Wednesday, August 30, 2006

..നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീമണ്ണില്‍...

"നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍ മറഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിക്കുമോ മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ..

വിരഹനൊമ്പര ത്തിരിയില്‍ പൂവുപോല്‍ വിടര്‍ന്നൊരുനാളം എരിഞ്ഞു നില്‍ക്കുന്നു

ഋതുക്കളോരോന്നും കടന്നു പോവതിന്‍ പദസ്വനം കാതില്‍ പതിഞ്ഞുകേള്‍ക്കവേ വെറുമൊരോര്‍മ്മതന്‍ കിളുന്നു തൂവലും തഴുകി നിന്നെ കാത്തിരിക്കയാണ് ഞാന്‍..

നിമിഷ പാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നു നിറമധു മണ്ണില്‍ ഉതിര്‍ന്നു മായുന്നു അലിഞ്ഞലിഞ്ഞു പോം അരിയ ജന്മമാം പവിഴദ്വീപില്‍ നാം ഇരിപ്പതെന്തിനോ..."

ഗാനത്തിനും വരികള്‍ക്കും കടപ്പാട് : ജാനകി / ഓ എന്‍ വി / എം ബി ശ്രീനിവാസ്

നിറങ്ങള്‍ തന്‍ നൃത്തം എന്ന സീരീസ് അവസാനിക്കുന്ന ഈ പോസ്റ്റ് “നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീമണ്ണില്‍..“ എന്ന മനോഹര ഗാനത്തിനു സമര്‍പ്പിക്കുകയാണ്, എന്റെ കാഴ്ചകള്‍ കൊണ്ട്.

എന്റെ അപേക്ഷ പരിഗണിച്ച് നമ്മുടെ ബിരിയാണിയനിയത്തിക്കുട്ടി ആ ഗാനം തന്റെ മനോഹര ശബ്ദത്തില്‍ ഈ പോസ്റ്റിനുവേണ്ടി ആലപിച്ചിട്ടുണ്ട്. അത് കേള്‍ക്കാന്‍ ബിരിയാണിയുടെ പോസ്റ്റിലേക്ക് പോകാന്‍ ഇവിടെ ഞെക്കുക.

ഈ സീരിസിലെ മറ്റു ചിത്രങ്ങള്‍ / പച്ച / ചുവപ്പ് / നീല / മഞ്ഞ /

50 comments:

Sreejith K. said...

കുമാരേട്ടന് മനോഹരചിത്രങ്ങള്‍ എടുക്കാന്‍ എന്തിനാ നിറങ്ങള്‍. നിറങ്ങള്‍ ഇല്ലാത്ത ലോകവും എത്ര സുന്ദരം.

ചില ചിത്രങ്ങള്‍ തികച്ചും സാധാരണം, ചിലത് ബഹുകേമം. പ്രത്യേകിച്ച് രണ്ടാമത്തേത്. അത് എനിക്കങ്ങ് പെരുത്ത് പിടിച്ചു.

ബിന്ദു said...

എന്ത് ഭംഗിയാണെല്ലാ ചിത്രത്തിനും. :) ഇനി പോയി പാട്ടു കേട്ടിട്ട് വന്നു ബാക്കി പറയാം.

Adithyan said...

നല്ല ചിത്രങ്ങള്‍.
എല്ലാം കൊള്ളാം... ഒന്നാമത്തേതും രണ്ടാമത്തേതും ഒന്നൂടെ കൊള്ളാം. എന്നു വെച്ച് ബാക്കിക്ക് കൊള്ളലിനു കുറവൊന്നും ഇല്ല കേട്ടോ.

ദിവാസ്വപ്നം said...

കുമാരേട്ടാ...

ഒന്ന്, രണ്ട്, മൂന്ന്, നാല്... ക്ഷ പിടിച്ചു.

അഞ്ചും ആറും അത്രയും പിടിച്ചില്ല :)

റീനി said...

തോന്ന്യാക്ഷരങ്ങള്‍............

ഈ ശരരാന്തല്‍ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ പുഴയിലുടെ വരുന്നൊരു തോണിയും കാത്ത്‌ എത്രയെത്ര രാത്രികള്‍ ഞാനി ജാലകത്തിനരുകില്‍ ഇങ്ങനെ നിന്നിട്ടുണ്ടന്നോ?........നീയത്‌ അറിയുന്നുവോ?

ഞാന്‍ കാത്തിരിക്കും......

