ഭൂതത്താന്‍കെട്ടില്‍ പെരിയാറിന്റെ ഒഴുക്ക് തടഞ്ഞിടുമ്പോള്‍ ഇങ്ങുമുകളില്‍ തട്ടേക്കാടിലും പെരിയാര്‍ നിശ്ചലമാകും.
കാറ്റുപിടിച്ചുനില്‍ക്കുന്ന നീലിമ. ഗോവയില്‍ കണ്ടത്.
പടിഞ്ഞാറ് അസ്തമിക്കുമ്പോള്‍ എറണാകുളത്തിനു മുകളിലൂടെ കിഴക്ക് കാണുന്നത് ഇങ്ങനെയാണ്. മേഘങ്ങളില്‍ തട്ടുന്ന ചെറുമഞ്ഞ അസ്തമയസൂര്യന്റെയാണ്.
48 comments:
ജലാശയങ്ങള്‍ എടുക്കാനാണോ കുമാറേട്ടന്‍ സ്പെഷലൈസ് ചെയ്തിരിക്കുന്നത്? എല്ലാ പടങ്ങളും നന്ന്. ആദ്യത്തേത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു.
കുമാര്‍ജീ സൂപ്പര്‍.. ചിത്രങ്ങള്‍..
അദ്യത്തെ ചിത്രം ഒത്തിരി ഇഷ്ടമായി. ഒരു അപൂര്‍വ്വ ചിത്രം..
നമിച്ചു പുലി വര്യാ.. നമിച്ചു.
ആദ്യത്തെ പടം. ഹോ!!
എന്റമ്മേ...തുളസി എല്ലാ പടത്തിലും പച്ചച്ചായം മുക്കണ പോലെ ഇതിലാകെ നീലിമ...എന്ത് ഭംഗ്യാപ്പൂ...എന്തു പച്ചേന്ന് നീലേല്‍ക്കുള്ള മാറ്റം എത്ര നന്നായി വന്നിരിക്കുണു. ബീക്കൂ, നീ ദക്ഷിണ വെച്ച് തുടങ്ങുമ്പോ എനിക്കും കൂടി വേണ്ടി ഒരുറുപ്യ കരുതിക്കോ. ഇയ്യാള്‍ടേന്ന് ഈ വിദ്യ പഠിച്ചിട്ട് വേറെ കാര്യം.
തൃശ്ശൂര് ഭാഷയില്‍ പറഞ്ഞാല്‍ കിണ്ണംകാച്ചിയായിട്ടൂണ്ട്.
എന്‍റെ മരുഭൂമി-ഒരു ജാലകകാഴ്ച കണ്ടിരുന്നോ
ഒന്നാമത്തേയും മൂന്നാമത്തേയും ചിത്രങ്ങള്‍...
കുമാറേട്ടാ,
നീല എന്റെ ഫേവറിറ്റ് കളറാണ്. അടിപൊളി എന്ന് മാത്രം സംസ്കൃതത്തില്‍ പറഞ്ഞ് കൊള്ളട്ടെ. :)
വണ്ടര്‍ഫുള്‍ പിക്സ്...
“നീലിമയുടെ കവിത” അസ്സലായിരിക്കുണു! കൊച്ചിക്കിത്ര നീലിമയോ അന്തിച്ചുപോയല്ലോ കുമാറേട്ടാ..
എന്റെ ‘നീലച്ചിത്രം‘ എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
ദില്‍ബാസൂ, നീല പ്രിയപ്പെട്ട നിറം ആണല്ലേ! അതാവും എന്റെ ഈ നീലച്ചിത്രം ഇഷ്ടമായതു അല്ലേ?
ആദിത്യാ, ജലാശയങ്ങള്‍ ചിത്രത്തില്‍ വന്നു പോകുന്നതാണ്. (അല്ലാതെ വെള്ളം ഒരു വീക്ക്നെസ്സ് അല്ല).
ആദ്യപടം ആണ് എല്ലാവര്‍ക്കും ഇഷ്ടം എന്ന് ഇപ്പോള്‍ മനസിലായി.
അചിന്ത്യ ടീച്ചറേ, ഒരു റുപ്യ ഓക്കെ. പക്ഷെ അതിന്റെ ഒപ്പം ഉള്ള രൂഫാ ആയിരം ആരു തരും?
