Monday, August 21, 2006

ഉടക്ക്.

“നിനക്കെന്താ കാര്യം പറയുമ്പോള്‍ അത് ശരിയായ അര്‍ത്ഥത്തില്‍ മനസിലാകാത്തേ?”

“എനിക്കു മനസിലാകില്ല. അത്ര തന്നെ!”

“പക്ഷെ നിന്നെ നിന്റെ ഓഫീസില്‍ കാണുമ്പോള്‍ ഇങ്ങനെ അല്ലലോ! എല്ലാവരേയും ഓരോന്നും പറഞ്ഞു മനസിലാക്കുന്നതു കാണുമ്പോള്‍, ഉപദേശിക്കുന്നതു കാണുമ്പോള്‍ എനിക്കു തന്നെ അതിശയം തോന്നാറുണ്ട്. എന്നിട്ടിപ്പോള്‍ നീ എന്താ ഇങ്ങനെ? എന്നോട് മാത്രം കൊച്ചുകുട്ടികളെപോലെ”

“...........”

“നിന്നോടാ ഈ ചോദിക്കണേ!“

“ഞാന്‍ അതു പറയണോ?”

“ഹാ.. പറയണം!“

“ഞാന്‍ നിന്റെ പെണ്ണായതുകൊണ്ട്!“

37 comments:

ശ്രീജിത്ത്‌ കെ said...

കുമാര്‍ജീ മനസ്സില്‍ ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന ആളാണല്ലേ, പക്ഷെ കണ്ടാല്‍ പറയില്ല.

ഇമ്മാത്തിരി സംഭാഷണം ജീവിതത്തില്‍ കുറേ കണ്ടിട്ടുണ്ട്, കേട്ടിട്ടുമുണ്ട്. പോസ്റ്റ് മനോഹരം.

ബിരിയാണിക്കുട്ടി said...

കല്യാണം കഴിച്ചവരും, കഴിക്കാന്‍ പോകുന്നവരും ഇങ്ങനെ ഒക്കെ തന്നെ. ;)

ദില്‍ബാസുരന്‍ said...

ഈ ഡയലോഗ്സ് എനിക്ക് പരിചയമുണ്ടല്ലോ ഭഗവാനേ....

കുമാറേട്ടാ ഇതൊക്കെ നോര്‍മല്‍ സംഭാഷണങ്ങള്‍ തന്നെ.അല്ലേ?

Anonymous said...

സ്നേഹം കൂടുമ്പൊ അല്ലെ അടിയുണ്ടാവുള്ളൂ :-) പക്ഷെ എനിക്ക് അരമണിക്കൂറില്‍ കൂടുതല്‍ പിണങ്ങിയിരിക്കാന്‍ ഭയങ്കര പാടാ..എനിക്ക് ചിരി വരും :)

വല്യമ്മായി said...

ഈ ഡയലോഗ് കല്യാണം കഴിഞ്ഞതിന് ശേഷം ഉള്ളത് തന്നെ.
സേം പിഞ്ച് ഇഞ്ചീ എനിക്കും അങ്ങനെ തന്നെ.

ദില്‍ബാസുരന്‍ said...

വല്യമ്മായീ... കല്ല്യാണം കഴിഞ്ഞതിന് ശേഷമുള്ള ഡയലോഗെന്നോ?

ദൈവമേ... എന്റെ മാനം പോയോ?

വക്കാരിമഷ്‌ടാ said...

ഓഫീസിലും മറ്റും ദ്വന്ദവ്യക്തിത്വവും മുഖം‌മൂടിയൊക്കെ അണിയുന്ന പെണ്ണ് സ്വന്തം ആളിന്റെ അടുത്ത് ബീ യുവേഴ്‌സെല്‍ഫ് ആകുന്നു. അത് സ്വന്തം ആളിന്റെ കണ്ണ് ഫ്യൂസാക്കുന്നു. പക്ഷേ പെണ്ണ് ആല് മാത്രയുള്ളവള്‍.

പൊക്കം കൂട്ടാവുന്ന കസേരയുടെ പൊക്കം മാക്സിയിട്ട് കൂട്ടിയപ്പോള്‍ എനിക്കിങ്ങനെയൊക്കെ തോന്നി :)

കൊള്ളാം കുമാര്‍ജി.

ബിന്ദു said...