Unknown said...

മനോഹരം!

ചിത്രങ്ങള്‍ക്കൊപ്പം എന്റെയിഷ്ടഗാനം കൂടി ആയപ്പോള്‍ തൃപ്തിയായി.

പുള്ളി said...

കുമറേട്ടാ...
പടങ്ങള്‍ നിറങ്ങള്‍ ഇല്ലാതെ അവസാനിച്ചതോടെ ഇതൊരു ദുരന്തപര്യവസായി ആയ പരമ്പരയായോ?
തബലയുടെ അസ്ഥികൂടം കണ്ടപ്പോല്‍ സങ്കടം വന്നു.
ഇനിയും തങ്കളുടെ ലെന്‍സുകള്‍ നിറങ്ങളിലേക്കു കണ്‍ചിമ്മട്ടേ...
ബിരിയാണികുട്ടിയുടെ അലാപനം ഈ ചിത്രങ്ങളുടെ സംവേദനക്ഷമത കുറേകൂടി കൂട്ടി..

ശനിയന്‍ \OvO/ Shaniyan said...

കുമാര്‍ജീ, ഗ്രേസ്കെയിലിന്റെ മാസ്മരികത മരിച്ചിട്ടില്ലെന്ന നല്ല ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടെ ആയി ഇത്. ഇതിന്റെ സൌന്ദര്യം ഭാവിതലമുറയ്ക്ക് അന്യമാവുമോ?

Anonymous said...

എനിക്കാ പെണ്ണിനെ ഒഴിച്ച് ബാക്കിയെല്ലാം അടിപൊളി ഹായ്.....അതിന്റെ സീക്ക്വന്‍സും ഇഷ്ടമായി... ഇത് കളറില്‍ എടുത്ത് ബ്ലാക്ക് ആന്റ് വൈറ്റില്‍ ആക്കിയതാണൊ? ആ തോണീടെ പ്രത്യേകിച്ചും?

Unknown said...

ഇഞ്ചി,
കണ്ണു തിരുമ്മിയിട്ടു സൂക്ഷിച്ചു നോക്കു ഒന്നുകൂടി, കറുപ്പും വെളുപ്പുമല്ലാതെ ചില നിറങ്ങള്‍ കൂടി കാണാം! ( ബ്ലാക്ക് ആന്റ് വൈറ്റ് അല്ല എന്ന് )

ഇഞ്ചി പറഞ്ഞതു പോലെ ബാക്കി എല്ലാ ചിത്രങ്ങളും ഇഷ്ടമായി.2 കൂടുത്തല്‍ ഇഷ്ടപ്പെട്ടു.

Anonymous said...

ആ...അപ്പൊ ഞാന്‍ വിചാരിച്ചത് ശരിയാ.
എനിക്ക് അങ്ങിനെ തോന്നി...കളറില്‍ എടുത്തിട്ട് കുറച്ച് നിറങ്ങള്‍ മാറ്റിയതാണെന്ന്...പിന്നെ ആധികാരികമായി പറയാന്‍ ഒരു അസ്കിത...
എനിക്ക് വെവരം കം ഹെ.

Anonymous said...

റീനിക്കുട്ടിയെ,
തോണി ഞമ്മന്റെയാണെ...അത് അടിച്ചുമാറ്റാന്‍ കുതിരപ്പുറത്തൊരാള് വന്നിട്ടും കൊടുത്തില്ല.
അതോണ്ട് അതോര്‍ത്ത് രാത്രിയൊന്നും ഉറക്കളിച്ച് കാത്തിരിക്കണ്ടാട്ടൊ..

അനംഗാരി said...

കുമാറെ, ഈ കാത്തിരിപ്പിനു ഒരു സുഖമുണ്ട്..ഞാനത് അനുഭവിക്കാന്‍ തുടങ്ങിയിട്ട് പന്ത്രണ്ട് വര്‍ഷമായി. എന്റെ ഹൃദയത്തെ തൊട്ടതിന് നന്ദി..

റീനി said...

ഇഞ്ചിയേ....തോണീടെ അമരത്തും കഴുക്കോലിലും ഒന്നു സൂക്ഷിച്ച്‌ നോക്കിയേ. എന്റെ ഇനീഷ്യല്‌ കാണുന്നില്ലേ? വെള്ളത്തിലെ ആഫ്രിക്കന്‍ പായലില്‍പ്പോലും എന്റെ ഇനീഷ്യല്‍ ഉണ്ട്‌.

