നിന്നു.

ഇതിഹാസകാരൻ പറഞ്ഞപോലെ ഇതു കർമ്മബന്ധത്തിന്റെ സ്നേഹരഹിതമായ കഥയല്ല. ഇതിൽ അകൽച്ചയില്ല, ദു:ഖം മാത്രമേയുള്ളു.

(ഇതിഹാസത്തിലെ ആകർഷകമായ വരികളെ ഒരു ചിത്രത്തിനുവേണ്ടി തിരിച്ചുവിട്ട ഈ തെറ്റ്‌ മേഘങ്ങൾക്കിടയിലെ ഇതിഹാസകാരനും, വായനക്കാരും ഖസാക്കുകാരും ഒക്കെ പൊറുക്കും എന്നു കരുതുന്നു.)

46 comments:

സു | Su said...

പടം നന്നായിട്ടുണ്ട് :)

കലേഷ്‌ കുമാര്‍ said...

കുമാർ നന്നായിട്ടുണ്ട്‌!

kumar © said...

നന്ദി, സൂ. 'നടക്കനിറങ്ങിയ രണ്ടു ജീവ ബിന്ദുക്കളുടെ കഥയും' കഥപറഞ്ഞ ഇതിഹാസവും സൂവിന്‌ അറിയാം എന്നു കരുതുന്നു, അതറിയാത്തവര്‍ക്ക്‌ ഞാന്‍ ഈ എഴുതിയതൊക്കെ മുന്‍പെന്നപോലൊരു തോന്ന്യാസമാണ്‌..

.::Anil അനില്‍::. said...

Nice post:)
Kumar, Please try and get the latest Anjali Font (0.720)

(Trying to use Keyman from a 98SE PC :((((((((()

.::Anil അനില്‍::. said...

Kevin,
oru rakshayum thalkkaalam illa.
98 with latest USP10.dll can make the malayalam blog fantastic to read. Also can write malayalam using Varamozhi.
Trying to find out more with Raj's help.

kumar © said...

കലേഷ്‌, നന്ദി. ഒരു പരസ്യചിത്രത്തിനുവേണ്ടി പറ്റിയ ഊരുചുറ്റി നടന്നപ്പോള്‍ പാലക്കാട്‌ കണ്ട ഒരു സ്ഥലം, 'കവ' എന്നാണീ സ്ഥലത്തിനുപേര്‌. ശരിക്കും അര്‍ഥവത്തായപേരാണ്‌. രണ്ടു മലകളുടെ കവയിലൂടെ മലമ്പുഴ ഡാമിലേക്ക്‌ വെളളം ഒഴുകിയെത്തുന്ന സ്ഥലം.
പനകള്‍ അവിടേയും ഒരു ഖസാക്കിന്റെ കാഴ്ച ഉണര്‍ത്തി. ചിത്രമെടുപ്പിനു ശേഷമാണു കര്‍മ്മബന്ധത്തിന്റെ പേരില്‍ ആരും പിരിയുന്നത്‌ ഇഷ്ടപ്പെടാന്‍ ആര്‍ക്കും കഴിയില്ല എന്ന ചിന്ത വന്നത്‌.

വിശ്വപ്രഭ പറഞ്ഞതനുസരിച്ചു ഞാന്‍ ആ ഓള്‍ഡ്‌ ലിപി 720 ഉപയോഗിച്ചു. ഇനി എന്താണ്‌ കൂടുതല്‍ ചെയ്യേണ്ടത്‌? എന്റെ ബ്ലോഗ്‌ ആര്‍ക്കും വായിക്കാന്‍ കഴിയുന്നില്ലേ?

.::Anil അനില്‍::. said...

കുമാർ,
ബ്ലോഗൊക്കെ വായിക്കാൻ പറ്റുന്നുണ്ട്.
പക്ഷേ ചില്ലുകൾ ശരിയാവുന്നില്ല.
ഫോണ്ട് ശരിയാക്കിയ സ്ഥിതിയ്ക്ക് ഇനി പെരിങ്ങോടരുടെ ചില്ലായാണിയൊക്കെയിട്ട് ഊതിക്കാച്ചി പൊന്നുപോലാക്കിയ പുതിയ കീമാപ്പു (പേര്:ക) കൂടി ആയിക്കോട്ടെ. http://prdownloads.sourceforge.net/varamozhi/mozhi_1.0.3.exe?download

പിന്നെ നോക്കാം.