ഇത്ര സിമ്പിളായിരുന്നോ കാര്യം?? ഹി ഹി :)

ആര്‍ദ്രം...... said...

ഹ ഹഹ..ഇത്രയെ ഉള്ളോ കാര്യം...

അനംഗാരി said...

ഹാ..വല്യമ്മായി കറക്ട്. ദില്‍ബൂ.. ബാച്ചിലര്‍ വിത്ത് മാരീഡ് എഫക്ടാ..? ഞാനീ ഡയലോഗ് പറയാത്ത ദിവസം എന്റെ ജീവിതത്തില്‍ കുറവ്. കാരക്കാമുറി കള്ളുഷാപ്പിലമ്മേ...ഈ പാനപാത്രം നീ.......

മുല്ലപ്പൂ || Mullappoo said...

കൊള്ളാല്ലോ കുമാറെ ഈ പെണ്ണു.
ഒന്നു പരിചയപ്പെടണം, ശിഷ്യപ്പെടാനാ..
ഒറ്റ ഡയലോഗില്‍ ഉടക്കിനു വിരാമം ഇടുന്ന വിദ്യ ഒന്നു പഠിക്കണം

നല്ല പോസ്റ്റ് കുമാറെ.

അചിന്ത്യ said...

ആഹാ... എന്നിട്ടു ,കുമാര്‍? എന്നിട്ടതെങ്ങനെ അവസാനിച്ചു? ഇതോടെ ഉടക്കു തീര്‍ന്ന്വോ? അതോ ഇതു മഹാ കുരിശായീല്ലോന്ന് മനസ്സിലവന്‍ പ്രാകീട്ട് കാടാമ്പുഴേല്‍ പോയി ഒരു പെണ്ണ്മൂട്ട് നടത്ത്യോ? പറയൂ പറയൂ...കഥ തൂടരൂ...നിര്‍ത്തല്ലേ

ദില്‍ബാസുരന്‍ said...

ദില്‍ബൂ.. ബാച്ചിലര്‍ വിത്ത് മാരീഡ് എഫക്ടാ..?

കുടിയന്‍ ചേട്ടാ, നാറ്റിക്കരുത്. :-)

kumar © said...

ഒരു ഭാര്യയേയും ഭര്‍ത്താവിനേയും (ദില്‍ബാസുരനെപോലെ ഉള്ളവര്‍ക്ക് ‘അവനും അവളും’) തമ്മിലൊന്നു തല്ലാന്‍ നിങ്ങളാരും അനുവദിക്കില്ലേ?

ബിരിയാണിയേയ്, കല്യാണം കഴിക്കും മുന്‍പുതന്നെ മോളു തല്ലു തുടങ്ങിയോ? ആ പയ്യന്റെ കഷ്ടകാലം.
(കെട്ടിയതും കണക്ക്. കെട്ടാത്തതും കണക്ക്)

ശ്രീജിത്തേ, എന്റെ ഗ്ലാമറില്‍ മാത്രം തൊട്ടുകളിക്കരുത്. ചാടി ചവിട്ടും ഞാന്‍.
മുല്ലപ്പൂവേ ആറുമാസത്തെ ക്രാഷ് കോഴ്സ് ഉണ്ടു. നാളെത്തന്നെ ഫീസടച്ചോളൂ..

വല്യമ്മായിയും അപ്പോള്‍ ഉടക്ക് ടീമാണല്ലേ?

അചിന്ത്യ ടീച്ചറേ,
അവരു അപ്പോള്‍ തന്നെ ഉടക്ക് നിര്‍ത്തി. പിന്നെ കുറേക്കാലം അവര്‍ അങ്ങനെ ജീവിച്ചു. എന്നിട്ട് എല്ലാവരേയും പോലെ അവര്‍ അങ്ങു ചത്തു. അവരെകുഴിച്ചിട്ടു. അടുത്ത ജന്മത്തില്‍ അവര്‍ വീണ്ടും ജനിച്ചു.. പിന്നെയും അവര്‍ കല്യാണം കഴിച്ചു. പിന്നെയും ഉടക്കി. പിന്നെയും.... (കഥ അങ്ങനെ തീരാതെ തുടര്‍ന്നു.)