Durga said...

nannaayirikkunnu.:)

ദേവന്‍ said...

പണ്ട്‌ ഒരു സംവിധായകനോട്‌ പടമെന്താ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ സിനിമയാക്കിയതെന്ന് പത്രന്‍ ചോദിച്ചപ്പോള്‍ "നിറത്തിനു തീരെ ഇടമില്ലാത്ത കഥയായതുകൊണ്ടാണെന്ന്" പറഞ്ഞത്‌ ഓര്‍ത്തു.

[കുമാറിന്റെ ഫോട്ടോ നന്നായെന്ന് പറഞ്ഞാല്‍ അത്‌ പണ്ട്‌ നമ്പൂരിച്ചന്‍ "ട്ടോ മൂസ്സ്‌, ഈ മൂര്‍ഖന്‍ കൊത്തിയാ വല്യേ സുഖമൊന്നുമില്ല്യ" എന്ന് പറഞ്ഞപോലെ ആവും..അതോണ്ട്‌ അജ്ജാതി കമന്റോന്നുമിടാറില്ല ഇവിടെ]

Anonymous said...

നിറങ്ങളേക്കാള്‍ സൌന്ദര്യം വെളിച്ചത്തിനും വെളിച്ചത്തെക്കാള്‍ സൌന്ദര്യം ഇരുളിനും ആണെന്നു തൊന്നുന്നു ഇതു കണ്ടപ്പോള്‍!

Rasheed Chalil said...

കുമാര്‍ജീ മനോഹരം. നിറങ്ങളുടെ ലോകത്തിന്റെ നിറമില്ലാ കൂട്ട്. അടിപൊളീ

ഡാലി said...

കറുപ്പും വെളുപ്പും പടങ്ങളും, പെന്‍സില്‍ സ്കെച്ച് എപ്പോഴും സൃഷ്ടിക്കുക മാസ്മരികത ആണ്. പിന്നെ ശോകം, വിരഹം, കാത്തിരിപ്പ്... എല്ലാം.
ഈ സീക്ക്വന്‍സ് കണ്ടപ്പോള്‍ ഒരു കഥ പറഞ്ഞു കേട്ട അനുഭവം.

Unknown said...

കുമാറേട്ടാ,
ആ ശരറാന്തല്‍ പെരുത്ത് ഇഷ്ടായി. കൊള്ളാം.... നിറമില്ലാത്ത ചിത്രങ്ങള്‍ ഇത്രക്ക് മനോഹരികളോ?

ബിരിയാണി ചേച്ചിയുടെ പാട്ട് പിന്നെ കേള്‍ക്കാം ഓഫീസിലെ പി സി ഊമയാണ്.മൂങ്ങന്‍ എന്നും പറയാം.

Anonymous said...

മനോഹരം, കുമാര്‍
നിറമില്ലായ്മയുടെ നിറവ്!എന്നാലോ ആ ഇലകള്‍ടെ ഇളം പച്ചയ്ക്കും ഒരു നനവ്!
ആ മരോം പക്ഷികളും റാന്തലും, കായലും...പിന്നെ, ആ കാത്തിരിപ്പും.
നന്നായിണ്ട്.ഉമ്മ

മുല്ലപ്പൂ said...

കുമാറെ,
പാട്ടിന്‍ വരികള്‍ക്കു ചേര്‍ന്ന ചിത്രങ്ങള്‍.
ചിത്രങ്ങള്‍ പതിവു പോലെ ഗംഭീരം.പ്രത്യേകിച്ചും രണ്ടാമത്തേത്.

പക്ഷെ, നിറങ്ങളുടെ സീരിസ്, ബ്ലാക്ക് & വൈറ്റില്‍ അവസാനിപ്പിച്ചതു തീരെ ഇഷ്ടായില്ല.
ഒരു ട്രാജെഡി പടം കണ്ടിറങ്ങിയ പോലെ.

എന്തോ, നിറങ്ങളുടെ സീരീസില്‍ വേണ്ടിയിരുന്നില്ല ഇത് എന്നു തൊന്നണു.

ലിഡിയ said...

ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് നന്നായിരിക്കുന്നു..ഈ സീരീസിനെ നിശബ്ദമായി പിന്തുടരുകയായിരുന്നു..എന്തോ ഇങ്ങനെ അവസാനിപ്പിക്കരുതായിരുന്നു എന്നൊരു തോന്നല്‍..