കലേഷ്‌ കുമാര്‍ said...

പ്രിയ കുമാർ, നമ്മുടെ അനിലേട്ടൻ വളരെ വിശദമായിട്ട്‌ ചതുര പ്രശ്നങ്ങൾ സോൾവ്‌ ചെയ്യാനായി ഒരു ആർട്ടിക്കിൾ എഴുതിയിട്ടുണ്ട്‌. അത്‌ ദയവായി http://vfaq.blogspot.com/2005/02/dotted-circle-in-front-of-chillu.html ഇവിടെ വായിക്കുക.

പ്രശ്നങ്ങൾ തീരുമെന്ന് തോന്നുന്നു. ഇല്ലേൽ ദയവായി മറുപടി പോസ്റ്റ്‌ ചെയ്യുക. സഹായിക്കാൻ ഒരുപാട്‌ പേരുണ്ടാകും.

PS: കുമാർ, പോൾ ഒരു മെയിൽ അയച്ചിരുന്നു - കിട്ടിയോ?

rathri said...

Kumar,

Nannayirikkunnu. Khasakinte akambatiyote vannapol kootuthal gambeeram :)

-rathri

kumar © said...

കമന്റിനു രാത്രിഞ്ചരനും, സഹായഹസ്തത്തിനു കലേഷിനും നന്ദി. കത്ഷ്‌ ചില്ലുകള്‍ കൈകാര്യം ചെയ്യുന്ന ലിങ്കില്‍ പറഞ്ഞതൊക്കെ കണ്ടു. ഞാന്‍ എക്സ്‌. പി. ആണ്‌ ഉപ്യോഗിക്കുന്നത്‌ പ്രൊഫഷണല്‍ 2002. സര്‍വീസ്‌ പാക്ക്‌ 2. എനിക്കു നിങ്ങളുടെ പോസ്റ്റ്‌ ശരിയായി വായിക്കാന്‍ കഴിയുന്നു. എന്റേത്‌ കഴിയുന്നില്ല. ചതുരങ്ങളല്ല കാരണം. ചന്ദ്രക്കലകളാണ്‌ ചില ചില്ലുകളെ തകര്‍ക്കുന്നത്‌. വരമൊഴി എഡിറ്റര്‍ പുതിയതിനാണ്‍ ഈ പ്രശ്നം. അഞ്ചലി ഓള്‍ദ്‌ നീക്കം ചെയ്തതിനു ശേഷമാണ്‌ ഈ പ്രസ്നം. 'ക' റ്റാസ്ക്‌ ബാറില്‍ അക്റ്റീവാണ്‌. എന്റെ മലയാളം റ്റൈപ്പിങ്ങിന്റെ ഭാവി എന്താകും? പ്രിയപ്പെട്ട ദോക്ടര്‍ മാര്‍ അതിനൊരു വഴി പറഞ്ഞു തരിക. ഇന്ത്യയിലുള്ള ഡോക്ടര്‍ മാരെ ഫോണില്‍ ബന്ധപ്പെടാനും ഞാന്‍ തയ്യാറാണ്‌. (ഒരു മന്ദബുദ്ധിയായൈപ്പോയതിന്റെ ഗതികേടേ!)

kumar © said...

കലേഷ്‌ പോളിന്റെ മെയില്‍ കണ്ടിരുന്നു. പക്ഷേതാമസിച്ചുപോയി. എങ്കിലും എന്റെ കയ്യിലുള്ള ചിലത്‌ അയച്ചുകോടുത്തു. പുള്ളിക്കാരന്‍ അതു ഉപയോഗമാകില്ല എന്നറിയാമെങ്കിലും.

