Monday, June 13, 2005
അങ്ങനെ തോന്ന്യാക്ഷരങ്ങള്‍ ഉണ്ടായി! ടമാര്‍!.. പടാര്‍!...
ഇതു തോന്ന്യാക്ഷരക്കഥയാണ്. തോന്ന്യാക്ഷരങ്ങളുടെ കഥയാണ്.
ആകാശത്തിനുകുറുകെ (49 ഡിഗ്രിയില്‍) ഒരു നക്ഷത്രം മിന്നിമാഞ്ഞു, അത് മറ്റു നക്ഷത്രങ്ങളില്‍ തട്ടാതെ മുട്ടാതെ കടന്നു പോയി. അതിന്റെ ദ്രുതചലനത്തില്‍ ആകാശം ഒന്നാകെ വിറച്ചു. സൌരയൂഥത്തിലും അതിന്റെ തുടര്‍ചലനങ്ങള്‍ ഉണ്ടായി. അപ്രതീക്ഷിതമായ നിമിത്തങ്ങള്‍ കണ്ടു വിരണ്ട ബുധന്‍ അസ്വസ്തതയോടെ ശുക്രനെ നോക്കി. ശുക്രന്‍ ശനിയേയും, ശനി എന്നെയും നോക്കി. ഞാന്‍ ഒന്നും അറിയാത്തതുപോലെ കമ്പ്യൂട്ടറില്‍ നോക്കിയിരുന്നു. വരമൊഴിയുടെ കൊച്ചു ജാലകങ്ങളിലൂടെ അക്ഷരങ്ങള്‍ ആകാശം നോക്കി നിന്നു.
ആകാശത്ത് ദേവന്മാര്‍ നിരന്നു. അവര്‍ പുഷ്പങ്ങള്‍ ഭൂമിയിലേക്ക് വര്‍ഷിച്ചു (ഈ ഷോട്ടിനുള്ളകടപ്പാട്: ശ്രീ. രാമാനന്ദ സാഗര്‍, ഹോള്‍സെയില്‍ ഡീലര്‍, പുരാണ സീരിയലുകള്‍. വര്‍ഷിക്കാനുള്ള പൂവ് സംഭാവന ചെയ്തിരിക്കുന്നതു ഫ്ലവര്‍ മര്‍ച്ചന്റ്സ് അസ്സോസിയേഷന്‍, ചാല, തിരുവന്തരം.) ഭൂമിയിലും അതിന്റെ വ്യതിയാനങ്ങള്‍ കണ്ടുതുടങ്ങി. മഴ. നിര്‍ത്താതെയുള്ള മഴ. മഴവെള്ളത്തില്‍ ഭൂമീദേവി കാലിട്ടിളക്കി (ഭൂമിദേവിക്കു കാലുണ്ടോ ആവോ, കഥയില്‍ കാലുകളാകാം സാരമില്ല). അവളുടെ ആയിരം പാദസരങ്ങള്‍ കിലുങ്ങി, പൊട്ടിത്തര്‍ന്നു. ആലുവാ പുഴ പിന്നെ ഒഴുകിയില്ല, അതു രണ്ടായി പിരിഞ്ഞു. ആരും കാണാതെ ഓളവും തീരവും സുനാമിയുടെ പേരില്‍ പരസ്പരം പഴിപറഞ്ഞു വഴക്കായി. പേടിച്ചരണ്ട ശനി എന്നോടു ചേര്‍ന്നു നിന്നു. അതിന്റെ അരപ്പാവാടയില്‍ തിമിര്‍ക്കുന്ന അഗ്നിശകലങ്ങള്‍ എന്റെ ശരീരത്തില്‍ ഉരസി. ആകാശം കൂടുതല്‍ വളഞ്ഞു! ആകാശം നിലവിളിച്ചു. (ആകാശം നിലവിളിച്ചു! എന്തൊരു സങ്കല്‍പ്പം!, പ്രിയ എഴുത്തുകാരേ ഇതിന്റെ പകര്‍പ്പവകാശം എനിക്കാണ്) പിന്നെ ആകാശം കീറി. (വെള്ളകീറിയതല്ല!) ഈ കീറല്‍ സൃഷ്ടിയുടെ അനിവാര്യതയാണ്. ആ വിള്ളലിലൂടെ അക്ഷരങ്ങള്‍ തള്ളിവന്നു... "ത... ന... ക... ഷ... ര.... ങ... ള...."