ഒരു തോന്നല്‍ അത്രമാത്രം..

-പാര്‍വതി.

Anonymous said...

നിറങ്ങള്‍ തന്‍ നൃത്തം....എനിക്കിഷ്ടമുള്ള പാട്ടായിരുന്നു. എന്നിട്ട് അതു മറന്നു... കുമാറിന്റെ ഇടിവെട്ടു കളറുകള്‍ കാണാന്‍ നോക്കുമ്പോള്‍ നിറങ്ങളൊഴിഞ്ഞു കിടക്കുന്നു. ലിങ്കില്‍ ഞെക്കി ബിരിയാണിക്കുട്ടിയുടേ പാട്ടും കേട്ടു കരഞ്ഞു...
ഈ ഞാന്‍

Anonymous said...

സുഗത റ്റീച്ചര്‍ടെ ഒരു കുഞ്ഞു കവിത്യാ നിറമില്ല്യായ്മേനെപ്പറ്റിള്ള ഈ വിഷമം കാണുമ്പോ ഓര്‍മ്മ വരണെ .എഴുതിക്കോട്ടേ, കുമാര്‍?

സ്നേഹത്തിനെന്തേ നിറം?
പിഞ്ചുപൈതലിന്നേറേ വിശപ്പെഴും ചുണ്ടില്‍
ഇറ്റിറ്റു വീഴുന്ന വെണ്മുലപ്പാലുപോല്‍
അത്ര വെളുത്തതാണല്ലോ!
സ്നേഹത്തിനെന്തേ നിറം?
യൌവ്വനസ്വപ്നദാഹശതങ്ങള്‍ക്കു മുന്നില്‍
ചൊടിയാര്‍ന്നു വിടരുന്ന ചെമ്പനീര്‍പ്പൂവുപോല്‍
തുടുതുടെച്ചോന്നതാണല്ലോ!
സ്നേഹത്തിനെന്തേ നിറം?
മദ്ധ്യവേനലിന്‍ ചൂടില്‍,പ്പുകയില്‍, വെയിലില്‍
നെറ്റിമേല്‍ ചൂടും പ്രതാപചിഹ്നം പോലെ-
യത്രയ്ക്കു പൊന്‍ നിറമല്ലോ!

സ്നേഹത്തിനെന്തേ നിറം?
പിന്നെ, അന്തിയില്‍, തീരെ തളര്‍ന്നു വീഴുമ്പോള്‍
ഒടുവിലത്തെ വാക്കു തേടുന്ന ചുണ്ടുകള്‍
ഇടറിപ്പിടഞ്ഞു കൂമ്പുമ്പോള്‍
ഇറ്റിറ്റു വീഴുന്ന തീര്‍ത്ഥബിന്ദുക്കള്‍ പോല്‍
അത്ര കുളുര്‍ന്നതാണല്ലൊ
ഇറ്റിറ്റു വീഴുന്ന ബാഷ്പബിന്ദുക്കള്‍ പോല്‍
അത്ര ചുടുന്നതാണല്ലോ
വരളുമാച്ചുണ്ടിന്നവസാന ദാഹത്തിനൊഴുകി
നിറയുന്നതല്ലോ
നിറമിയന്നീടുന്നതല്ലോ
നിറമൊന്നുമില്ലാത്തതല്ലൊ...

വളയം said...

ചായങ്ങള്‍ കഴുകിക്കളഞ്ഞ ഈ ചിത്രങ്ങളോടൊപ്പം ബിരിയാണിക്കുട്ടിയുടെ ചമയങ്ങളില്ലാത്ത ശബ്ദവും ചേര്‍ത്തപ്പോള്‍... അവാച്യം, മനോഹരം.

Kumar Neelakandan © (Kumar NM) said...

fLG, ആ പെണ്ണ് അറിയാതെ എടുത്തതാ.. അതറിഞ്ഞാല്‍ ചിലപ്പോള്‍ ഒരു കുടുംബകലഹം ഉണ്ടാവാം.

എല്ലാവരും പറഞ്ഞപോലെ ഒരു ദുരന്തപര്യവസായി ആയി നിര്‍ത്തിയതല്ല. എപ്പോഴായാലും നിര്‍ത്തണം, ഒരു സീരിയല്‍ പോലെ തുടരാന്‍ ആവില്ലാലോ‍! നിര്‍ത്തുമ്പോള്‍ ഒരു നിറത്തില്‍ നിര്‍ത്തുന്നതിനേക്കാളും രസമായിരിക്കും ഇരുട്ടില്‍ നിര്‍ത്തുന്നത് എന്ന് മനസുപറഞ്ഞു.

