പച്ചയില്‍ ആയിരുന്നു തുടക്കം. അതു പിന്നെ ചുവപ്പിലേക്കും, നീലയിലേക്കും പടര്‍ന്നു. ആര്. ജി. ബി. ത്രയം അതോടെ പൂര്‍ണ്ണം.
ഇനി ഒരു നിറം വേണം. അപ്പോള്‍ മനസില്‍ മറ്റുനിറങ്ങളെ മായ്ച്ചുകൊണ്ട് തെളിഞ്ഞു, മഞ്ഞ!
(കണിക്കൊന്നയുടേയും, അസ്തമയസൂര്യന്റേയും പതിവു കാഴ്ചകളില്‍ നിന്നും ചുവടുമാറാനുള്ള ഒരു ശ്രമം കൂടി)
45 comments:
കുമാറേട്ടാ,
സൂപ്പര്‍...പ്രത്യേകിച്ചും ആ മൂന്നാമത്തെ ഫോട്ടോ. ഇതാണോ അചിന്ത്യ ചേച്ചി പറഞ്ഞ അണ്ഡകടാഹ ‘ആംബ്ലൈറ്റ്’? :)
ദില്‍ബൂട്ടാ,
കറക്റ്റ്.പക്ഷെ സുമ ഇതുണ്ടാക്ക്യേപ്പോ ഇത്തിരി ഉപ്പും കുരുമുളകും ഒക്കെ ണ്ടായിരുന്നു. ഇതിപ്പോ പടം പിടിക്ക്കാന്‍ വേണ്ടി...
സത്യം പറേട്ടേ കുമാരന് കുട്ട്യേ,സംഭവൊക്ക്കെ ഒരു മഞ്ഞിമ ണ്ടെങ്കിലും ആ നീലിമ്യോളം ബാക്ക്യൊന്നും വരില്ല്യാന്നൊരു തോന്നല്‍.
ഇതിലിപ്പോ ന്റ്റെ അണ്ഡകടാഹോം, ആ ഓറഞ്ജ് ജ്ജമന്തി കൊഴിഞ്ഞു കിടക്കാണ മഞ്ഞേം തന്നെ ഭംഗി...
കുമാറേട്ടാ ഈ സീരിസിലെ എല്ലാം എനിക്ക് പിടിച്ച് പോച്ച് ജമന്തീടെ ഒഴികെ. ഇന്നലെ ഞാന്‍ ആ രണ്ടാമത്തെ പടം പോലെ ഏതെങ്കിലും കടേടെ അല്ലെങ്കില്‍ ഫോണ്ബൂത്തിന്റെ എന്ന് പറയാന്‍ പോവായിരുന്നു മഞ്ഞക്ക്.പക്ഷെങ്കില് ഒരു ചമ്മല്...അതോണ്ട് പറഞ്ഞില്ല..
കുമാറേട്ടനൊക്കെ നമ്മള് ഐഡിയ കൊടുത്താല്‍ മാര്‍പ്പാപ്പേനെ കുര്‍ബാന പഠിപ്പിക്കുവാണോന്ന് ആരെങ്കിലും ചോദിച്ചാലോന്ന് കരുതി...
‘അണ്ഡകടാഹം’ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പണ്ടത്തെ ഒരു ശണ്ഠ ഓര്‍മ്മ വരുന്നെങ്കിലും ആ പടമാണെനിക്ക് ഏറ്റവും ഇഷ്ടായത്. :)
പീതം കലക്കി കടുവറുത്ത്!
ലാസ്റ്റ് യേത് ചന്ത?
ഓടോ: ആമ്പ്ലേറ്റും പുള്സേയും തിരിച്ചറിയാമ്പാടില്ലാത്ത വിത്യാര്ത്തികളും അതൊനൊത്ത അത്തിയാപകരും ;)
അയ്യോ... ശരിയാണല്ലോ അനിലേട്ടാ...
എന്തായാലും എന്റെ തടി സേഫ് ആണ്.
“അചിന്ത്യ ടീച്ചര്ക്കൊന്ന് പിഴച്ചാല്‍....
പാവം ദില്ബന്.................?”
കൊള്ളാം നന്നായിട്ടുണ്ട്.
