Wednesday, December 07, 2005

സിനിമാക്കാരൻ

9 comments:

വിശാല മനസ്കന്‍ said...

പ്രിയ കുമാർ. കിണുക്കൻ പോസ്റ്റിങ്ങായിട്ടുണ്ട്‌. അടിപൊളി.
--
കുറച്ച്‌ നാൾ മുമ്പ്‌ പട്ടിയോട്‌ 'ബുഫെ കഴിക്കാടാ' എന്ന് പറഞ്ഞ ഇതേപോലുള്ള ഒരു വർക്ക്‌ ഇപ്പോഴും മറന്നിട്ടില്ല. അതും ടോപ്പായിരുന്നു.

സു | Su said...

പലരും അങ്ങനെ ഉള്ളവർ ആണ്. പക്ഷെ പലർക്കും അലച്ചിലിനു ശേഷമേ ബോധം വരൂ.

സാക്ഷി said...

പണ്ടെവിടെയോ വായിച്ച ഒരു കഥ ഓര്‍മ്മ വരുന്നു. ഒരിക്കല്‍ ഒരാള്‍ നടന്നുവരുമ്പോള്‍ ഒരു കിഴവന്‍ പുഴയില്‍ നിന്നും മീന്‍ പിടിക്കുന്നതുകണ്ടു. കിഴവന്‍ ചില മീനുകളെ സ്കൈല്‍ വച്ചു അളന്നതിനുശേഷം പുഴയിലേക്കു തിരിച്ചുവിടുകയും ചിലതിനെ തന്‍റെ കൂടയിലേക്കിടുന്നതും അയാള്‍ ശ്രദ്ദിച്ചു. അയാള്‍ കിഴവനോടതിന്‍റെ കാരണം ചോദിച്ചു. കിഴവന്‍ പറഞ്ഞു"എന്‍റെ മീന്‍ പാകം ചെയ്യുന്ന കലത്തേക്കാള്‍ വലുപ്പം കൂടിയ മീനുകളെ ഞാന്‍ പുഴയിലേക്കു തിരിച്ചുവിടുകയാണ്." ആ മീനുകള്‍ മുറിച്ചു വേവിച്ചാല്‍ മതിയെന്നയാള്‍ ചിന്തിച്ചില്ല.
നമ്മളില്‍ പലരും ആ കിഴവനെപ്പോലെയണ്. സ്വപ്നങ്ങളും ലക്‍ഷ്യങ്ങളും വലുതാണെന്നു തോന്നുമ്പോള്‍ നമ്മള്‍ അതുപേക്ഷിച്ചു ചെറിയവ തേടി പോവുന്നു.
കുമാര്‍, നാളത്തെ ശ്രീനിവാസനെയായിരിക്കാം നിങ്ങള്‍ വെറും നാലു കോളത്തില്‍ ഒതുക്കിയത്.

സാക്ഷി ഒരു പുതുമുഖമാണ്. സമയം അനുവദിച്ചാല്‍ വരൂ, പരിചയപ്പെടാം.

അതുല്യ said...

കുമാറേ വായിച്ചപ്പോ, എനിക്കു ഒരു കഥയാ ഒാർമ്മ വന്നതു, തൂപ്പു ജോലിക്കു ഇന്റർവ്യൂ കഴിഞ്ഞ്‌, മുതലാളി ചോദിച്ചു, ഈമെയിൽ വിലാസം തരു, ജോയിനിങ് ഫോം അയച്ചു തരാന്നു. പാവം ഒരു അപേക്ഷാർത്തി പറഞ്ഞു, ഇമെയിൽ ഒന്നുമില്ലാ, എന്റെ അഡ്രസ്‌ തരാംന്ന്. കമ്പനി മുതലാളി പറഞ്ഞു ഒരു ഈമെയിൽ വിലാസം പോലും സ്വന്തമായില്ലാത്ത നിനക്കു തൂപ്പു ജോലി തരാൻ നിർവാഹമില്ലാ, (നമ്മടെ ഏത്‌.. കോർപരറ്റ്‌ കമ്പനിയാ ?)

ജോലികിട്ടാതെ വിഷമിച്ച ചെക്കൻ പോയി റോഡരികിൽ ഇരുന്നു. ആ വഴി വന്നു ഒരു തക്കാളി ലോറിക്കാരൻ. ലോറി നിർത്തി, രണ്ട്‌ പെട്ടി തക്കാളി കൊടുത്ത ശേഷം പറഞ്ഞു, ലോഡ്‌ കൂടുതലാ, നീ ഇതു എടുത്തോ. ചെക്കൻ പറഞ്ഞു, “ഞാനെന്തു ചെയ്യുമിത്‌? വീടു കുടിയൊന്നുമില്ലെനിക്കു.“ ഏതായാലും, തക്കാളി എറക്കി വച്ചു ലോറിക്കാരൻ പോയി. കുറച്ചു കഴിഞു, ആ വശത്തുള്ള വീട്ടമ്മമ്മാർ ഒക്കെ വന്നു, ഈ ചെക്കന്റെ അടുത്തൂന്നു തക്കാളി കാശിനു വാങ്ങി പോയി. ചെക്കനു ആശ മൂത്ത്‌, പച്ചക്കറി വിൽപന തുടങ്ങി അന്നു കിട്ടിയ കാശു കൊണ്ടു. പിന്നെ തോട്ടമായി, ലോറിയായി, ജോലിക്കാരായി, ചെക്കനു കാലം തെളിഞ്ഞു. പിന്നെ ഒരു ദിനം ഓർത്തു, ഒരു ഈ-മെയിൽ വിലാസമുണ്ടായിരുന്നെങ്കിൽ, ഞാൻ ഒരു തൂപ്പുകാരനാവേണ്ടി വന്നേനേന്ന്. അതു പോലെ, സിനിമ കണ്ടിരിക്കുമ്പോ ചിലപ്പൊ വേറെ നല്ല ആശയം മനസ്സിലുദിച്ചു കൂടായ്കയില്ലാ. സിനിമ എടുത്തു പാപ്പരാവുന്നതിലും നല്ലതു, സിനിമ കണ്ടു എന്തെങ്കിലും ആശയം മോഷ്ടിച്ചു അതു കൊണ്ടു ജീവിക്കുന്നതാ.