ശനിയന്‍ പറഞ്ഞത് ശരിയാണ്, കറുപ്പിന്റേയും വെളുപ്പിന്റേയും ചാരത്തിന്റേയും വര്‍ണ്ണം ഈ തലമുറ മറക്കുകയാണ്.

നിങ്ങള്‍ ഒരുപാട് പേര്‍ പറഞ്ഞത് ശരിയാണ് മിക്കതും കളറില്‍ എടുത്തിട്ട് ഡീസാച്ചുറേറ്റ് ചെയ്തതാണ്. എന്നാല്‍ ഒരിക്കലും ഗ്രേ സ്കൈല്‍ അല്ല.

മുല്ലപ്പൂവേ, ജീവിതം ഒരിക്കലും കോമഡിയില്‍ അവസാനിക്കാറില്ല. കോമഡിയില്‍ അവസാനിച്ചാല്‍ തന്നെ അതിന്റെ ഉള്ളില്‍ നാമറിയാതെ വിങ്ങുന്ന ഒരു കറുപ്പിന്റെ ട്രാജഡി ഉണ്ടാകു. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ കോമഡി. ഞാന്‍ നേരത്തെ പറഞ്ഞല്ലൊ! നിറങ്ങളുടെ സീരീസ് അവസാനിപ്പിക്കാന്‍ പറ്റിയൊരു നിറം എന്റെ മനസില്‍ ഇല്ല. ഉണ്ടെങ്കില്‍ ആരെങ്കിലും ഒന്നു പറഞ്ഞുതരൂ...

താരേ, എനിക്കും ആഗ്രഹമുണ്ട്.. കാഴചകളില്‍ നിറം വറ്റുമ്പോള്‍ നമ്മള്‍ ഒരു വഴിക്കായിപ്പോകും, നിറമില്ലായ്മയുടെ വഴിക്ക്. അമ്മു കറുപ്പ് എന്ന നിറത്തേക്കുറിച്ച് ഇപ്പോള്‍ പടിക്കണ്ടാല്ലേ? വേണ്ട.
അങ്കിളിന്റെ കണ്ണില്‍ നിറം ഇനിയും നനയുമ്പോള്‍ അമ്മുവിനു കൊടുക്കാം എന്നു പറയുക.

നിറമില്ലായ്മ ഇഷ്ടപ്പെടാത്ത അനോണീ, നമോവാകം. സന്തോഷം!

അചിന്ത്യ ടീച്ചറേ, “സ്നേഹത്തിനെന്തേ നിറം?
പിഞ്ചുപൈതലിന്നേറേ വിശപ്പെഴും ചുണ്ടില്‍
ഇറ്റിറ്റു വീഴുന്ന വെണ്മുലപ്പാലുപോല്‍
അത്ര വെളുത്തതാണല്ലോ!“
കവിതയ്ക്ക് നന്ദി, കമന്റിനും.

നിറങ്ങളുടെ നൃത്തം ഒഴിയുന്ന മണ്ണില്‍ വന്നുപോയ എല്ലാവര്‍ക്കും ഒരുപാട് ഒരുപാട് നന്ദി.
ഞാന്‍ അയച്ചുകൊടുത്ത mp3കേട്ട് കുറച്ചു സമയത്തിനുള്ളില്‍ ആ ഗാനം പഠിച്ച് മനോഹര ശബ്ദത്തില്‍ ആലപിച്ച നമ്മുടെ ബിരിയാണിയനിയത്തിക്കൊച്ചിനു ഒരുപാട് നന്ദി.

"നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍
മറഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിക്കുമോ
മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ..“

Anonymous said...

കുമാറ് നന്ദിപ്രകടനൊക്കെ പാസ്സാകീത് കണ്ടു. ജീവിതം കമ്പ്ലീറ്റ് ദുരന്തോ? കോമഡി വന്നാലും അതിന്‍റുള്ളിലും ദുരന്തോ? മാങ്ങാത്തൊലി!നമ്മക്കെന്തു കാണണോ അതു നമ്മള്‍ കാണുണു,അല്ലാണ്ടെ ജീവിതം ഒരു മണ്ണാങ്കട്ടയാണു കുട്ടീ ന്ന് ജീവിതത്തിനെ പഴിക്കണ്ട.ജീവിക്കാനറിയാത്തോരട്യാ കൊഴപ്പം.
ശ്രീജിത്ത് പറഞ്ഞ പോലെ നിറമില്ലായ്മടെ ഉള്ളിലെ സൌന്ദര്യം മരണോ ദുരന്തോ ഒന്ന്വല്ല.