കു :)
ഓഹോ ഇതിപ്പോ ഇങ്ങന്യായോ? ഇതാപ്പോ നന്നായേ.ഒരാളൊരു കാര്യം പറഞ്ഞു തുടങ്ങ്യാ മുഴുമിപ്പിക്കാന്‍ ഇവടെള്ളോര് സമ്മതിക്കില്ല്യാലൊ! ആ കണ്ട സാധനത്തില്‍ ഇത്തിരി കുരുമുളകും ഇത്തിരി ഉപ്പും ഇട്ടിട്ടു അതിനെ അങ്ങട്ട് തിരിച്ചിട്ടാ ആയില്ല്യേ ഇപ്പറഞ്ഞ ആംബ്ലേറ്റ്? ആ ആയ്യി, ല്ല്യേ?ഇല്ല്യേ? ഉവ്വു. അപ്പൊ സുമ അതങ്ങട്ട് ചെയ്യാന്‍ പോവുമ്പഴയ്ക്കും ലവന് വന്ന് പടം എടുത്തൂന്ന് പറയാര്ന്നൂ ഞാന്‍. പാതി പറയുമ്പഴക്കും ....
അനിച്ചോട്ടാ....നമ്മള് കാണും ഇനീം ട്ടോ. എടാ പാവി ദില്‍ബൂ, നിനക്കും വെച്ച് ണ്ടെടാ പുന്നാരേ
അതില്‍ കാണുന്നത് അണ്ഡകടാഹ ആമ്പ്ലേറ്റും അല്ല പെണ്പ്ലേറ്റും അല്ല, എന്നാലതു ബുള്‍സൈയും അല്ല.
ടീച്ചറും കുട്ടികളും കൂടി തല്ലുകൂടണ്ട
അതൊരു പാവം കോഴിമുട്ട പച്ചയ്ക്ക് പൊട്ടിച്ച് വളരെ സൂക്ഷിച്ച് ഒരു പാത്രത്തില്‍ ഒഴിച്ചത്. അത്രേ ഉള്ളൂ...
എല്‍ജീ, ഐഡിയകള്‍ക്ക് സ്വാഗതം എപ്പോഴും.
ചന്ത നെടുവങ്ങാട് ചന്ത! അമ്മേണ തന്നെ!
നവന് സ്വാഗതം.
സൂ, എന്തിനാ കൂകിയേ??
എല്ലാരും ഓരോന്നു വീതിച്ചെടുത്തല്ലെ? എനിക്ക് കൈതച്ചക്ക ഇഷ്ടപ്പെട്ടു. (ലതതല്ല എന്നും പറഞ്ഞ് കമന്റ് വീഴും ഇപ്പോ). പിന്നെ കടേടേ ഷട്ടറും വന്‍... ഇങ്ങനെ സാധാരണമല്ലാത്ത ബിംബങ്ങളില്‍ (യെന്തരാണോ അത്) വര്‍ണ്ണങ്ങള്‍ ഊറ്റിയെടുക്കുന്ന(യെങ്ങനെയാണോ യെന്തോ) രീതി അത്യുഗ്രന്‍.
കൊള്ളാം...
ഉമേച്ചീ, അധികം ഉരുളണ്ട. ചെളി പറ്റും :0)))
അതോ പെരിങ്ങ്സിനു പഠിക്കുവാണോ? ;)
ഓമ്ലേറ്റും ബുള്ള്സൈയും കൂടി തിരിച്ചറിയാന്‍ വയ്യ.. അയ്യയ്യേ....
അപ്പൊള്‍ ദമനകന്‍ : 3 ല്‍ കാണുന്ന ആ ലോറിയും ഓട്ടോയും കൂട്ടി ഇടിച്ചോ?
അപ്പോള്‍ ഞാന്‍ : കൂട്ടിയിടിച്ചില്ല! ആ ഓട്ടോക്കാരന് ബ്രേക്ക് ചെയ്തു, എന്നിട്ട് അലറി വിളിച്ചു ലോറീക്കാരനോട് പറഞ്ഞു, “ജീവനില്‍ കൊതിയൊന്നും ഇല്ലേടാ.. രാവിലെ എറങ്ങിക്കോളും ചാവാനായിട്ട്”
എന്നെ കാമറ പിടിക്കാനെങ്കിലും പഠിപ്പിക്കോ?
ഇനിയും എത്ര നിറങ്ങളുണ്ട് സ്റ്റോക്ക്?
ഹെന്റെ കൃഷ്ണാ,
മഞ്ഞ കാണുമ്പോള്‍ നിന്നെയാണ് ഓര്‍മ്മ വന്നിരുന്നത്. ഇനിയിപ്പോ...
നല്ല ചിത്രങ്ങള്‍ കുമാറെ.
ഒന്നും മൂന്നും അഞ്ചും കൂടുതല്‍ നന്നു.