എന്റെ ഭഗോതി എന്തോരം സംശയങ്ങളാ... പിള്ളേരു ക്ലാസില്‍ ചോദിക്കുന്ന സംശയങ്ങള്‍ക്കൊക്കെ മറുമപടി പറയാന്‍ കഴിയാതെ വരുമ്പോള്‍ ഇവിടെ വന്നാണോ പകരം വീട്ടണത്? അങ്ങു ക്ലാസില്‍ തോറ്റതിനു അമ്മയുടെ നേരേ എന്നു പറഞ്ഞപോലെ.

മനുഷ്യനെ ഒന്നു ഉടക്കാനും സമ്മതിക്കില്ല എന്നുവച്ചാല്‍? (ഒരു പോസ്റ്റിന്റെ വിഷയത്തിനു വേണ്ടി ഒരു ഉടക്കുവരെ നടത്താന്‍ തുനിയുന്ന ഒരു ബ്ലോഗറുടെ ഗതികേട്.)

kumar © said...

ദില്‍ബൂ, നോം എന്താ ഈ കേള്‍ക്കണേ? കുടിയന്‍ പറഞ്ഞതു നേരാണോ? ഛായ്! ശരിക്കും അസുരന്‍! വഷളന്‍!
ഒപ്പം ഒരു നമ്പൂതിരി ചിരിയും :)

Anonymous said...

കുമാറണ്ണാ
എന്തിരിത്..നമ്മടെ കമന്റിനൊന്നും യൊരുവിലയുമില്ലെ? എന്തിര് അണ്ണാ നിങ്ങളിങ്ങനെ മനുഷനെ വിഷമിപ്പിക്കണത്...

kumar © said...

LG ഉടക്കിയോ? ഞാന്‍ അങ്ങനെ ഓരോരുത്തര്‍ക്കായി മറുപടി പറയാന്‍ നില്‍ക്കാറില്ല. ചോദ്യങ്ങള്‍ ഉള്ളവര്‍ക്ക് കൂടുതല്‍ മറുപടി പറയും.അല്ലാത്തവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയും. അത്രേയുള്ളു.

എന്തായാലും എല്‍ ജി (ഇഞ്ചിയും ചുക്കും ഒന്നുമല്ല)പിണങ്ങി. എന്നാല്‍ ഇനി ഞാന്‍ അരമണിക്കൂര്‍ കാത്തിരിക്കാം.
കാരണം “സ്നേഹം കൂടുമ്പൊ അല്ലെ അടിയുണ്ടാവുള്ളൂ :-) പക്ഷെ എനിക്ക് അരമണിക്കൂറില്‍ കൂടുതല്‍ പിണങ്ങിയിരിക്കാന്‍ ഭയങ്കര പാടാ..എനിക്ക് ചിരി വരും :)

എനിക്കും.

ദില്‍ബാസുരന്‍ said...

കുമാറേട്ടാ,
എല്ലാം ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണ്. അല്ലാതെ ഛെ ഛെ. ഞാന്‍ ആ ടൈപ്പേ അല്ല. :-)

ഞാന്‍ പറഞ്ഞത് ചാറ്റ് ചെയ്യുന്നതിനിടയില്‍ ഈ ഡയലോഗ്സ് പലപ്പോഴും കടന്ന് വരും എന്നാ. എല്ലാവരോടും നീ അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞിട്ട് ഞാന്‍ പറയുമ്പൊ മാത്രം എന്താ ഇങ്ങനെ എന്ന്. കുടിയന്‍ ചേട്ടാ... നന്ദിയുണ്ട്. ഇത് ഇനി ആ ഇഞ്ചിയും പെരിങ്സും കേള്‍ക്കേണ്ട താമസമേയുള്ളൂ.:)

Anonymous said...

കുമാറണ്ണാ ..ഹാവൂ സമാധാന്‍ ഹുവാ! ഞാന്‍ കരുതി ഇന്നലെ ചുക്കുകാപ്പീന്നാക്കിയതുകൊണ്ട് എന്നോട് മിണ്ടൂല്ലാന്ന് പറഞ്ഞില്ലെ? അതാണെന്ന് :-)

ദില്‍ബൂട്ടിയെ...നമ്മള് സെറ്റായി...ഇനി നോ ഗോള്‍!:-)

കലേഷ്‌ കുമാര്‍ said...

:)
ഉം അല്‍ കുവൈനിലും ഇങ്ങനൊക്കെ സംഭവിക്കാറുണ്ട്!

kumar © said...