ഇപ്പോള്‍ എന്റെ ഭാഷ ചന്ദ്രക്കലകള്‍ കാരണം ഒരു ആദിവാസി ഭാഷപോലില്ലേ? ഇതു തന്നെ അങ്ങു തുടര്‍ന്നാലോ കലേഷ്‌?

സു | Su said...

എനിക്കും ക ഒന്നും മനസ്സിലാകുന്നില്ല. ഹാവൂ സ്വൽ‌പ്പം ശരിയായി. റ എങ്ങിനെയാ വരുക?

viswaprabha വിശ്വപ്രഭ said...

Test:

ൻ ൺ ൽ ൾ ർ

മുകളിലെഴുതിയിരിക്കുന്നത് എങ്ങനെയാണു കാണുന്നത്, കുമാർ?

ഇഷ്ടികക്കട്ടകളോ അതോ ചില്ലുകളോ?


ഇങ്ങനെ സങ്കടപ്പെടരുത്. എല്ലാ ഹിന്ദി സിനിമയേയും പോലെ ഇന്റെർവെൽ കഴിയുമ്പോൾ ഒരു ചെറിയ ആശങ്ക വരും. പക്ഷേ ധീരസാഹസികമായ സംഘട്ടനങ്ങളിലൂടെ അന്ത്യവിജയം നാം കൈവരിക്കുക തന്നെ ചെയ്യും.

ഒരു കാര്യം കൂടെ നോക്കാമോ? പുതുതായി ഇറക്കിയിട്ട് കൂട്ടിൽ കേറ്റിയ ഫോണ്ട് AnjaliOldLipi തന്നെയാണോ എന്നും പഴയ ഫയൽ നിശ്ശേഷം ചത്തുപോയില്ലേ എന്നും?

പുതിയ ഫയലിന്റെ വലിപ്പം 423 KB ആയിരിക്കും.

കൂടാതെ,
In Internet Explorer Menu,
please check if
goto Tools:Internet Options: General Tab
Fonts Button
select Language Script = Malayalam,
Web page Font = AnjaliOldLipi

If by chance, this is Karthika,Anjali Beta or any other one than AnjaliOldLipi or Karumbi, this problem may happen.

As another test, please change the same to Karumbi and try again.

Please respond with the result!

Thank you.

സു | Su said...

ഞാന്‍ ശരിക്കും കാണുന്നു. പക്ഷെ എനിക്ക് ക യില്‍ ഒറ്റ അക്ഷരവും കിട്ടുന്നില്ല. ണ , റ തുടങ്ങി. ഇനി കുമാര്‍ എങ്ങനെ കാണുമോ ആവോ.....

viswaprabha വിശ്വപ്രഭ said...

സു ഇപ്പോഴും ഫോണ്ട് മാറ്റിയിട്ടില്ല.
ആദ്യം സ്വന്തം ഫോണ്ട് മാറ്റി നോക്കൂ.
എന്നിട്ട് ഒന്നുകൂടി ഒന്നു രണ്ടു ചില്ലിട്ട വാക്കുകൾ പോസ്റ്റു ചെയ്തു വിടാമോ?

kumar © said...

ഞാന്‍ ശരിക്കും കാണുന്നു. അഞ്ചലി ഓള്‍ഡ്‌ 423 തന്നെയാണ്‌ ഫയല്‍ സൈസ്‌.
ഓപ്ഷന്‍സ്‌ റ്റാബും കറക്ട്‌ ചെയ്തു.
വരമൊഴിയില്‍ കാണുന്നതു കറക്റ്റ്‌ ആണ്‌, ബ്രൊവ്സെറില്‍ വരുമ്പ്പോള്‍ തകര്‍ന്നുപോകുന്നു.

viswaprabha വിശ്വപ്രഭ said...

അതു ശരി!

ഉടൻ സിബുവിനെ വിളിക്കേണ്ടി വരും!

ഇപ്പോഴാണു ഇങ്ങനെ ഒരു പ്രശ്നം ഉള്ളതു ഞാനും കാണുന്നത്!
(ഈയിടെയായി വരമൊഴി export ഞാൻ അധികം ഉപയോഗിക്കാറില്ല.)