അക്ഷരങ്ങള്‍ ഒഴുകി... അക്ഷരങ്ങള്‍ പരന്നു.... അക്ഷരങ്ങള്‍ ചിരിച്ചു..... അക്ഷരങ്ങള്‍ കരഞ്ഞു... അവ ചില്ലുകളും ദീര്‍ഘങ്ങളുമായി ഇണചേര്‍ന്നു. എല്ലാം കണ്ട പ്രപഞ്ച സൃഷ്ടാവ് പറഞ്ഞു, അല്ല പ്രഖ്യാപിച്ചു... "ഇനി തോന്ന്യാക്ഷരങ്ങള്‍ ഉണ്ടാകട്ടെ!" അങ്ങനെ തോന്ന്യാക്ഷരങ്ങള്‍ ഉണ്ടായി! ടമാര്‍!.. പടാര്‍!... ടിഷ്യൂം ടിഷ്യൂം... (ഇതു തോന്ന്യാക്ഷരങ്ങളല്ല സ്പെഷ്യന്‍ ഇഫക്ട്സ് ആണ്)
ഒടുവില്‍ സഹികെട്ട ശനി എന്നെ നോക്കി ചോദിച്ചു, നീ എന്തുവാ ഈ എഴുതിക്കൂട്ടിയിരിക്കുന്നേ?
ഞാന്‍ ശനിയെ നോക്കി, ശനിയുടെ അഗ്നിഗന്ധം ശ്രവിച്ചു പറഞ്ഞു, "ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ഇതു തോന്ന്യാക്ഷരവേദിയാണെന്ന്."
ശനി പറഞ്ഞു, "തോന്ന്യാക്ഷരങ്ങളൊക്കെ ആയിക്കോ പക്ഷേ തോന്ന്യാസം ആവരുത്!"
Subscribe to:
Post Comments (Atom)
9 comments:
ithu thonnasyarangal alla. oru prathibhayute vilayattangal ennu parayatte :)
-rathri
വായനക്കാര്‍ക്ക് ശനിദശയാണോ?
നന്ദി, രാത്രിഞ്ചരന്‍. എഴുതി തുടങ്ങിയപ്പോള്‍ നിര്‍ത്താനറിയാതെ "വിളയാടി"പ്പോയതാണ്.
ആശയദാരിദ്ര്യത്തിന്റെ സഘടനയില്‍ ഇപ്പോള്‍ത്തന്നെ ഒത്തിരിപ്പേരായി. മെംബറാക്കാന്‍ തരമില്ല. ആകെയുള്ള ഒഴിവ് പ്രസിഡന്റിന്റെയാണ്. "സൂ" ആസ്ഥാനം തന്നെ കയ്യേറിക്കോളൂ. (ശനിദശ വന്നാല്‍ തട്ടുകേട് വരാതിരിക്കാന്‍ നല്ലതാണ് ഒരു ബഹുമാന്യഥാനം)
എന്റെ വരവിന്റെ വഴിയോരത്ത് ആദ്യമായ് "ഹായ്" പറഞ്ഞ ശ്രീ. രാത്രിഞ്ചരന്‍, ചേതന, കലേഷ്, സൂ എന്നിവര്‍ക്ക് തിരിച്ചൊരു "ഹായ് ഹായ്" പറയുന്നു. ഒപ്പം ബ്ലോഗിന്റെ മലയാളം വശങ്ങളിലേക്ക് വഴിവിലക്കു കാട്ടിയ എന്റെ ചേട്ടന്,... വരമൊഴിയും അതുപോലുള്ള മലയാളം-ഇഗ്ലീഷ് തിരുമൊഴികള്‍ക്ക് വൃത്തവും കോണും ചതുരവും എല്ലാം തീര്‍ത്ത എനിക്കറിയാത്ത ഒട്ടനവധിപേര്‍ക്ക്,....... മലയാളം ബ്ലോഗ് ചുരുളുകളിലേക്ക് എന്നെ യും കടത്തി വിട്ട ശ്രി. മനോജിന്,.... നന്ദി... നമോവാകം.