ഒന്നാമത്തെ ചിത്രത്തിനുള്ള 3D-effect , അതു പടം പിടിക്കാന്‍ അറിയാവുന്നവര്‍ എടുത്താല്‍ മാത്രം വരുന്ന ഒന്നാണല്ലേ ?(പലപ്പോഴും തോന്നിയത്)
(ഓ:ടോ: പാവം ബിക്കുട്ടി. ഒന്നു പഠിപ്പിച്ചു കൊടുത്താല്‍ ഒരു തെങ്ങിന് പൂക്കുലാദി ഫൊട്ടോ എടുത്തു നമുക്കു സമര്‍പ്പിച്ചേനെ.)
മഞ്ഞമയം....ഹര ഹര..ശിവ...ശിവ......
ആ മഞ്ഞ ഷട്ടര്‍ അടിപൊളിയായി.
കുമാര്‍ജീ, ഈ പീതാംബരം എന്നു പറയുന്നത് മഞ്ഞ നിറത്തിലുള്ള ആകാശത്തെയാണോ?
ഞങ്ങടെ നാട്ടിലൊക്കെ ആമ്പ്ലെറ്റിനു ഉള്ളിയും, കാന്താരിയും കൂടി ചേര്‍ക്കും കേട്ടോ, പെമ്പ്ലേറ്റാണെങ്കില് ഉപ്പും കുരുമുളകും മാത്രം.
അപ്പം പറഞ്ഞു വ്ന്നത്, കേരളത്തിലൊക്കെ ഇങ്ങന്യാ, തൃശ്ശൂരോട്ടൊക്കെ എങ്ങന്യാന്നറിയില്ല :)
കുമാറേ കലക്കി
പീതം.......മഞ്ഞ
പീതാമ്പരം.........മഞ്ഞ വസ്ത്രം
പീതാമ്പരന്.....മഞ്ഞവസ്ത്രം ധരിച്ചവന്..കൃഷ്ണന്.
മഞ്ഞ നിറത്തിലുള്ള ആകാശം അല്ല ഇക്കാസേ, മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിനെയാണു.
കുമാറണ്ണാ, മഞ്ഞ എന്നു പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ കണികൊന്നായും, ജമന്തി പൂക്കളും,ശരത് കാലത്തില്‍ (ഈ ശരതും ശിശിരവും ഒന്നു തന്നെയല്ലെ?) കൊഴിഞ്ഞു വീണു കിടക്കുന്ന മഞ്ഞയിലകളും മാത്രമെ ഉണ്ടായിരുന്നുള്ളു, പക്ഷെ അണ്ണന് ആളു കിടിലന്‍ തന്നെ, നല്ല ഫോട്ടോസ്.
ശ്രീജിത്തെ, മഞ്ഞയെ കുറിച്ചുള്ള നിന്റെ അഭിപ്രായം മാറിയോ?
എനിക്കൊന്നും പറയാനില്ല.
എന്തിറ്റാ പടങ്ങള്‍!
ചെട്ടിമല്ലിയും ബുള്‍സൈയും എന്നെ ഹഢാദാകര്‍ഷിച്ചു.
ഇക്കാസേ അതൊരു വലിയ ചോദ്യമാണ്! വിവരമില്ലാത്തഞാന് തന്നെ പറയണോ? ഇവരെല്ലാം കൂടി എന്നെ എടുത്ത് പട്ടം പറത്തും. പീതംബരന്‍ എന്നു കൃഷ്ണനെ ആണ് പറയുക. പുള്ളി മഞ്ഞയുടെ ആളാ.. വേഷവും, കണിക്കൊന്നയും ഒക്കെ ആയിട്ട്..
നളാ ഒരു ആമ്പ്ലൈറ്റോ ബുള്‍സൈ യോ ഒക്കെ അടിക്കുന്നതിനു മുന്‍പു ഇവരെല്ലാം കൂടി എന്നെ പിടിച്ചു തിന്നാലോ? ഞാന്‍ മുട്ട പൊട്ടിച്ചതേയുള്ളു..
മനോഹരചിത്രങ്ങള്‍ കുമാരേട്ടാ,
ഒരു അഭിപ്രായം പറയാന്‍ ഞാന്‍ അശക്തന്. ഓരോന്നും ഒന്നിനൊന്ന് മെച്ചം. ഏതാ കൂടുതല്‍ ഇഷ്ടമായേ എന്ന് പറയാന്‍ കഴിയുന്നില്ല.
മനോഹര ചിത്രങ്ങള്‍. കുമാര്ജിയായതുകാരണം അത്ഭുതമില്ല.