ദുരന്തനായകന്മാരടെ വേഷം നിനക്ക് ചേരില്ല്യ.ഇനി ചേര്‍ച്ചയില്ലായ്മയാണ് അണ്ഡകടാഹത്തിന്‍റെ മാങ്ങാത്തൊലീ ന്നെങ്ങാനും പറഞ്ഞ് ഒരു മറുകമെന്‍റിട്ടോ.(ഇയ്യോ എനിക്കുള്ള മറുപടി ഇവനേതു കൊല്ലന്‍റടുത്താണാവോ ദൈവങ്ങളേ മൂര്‍ച്ച കൂട്ടണേ)

അലിഫ് /alif said...

കാണാന്‍ വൈകി..സങ്കടമുണ്ട്.
എപ്പഴും മൂളുന്നവരികള്‍ക്ക് ദൃശ്യഭാഷ ചമച്ച ചിത്രകാരാ..ഒരു പാടിഷ്ടമായി..വരികളും വരികള്‍ക്കിടയിലുള്ളതും..നൊമ്പരങ്ങളും..
മറ്റൊരു തുടരന്‍ ഉടന്‍ പ്രതീക്ഷിക്കുന്നു.

Mubarak Merchant said...

നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍
മറഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിക്കുമ്പോള്‍
മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമ്പോള്‍
എനിക്കു നീയുണ്ടാവുമോ?
നിനക്കു ഞാനുണ്ടാവുമോ?
എനിക്കു ഞാനും നിനക്കു നീയും മാ‍ത്രം,
അതാണു നമ്മുടെ ദുരന്തം.
മധുരമീ ജീവിതം, അല്ലേ?

Peelikkutty!!!!! said...

മനോഹരം,ശരറാന്തൽ കണ്ടപ്പോൾ ഓർമ്മ കുറേക്കൊല്ലം പുറകോട്ടുപോയി .ഡ്രോയിങ്ങിന്റെ ടീച്ചർ പെൻസിലു കൊണ്ടുവരച്ചു മത്സരിക്കാൻ ഈ വിളക്ക്മേശമേൽ വയ്കുമായിരുന്നു.

മിടുക്കന്‍ said...

നമസ്തെ..., നമിച്ചു നില്‍ക്കുകയാണ്‌.....
എങ്ങനെ, നന്ദി പറയുമ്ന്ന് അറിയില്ല....!
രണ്ടാളും കൂടെ, അതങ്ങട്‌ പെര്‍ഫെക്റ്റ്‌ ആക്കി, ഒ.എന്‍.വി, കൂടെ ഇത്രക്ക്‌ കരുതീട്ടുണ്ടാവില്ല....

നന്ദി, ഒരിക്കല്‍ കൂടി...

Aravishiva said...

കാ‍ത്തിരിപ്പൂ കണ്‍മണീ....
കാത്തീരിപ്പൂ കണ്‍മണീ....
ഉറങ്ങാത്ത മനമോ‍ടേ..നിറവാര്‍ന്ന നിനവോ‍ടേ..
ഏകാന്തമീ പൂംചിപ്പിയില്‍.....
കാത്തിരിപ്പൂ മൂകമായി...
കാ‍ത്തിരിപ്പൂ കണ്‍മണീ..

ഗിരീഷ് പുത്തഞ്ചേരിയുടെ ഈ വാരികളും മനസ്സിലേക്കോടി വന്നു..

മനോഹരമായിരിയ്ക്കുന്നു...

Kumar Neelakandan © (Kumar NM) said...

അരവിന്ദാ ഇതില്‍ എവിടേ കണ്മണീ.. എവിടെ ചിപ്പീ?

മിടുക്കാ :)

Aravishiva said...