.::Anil അനില്‍::. said...

:)
ഇഷ്ടമായി.

‘സാക്ഷിമൊഴി‘ ഈയിടെ എവിടെയോ കുറച്ചുകൂടി വിപുലമായി വായിച്ചിരുന്നല്ലോ, എബടെ ?

വക്കാരിമഷ്‌ടാ said...

കുമാറേ, നല്ല അവതരണം. ഞാനും പണ്ട് സിനിമാലോകത്തിലെ ഒരു അഭിവാജ്യഘടകമായിരുന്നു. എത്ര ചവിട്ടും, ഇടിയും തൊഴിയുമാ കൊണ്ടിട്ടുള്ളത്...

താങ്കളുടെ മോർഗ് (അതിന്റെ പേടിപ്പിക്കുന്ന അർത്ഥത്തിലല്ല കേട്ടോ) ഇന്നാണ് വിശദമായി കണ്ടത്. അഭിനന്ദനങ്ങളിൽനിന്നും പ്രചോദനമുൾക്കൊള്ളുന്ന level നും വളരെയയധികം ഉയരത്തിൽ താങ്കൾ എത്തിയെങ്കിലും, എന്റെ എളിയ അഭിനന്ദങ്ങൾ. ഗംഭീരം.

സാക്ഷിയുടെ കഥ കേട്ടപ്പോൾ എനിക്കും ഒരു മീൻപിടുത്തക്കാരന്റെ കഥ ഓർമ്മ വന്നു. പുള്ളി എത്ര പ്രാവശ്യം ചൂണ്ടയിട്ടിട്ടും മീൻ കിട്ടുന്നില്ല. അപ്പോളതാ, ഒരപ്പൂപ്പൻ അപ്പുറത്തു വന്നിരുന്ന് ഈസിയായി മീൻ പിടിക്കുന്നു (പരസ്യലോകത്തുള്ള കുമാറിനറിയാമല്ലോ അതിന്റെ ടെക്നിക്)

ഇന്നത്തെ വേർഡ് വെരിഫിക്കെഷൻ: ശെസ്ക്വ്ബ്ശ്ര്

Achinthya said...

ഇതു കാനുമ്പൊ വിജയന്യല്ലല്ലോ, അരവിന്ദന്യാ ഓർമ വരണെ.

പ്രേക്ഷകനല്ലെ അല്ലെങ്കിലും ഏറ്റവും നല്ല സിനിമാക്കാരൻ?

ആയിരം പൂവുകൾ കീറിമുറിക്കാണ്ടെ പൂവിന്റെ സത്യം സൌന്ദര്യമാണെന്നു ഉള്ളുകൊണ്ടറിയുന്നവനല്ലേ അവൻ.ഒരു കണക്കിൽ അവനും ഒരു സ്രിഷ്ടാവു തന്നെ, ല്ലെ.

ഷുനകവും, മർക്കദകവും വരും, വരും ന്നും പറഞ്ഞു ഇപ്പൊ വ്യാഘ്രം വന്ന പോല്യായി

kumar © said...

വിശാലൻ : :)
സൂ: :)
അതുല്യ: :)
അനിൽ : :)

വക്കാരി: (ഒരു ചിരി)എന്റെ മോർഗ് പേജിൽ എത്തിയതിനു നന്ദി. പ്രചോദനങ്ങൾ മാത്രം ഉൾക്കൊണ്ട് ജീവിക്കുന്ന ജന്തുവാണ് എപ്പോഴും ഞാൻ. അതുകൊണ്ട് തന്നെ വക്കാരിയുടെ അഭിനന്ദനം അതിന്റെ സകലമാന ഭാരത്തോടും കൂടി ഞാൻ കൈപ്പറ്റുന്നു. (എന്റെ വേർഡ് വെരിഫിക്കേഷൻ കോർഡ് ഞാൻ വക്കാരിക്കു തിരിച്ചു നലകുന്നു : റ്റ്ന്ദ്ക്ഷ്ൻശ്ശ്വ്)

അചിന്ത്യ: പറഞ്ഞതിനു ഒരു ഞാൻ ചിരിയോടെ ശരിവയ്ക്കുന്നു. ശുനകം പോസ്റ്റ് ചെയ്തിരുന്നല്ലൊ! മർക്കടം! ആത്മകഥ എഴുതുന്നതിന്റെ ബോറടി മനസിൽ കണ്ട് ആ വിഷയം ഒഴിവാക്കുന്നു.

സാക്ഷി: ചിരിയോടെ സ്വാഗതം. പരിചയപ്പെടാൻ ഞാൻ അങ്ങോട്ടുവരുന്നു. സാക്ഷിയുടെ തട്ടകത്തിലേക്ക്.

ഗന്ധര്‍വ്വന്‍ said...


വരകളും വരികളും വലിയൊരു ലോകവും കൈകുടന്നയിലെ ജലത്തില്‍ ഒരു സമുദ്ര സമ്മേളനം, ഭാവാത്മകം കുമര സങ്കേതം.


Aksharathettundengil porukkuka.Optimum resource.