Wednesday, June 29, 2005

ഉണ്ണിമൂത്രം പുണ്യാഹം??

അവസാനം വടക്കും നാഥന്റെ വളപ്പിലും, ഉണ്ണി മൂത്രം ഒഴിച്ചു. പ്രതിവിധിയായി പുണ്യാഹം വേണം.
ഉണ്ണിമൂത്രം വാര്‍ത്തയായി. പുണ്യാഹ ചെലവു വഹിക്കാമെന്ന് വകുപ്പു മന്ത്രി. പറ്റില്ല എന്ന് ദേവസ്വം. അവസാനം തീരുമാനമെന്തായി എന്ന് അറിയില്ല. മാദ്ധ്യമങ്ങള്‍ പറഞ്ഞില്ല. അല്ലെങ്കില്‍ ഞാന്‍ കണ്ടില്ല. ഗുരുവായൂരിലും ഉണ്ണിമൂത്രം കുറച്ചുനാള്‍ മുന്‍പ്‌ പ്രശ്നം സൃഷ്ടിച്ചിരുന്നു.

തീരുമാനം എന്തായാലും ഒരു കാര്യം വ്യക്തമായി, ഉണ്ണിമൂത്രം പുണ്യാഹമല്ല! ഇനി ആ പഴമൊഴി മറക്കാം.
അമ്പലതെരുവുകളില്‍ മഞ്ഞക്കോടിയ്ക്കും കുഞ്ഞിതോര്‍ത്തിനും ഒപ്പം ഡയപ്പറുകളും വില്‍ക്കുന്നതിനെക്കുറിച്ച്‌ ഇനി നമുക്കു ചിന്തിക്കാം. വേണമെങ്കില്‍ 'സ്നഗ്ഗി' പോലുള്ള പ്രോഡക്ടുകള്‍ക്ക്‌ ഈ പൌരബോധത്തിന്റെ സ്പോണ്‍സര്‍ഷിപ്പും വില്‍ക്കാം.

27 comments:

.::Anil അനില്‍::. said...

ഉണ്ണികള്‍ക്ക് ആ പഴമൊഴി മറക്കാനാവില്ലല്ലോ.
ഇങ്ങനെയൊരു പഴമൊഴിയുണ്ടായിരുന്നു എന്നറിഞ്ഞാല്‍ത്തന്നെ ഇവിടെ ഉണ്ണി പ്രശ്നമാക്കും. പളനിമലമുരുകന്റെ തൊട്ടടുത്ത് ഈ പ്രശ്നമുണ്ടാകുമായിരുന്നെങ്കില്‍ അഞ്ചാറുകൊല്ലം മുമ്പ് നമ്മള്‍ കുറച്ചു വലഞ്ഞേനെ. കുഞ്ഞുണ്ണി അവിടെ എല്ലാം പറ്റിച്ചിരുന്നു!!!

kumar © said...

മുരുകന്‍ ഒരു 'ഊരുചുറ്റി' അയിരുന്നു. പുള്ളിക്കാരന്‌ ഇതൊന്നും പ്രശ്നമല്ല. മാത്രമല്ല പുള്ളിക്കാരന്റെ അവാസം കൂടുതലും തമിഴ്‌ നാട്ടിലാണ്‌ (ദൈവങ്ങള്‍ക്കും സാംസ്കാരിക/ദേശ വ്യത്യാസമുണ്ടോ? വേണ്ട. ചിന്തിക്കണ്ട. ഈ വ്യത്യാസങ്ങല്‍ ഉണ്ടാക്കിയ മനുഷ്യദൈവങ്ങള്‍ കോപിക്കും.) തമിഴ്‌ മക്കള്‍ക്ക്‌ ദൈവഭക്തിമാത്രമേയുള്ളു. മലയാളിക്ക്‌ ദൈവഭ്രാന്തുകൂടിയുണ്ട്‌. ചോരതിളപ്പിക്കുന്ന, കാഴ്ചനഷ്ടപ്പെടുത്തുന്ന ഭ്രാന്ത്‌. ശ്രീ വിവേകാനന്ദന്‍ പറഞ്ഞതു ഒന്നുകൂടി മെമ്മറിയില്‍ നിന്നും പേസ്റ്റ്‌ ചെയ്യാം. എന്നിട്ട്‌ അതിന്റെ ആഹ്ലാദം പങ്കിടാം.

(അവിടുത്തെ ഉണ്ണീ, ഞാന്‍ ഇപ്പോഴാ അതറിഞ്ഞത്‌. എന്റെ ഒരവസരം നഷ്ടപ്പെട്ടു.)

viswaprabha വിശ്വപ്രഭ said...

പുണ്യാഹം ഇപ്പോഴൊക്കെ ഒരു വലിയ ഗൂഢാലോചനയാണ്.

രശീതിയോടുകൂടിയും അതില്ലാതേയും പുണ്യാഹം നടത്താം.

ആദ്യം പറഞ്ഞതിനു മഹത്വം കൂടും. കാരണം ദേവനേക്കാള്‍ സം‍പ്രീതനായ പൂജാരിയായിരിക്കും മന്ത്രം ചൊല്ലുന്നത്.