കുമാറിനെ വായിക്കുവാന്‍ ഇപ്പൊഴെ തരപ്പെട്ടുള്ളൂ. അടിപ്പാവാടയെ "മെന്‍ഷന്‍" ചെയ്തപ്പോള്‍ ഞാന്‍ ശകലം ശ്രദ്ധിച്ചു വായിച്ചു. ശനി അടിപ്പാവാടയിടുമോ? എന്നൊരു സംശയം മാത്രം ബാക്കിയായി. അല്ല, പറഞ്ഞതുപോലെ കഥയില്‍ ചോദ്യമില്ലല്ലോ!
നല്ല ബ്ലോഗ്, തുടര്‍ന്നും എഴുതുമെന്ന്‍ കരുതുന്നു.
ശ്രീ. പെരിങ്ങോടന്‍ ശ്രദ്ധിച്ചു വായിച്ചില്ല. ശനിയുടേത് അടിപ്പാവടയല്ല. "അരപ്പാവാടയാണ്" ശനിയ്ക്ക് അരപ്പാവാടയുണ്ട്, 'തീ'യും പാറയും ഇഴചേര്‍ത്തുണ്ടാക്കിയ കിന്നരി വച്ച പാവാട.
എന്റേതു കഥയല്ല, തോന്ന്യാക്ഷരങ്ങള്‍ ആണ്. തോന്ന്യാക്ഷരങ്ങളില്‍ ചോദ്യമാവാം. ഇഷ്ടം പോലെ ചോദിച്ചോളൂ..
ശ്രീ പെരിങ്ങോടന്‍ നിങ്ങള്‍ക്കു നന്ദി.
നിങ്ങളുടെ ബ്ലോഗു വായിക്കാന്‍ ഞാന്‍ തയ്യാറാകുന്നു.
പറഞ്ഞതു പോലെ അരപ്പാവാടയാണല്ലോ! പിന്നെ എന്റെ സ്വഭാവം കരുതുമ്പോള്‍ അടിപ്പാവാട എന്നു വായിച്ചതില്‍ അത്ഭുതവുമില്ല. തോന്ന്യാക്ഷരങ്ങള്‍ തോന്ന്യവാസമാവാതിരിക്കുവാന്‍ ശ്രദ്ധിച്ചുകൊണ്ട് ഈ കമന്റ് ചുരുക്കുന്നു. ശേഷം അടുത്ത ബ്ലോഗില്‍!
പെരിങ്സ്,
ഇത്രയ്ക്കങ്ങ് ഞാന്‍ പ്രതീക്ഷിച്ചേയില്ല, ആര്‍ജ്ജവം.
കുമാര്‍ മാഷേ, തോന്ന്യാക്ഷരങ്ങള്‍ അടിച്ചുപൊളിച്ചാണല്ലോ എഴുതിയിരിക്കുന്നത് :) അതിലും എന്റെ ആദ്യ പോസ്റ്റിലേതുപോലെ മഴയെക്കുറിച്ച് പ്രദിപാദിച്ചിട്ടുണ്ടല്ലോ.
പിന്നെ ഞാന്‍ നാട്ടില്‍ വരെ ഒന്നു പോയിരുന്നു. 10 ദിവസത്തേക്ക് മാത്രം. ആര്‍ക്കും വിളിക്കാന്‍ സാധിച്ചില്ല.
താങ്കളുടെ പ്രിയമുള്ള പോസ്റ്റുകള്‍ എന്നെ ഇവിടെത്തിച്ചു ;)
Post a Comment