Friday, May 05, 2006

തിരവരുന്നതും കാത്ത്.

ഓളങ്ങളിലൂടെ നീങ്ങി മറ്റൊരു തീരമണയാന്‍ തിരകാത്ത് നില്‍ക്കുകയാണിവന്‍.

പണ്ട്, കമ്മ്യൂണിസത്തിനും, കള്ളുകച്ചവടക്കാരനും മുന്‍പേ ഓളങ്ങളില്‍ ഉലഞ്ഞ് തീരമണഞ്ഞ ഇവന്‍ കരയില്‍ ഒരു പിടിച്ചടക്കലിന്റെ വേരിറക്കി വളര്‍ന്നു.
ഒരു നാടിന്റെ നാമത്തിനുവരെ കാരണക്കാരനായി, നമുക്കുമുകളില്‍ പച്ചക്കുടചൂടി ഇവനും കൂട്ടരും നിന്നു‍.
ഇവരുടെ ശരീരത്തില്‍ ഇവരില്‍ നിന്നുണ്ടാക്കിയ കയര്‍ചുറ്റിക്കെട്ടി ഉണ്ണികള്‍ ഊഞ്ഞാലാടി.
പാപത്തിന്റെ മൂര്‍ത്തിയായ് ദൈവസന്നിധിയില്‍ ഇവന്‍ നമുക്കുവേണ്ടി ഉരുണ്ടു പൊട്ടിത്തകര്‍ന്നു. നമ്മുടെ ഭക്ഷണ സങ്കല്പം തന്നെ ഇവനുമായി ഇടകലര്‍ന്ന് കിടക്കുന്നു.
ഒരു ചിതകെട്ടടങ്ങുമ്പോള്‍ നനഞ്ഞമണ്ണില്‍ ‍ അവശേഷിപ്പിന്റെ എല്ലിന്‍ കഷണങ്ങള്‍ക്കിടയിലൂടെ ഇവര്‍ വേരിറക്കി വളരും. ചാരം വലിച്ചെടുത്ത് തിടം വയ്ക്കും.
ജനിമൃതികളിലൂടെ എവിടെയെക്കെയോ കുരുങ്ങിക്കിടക്കുന്ന അടുപ്പം. (ഗോവയിലെ മജോഡ ബീച്ചില്‍ കണ്ട കാഴ്ചകള്‍)

16 comments:

ജേക്കബ്‌ said...

നൈസ്‌.. നൈസ്‌ ;-)

Sreejith K. said...

കുമാരേട്ടാ, കലക്കി.

ചില നേരത്ത്.. said...

കുമാര്‍ജീ.
അടിക്കുറിപ്പുകളിലൂടെ ചിത്രങ്ങള്‍ക്ക് മിഴിവേകുന്നു.
ചരിത്രത്തിലേക്കുന്ന തുറക്കുന്ന മനോഹര ചിത്രം.
മനോഹരം..
നന്ദി

aneel kumar said...

ക്ലീന്‍!

ശനിയന്‍ \OvO/ Shaniyan said...

ക്ഷീര സാഗര ശയനാ.... :-)

മനോഹരം കുമാര്‍ജീ..

Kuttyedathi said...

ചിത്രവും അടിക്കുറിപ്പും മനോഹരം, കുമാര്‍ജി.

Visala Manaskan said...

അതിമനോഹരം!

ശനിയന്‍ \OvO/ Shaniyan said...

“എന്നെയാണോ ഉദ്ദേശിച്ചത്?”
“അല്ല നിന്റെ വാചകം”

ശനിയന്‍ \OvO/ Shaniyan said...

:)
(ഇതു വിട്ടു പോയി.. സോറി കേട്ടാ?) :)

Unknown said...

ഉഗ്രന്‍!
ചെറിയ തേങ്ങയില്‍ തുടങ്ങി വിശാലമായ കടലിലേക്ക് നയിക്കുന്ന കാഴ്ചയുടെ സങ്കേതം!
രണ്ടാമത്തെ ചിത്രത്തിന്റെ ടൈമിംഗും..
എഴുത്തും കലക്കി കുമാര്‍.

സ്നേഹിതന്‍ said...

അര്‍ത്ഥവത്തായ ചിത്രങ്ങള്‍! ഗോവയിലെ ബീച്ചുകളുടെ ഓര്‍മ്മ വീണ്ടും...

കണ്ണൂസ്‌ said...

കണ്ണുണ്ടായാല്‍ പോര, കാണണം എന്ന് പഴമക്കാര്‍ പറയുന്നത്‌ വെറുതെയല്ല.

കുമാര്‍ഭായീ, പ്രണാമം.

ദേവന്‍ said...

കണ്ണുണ്ടായിട്ടും കാണാന്‍ വയ്യാത്തത്‌ തേങ്ങ മൂടു തിരിഞ്ഞും കണ്ണു മറുവശത്തേക്കും ആക്കി കിടക്കുനതിനാലാണു കണ്ണൂസേ
നളന്റെ വിട ക്കു ശേഷം രണ്ടാമത്‌ ചില്ലിട്ട പടമായി എന്റെ ഭിത്തീലോട്‌ തിരവരുന്നതും കാത്ത്‌ നമ്പ്ര വണ്‍ കയറി പറ്റിക്കൊണ്ടേയിരിക്കുന്നു. ഹായ്‌ റെസൊല്യൂഷനു നണ്ട്രി കുമാര്

സിദ്ധാര്‍ത്ഥന്‍ said...

ഹ! ദേവന്റെ ഒരു കാര്യം!

കണ്ണൂസിന്റെ കമന്റിനെ ചാലുകീറി കടലിലോട്ടു വിട്ടു. അതിനി ആ തേങ്ങപോലെ കിടക്കും.

ഈ പടം ക്ലിക്കി വലുതാക്കാന്‍ പറ്റുന്നില്ലല്ലോ കുമാറേ. അതിനെന്തു വിദ്യ?

Kumar Neelakandan © (Kumar NM) said...

അയ്യൊ സിദ്ധാര്‍ത്ഥ ചിന്താമണീ, അതില്‍ ക്ലിക്കിയാല്‍ ഒന്നും ഉണ്ടാ‍ാവില്ല. ഹൈ റെസൊലൂഷന്‍ ഇമഗെ വേണമെങ്കില്‍ പറയണം. മെയിലില്‍ കിട്ടും. ദാറ്റ്സ് ആള്‍ യുവറോണര്‍!

Jo said...

aa aadyatthe padam oru onnonnara padaayeendishtaa!