LG, പേരിന്റെ കാര്യത്തില്‍ നമ്മള്‍ സെറ്റ് ആയിട്ടില്ല ഇതുവരെ. (കല്യാണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സെറ്റ് ഔട്ട്!)
ദിനം പ്രതി പ്യാരുകളു മാറ്റണതിലൊള്ള എന്റെ പ്രതിഷേതം ഉറക്കെ ഉറക്കെ പ്രഖ്യാപിക്കുന്നു.

kumar © said...

കലേഷ് ഇതു ജീവിതത്തില്‍ മുഴുവനും സംഭവിക്കുന്നതാണ്.

എന്തുവന്നാലും ഞാന്‍ നിന്റെ, ഞാന്‍ നിന്റെ എന്നുള്ള ചിന്തയില്‍ കത്തിക്കയറുന്ന ഉടക്ക്. അങ്ങനെ ഒരു ചിന്തയില്ലെങ്കിലും വരും ഉടക്ക്. :)

ദില്‍ബാസുരന്‍ said...

ഇഞ്ചീ: താങ്ക്സ്!:)

കുമാറേട്ടാ: ഇപ്പൊ കോമ്പ്ലിമെന്‍സായല്ലോ? :)

Anonymous said...

കുമാറണ്ണാ...എന്തിരു? എന്ത് അണ്ണാ നല്ലപ്യേരുകളല്ലെയണ്ണ ഇഞ്ചിപ്പെണ്ണ്? മറ്റേത്ത് ചുമ്മ വേസ്റ്റ് പ്യേരുകള്‍...പിന്നെ സാക്ഷാല്‍ വിശ്വണ്ണന്‍ വരെ പറഞ്ഞ് ഇതു മതീന്ന്...പിന്നെ മറുവാക്കുകളുണ്ടോണ്ണാ? വിശ്വണ്ണന്‍ പറഞ്ഞാല്‍ തീയിലും ച്യാടിക്കളയുമെന്ന് അണ്ണന്‍ അന്ന് പറയ്ഞ്ഞത്ത് എനിക്കോര്‍മ്മയുണ്ട്...
അത്യോണ്ടാണ്..ആ അണ്ണന്റെ പ്യേരുകള് ഇവിടെ പറഞ്ഞത്... എന്തിരണ്ണാ ഇത്തിരിപ്പോരം പ്യേരുകള്‍ക്ക് വേണ്ടി നമ്മളിനി സെറ്റല്ലാണ്ടിരിക്കണത് ? നെടുമങ്ങാടൊക്കെ നമ്മളറിയണ സ്ഥലങ്ങള് തന്നെയണ്ണാ...അതിന്റെ ഒരു കണ്‍സിഡരേഷന്‍ കൊടുക്കാണ്ണാ..

വിളപ്പില്‍ശാല....ബസ്സില്‍ ഒക്കെ കേറിയേക്കണണ്ണാ..:-)

kumar © said...

"വിശ്വണ്ണന്‍ പറഞ്ഞാല്‍ തീയിലും ച്യാടിക്കളയുമെന്ന് അണ്ണന്‍ അന്ന് പറയ്ഞ്ഞത്ത് എനിക്കോര്‍മ്മയുണ്ട്..."

ഇത് ഏത് കാണ്ഡത്തില്‍ പറഞ്ഞതാണ് എല്‍ ജി?
ചോദിക്കുന്നത്, സാക്ഷാല്‍ കുമാര്‍.

വിളപ്പില്‍ശാല അല്ല. വെളപ്പിശ്ശാല! വെറുതെ ഞങ്ങടെ ഭാഷകള് പറഞ്ഞ് നാറ്റിക്കല്ലേ ചെല്ലാ..
മമ്മൂട്ടി ഒരു സിനിമയില്‍ പറഞ്ഞതിന്റെ നാണം ഞങ്ങള്‍ക്ക് ഇതുവരെ മാറീറ്റില്ല.

Anonymous said...

ബസിന്റെ ബോര്‍ഡിലു വിളപ്പില്‍ശാല - ന്നാ എഴുതിയേക്കണെ. അവരോട് മാറ്റാന്‍ പറ :)

ആദ്യം പേരു സെറ്റിലായോന്ന് പറ...എന്നിട്ട് ആ കാണ്ഡം റിഫറന്‍സ് തരാം :)

kumar © said...

പേരു എല്‍ ജി. ഇനി കാണ്ഡം പറയൂ..