കണ്ടിട്ട് ഇതൊരു വരമൊഴി Export പ്രശ്നമാണ്!

സിബൂ, സിബൂ!
ഓടിവരണേ!

viswaprabha വിശ്വപ്രഭ said...

Test

ഞാന്‍ ശരിക്കും കാണുന്നു. അഞ്ജലി ഓള്‍ഡ്‌ 423 തന്നെയാണ്‌ ഫയല്‍ സൈസ്‌.
ഓപ്ഷന്‍സ്‌ റ്റാബും കറക്റ്റ്‌ ആണ്‌, ബ്രൌസറില്‍ വരുമ്പോള്‍ തകര്‍ന്നു പോകുന്നു.

Typed in Varamozhi and then exported to Unicode through IE Window and pasting to the comment box. Chill Conversions seemingly FAILES AT THE EXPORT step! But when copied and pasted in this comment box, it looks proper!
Now we have to see how it comes on the blog after publishing!

സന്തോഷ് said...

അവസാനത്തെ പോസ്റ്റിങ് ശരിയായിട്ടുണ്ട്.

viswaprabha വിശ്വപ്രഭ said...

santhosh,
You are right in seeing thus.
But the actual text contained in the page is wrong when you see it with Karthika.

Now that the Unicode Consortium has allocated specific points for Chill letters, ALL FONTS WILL HAVE TO SOMEDAY (SOON) UPDATE THEMSELVES TO THE NEW STYLE.
AS OF NOW, only AnjaliOldLipi and Karumbi has done this. (That is why we insist to change your font to AnjaliOldlipi.)

Regardless of how nice it looks in Karthika, your blogs and comments (created upto now) will look erraneous (having chandrakkalas instead of proper chills) later.

The blogs can be edited and updated later though with some difficulty. But no one can edit the comments later.

So be wary when it seems good when you read by Karthika font. Better to get your text in the new fashion!

viswaprabha വിശ്വപ്രഭ said...

കുമാർ,

പ്രശ്നം വരമൊഴിയുടേതോ Windows Clipboard-ന്റേതോ ആണ്.

വരമൊഴിക്കുള്ളീൽ ഫോണ്ട് മാറ്റിയിട്ടും തത്കാലം പ്രയോജനമില്ല.

സിബു വരുന്നതു വരെ നമുക്ക് ‘ക’യിൽ ടൈപ്പു ചെയ്യാം.

(താങ്കളുടെ അവസാനത്തെ ‘ക’യ്പ്രയോഗം ശരിയായിട്ടുണ്ട്.)

viswaprabha വിശ്വപ്രഭ said...

സൂ, സോറി!

ഒരു പക്ഷേ സൂ ആൾ‌റെഡി ഫാണ്ട് മാറ്റിയിട്ടുണ്ടാകാം. ഇപ്പോഴാണ് വരമൊഴിപ്രശ്നം തിരിച്ചറിഞ്ഞത്. അതിനാലായിരുന്നു എന്റെ മറുമൊഴി പിഴമൊഴിയായത്.

സുനാമിപോലെ ആദ്യം ഇതിരി പിൻ‌വാങി പിന്നെ ശക്തിയോടെ തിരിച്ചുവരാനാണോ എന്നറിയില്ല, ഒരു മണിക്കൂറിലും കൂടുതൽ ഈ നിശ്ശബ്ദത കാണുമ്പോൾ പേടി തോന്നുന്നു!

മാഫാക്കണേ സൂ,
വിത്തെറിഞ്ഞു കുലം മുടിക്കരുതേ!

സു | Su said...

ദൈവമേ ഇതൊക്കെ എന്റെ കൊച്ചുബുദ്ധിയില്‍ കയറി വിപ്ലവം തുടങ്ങുന്നതിനു മുമ്പ് എന്നെ അങ്ങോട്ട് വിളിക്കണേ. എന്നെ ആരെങ്കിലും ഒന്ന് കൊന്നു തരൂ. ഫോണ്ട് മാറ്റാന്‍ പറഞ്ഞു ,മാറ്റി . എന്നിട്ടിപ്പോ പറയുന്നു മാറ്റിയില്ലാന്ന്. ഇനി ഞാന്‍ വല്ല ഫോണ്ടും കണ്ടുപിടിക്കേണ്ടിവരും. ദൈവമേ ഇതൊന്നും കാണുന്നില്ലേ?

kumar © said...

