Saturday, July 02, 2005

പുഴയോടൊപ്പം #03

പെരിയാര്‍ കുട്ടന്‍പുഴയില്‍ (തട്ടേക്കാട്‌ പക്ഷിസങ്കേതത്തിനടുത്ത്‌)

10 comments:

സു | Su said...

എനിക്കാ പുഴയിലേക്ക് ചാടാന്‍ തോന്നുന്നു.

Kumar Neelakandan © (Kumar NM) said...

എന്റെ ഫോട്ടോഗ്രഫിയില്‍ മനം മടുത്തിട്ടാണോ?

കെവിൻ & സിജി said...

മഴേത്തു് കൊടേം പിടിച്ചു് അങ്ങനെ നടക്കാല്ലേ, പടം പിടിയ്ക്കാൻ, ഭാഗ്യവാൻ. കൊറേ നാളായി ആഗ്രഹിയ്ക്കണു ഒരു നല്ല കാമറ വാങ്ങണം, കൊറച്ചു പടംപിടിയ്ക്കണംന്നെല്ലാം. അലക്കൊഴിഞ്ഞിട്ടു കല്ല്യാണം കഴിയ്ക്കാൻ നേരംല്ല്യാന്നു പറഞ്ഞ പോലെ, ചെലവൊഴിഞ്ഞിട്ടു കാമറവാങ്ങുംന്നു് തോന്നണില്ല. എന്തായാലും ചേട്ടന്റെ പടം പിടിത്തം മൊറയ്ക്കു നടക്കട്ടെ, ഞങ്ങൾക്കിവിടിരുന്നു കാണാലോ!!

Kumar Neelakandan © (Kumar NM) said...

ചെലവൊഴിഞ്ഞിട്ട്‌ ക്യാമറ വാങ്ങല്‍ നടക്കില്ല കെവിന്‍. അതുകൊണ്ട്‌ ചെലവിനോടൊപ്പം മറ്റൊരു ചെലവായി ക്യാമറ വാങ്ങാന്‍ ശ്രമിക്കുക. കാരണം കണ്ട കാഴചകള്‍ ഒന്നും തിരിച്ചുകിട്ടാത്തതാണ്‌.

സു | Su said...

അല്ലാട്ടൊ ,എനിക്കു വെള്ളത്തില്‍ കിടക്കാന്‍ വല്യ ഇഷ്ടാ. ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ മീന്‍ ആയിരുന്നിരിക്കണം :)

ചില നേരത്ത്.. said...

kumaar,
This photo resembles to other location nearby my locality..
-tirur-
beautiful!!!...

ibru

Kalesh Kumar said...

കുമാര്‍, ഓരോ പടങ്ങളും ഒന്നിനൊന്നു മെച്ചം.... നന്നായിട്ടുണ്ട്‌. BFA കഴിഞ്ഞതാണോ?

viswaprabha വിശ്വപ്രഭ said...

കുമാര്‍ ഛായാചിത്രപ്രദര്‍ശനം തുടങ്ങിയപ്പോള്‍ ഈയുള്ളവനും ഇത്തിരി പ്രചോദനമായി.

കള്ളറകളില്‍ കുറേ വര്‍ഷങ്ങളായി പൊടിപിടിച്ചുകിടക്കുന്ന കുറച്ചു നിഴലുകള്‍ ഇപ്പോള്‍ അഹമഹമികയാ താനേ പൊങ്ങിവരുന്നു...

വാക്കില്‍ നിഴലൊതുക്കുന്നതിനുപകരം ഇനിയിത്തിരി നിഴലില്‍ വാക്കൊരുക്കിയാലോ എന്നൊരാശ....

പ്രചോദനത്തിനു നന്ദി.
അനുകരണത്തിനു മാപ്പ്.

(കുറേയേറെ ഉണ്ട്. പ്രത്യേകിച്ചൊരു താളവും ക്രമവുമില്ലാതെ ഞാനവയെ പറഞ്ഞുവിടട്ടെ...?)

Kumar Neelakandan © (Kumar NM) said...

വെള്ളത്തിനേയും വള്ളത്തിനേയും സ്നേഹിച്ച എല്ലാവര്‍ക്കും നന്ദി.

വിശ്വപ്രഭയുടെ ചിത്രങ്ങള്‍ക്കായ്‌ കാക്കുന്നു....

കലേഷ്‌, ഞാന്‍ ബി. എഫ്‌. എ. ഒന്നും ചെയ്തില്ല. ചെയ്യേണ്ട സമയത്ത്‌ ചെയ്യാന്‍ കഴിഞ്ഞില്ല. (കയ്യിലിരിപ്പാണ്‌ കാരണം) അഡ്വര്‍ടൈസിംഗില്‍ വഴിതെറ്റി എത്തിയതാണ്‌. ഇപ്പോള്‍ 'മുദ്ര' പോലൊരു കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ വിധിയുടെ വിളയാട്ടവും:) :) :)

ഫോട്ടോഗ്രഫിയെക്കുറിച്ചു പറയാനൊന്നും ഞാന്‍ ആളല്ല. ഇതെല്ലാം just point and shoot style.
കാഴ്ചകള്‍ തന്നെ ഗുരു. പ്രകാശം ഒരു പാടു കുറുക്കുവഴികളും പ്രചോദനവും തന്നു. പിന്നെ ഒത്തിരി സുഹൃത്തുക്കള്‍, വാക്കുകള്‍.
കാഴ്ചകള്‍ പ്രകൃതിയില്‍ ഉണ്ട്‌. നമ്മള്‍ അതിനെ എങ്ങനെ ഫ്രൈം ചെയ്യുന്നു എന്നതിനു മാത്രം പ്രസക്തി. കലേഷ്‌ നിങ്ങളുടെ ഉള്ളിലെ ഫോട്ടോഗ്രാഫര്‍ക്ക്‌ ഈ വാക്കുകള്‍ കൊണ്ട്‌ ഞാന്‍ അനക്കമിട്ടു എന്നാണ്‌ എന്റെ പ്രതീക്ഷ.

SunilKumar Elamkulam Muthukurussi said...

Great!!!