Saturday, July 16, 2005

കാക്ക പറഞ്ഞത്‌

ബ്ലോഗിലെന്നപോലെ, ജനലിനുപുറത്തും മഴനിന്നു, പിന്നെ സാഹിത്യത്തിലെന്നപോലെ മരം പെയ്തു. ഇരിക്കനൊരിടം തേടി പറന്നു വന്ന കാക്ക നനഞ്ഞ വാഴയിലയില്‍ ഇരുന്നു. കാക്ക കരഞ്ഞു.. ഇല ഒന്ന് ആടി. തുള്ളികള്‍ ഇറ്റുവീണു. കാക്ക തന്റെ കാക്കക്കണ്ണുകള്‍ ചുറ്റുപാടും പായിച്ചു. ജനലിനരുകില്‍ നിന്ന കുട്ടിയെ കാക്ക കണ്ടു, കാക്ക ചിരിച്ചു. കുട്ടിയും ചിരിച്ചു. കാക്ക ചോദിച്ചു കുഞ്ഞേ, നീ വേഴാമ്പലിനെ കണ്ടിട്ടുണ്ടോ?

കുട്ടി പറഞ്ഞു, ഇല്ല. കണ്ടിട്ടില്ല.

കാക്ക തുടര്‍ന്നു നിങ്ങള്‍ മനുഷ്യര്‍ എന്താ ഞങ്ങളെ അവഗണിക്കുന്നത്‌? നിങ്ങളുടെ അടുക്കളയ്ക്ക്‌ ചുറ്റുമുള്ള വര്‍ജ്യവസ്തുക്കള്‍ എല്ലാം ഞങ്ങള്‍ നീക്കം ചെയ്യുന്നില്ലേ? മാമുണ്ണാന്‍ മടിക്കുന്ന കുഞ്ഞന്മാര്‍ക്ക്‌ മാമുണ്ണാന്‍ ഞങ്ങള്‍ ഒരു കാഴ്ചവസ്തുവായിരുന്നു കൊടുക്കാറില്ലേ? പിതൃക്കള്‍ക്കുള്ള അന്നം പോലും ഞങ്ങളിലൂടെയല്ലേ? എവിടെത്തിരിഞ്ഞാലും കണ്ണെത്താദൂരത്ത്‌ ഞങ്ങളില്ലേ?. പക്ഷേ എന്ത്കൊണ്ട്‌ നിങ്ങള്‍ ഞങ്ങളെ അംഗീകരിക്കുന്നില്ല? എന്തുകൊണ്ട്‌ ഞങ്ങള്‍ 'കേരളത്തിന്റെ ദേശീയ പക്ഷികള്‍' ആയില്ല.? പറയൂ, നീ ഇതുവരെ കണ്ടിട്ടില്ലാത്ത വേഴാമ്പല്‍ എങ്ങനെ നിന്റെ ദേശീയപക്ഷിയായി?

കുട്ടി നിശംബ്ദയായി... ഒരു നിമിഷം ആലോചിച്ചു പിന്നെ പറഞ്ഞു, 'നീ മോഷ്ടിക്കും. കുഞ്ഞിക്കൈകളില്‍ നിന്നും നീ നെയ്യപ്പം മോഷ്ടിക്കും. ഒരുപക്ഷേ വേഴാമ്പല്‍ മോഷ്ടിക്കില്ലായിരിക്കും.'

8 comments:

Kalesh Kumar said...

നന്നായിട്ടുണ്ട്‌ കേട്ടോ!

പി.എസ്‌: കൊതുകിനെ അല്ലേ കുമാർ കേരളത്തിന്റെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കേണ്ടത്‌?

Kumar Neelakandan © (Kumar NM) said...

നിങ്ങളുടെ സാന്നിദ്ധ്യത്തിനു നന്ദി, കലേഷ്‌.


കൊതുകിനെ നമ്മുടെ ദേശീയ പക്ഷി എന്നു പറഞ്ഞു തരം താഴ്താന്‍ കഴിയില്ല. അതു നമ്മുടെ ചോരയല്ലേ!

Kalesh Kumar said...