രണ്ടാമത്തേത് ആര്‍ക്കാനും വേണ്ടി നടത്തുന്ന ഒരു ഓര്‍ക്കാഞ്ജാനമാണ്.
ഗള്‍ഫുകാരന്‍റെ ശിശുവിന്‍റെ മൂത്രത്തിനു തീക്ഷ്ണത കൂടും. പുണ്യാഹച്ചെലവും.
എന്തായാലും അന്നു സന്ധ്യ മയങ്ങുമ്പോള്‍ അമ്പലവാസികള്‍ക്കൊക്കെ പുണ്യാഹം കൊണ്ടായിരിക്കും അഭിഷേകം.
കുട്ടി മൂത്രിക്കുന്നുണ്ടോ എന്നു നോക്കാന്‍ വേണ്ടി മാത്രം പിന്നാലെ നടക്കുന്ന ഊരാഴ്മക്കാരേയും കണ്ടെന്നു വരാം.
മുകളിലോ കീഴിലോ ഇരുന്ന് ഈശ്വരന്‍ മാത്രം ശിശു വിപാശിച്ച അര്‍ഘ്യം ഒരു മന്ദസ്മിതത്തോടെ ഏറ്റുവാങ്ങുന്നു.
"അന്ധം തമ: പ്രവിശ്യന്തി യേfവിദ്യാമുപാസതേ
തതോ ഭൂയ ഇവ തേ തമോ യ ഉ വിധ്യായാം രതാ:!"


(സ്വന്തം അനുഭവത്തില്‍നിന്നുമാണ് പറയുന്നത്.)

viswaprabha വിശ്വപ്രഭ said...

അയ്യോ..
ചെറുതായി തെറ്റി.
ആദ്യത്തെ ഇനവും രണ്ടാമത്തേതും തമ്മില്‍ മാറിപ്പോയി!
തിരിച്ചുവായിക്കണം.

.::Anil അനില്‍::. said...

അപ്പോഴേ തിരിച്ചുവായിച്ചല്ലോ.

kumar © said...

എനിക്കും തിരിച്ചാണ്‌ വായിക്കാന്‍ തോന്നിയത്‌.
പുണ്യാഹത്തിന്റെ പുണ്യവും നശിക്കുന്നു. ദൈവം തന്നെ ഉണ്ണികള്‍ക്ക്‌ അപ്പോള്‍ മൂത്ര ശങ്ക നല്‍കിയിരിക്കാം. രസീതിന്റെ യാന്ത്രികതയും മനുഷ്യന്റെ മന്ത്രികതയുമില്ലാത്ത ഒരു പുണ്യാഹത്തിനുവേണ്ടി.

സു | Su said...

...............

കലേഷ്‌ കുമാര്‍ said...

കുട്ടികള്‍ മൂത്രം ഒഴിക്കരുതെന്ന് ഏതേലും ദൈവം പറഞ്ഞിട്ടുണ്ടോ?

kumar © said...

ഈ മൂത്രം തൊട്ടാല്‍ പൊള്ളുന്നതാണെന്ന് സൂ-വിന്‌ അറിയാം അതാണ്‌ ഒരു "................................"

സൂ ഞാന്‍ ദൈവദോഷം ഒന്നും പറഞ്ഞില്ലല്ലോ. മനുഷ്യദോഷമല്ലേ പറഞ്ഞുള്ളൂ...

സു | Su said...

ഞാന്‍ ഒന്നും പറഞ്ഞില്ല. അതു ചിലര്‍ വന്നു കണ്ടു വായിച്ചു ഒപ്പ് എന്നു വെക്കാറുണ്ട്. അതു എന്റെ സ്റ്റൈലില്‍ ഇങ്ങനെയാക്കി എന്നേയുള്ളൂ. ഇന്ന് കമന്റടിക്കാന്‍ മൂഡില്ലാത്ത ദിവസം ആണ്.

കെവിന്‍ & സിജി said...

വായിച്ചു

ഒപ്പു്

.::Anil അനില്‍::. said...

ഇപ്പോ ഞാനീ നാട്ടുകാരനല്ല.

kumar © said...

ഒരു ഡസന്‍ കമന്റുകളുടെ അവസാനം എനിക്കും കാര്യം പിടികിട്ടി.

.::Anil അനില്‍::. said...

എന്തൂട്ട്ണ്‌?

-സു‍-|Sunil said...

kumaaRaa, tube light ippOzhenkilum katthiyallo! anilin~ ee "akshara" vidya panTE aRiyaam.

.::Anil അനില്‍::. said...

