Monday, May 15, 2006

നിറങ്ങള്‍ തന്‍ നൃത്തം. #01

ഹരിതം. നിറങ്ങള്‍ തന്‍ നൃത്തം ഒഴിയാത്തൊരീമണ്ണില്‍ ബാക്കി വര്‍ണ്ണങ്ങള്‍ക്ക് വഴിയൊരുക്കി ആദ്യമെത്തുന്നു ഹരിതം. മുന്നാ‍റില്‍ കണ്ട ഒരു പച്ച. ഒരു ചെടി. എനിക്കറിയില്ല അതിന്റെ പേര്. അറിയാവുന്നവര്‍ പറഞ്ഞു തരുക. നെടുമങ്ങാട്ടെ “വേള്‍ഡ് മാര്‍ക്കറ്റിലെ“ ഒരു ദൃശ്യം. (വേള്‍ഡ് മാര്‍ക്കറ്റ് എന്നു പറഞ്ഞാല്‍ വേള്‍ഡ് ബാങ്കിന്റെ ധനസഹായത്തോടെയുള്ള മാര്‍ക്കറ്റ്) ഇതു ഞങ്ങളുടെ നെടുമങ്ങാട് വീട്ടിലെ ശീമപ്ലാവിനു മുകളില്‍ നെടുമങ്ങാട്ടിലുദിച്ച സൂര്യവെട്ടം. ഇതും വേള്‍ഡ് മാര്‍ക്കറ്റില്‍ കണ്ടത് അയ്യയ്യോ ഇത് നമ്മളെ തെങ്ങ്. തെങ്ങിലും സൂര്യന്‍ തെളങ്ങണത്.

16 comments:

ശനിയന്‍ \OvO/ Shaniyan said...

ആഹാ! ഹരിതം!

ഈ വര്‍ണ്ണാഭമായ ലോകത്തിലെ ജീവതെ തുടിപ്പിന്റെ വര്‍ണ്ണം!!

നല്ല തുടക്കം, മാഷേ!!

ജേക്കബ്‌ said...

നല്ല ഭംഗി .. പച്ച ,ബഹുത് പച്ച ;-)

Anonymous said...

ഹരിതം പ്രകൃതിടെ സ്ഥായിഭാവം,, വര്‍ണ്ണം.
മറ്റു നിറങ്ങളൊക്കേം ഇതിനെതിരേ ഉള്ള മനോഹരായ റിവോള്‍ട്ടുകള്‍. എല്ല്ലയിടത്തേം റിബെലുകളേ പ്പോലെ ഈ ബഹുവര്‍ണ്ണങ്ങളും അല്പായുസ്സുകളായിപ്പോണു.
മറഞ്ഞ സന്ധ്യകളും ഇനി വര്‍ണ്ണങ്ങള്‍ ചൂടി തിരിച്ചു വരട്ടെ...

Anonymous said...

ithu pachayalla. pachacha aanu. enthoru pacha.
=indran=

സു | Su said...

ഹായ്...ഹോയ്...ഹൂയ്...

നന്നായിരിക്കുന്നു പച്ച :)

ദേവന്‍ said...

ആദ്യത്തേത്‌ കൈത ഇനത്തില്‍ പെട്ട എതെങ്കിലും ചെടിയാണോ കുമാറേ?

രാജീവ് സാക്ഷി | Rajeev Sakshi said...

പച്ച എനിക്കെന്നും ഗൃഹാതുരത്വത്തിന്‍റെ നിറമാണ്.
നന്ദി, കുമാര്‍ജി.

Kumar Neelakandan © (Kumar NM) said...

ദേവാ, അതു “അലോ വേരാ“ (കറ്റാര്‍വാഴ) പോലുള്ള ചെടിയാണ്. പക്ഷെ അതു പോലെ നില്‍പ്പ് അല്ല. നില പറ്റിക്കിടപ്പാണ്.

Anonymous said...

ബാക്കി നിറങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ബിന്ദു

myexperimentsandme said...

കുമാര്‍‌ജിയോട് വെല്‍ ഡണ്‍ കുമാര്‍, ഫന്റാസ്റ്റിക്, യു ഡിഡ് ഇറ്റ് എന്നൊക്കെ എന്നെപ്പോലുള്ളയൊരാള്‍ പറയുന്നത് അവിവേകമാണെന്നറിയാം. എങ്കിലും...

ഉഗ്രന്‍.

എല്ലാം ഒന്നിനൊന്നു മെച്ചം.. എന്നെ ഏറ്റവും കൊതിപ്പിച്ചത്, നീഡില്‍ ലെസ്സ് ടു സേ, വാഴക്കുല തന്നെ. അവന്‍ മൊത്തമങ്ങ് പഴുത്തുതുടുത്തു വരുമ്പോള്‍ എന്തു രസായിരിക്കും.

Unknown said...

ജീവന്റെ നിറം പച്ച!
മുന്‍പ് സീയെസ്സിന്റെ ബ്ലോഗില്‍ പറഞ്ഞതുപോലെ, നിറഞ്ഞു തുളുമ്പുന്ന ഹരിതം...അസ്സലായി കുമാര്‍ജി..

കുറുമാന്‍ said...

പച്ച മാങ്ങ, പച്ച പുളി തുടങ്ങിയവ കടിച്ചാസ്വദിക്കുന്നതുപോലെ ആസ്വദിച്ചു, ഈ പച്ചപടങ്ങള്‍ കണ്ടു ഞാന്‍.

Anonymous said...

...................................................... പുനര്‍ജ്ജനിക്കുമോ?

Anonymous said...

പച്ച പനം തത്തേ! നല്ല ഭങ്ങീണ്ട്.

Anonymous said...

എത്ര വ്യത്യസ്തമായ പച്ചകള്‍ !
ക്യാമറാലെന്‍സെന്താ ബ്രെഷാണോ?

:: niKk | നിക്ക് :: said...

പുനര്‍ജ്ജനിച്ചു............................