Anonymous said...
This comment has been removed by a blog administrator.
Anonymous said...

:-(

പേരു ഇഞ്ചിപ്പെണ്ണ്
പേരു ഇഞ്ചിപ്പെണ്ണ്
പേരു ഇഞ്ചിപ്പെണ്ണ്

qw_er_ty

kumar © said...

സമ്മതിച്ചു. ഇഞ്ചിപ്പെണ്ണ്.
ഇനിവരട്ടെ കാണ്ഡം.

qw_er_ty

Adithyan said...

കുമാറേട്ടാ, കഥ നന്നായി. ഓള്‍ടടുത്ത് കുട്ടിയായിരിക്കാന്‍ ഒരു പ്രത്യേക രസമാണു കേട്ടാ ;)


ഓടോ: അല്ല എന്താ ഇവിടെ പ്രശ്നം? ആരുടെയെങ്കിലും പേരിവിടെ ബാലകൃഷ്ണന്‍ എന്നാണോ? അതാണോ ഇവിടത്തെ പ്രശ്നം?

പിന്നെ മച്ചുനന്‍ ഏതോ പോസ്റ്റില്‍ എന്നോട് അങ്കത്തിനിറങ്ങാന്‍ പറഞ്ഞതായി ഞാന്‍ ഉറക്കത്തില്‍ സ്വപ്നം കണ്ട്. ആ പോസ്റ്റിപ്പ നോക്കീട്ട് കാണുന്നില്ല. ആരെ വെട്ടണം മച്ചുനാ?

Anonymous said...

കുമാറേട്ടാ
നല്ല പരസ്യം ആണ്. വെരി വെരി ക്യാച്ചി! പ്രോഡക്ട് മനസ്സില്‍ തറഞ്ഞ് നില്‍ക്കും ഇന്‍സ്റ്റഡ് ഓഫ് ദ പരസ്യം ജിംഗിള്‍ ഓര്‍ ഫോര്‍മാറ്റ്. അതാണല്ലൊ പരസ്യം കൊണ്ട് വേണ്ടത്. ഞാന്‍ അത് വീട്ടില്‍ പറയുകയും ചെയ്തു...നന്നായി പ്രോഡക്ടിനെ ഫോക്സ് ചെയ്തിരിക്കുന്നു എന്നു.

അതു കുമാറേട്ടന്‍ ചെയ്തതണൊ? വെരി ഗൂഡ്! ഇമ്പ്രസ്സ്ഡ്! റിയലി ഇമ്പ്രസ്ഡ്! ഹൊ! ആ പരസ്യം അല്ലായിരുന്നെങ്കില്‍ കൂട്ടുകാരികളുടെ അടുത്തൊക്കെ ഷൈന്‍ ചെയ്യായിരുന്നു...ഞാന്‍ എന്നും സംസാരിക്കുന്ന ആള്‍ ആണ്..ഞാനാണ് പല ഐഡിയകളും പുള്ളിക്ക് പറഞ്ഞ് കൊടുക്കാറ് എന്നൊക്കെ..ഒഹ്..മെരെ ദോസ്ത് ഹെ..
ഇതിപ്പൊ ഇച്ചിച്ചി പരസ്യം ആയിപ്പോയി...
അല്ലെങ്കില്‍ ഞാന്‍ മൊത്തം ഷൈന്‍ ചെയ്ത് കുളമാക്കിയെനെ...

ദില്‍ബാസുരന്‍ said...

ഇതിപ്പൊ ഇച്ചിച്ചി പരസ്യം ആയിപ്പോയി...
അല്ലെങ്കില്‍ ഞാന്‍ മൊത്തം ഷൈന്‍ ചെയ്ത് കുളമാക്കിയെനെ...


ഹ ഹ ഇഞ്ചിചേച്ചീ.. ഞാനിപ്പൊ ദേ ഇത് തന്നെ വിചാരിച്ചോണ്ടിരിക്ക്യായിരുന്നു. അമ്മേ... ദേ എന്റെ ഒരു ചേട്ടന്‍ ചെയ്ത പരസ്യം നോക്കിക്കേ എന്ന് പറഞ്ഞാലോ എന്ന്.

വിശാല മനസ്കന്‍ said...

കുമാര്‍ ജി, കിണ്ണന്‍ പോസ്റ്റ്.