(ദക്ഷിണയ്ക്ക് പോലും ഇവിടെ റേറ്റ് കാര്‍ഡ് ഉണ്ട്)
വല്യമ്മായിയേയ്, അതു എങനെയാ ആ കിണ്ണം കാച്ചി എന്നുള്ള പ്രയോഗം ഉണ്ടായേ? വല്ല പിടിയും ഉണ്ടോ?
കുമാറേട്ടാ,
അതെ. നീലചിത്രങ്ങളോട് പണ്ടേ ഭയങ്കര കമ്പമാണ്. :-)
കുമാറെ,
breath taking pictures.
ഏതാണ് കൂടുതല്‍ നല്ലത് എന്നു കണ്‍ഫ്യൂഷന്‍.
എല്ലാം മനോഹരം.
ഒന്നും മൂന്നും പടങ്ങള്‍ ഏറെ വ്യത്യസ്തം ഭംഗിയുള്ളതും.
എന്നേം കൂടി പഠിപ്പിക്കുമോന്നു ചോദിക്കാന്‍ വന്നതാ. ഈ ചെച്യമ്മ സമ്മതിക്കണില്ല.
പഠിച്ചിട്ട് ഇതിലും നല്ല പടങ്ങള്‍ എടുക്കാന്‍ പഠിപ്പിക്കാമെന്നു.(അതോടെ പഠിക്കനുള്ള മോഹം ഞാനുപെക്ഷിച്ചു. ഹി ഹി ഹി)
കഴിഞ്ഞ പോസ്റ്റിലെ പടങ്ങളെ ഒക്കെ നിഷ്പ്രഭരാക്കുന്ന ചിത്രങ്ങള്‍.
കിടിലന്‍ പടങ്ങള്‍..ഇഷ്ടാ..!!!പുലിയല്ലാ...ഒരു സിങ്കം..
നല്ല സുഖം ആണല്ലെ. ഒരു ക്യാമറ ഏടുക്കാ നാലഞ്ചു ഫോട്ടോം പിടിക്കാ. അവിടെ ഇവിടെ ഒക്കെ കറങ്ങാ. എന്നിട്ട് ഭയങ്കര ജോലിയാണെന്ന് പറയാ....വല്ലോ ആര്‍ട്ട് ഡയറാക്ടറായിരുന്നാ മതിയായിരുന്നെന്റെ കടവുളേ... :-)
എനിക്ക് ലാസ്റ്റ് പടം പിടിച്ച് പോച്ച്... :-)
കുമാ.... നല്ല പടങ്ങള്. ചിത്രങ്ങള്‍ക്ക് നീലം മുക്കിയതു പോലെ നല്ലൊരു നീലിമ. പടത്തില്‍ കാണുന്ന കെട്ടിടത്തില് ഫ്ലാറ്റ് വല്ലതും വില്‍ക്കാനുണ്ടോ?
പടത്തില്‍ കാണുന്ന ഫ്ലാറ്റൊക്കെ മേടിക്കാന്‍ ഇറങ്ങിയതാണോ റീനാ?
മാതൃഭൂമി ലേഖനത്തില്‍ പറഞ്ഞ അമേരിക്കയില്‍ ഒക്കെ സമ്പത്തിന്റെ മടിത്തട്ടില്‍ ഇരുന്ന് ബ്ലോഗ് ചെയ്യുന്നത് ആരാണെന്ന് എല്ലാര്‍ക്കും മനസിലായല്ലോ അല്ലെ? ;)
ആദിത്യാ.......ഈ കെട്ടിടത്തില് ഒരു ഫ്ലാറ്റ് വാങ്ങി, പടിഞ്ഞാറോട്ടൂ സൂര്യാസ്തമനവും നോക്കിയിരിക്കാന്‍ ഒരു മോഹം. അല്ലാ, ആദിത്യന്റെ നാട്ടില്‍ ഇപ്പോ ആദിത്യന്‍ ഉദിക്കുവാന്‍ തുടങ്ങുകയാണോ? അതോ അസ്തമിച്ചോ? ക്ലൂ....പ്ലിസ്...അല്ലേല്‍ വേണ്ട.....
പതിവുപോലെ ചിത്രങ്ങളെല്ലാം മനോഹരം.