സു എനിക്കും വിഷമം തോന്നുന്നു. എന്തിനായിരുന്നു ഈ മാറ്റം? കൂടുതൽ കൺദുപിടിത്തങ്ങൾക്ക് എപ്പോഴും ഇങ്ങനെയുള്ള ദുരൂഹതകളും ഉൺദാകും എന്ന് ചിന്തിക്കാം.

kumar © said...

ഇപ്പോൾ http://kumarnm.blogspot.com/2005/07/blog-post_28.html ശരിയായി വായിക്കാൻ കഴിയുന്നുണ്ടോ? ദയവായി പറഞ്ഞുതരിക

viswaprabha വിശ്വപ്രഭ said...

berfegt!

Congratulations!

Welcome
to the world of future! (errr.. again!)

kumar © said...

നന്ദി നമോവാകം. സഹായവാക്കുകൾ പറഞ്ഞർക്കെല്ലാം. ചതുരങ്ങളുടെ അടുത്ത ഇടവേള വരെ ചില്ലുകളുമായി ഞാൻ ചിലവിടാം.

പെരിങ്ങോടന്‍ said...

ഞാൻ വന്നപ്പോഴേക്കും നിങ്ങളെല്ലാവരും ചേർന്ന് സംഭവം ഒത്തുതീർപ്പാക്കിയല്ലേ! നന്നായി. കുമാറിന്റെ ഈ ബ്ലോഗ് ഇപ്പോൾ ചില്ലുകൾ ഒക്കെ ചേർത്ത് ശരിയായി കാണിക്കുന്നുണ്ട്. ഇനിയെന്താണാവോ സൂര്യഗായത്രിയുടെ പ്രശ്നം?

സന്തോഷ് said...
This comment has been removed by a blog administrator.
സിബു::cibu said...

ഇപ്പോഴത്തെ സ്ഥിതി എന്താണ്‌? കുമാറേ, പ്രശ്നം അങ്ങനെ തന്നെ ഉണ്ടോ? അതോ മാറിയോ?

ഞാൻ വരമൊഴി 1.3.2 ഒന്നു കൂടി ഡൌൺലോഡ്‌ ചെയ്ത്‌ എന്റെ വീട്ടിലുള്ള Win2000 ഇൻസ്റ്റോൾ ചെയ്തു. ചില്ലിനുമുമ്പിൽ വട്ടംവരുന്നുണ്ടെന്നൊഴികെ പ്രശ്നമൊന്നും കണ്ടില്ല. വട്ടം വരമൊഴിയുടെ പ്രശ്നമല്ലല്ലോ.. ഒരു സ്ക്രീൻഷോട്ട്‌ അയച്ചു തരുമോ? കൂടാതെ, 'cibu' എന്ന യാഹൂ ഐഡിയിൽ ചാറ്റും ചെയ്യാം.

സിബു::cibu said...

Update: വിശ്വത്തിനെ കയ്യിലുണ്ടായിരുന്നത്‌ 1.3.1 ആയിരുന്നു. അതിൽ ചില്ലൊന്നും പുതിയ രീതിയിൽ വരില്ല.. 1.3.2 ആണ്‌ കയ്യിലുള്ളതെന്നുറപ്പുവരുത്തൂ..

viswaprabha വിശ്വപ്രഭ said...

Test:

അവൻ അവൾ
അപ്പൻ ആൺ ആർ അവർ അവൽ

viswaprabha വിശ്വപ്രഭ said...

അതേ. സിബു പറഞ്ഞത് ശരിയാണ്.

“ആശാനക്ഷരമൊന്നു പിഴച്ചാൽ ശിഷ്യന്നമ്പത്തൊന്നു പിഴക്കും“ എന്നു പറഞ്ഞതു പോലെ!