ക്ഷമിയ്ക്കൂ...ജാലകത്തിലേക്കു മിഴി തുറന്നിരിയ്ക്കുന്ന ആ സ്ത്രീയുടെ ഭാവവും പിന്നെ ആളൊഴിഞ്ഞ കടവിലെ തോണിയും പറന്നകലുന്ന പക്ഷികളും ഒക്കെച്ചേര്‍ന്ന് വിരഹം മൊത്തമായനുഭപ്പെട്ടു.എനിയ്ക്കേറ്റവുമിഷ്ട്പ്പെട്ട മ്യൂസിക് ഡയറക്ടറായ വിദ്യാസാഗറിന്റെ വിരഹം തുളുംബുന്ന സംഗീതം മനസ്സിലേക്കോടി വന്നു.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ കുറിച്ചുവെന്നേയുള്ളു...ഓരൊ ചിത്രവും വരിയെ ഓര്‍മ്മിപ്പിയ്ക്കുന്നുവെന്നു ഞാന്‍ പറഞ്ഞുവെങ്കില്‍ ക്ഷമിയ്ക്കുക....

Kumar Neelakandan © (Kumar NM) said...

അരവിന്ദാ, ജാലകത്തില്‍ കണ്ണും നട്ടിരിക്കുന്ന സ്ത്രീയെ ആണ് ഉദ്ദേശിച്ചതെങ്കില്‍ അതെന്റെ കണ്‍‌മണിയാണ്.
ഇതുഞാന്‍ അവിടെ പറഞ്ഞേയ്ക്കാം.

സന്തോഷം കൂട്ടുകമന്റുകള്‍ക്ക്.

Kumar Neelakandan © (Kumar NM) said...

അപ്പോള്‍ ഈ അരവിയും അരവിന്ദും രണ്ടാണല്ലേ?
ഒറ്റവായനയില്‍ ഞാന്‍ കരുതിയതു അരവിന്ദിന്റെ ‘ന്ദ്’ നീളം കൂടുമ്പോള്‍ ഒളിക്കും പോലെ എന്നായിരുന്നു.

മുല്ലപ്പുവിനെന്നപോലെ അരവിന്ദനും ഒരു അരവി വന്നു..
ബ്ലോഗുസമൂഹം വലുതാകുന്നു. സന്തോഷം

Aravishiva said...

അരവിന്ദേട്ടനു ഒരു അപരനാകാന്‍ താത്പര്യമില്ല.He is a grate writer.അരവിന്തേട്ടനുള്ളതുകൊണ്ടാണു ഞാന്‍ അരവിന്ദ് എന്ന എന്റെ സ്വന്തം പേരുപേക്ഷിച്ച് അരവി എന്ന പേരില്‍ എഴുതിത്തുടങ്ങിയതും.പേരുകള്‍ കുഴപ്പിയ്ക്കുന്നുവെന്നു തോന്നുന്നുവെങ്കില്‍ മറ്റേതെങ്കിലും പേരില്‍ എഴുതാന്‍ ഞാന്‍ റെഡിയാണു.

nalan::നളന്‍ said...

ബ്ലാക്ക ആന്റ് വൈറ്റിന്റെ ആഴം എന്നെ അതിശയിപ്പിക്കാറുണ്ട, നിറങ്ങളുടെ ബഹളമില്ലാത്തതുകൊണ്ടായിരിക്കാം. രണ്ടാമത്തേത് പ്രത്യേകിച്ചും ക്ലാസ്സിക്

salil | drishyan said...

ഇത് ഇപ്പോഴാണ് കണ്ടത്. അസ്സലായിരിക്കുന്നു.

സസ്നേഹം
ദൃശ്യന്‍

Anonymous said...

തകര്‍ത്തിട്ടുണ്ടല്ലോ മാഷെ :)ഞാനും ഇപ്പഴാ കണ്ടത്.

Anonymous said...

OPanLc Wonderful blog.

Anonymous said...

8Yq9BT Wonderful blog.

Anonymous said...

Magnific!

Anonymous said...

Magnific!

Anonymous said...

Nice Article.

Anonymous said...

Magnific!

ഹരീഷ് തൊടുപുഴ said...

നല്ല രസായിട്ടുണ്ട് എല്ല പടങ്ങളും കാണാന്‍!!!!

Unknown said...

വരികളില്‍, ചിത്രങ്ങളില്‍ കണ്ണുടക്കുമ്പോള്‍്,
കണ്‍ കോണില്‍ ഒരശ്രുബിന്ദു..
മനസ്സില്‍ കിനിയുന്നതോ.. ചോരയും..

kichu / കിച്ചു said...

അതി മനോഹരം..

എല്ലാ ഭാവുകങ്ങളും..