എങ്ങനെവന്നാലും ഒടുവില്‍ അക്ഷരത്തിട്ടൊരു പണി കൊടുത്തേപറ്റൂ അല്ലേ സുനില്‍. ഉള്ളില്‍ അക്ഷരം കുറവായതിനാലാണങ്ങനെയൊരു പേരുമിട്ട് അക്ഷരക്കമ്മി അനുഭവിക്കുന്നത്. വായിച്ചെഴുതാനാണെങ്കില്‍ കൈവശം കൂടുതലില്ല. ജീവിച്ചുപോട്ടെ. ഇനി ആ ബാനറൊക്കെ ഒന്നിന്സ്റ്റാള്‍ ചെയ്ത് വല്ലതും കൂടി സമ്പാദിക്കണം. സിങ്കിള്‍ ടിക്കറ്റുകളെടുക്കണം. പോണം. :)

kumar © said...

കാണുന്നതൊന്നും പറയരുത്‌. പറഞ്ഞാല്‍ അത്‌ ആരും കാണില്ല. റ്റ്യൂബ്‌ ലൈറ്റ്‌ അവസാനം കത്തിച്ചത്‌ ഇതാണ്‌.
സുനിലിന്റെ ട്യൂബ്‌ ലൈറ്റ്‌ റിപ്പയര്‍ ചെയ്തു തിരിച്ചു കിട്ടിയോ അതോ കൂടയില്‍ തട്ടിയോ?

.::Anil അനില്‍::. said...

മനഷ്യന്‌ അഹങ്കാരമാണ്‌ കൂടുതല്‍.
എന്റെ കാര്യമാണ്‌ പ്രധാനമായും ഉദ്ദേശിച്ചത്.
MSN Messenger ആദ്യമായി പുറത്തുവന്ന ദിവസം ഡോ.ചന്ദ്രമോഹനെയും എന്നെയും നെറ്റ്മീറ്റിങ്ങിന്റെ ഗല്ലികളില്‍ ചുറ്റിച്ചുകൊണ്ട് വിശ്വപ്രഭ ഇരിക്കുകയായിരുന്നു. പിറ്റേന്നുമുതല്‍ ഏറെനാള്‍ രാപകലുകള്‍ അതില്‍ നീന്തലായിരുന്നു. ഇപ്പോഴും അതുണ്ടെങ്കിലും നമ്മള്‍ പല ബ്ലോഗുകളിലൂടെ ഇപ്പോഴും സത്യത്തില്‍ ചാറ്റ് തന്നെയാണ്‌ ചെയ്യുന്നത് അല്ലേ? അതും പലതും തൊഴില്‍ദാതാവിന്റെ കണക്കില്‍!!!

kumar © said...

പാവം മെസഞ്ചറുകള്‍.! പാവം തൊഴില്‍ ദാതാക്കള്‍.!

.::Anil അനില്‍::. said...

എന്നാപ്പിന്നെ ഇമെയിലും ഇവിടെത്തന്നെയാവട്ടെ.
ആ തബലയുടെ അവശിഷ്ടങ്ങള്‍ രവിയണ്ണന്റെയാണോ?

സു | Su said...

ആ തബലയുടെ സ്ഥാനത്ത് കുമാറിന്റെ ഒരു ഫോട്ടോ വെച്ചാല്‍ എന്താ ഇപ്പോ ഒരു കുഴപ്പം ? പണ്ട് ഏതോ ഒരു മാസികയില്‍ കുമാറിന്റെ ഫോട്ടോ ഞാന്‍ കണ്ടിട്ടുണ്ടോന്ന് ഒരു സംശയം.

-സു‍-|Sunil said...

enikk tube light illya kumaaraa. ippOzhum mezhukuthiri thanneyaaN~. cheRiya oru kaatu mathi keTaan.

kumar © said...

തബലശിഷ്ടം എന്റെ ഒരു സുഹൃത്തിന്റെ. പിന്നെ ഒരു എലിയുടെ.

ഈ ഫോറത്തില്‍ ഒരു ചാറ്റ്‌ (യൂണിക്കോട്‌ ചാറ്റ്‌) എന്തുകൊണ്ടു കഴിയുന്നില്ല?

കമന്റുകള്‍, പാവം കമന്റുകളായി നിന്നേനെ.

kumar © said...

ബാലരമയില്‍ ആയിരിക്കും, അതില്‍ പണ്ടു കപീഷിന്റെ കഥയുണ്ടായിരുന്നു.

സു | Su said...

:( പറഞ്ഞതൊക്കെ ഞാന്‍ തിരിച്ചെടുത്തു :(:(:(

kumar © said...

തിരിച്ചെടുക്കണ്ട. കുറച്ചുനാള്‍ മുന്‍പ്‌ സൂ പറഞ്ഞപോലുള്ള ഒരു മണ്ടത്തരം സംഭവിച്ചു.

ചില നേരത്ത്.. said...

പ്രിയ കുമാര്‍.
നന്നായിരിക്കുന്നു..
പോസ്റ്റ്‌ ചെയ്തതും(അതു നിങ്ങള്‍ക്കു എടുക്കാം)
പോസ്റ്റ്‌ ചെയ്തതിനോട്‌ കമന്റിയതും...(അത്‌ കമന്റിയവര്‍ക്കും-)
ഒരു മഴക്കാല അനുഭവം-
ഞാനും എഴുതിയിട്ടുണ്ട്‌..
വായിക്കുമല്ലോ?..
-ഇബ്രു-