അതുകൊണ്ട് എന്തായാലും കാര്യങ്ങൾ മനസ്സിലായല്ലോ.


അനുമാനം:

പുതിയ anjalioldLipi.ttf ന്റെ കൂടെ തന്നെ വരമൊഴി 1.3.2 കൂടി install ചെയ്യണം.

ഇങ്ങനെ ചെയ്യുന്നതിനു മുമ്പ് നിലവിലുള്ള ഫോണ്ടും വരമൊഴി പ്രോഗ്രാമും uninstall ചെയ്താൽ വളരെ നന്ന്.

ഇത്രയും കൊണ്ട് കുമാറിന്റേയും സൂ-വിന്റേയും പ്രശ്നങ്ങൾ തീരുമെന്നു കരുതുന്നു.

ആശയക്കുഴപ്പത്തിനു എല്ലാവരോടും പ്രത്യേകിച്ച് സിബുവിനോടും ഖേദിക്കുന്നു.

kumar © said...

കർമ്മപരമ്പരയുടെ ഈ താഴ്വരയിൽ 'വരമൊഴിയുടെയും, ചില്ലിന്റേയും' ചർച്ചയ്ക്ക്‌ എത്തിയ എല്ലാവർക്കും നന്ദി.

പ്രിയമുള്ള സിബു, വിശ്വപ്രഭ,
ഞാൻ പരീക്ഷണ അടിസ്ഥാന്ത്തിൽ ഒരു സ്വയം ചികിത്സയിലൂടെ ഈ മരുന്ന് (വെർഷൻ 1.3.2.) ഇന്നലെ പരീക്ഷിച്ചു. എന്റെ അസുഖം ഭേദമായിരുന്നു. പക്ഷേ ഒരു മരുന്ന് ('ക') മാത്രം ഇപ്പോഴും കൃത്യമായും ഏത്‌ അസുഖത്തിനാണെന്ന് അറിയാതെ എന്റെ തൊണ്ടയിൽ കിടക്കുന്നു. അതു ഞാൻ എന്തു ചെയ്യണം? വിഴുങ്ങണോ തുപ്പണോ?

ബെയ്സ്‌ ലൈൻ : "എന്റെ കയ്യിലുണ്ട്‌ 1.3.2...... നിങ്ങളുടെ കയ്യിലോ?"

.::Anil അനില്‍::. said...

കാ ഒരു കാപ്സ്യൂളാണ്. വരമൊഴിയോ ഒരു കമ്പ്ലീറ്റ് കോഴ്സും. കഷായം മുതൽ കായകല്പം വരെ അതിലുണ്ട്.
ക ഈ കുടുംബത്തിൽ ജനിച്ചു.(http://www.microsoft.com/globaldev/handson/user/IME_Paper.mspx)
ബെയ്സ്‌ ലൈൻ “ക കൊണ്ടെഴുതാം, ഈസിയായി”

.::Anil അനില്‍::. said...

കുമാറിന്റെ ചോദ്യം എന്നോടായിരുന്നില്ല. എങ്കിലും പറഞ്ഞൂന്നേയുള്ളൂ. ഇന്നലെ പകൽ മുഴുവൻ പിന്മൊഴിയിലെ കമന്റുകളുടെ തുടക്കം മാത്രം മൊബൈലിൽ വന്നു. ഒന്നു കമന്റാൻ കഴിയാത്ത സ്ഥലത്തായിപ്പോയി. ഇന്നതിനാൽ ചാടിക്കയിറി കമന്റിയെന്നേയുള്ളൂ. സാരമില്ല, സിബുവും വി.പിയും കുറച്ചു കഴിയുമ്പോൾ ഉണർന്നുവന്നു മറുപിന്മൊഴി ഇട്ടോളും.

-സു‍-|Sunil said...

ഇവിടെ ഒന്നുമിടാതെ കമന്റടിക്കാൻ ഇറങിയിരിക്ക്വാണോ?

സിബു::cibu said...