കിടിലോല്‍കിടിലം ആര്‍ട്ട് ഡയറക്ട്ടറേ.
പച്ച, നീല, ചോപ്പ്. അടുത്തത് എന്തായിരിക്കും?
അടുത്തത് മഞ്ഞ ആയിക്കോട്ടെ കുമറണ്ണാ.
എനിക്കു അദ്യത്തെ പടമാണു ഇഷ്ടമായതു. ബാക്കിയുള്ളതു ഇഷ്ടമായില്ലാന്നല്ല, ഒന്നാമത്തെ ചിത്രത്തിനു ഒരു കുമാര്‍ എഫെക്ട് ഉണ്ട്.
മഞ്ഞ നല്ലതാ;പ്രത്യേകിച്ചും ഓണക്കാലത്ത്
ഒബി പ്രതീക്ഷിച്ചതുപോലെ അടുത്തതു മഞ്ഞ തന്നെ ആണ്. (ബിരിയാണിക്കുട്ടിയും അറിഞ്ഞോളൂ)
പക്ഷെ സ്ഥിരമായി കാണുന്ന മഞ്ഞ അല്ലാതെ എന്തുണ്ട് എന്ന് തപ്പി നടക്കുന്നു.
മഞ്ഞ എനിക്കിഷ്ടമല്ല. ഒരു മാതിരി പാണ്ടിക്കളര്‍. കുമാരേട്ടന്‍ ആണ് ചിത്രങ്ങള്‍ എടുക്കുന്നത് എന്നത് മാത്രം ഒരു സമാധാനം.
ചിത്രങ്ങള്‍ ഓരോന്നും ഒന്നിനൊന്ന് മെച്ചം. എല്ലാം ഇഷ്ടപ്പെട്ടു. അവസാന പടത്തിലുള്ള നീല എന്നെ ഒരുപാട് ആകര്‍ഷിച്ചു. ആകാശത്തിന് ഇത്ര നീലിമയോ!
ശ്രീജിത്തേ, എന്തായാലും മഞ്ഞ തന്നെ ഞാന്‍ സെലക്റ്റ് ചെയ്തു. പക്ഷെ നല്ല മഞ്ഞചിത്രങ്ങള്‍ കിട്ടുന്നില്ല.
ശ്രീജിത്ത് പല്ലു പുറത്തുകാട്ടി ചിരിക്കുന്ന ഒരു ചിത്രം എടുക്കാന്‍ എന്താ വഴി?
നല്ല ചിത്രങ്ങള്‍. കുമാര്‍ എടുത്തതുകൊണ്ടാകും. :)
പടത്തില്‍ കാണുന്ന ഫ്ലാറ്റൊക്കെ മേടിക്കാന്‍ ഇറങ്ങിയതാണോ റീനാ?
മാതൃഭൂമി ലേഖനത്തില്‍ പറഞ്ഞ അമേരിക്കയില്‍ ഒക്കെ സമ്പത്തിന്റെ മടിത്തട്ടില്‍ ഇരുന്ന് ബ്ലോഗ് ചെയ്യുന്നത് ആരാണെന്ന് എല്ലാര്‍ക്കും മനസിലായല്ലോ അല്ലെ?)
=================================
സമ്പത്തെന്നതു ഒരാണിന്റെ പേരു കൂടിയാണട്ടോ! ആദിത്യാ...
റീനിയുടെ മറുപടിക്കമന്റു വരുമ്പൊഴേക്കും മോണിറ്ററിന്റെ മുമ്പിന്നു ശകലം മാറിയിരിക്കുന്നതാ തടിക്കു നല്ലത്.
ഞങ്ങള്‍ക്കു ആദിത്യനെ നാളെയും വേണം, അതിനു ശേഷവും വേണം. എനിക്കൊരുപാടു പോസ്‌റ്റിടാനുണ്ട്. കമന്റടിക്കണ പൂവാലന്മാരില്‍ ആദിത്യന്‍ തന്നെ കേമന്‍. പോലീസു പിടിക്കാതെ നോക്കണെ!
==================================
നീല മാറി മഞ്ഞ ആവുന്നതെന്താണെന്ന് ആലോചിക്കുകയാണല്ലേ? ;)എനിക്കും ആ തീരത്തിന്റെ ഫോട്ടൊ വല്യ ഇഷ്ടായി.:)
great pics Kumarji. :-)
ആസിത്യാ കിട്ടിയപ്പോള്‍ ആര്‍ക്കു കിട്ടി? ആദിത്യനു കിട്ടി!