‘പക്ഷെ എനിക്ക് അരമണിക്കൂറില്‍ കൂടുതല്‍ പിണങ്ങിയിരിക്കാന്‍ ഭയങ്കര പാടാ..എനിക്ക് ചിരി വരും :)‘ സെയിം പിച്ച്. ഇഞ്ചീ.

വഴക്കുണ്ടാക്കുമ്പോള്‍ ഞാന്‍ വിചാരിക്കും, ഇനി ഞാന്‍ ചാവുന്നതിന്റെ തലേന്നേ അവളോട് മിണ്ടൂ എന്ന്.

പക്ഷേ, അരമണിക്കൂറ് കഴിയുമ്പോഴേക്കും
‘എടിയേ ചോറ് എടുത്ത് വക്കടീ...ന്നോ, കുറച്ച് നാ‍രങ്ങ വെള്ളം ഉണ്ടാക്കട്യേ... ന്നോ വിളിച്ചുപറയും’ അങ്ങിനെ പിണക്കം കോമ്പ്രമൈസാവും!

kumar © said...

എല്‍ ജി, ഒരു അവാര്‍ഡ് കിട്ടിയ സന്തോഷം അതു കേട്ടപ്പോള്‍.
“മറക്കല്ലേ!“ എന്നുള്ള പരസ്യത്തെക്കുറിച്ചല്ലേ ഈ പറയുന്നത്?
അതൊരു ഇച്ചിച്ചി പരസ്യമല്ല.
ഇച്ചിച്ചി ആയേക്കാവുന്ന പരസ്യം അല്‍പ്പം മാന്യമായി പറഞ്ഞതാണ്.

മാത്രമല്ല, അതില്‍ ഒരു പ്രോഡക്റ്റ് ഇല്ല. ഒരു മിഷന്‍ മാത്രമേയുള്ളു.
ഒരു അവയര്‍നെസ് ക്യാമ്പയിന്‍ ആണത്.
ഒരു ഓര്‍മ്മപ്പെടുത്തല്‍. അത്രെ ഉള്ളു.

എല്ലാം എല്‍ ജി യുടെ ഐഡിയ ആയസ്ഥിതിയ്ക്ക്, ഇനി എനിക്ക് ധൈര്യമായി ഐഡിയാസ് ചോദിക്കാമല്ലൊ അല്ലെ? നന്ദ്രി.

Anonymous said...

യാ...പ്രോഡക്റ്റ് എന്ന് ഉദ്ദേശിച്ചത് തീം ആണ്...സോറി..ലേമെന്‍ വേര്‍ഡ്സ് ആണെ എന്റെ:)

എനിക്ക് പരസ്യം ശ്രദ്ധിക്കല്‍ അത് എടുക്കുന്നത് ശ്രദ്ധിക്കല്‍ ഭയങ്കര വീക്നെസ്സ് ആണ്...ചില പരസ്യങ്ങള്‍...ദേ ഫോക്സ് റ്റൂ മച്ച് ഓണ്‍ ദ ആര്‍ട്ട്..ദേ ഫൊര്‍ഗെറ്റ് അബൌട് ദ പ്രോഡക്റ്റ്... അതുപോലെ എനിക്ക് രൊമ്പ പിടിച്ച ഒരു പരസ്യം ആണ്...അഭിഷേക് ബച്ചന്റെ മോട്ടോറോളാ ഫോണിന്റെ പരസ്യം...

സത്യം കുമാറേട്ടാ...ഈ ഇച്ചിച്ചി പരസ്യം അല്ലായിരുന്നെങ്കില്‍ ഇപ്പൊ മിനിമം 75 ഈമെയിലുകള്‍ പറന്നെനെ...:-) അത്രക്കും പിടിച്ചു എനിക്കത്...


ഹയ്...വിശാലേട്ടനാണൊ അത്? ഞാന്‍ വിചാരിച്ചു എന്നോടെന്തോ പിണക്കാ..എന്നോട് മിണ്ടണില്ലല്ലൊ..ഈശ്വാരാന്ന്..എനിക്ക് സന്തോഷായി...ബഹുത് കുശ് ഹുവാ...അപ്പൊ ഇനി കുറച്ച് നാള്‍ ബ്രേക്ക് എടുത്താലും പ്രശ്നമില്ല...വെരി വെരി ഹാപ്പി...

Dhanush said...

ഒരു കൊച്ചു കുട്ടി കഥയില്‍ പ്രണയം.. സുന്ദരം.