സത്യത്തിൽ, 'ക' കിട്ടിയാൽ പിന്നെ, വരമൊഴികൊണ്ട്‌ വലിയകാര്യമില്ല. ഒരു മാതിരി മനുഷ്യന്മാർക്കൊക്കെ വരമൊഴിയിൽ ടൈപ്പ്‌ ചെയ്ത്‌ export ചെയ്ത്‌ വെട്ടിയൊട്ടിക്കുന്നതൊക്കെ അനാവശ്യപ്പണികളാണ്‌. 'ക' വച്ച്‌ നേരെ അങ്ങെഴുതാവുന്നതല്ലേ ഉള്ളൂ..

ഇനി എന്തിനാണ്‌ ഞാൻ വരമൊഴിയും കൊണ്ടുനടക്കുന്നതെന്ന്‌ ചോദിച്ചാൽ, ഇതൊക്കെയാണ്‌ ഉത്തരം:

1. എനിക്കിപ്പോഴും വരമൊഴിയിലെഴുതാനാണിഷ്ടം (.. തൻകുഞ്ഞ്‌ പൊൻകുഞ്ഞ്‌)

2. മാതൃഭൂമി, മനോരമ തുടങ്ങിയ ഫോണ്ടുകളിൽ നിന്നും യുണീക്കോഡ്‌ ഉണ്ടാക്കാൻ വരമൊഴി ഉപയോഗിക്കാം.

3. വരമൊഴിയിൽ കുറച്ചുകൂടി അധികം എളുപ്പവഴികളുണ്ട്‌ - പല ഇംഗ്ലീഷ്‌ വാക്കുകളും അങ്ങനെയങ്ങെഴുതിപ്പോകാം.

viswaprabha വിശ്വപ്രഭ said...

ചെറിയ ഗദ്യഭാഗങ്ങൾ പെട്ടെന്ന് തയ്യാറാക്കാനും തിരുത്താനും വാമൊഴിയും ലിന്മൊഴിയുമാണു കൂടുതൽ യോജിച്ചത്.

എങ്കിലും വരമൊഴി വരമൊഴി തന്നെയായി തുടർന്നേ പറ്റൂ.

എന്തുകൊണ്ടിനിയും വരമൊഴി?

1. വളരെ ദീർഘമായ ഗദ്യഭാഗങ്ങൾ (ഗദ്യം എന്നിവിടെ ഉദ്ദേശിക്കുന്നത് text എന്നാണ്)തയ്യാറാക്കുമ്പോൾ വരമൊഴിയാണു കൂടുതൽ അനുയോജ്യം.

2. വരമൊഴിയിലൂടെ തയാറാക്കിയ ഗദ്യം save ചെയാം, export ചെയ്യാം, ലിപി മാറ്റാം, യുണികോഡിന് ഇനിയും തയ്യാറാകാത്തവർക്കും കഴിയാത്തവർക്കും വേറെ എന്തെങ്കിലും വഴിക്ക് മലയാളത്തെ ഇണക്കിയെടുക്കാം. ( ഉദാ: latex?)

3. വരമൊഴിയുടെ intuitive interface, built in dictionary എന്നിവയുടെ സൌകര്യം.

4. Tavuletesoft പോലെ ഓപ്പറേറ്റിങ് സിസ്റ്റവുമായി കൈകോർത്തു പിടിക്കുന്ന ഒരു intermediate software വേണ്ട.
യഥാർത്ഥത്തിൽ Tavultesoft registration ആവശ്യമുള്ള ഒരു software ആണ്. അതിനെ പൂർണ്ണമായും ആശ്രയിച്ചാൽ പിന്നൊരിക്കൽ വിഷമം പിണഞ്ഞെന്നു വരാം.