ഓട്ടോക്കാരന് മസിലുപിടിക്കുന്നത് പണ്ട് തവള കെയ്യെസ്സാര്ട്ടീസി ബസ്സിന് അടവെച്ചപോലയാണല്ലേ :)
അപ്പൊള്‍ ദമനകന്‍ : 3 ല്‍ കാണുന്ന ആ ലോറിയും ഓട്ടോയും കൂട്ടി ഇടിച്ചോ?
അപ്പോള്‍ ഞാന്‍ : കൂട്ടിയിടിച്ചില്ല! ആ ഓട്ടോക്കാരന് ബ്രേക്ക് ചെയ്തു, എന്നിട്ട് അലറി വിളിച്ചു ലോറീക്കാരനോട് പറഞ്ഞു, “ജീവനില്‍ കൊതിയൊന്നും ഇല്ലേടാ.. രാവിലെ എറങ്ങിക്കോളും ചാവാനായിട്ട്”
ഇത് കലക്കി, അടിപൊളി, സൂപ്പര്‍ എന്നൊക്കെ പറഞ്ഞാല്‍ പടങ്ങള്‍ ഒരു കുമാരസംഭവം ആയില്ല എന്ന് അര്‍ത്ഥം വരുമെങ്കില്‍ അങ്ങിനെ തന്നെ!! :-)
കുമാര്‍,
നന്നായിരിക്കുന്നു മഞ്ഞ സീരീസ്സ്!
2,4,5 ഇഷ്ടപ്പെട്ടു, ഇതില്‍ 4 കൂടുതലായി ഇഷ്ടപ്പെട്ടു. ഈ പോസ്റ്റിലെ മറ്റു ചിത്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഒന്നാമത്തെ ചിത്രത്തിനു ‘കുമാര്‍ ടച്ച്’ ഇല്ല എന്നൊരു തോന്നല്‍! :)
കണ്ട് കണ്ണ് മഞ്ഞളിച്ചു..ഇനി എനിക്ക് മഞ്ഞപിത്തമാണോ?,എല്ലാ ചിത്രങ്ങളും മനോഹരം..കൂട്ടത്തില്‍ ആ നീളന്‍ ഷട്ടറാണെനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്.
LG kaayam kaLAr..eni sanchiyeviTE? -S-
എല്‍ ജി കായത്തിന്റെ സഞ്ചി ഇപ്പോള്‍ കിട്ടാനില്ല. ഒരാള്‍ പേരുമായ്യിയപ്പോള് കളഞ്ഞിട്ടു പോയ എല്‍ ജി ഉണ്ട്. ആരുടെ കയ്യിലും അതിന്റെ ചിത്രവും ഇല്ല, സുനില്‍. :)
മാഷേ, ആ കണ്ണു ഒന്നു കടം തരാമോ..? കണ്ടു തീര്ന്നിട്ടു തിരികെ തരാം
പൊന്നപ്പാ,
എന്റെ കണ്ണുകള്‍ ഞാന്‍ കൊടുത്തുകഴിഞ്ഞു, കടം ആയിട്ടല്ല. മനസറിഞ്ഞ് ഒരു ദാനമായിട്ട്. ഏതെങ്കിലും ഒരാവശ്യക്കാരനു സ്ഥിരമായി എടുക്കാന്‍. എന്റെ കണ്ണുകള്‍ ഇവിടെ ഉണ്ടാകും.. ഈ കാഴ്ചകളൊക്കെ കാണാന്‍..
സന്തോഷം.
J5XT91 Your blog is great. Articles is interesting!
ജമന്തി അത്ര ഇഷ്ടായില്ല, ഷട്ടറും ലോറിയും ഉഗ്രന്‍...
മനോഹരമായ ചിത്രങ്ങള്‍....
Z6zuMM Nice Article.
Hello all!
Please write anything else!
Thanks to author.
Magnific!
Please write anything else!
actually, that's brilliant. Thank you. I'm going to pass that on to a couple of people.
Thanks to author.
Hello all!
wSUwRG actually, that's brilliant. Thank you. I'm going to pass that on to a couple of people.
Wonderful blog.
മഞ്ഞ കണ്ടെന്റെ കണ്ണ് മഞ്ഞളിക്കുന്നു. മനോഹരമായ് ചിത്രങ്ങള്‍ ആ ബുള്‍സ് ഐ ഉം ചെണ്ടുമല്ലിയുമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്
ഒന്നും മൂന്നും പടങ്ങൾ നിക്കും ഇഷ്ടായി
Post a Comment