രത്തത്തിൻ രത്തമാന ചോര!!!

Kumar Neelakandan © (Kumar NM) said...

ഖസാക്കുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ "ധൃഴ്ടാന്തം...!"

viswaprabha വിശ്വപ്രഭ said...

Dear Kumar (and other friends,),

Ensure that you replace the AnjaliOldLipi Font with the newly available one at http://varamozhi.sourceforge.net/fonts/AnjaliOldLipi-0.720.ttf

as early as possible!

Or else, you will have to correct all your blog posts when all unicode fonts will be upgraded to the new versions.

Do this as early as possible!


Steps:
1. Download the file
http://varamozhi.sourceforge.net/fonts/AnjaliOldLipi-0.720.ttf

and save it on your computer.

2.
Remove the old file AnjaliOldLipi.TTF from your
C:\Windows\Fonts Folder.


If windows refuses to delete this file, close all Internet Explorer Windows and try again to delete the file!

3.
Copy the newly downloaded file to C:\Windows\Fonts folder.

That's all.


Once you have done this properly, you will no longer see small vertical rectangular boxes in pages like http://blog4comments.blogspot.com .

However now you may see that some comments (from some people) have the chandrakkalas (like ന് ) instead of proper chill letters. This is not your problem. Those people have to upgrade to new font to avoid this issue.

സു | Su said...

കാക്കയെ ദേശീയപക്ഷിയാക്കിയാല്‍ പിന്നെ എം പി മാരെപ്പോലെ പിന്നെ കേരളത്തില്‍ അതിന്റെ പൊടിപോലും കാണാന്‍ കിട്ടില്ല. അതിനാ വേഴാമ്പല്‍ തന്നെ ആയിക്കോട്ടേന്ന് വെച്ചത്.

evuraan said...

മയിലല്ലേ ദേശീയ പക്ഷി?

കാവടി ഭക്തന്മാരുടെയും മയിലെണ്ണ വില്പനക്കാരുടെയും കരുണ കൊണ്ട് മയിലിനെ കാണണേല്‍ മൃഗശാലയില്‍ ചെന്ന്‍ ക്യൂ നില്‍ക്കണം.

വേഴാമ്പല്‍ -- കേരളത്തിന്റെ പക്ഷിയാവും. അതിനെന്തു പറയും? സംസ്ഥാന പക്ഷിയെന്നോ? അതോ സ്‍റ്റേറ്റ് കിളിയെന്നോ?



--ഏവൂരാന്

Kumar Neelakandan © (Kumar NM) said...

സൂവിന്റെ നര്‍മ്മം വളരെ ശക്തമാണ്‌. അതിന്റെ ശക്തി അറിയണമെങ്കില്‍, സൂവിന്റെ അഭാവത്തില്‍ ഇവിടെ തെളിഞ്ഞുവന്ന കമന്റുകള്‍ വായിച്ചാല്‍ മതി. ഞങ്ങാളൊക്കെ ബ്ലോഗ്‌ എഴുതാതെയിരുന്നാല്‍ ആരും ചോദിക്കില്ല എവിടെ എന്ന് (ശല്യം സഹിക്കേണ്ടല്ലോ :)... സൂ രണ്ടു ദിവസം നിശബ്ദയായപ്പോള്‍ കണ്ടില്ലേ പുകില്‍! മലയാളം ബ്ലോഗുകളില്‍ നിങ്ങള്‍ ഒരു 'സംഭവം' ആയി മാറിയിരിക്കുകയാണ്‌ സൂ. തിരിച്ചുവരവിന്റെ വിലാസം മാറിയ ബ്ലോഗു വായിച്ചു, ഇഷ്ടമായി.
ദേശിയ പക്ഷി, സംസ്ഥാനപക്ഷി, നാടന്‍പക്ഷി പക്ഷികളിലും ക്ലാസിഫിക്കേഷനോ? ഏവൂരാന്‍, നമ്മള്‍ ഇന്ന് ഒരു ക്ലാസിഫൈഡ്‌ യുഗത്തിലാണല്ലോ എന്ന് ഓര്‍ത്ത്‌ സന്തോഷിക്കാം.