പലരും മനസ്സിലാക്കിയിട്ടില്ലാത്ത ഒരു കാര്യം ഇവിടെ ഒന്നുകൂടി ആവർത്തിച്ചോട്ടെ:
വരമൊഴി എന്നാൽ നാം സ്ക്രീനിൽ കാണുന്ന Windowed Program (GUI) മാത്രമല്ല. അതിനുള്ളിൽ സിബു വിദഗ്ദമായി തുന്നിച്ചേർത്തിട്ടുള്ള “മൊഴി” എന്ന ലേഖാന്തരണശൈലി ( transliteration engine) ആണ് യഥാർത്ഥത്തിൽ വരമൊഴിയുടെ ശക്തി. സണ്ണിച്ചായനും പെരിങ്ങോടനും ഇതേ scheme വെച്ചിട്ടാണ് വാമൊഴിയും ലിന്മൊഴിയും നിർമ്മിച്ചിട്ടുള്ളത്.


ചുരുക്കത്തിൽ നമുക്ക് ഈ മൂന്നുപേരേയും (സിബു, സണ്ണി, രാജ്) കൂടിയേ തീരൂ.

നാളെ മൈക്രോസോഫ്റ്റും ആയിരക്കണക്കിന് മറ്റു മലയാളം സോഫ്റ്റ്വെയർ ദാതാക്കളും latin transliteraTion സൌകര്യം ലഭ്യമാക്കുമ്പോൾ അവയ്ക്കെല്ലാം ഏകമാനമായി ഒരു ശൈലി ഉറപ്പാക്കേണ്ടത് മലയാളഭാഷയുടെ ആവശ്യമാണ്. ആ ശൈലി ഏറ്റവും ക്ഷമതയും എളുപ്പവും ഉള്ളതുമാവണം. അവയ്ക്കെല്ലാം മാർഗ്ഗദർശകമായി
വരമൊഴി നില നിന്നേ പറ്റൂ. ഇതിലും നല്ലൊരു ലേഖാന്തരണപദ്ധതി ഇനി സാധ്യമല്ലെന്നുവരണം. ഭൂമിമലയാളത്തിനു മുഴുവൻ വരമൊഴി പരിചിതവുമായിരിക്കണം.


വരമൊഴിയുടെ ട്രാൻസ്‌ലിറ്ററേഷനിൽ ഇനിയും ഏതെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അവയെല്ലാം കണ്ടു പിടിച്ചും പരിഹരിച്ചും ഒരുമയുടെ ആ മോഹനമായ ദിവസവും കാത്തു നമുക്കു മുന്നേറാം.

.::Anil അനില്‍::. said...

"സത്യത്തിൽ, 'ക' കിട്ടിയാൽ പിന്നെ, വരമൊഴികൊണ്ട്‌ വലിയകാര്യമില്ല."
എന്ന വാചകം വരമൊഴി ശരിയായ കാര്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ലാത്തവർക്കു മാത്രൻ വേണമെങ്കിൽ തോന്നാവുന്ന ഒന്നു മാത്രമാണ്.

കലേഷ്‌ കുമാര്‍ said...

ചർച്ച ഉഗ്രൻ! പ്രിയ കുമാർ, പ്രശ്നങ്ങൾ തീർന്നു എന്നു കരുതുന്നു. :)

സിബു, "ക" യും വേണം വരമൊഴിയും വേണം.

FlirtinFelicity said...

nice photo.

കിരണ് ‌ kiran said...

/gulp

kumar © said...

എനിക്ക് ഇപ്പോൾ എല്ലാം വ്യക്തം. എല്ലാവർക്കും നന്ദി. ക-യും വരമൊഴിയും വാരിക്കോരി ഉപയോഗിച്ച്, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച തലകൾക്കെല്ലാം നമോവാകം ചൊല്ലാം. നമ്മൾ ഭാഗ്യവാൻ‌മാരാണ്. നമുക്ക് ഇതിന്റെ തിരി കെടാതെ കാക്കാം

kumar © said...

സിം‌പിൾ :)
ഇതാരാ ഈ ഫെലിസിറ്റിയിലെ ഫ്ലർട്ട്? എന്തായാലും ആ പഞ്ചാരയ്ക്കും നന്ദി.

കിരണ് ‌ kiran said...

ആരാണാവോ... next blog ക്ലിക്കി ക്ലിക്കി വന്നതായിരിക്കും..