“കമന്റടിക്കണ പൂവാലന്മാരില്‍ ആദിത്യന്‍ തന്നെ കേമന്‍. പോലീസു പിടിക്കാതെ നോക്കണെ!“ ഇതു പറഞ്ഞതു ഞാനല്ല കരീം മാഷാ..
അപ്പോള്‍ പഴയ ആള്‍ക്കാര്‍ക്കു മാത്രമല്ല, ഈ മാഷക്കും തോന്നിയിരിക്കണൂ..
(അല്ല ഈ പോലീസുകാര്‍ക്ക് കണ്ണില്ലെ? ശരിക്കും???)
യെന്താണിവിടെ നടക്കുന്നത്? :))
റീനാ, ആദിത്യന്‍ ഇപ്പോ എന്റെ തലക്ക് നേരെ മുകളില്‍. നട്ടുച്ച. ഞാന്‍ കാറ്റിന്റെ നഗരത്തില്‍. ക്ലൂ ക്ലൂ...
കരീം മാഷേ, യെ റ്റോ മാഷേ.. :)) എന്നെപ്പോലെ ഒരു ഡീസന്റ് പയ്യനെ മാഷ് പൂവാലനാക്കിയല്ലോ...
കുമാറേട്ടാ, കരീം മാഷ് ഒരു തമാശ കറഞ്ഞതില്‍ കയറിപ്പിടിച്ച് എന്നെ പൂവാലനാക്കി, അങ്ങനെ ഈ ബ്ലോഗില്‍ കിടന്ന് കുട്ടേട്ടന്‍ ആയി വിലസാം എന്നാണല്ലെ ഐഡിയ... അതിനിവിടെ ബാച്ചിലേഴ്സ് ആയ ഞങ്ങള്‍ (ഞങ്ങള്‍ എന്നു പറഞ്ഞാ ഒരു പട ഉണ്ട് ) സമ്മതിക്കൂല.. ;)
ആദിത്യാ.....ക്ലൂ.....നാടേതാണന്നു പിടികിട്ടി.....
കരീം മാഷേ, അക്ഷരങ്ങള്‍ക്കൊണ്ട് അമ്മാനമാടി വെറുതേ കഥയും എഴുതി ഇരുന്നാപ്പോരേ? എന്തിനാ വാക്കുകള്‍ ഒക്കെ വിശകലനം ചെയ്യുന്നേ? അതും എന്നേപ്പോലുള്ള നിഷ്ക്കളങ്കരുടെ കാര്യത്തില്‍.
(ആദിയും ഞാനും ഒരേ നാട്ടുകാരാ. ഞങ്ങടെ റബറുംതോട്ടത്തിനടുത്താ ആദീടെ ഡാഡീടെ തോട്ടം)
യ്യോ!
യാതു തോട്ടം?
യാതു നാട്?
ഒന്നും പിടികിട്ടിയില്ല അല്ലെ?
ആദി....,അയ്യോ... ഒക്കെ പിടി കിട്ടീന്ന്. വിന്‍ഡ് സിറ്റി ഇവിടെ. അത് ഗോപ്യമായി വച്ചിരിക്കുവല്ലേ?
പാലായിലെ തോട്ടത്തിനെക്കുറിച്ച് വീമ്പിളക്കിയതാ ....
ഈ കാറ്റ് സിറ്റിയെന്ന് പറയണത് എന്താന്ന് അറിയോ? ആ..അ..ഗൂഗിളാണ്ട് പറയണം...പറഞ്ഞപോലെ നമ്മുടെ വിക്കി മാസ്റ്റര്‍ എല്ലാം അടച്ച് പൂട്ടിയൊ? കൊറേ നാളയല്ലോ വിക്കിമാസ്റ്ററേ?
AXxrWz Your blog is great. Articles is interesting!
ihpssf Please write anything else!
Magnific!
Thanks to author.
Thanks to author.
Wonderful blog.
Please write anything else!
Magnific!
Hello all!
Thanks to author.
WWkOiV Wonderful blog.
Please write anything else!
Post a Comment