പ്രിയമുള്ള സാനിയ മിർസ, നീ കാരണം ഞാൻ എത്ര ചീത്തവിളി കേട്ടു.
പുതിയ പോസ്റ്റുകൾ ഇല്ലാതിരുന്നിട്ടും എന്റെ ബ്ലോഗിൽ സന്ദർശകരുടെ എണ്ണം കുറയുന്നില്ല. ഇവരൊക്കെ ആരാ, എവിടുന്നു വരുന്നു എന്ന് അറിയാനുള്ള ഒരു ആഗ്രഹത്തിൽ ഞാൻ എന്റെ സൈറ്റ് മീറ്ററിലെ Recent Visitors by Referrals ടാഗിൽ ഒന്നമർത്തി.
അവിടെ തെളിഞ്ഞു ഇവരൊക്കെ വന്ന വഴി. കൂടുതലും google, MSN, Rediff തുടങ്ങിയവയുടെ സെർച്ച് എഞ്ചിനുകളിൽ നിന്ന്.
എന്റെ പേജിന്റെ ട്രാഫിക്ക് കൂട്ടിയ ഇവരെ ഒക്കെ വഴിതെളിച്ചു വന്നതോ ഇന്ത്യൻ യുവത്വത്തിന്റെ ഞരമ്പുകളിൽ ട്രാഫിക്ക് കൂട്ടുന്ന സാനിയ മിർസയും.
സാനിയ മിർസയെ മാധ്യമങ്ങൾ അവരുടെ താളുകളിൽ വിരിക്കുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് മുൻപ് ഞാൻ എഴുതിയിരുന്നു. അതിൽ ടൈറ്റിലിൽ ബ്രാക്കറ്റിൽ ഇംഗ്ലീഷിലും ഞാൻ saniya mirza എന്ന് എഴുതിയിരുന്നു. ആ പുന്നാരവാക്കാണ്, ഇവരെ ഒക്കെ എന്റെ പോസ്റ്റിൽ പറഞ്ഞുവിട്ടത്. ഗൂഗിളിൽ saniya mirza എന്നു ടൈപ്പുചെയ്താൽ വരുന്ന ലിസ്റ്റിൽ ആദ്യ മൂന്നിൽ തന്നെ എന്റെ പോസ്റ്റ് ഉണ്ടാകും.
പാഞ്ഞുവന്ന എത്രയോ സാനിയാ പ്രേമികൾ എന്റെ പേജിൽ വന്നു നിരാശരായി എന്നെ മുഴുത്ത ചീത്ത വിളിച്ചിട്ടു പോയിട്ടുണ്ടാവണം..
പാവം ഞാൻ. പാവം എന്റെ പോസ്റ്റ്.
13 comments:
ഒള്ളതിയന്നെ!
നേരത്തേ കാലത്തേ ആ ആഡ്സ് ബൈ ഗൂൂൂഗിൾ ഇട്ടിരുന്നെങ്കി എത്തറ പൈസ കിട്ടിയനെ.
എന്തര് പറയാൻ :(
:)
കണ്ണൊന്ന് കുളിർക്കാൻ, മനോഃഉല്ലാസത്തിന് പാഞ്ഞ് വരുന്നവരുടെ മുൻപിൽ മലയാളം അക്ഷരങ്ങൾ നിരത്തി വെക്കുന്നത് ഒരു കണക്കിൽ പറഞ്ഞാൻ കഷ്ടം തന്നെ.
കുമാർ അല്ലെങ്കിലും പരസ്യക്കാരനല്ലേ? പറയുന്നതൊന്ന്, യാഥാർത്ഥ്യം വേറൊന്ന്. :)
അനിലേട്ടൻ പറഞ്ഞത് ശരിയാ,
പത്ത് പൈസയുണ്ടാക്കാനുള്ള അവസരങ്ങൾ കളഞ്ഞ്കുളിച്ചു അല്ലീ?
:) :)
തന്നെ തന്നെ, ഒള്ളതിയന്നെ.
ഏവൂരാൻ, പറയുന്നതൊന്ന് യാഥാർത്ഥ്യം വേറൊന്ന് (ചില അമൂല്യമായവേളകളിൽ ഈ പരസ്യതത്വം ഞങ്ങൾ അട്ടിമറിക്കാറുണ്ട്). ഈ വാക്കുകളെ പിൻപറ്റുന്ന ഒരു പഴയ തമാശ ഞാൻ ഇവിടെ പറയാം.
32 വയസ്സിൽ ഇടിവീണുമരിച്ച വൈത്തി വെറും ഒരു പാവമായിരുന്നു. ചന്ദനമുട്ടിയും നെയ്യും കത്തി ഉയർന്ന ദൂമക്കെട്ടിൽ ചുറ്റിപ്പിടിച്ചുകയറിയ വൈത്തിയുടെ ആത്മാവ് പരലോകത്തെ സ്വർഗ്ഗവും നരകവും വഴിപിരിയുന്ന ജംഗ്ഷനിൽ ലാന്റ് ചെയ്തു. (സൽക്കർമ്മങ്ങളുടെ ജീവിതം നയിച്ചു അകാലത്തിൽ അന്തരിച്ച വൈത്തിയ്ക്ക് ഒരു ഓപ്പൺ ടിക്കറ്റാണ് കിട്ടിയത്. സ്വർഗ്ഗമോ നരകമോ ഇഷ്ടംപോലെ തിരഞ്ഞെടുക്കാം.)
സ്വർഗ്ഗം. നരകം. രണ്ട് ബോർഡുകൾ.
അതിൽ സ്വർഗ്ഗത്തിന്റെ വാതിൽ പതിവുപോലെ സ്വർണ്ണ നിറത്തിൽ തുറന്നു കിടക്കുന്നു. നന്മയുടെയും സമൃദ്ധിയുടെയും കോവിലാണത്.
ഇപ്പുറത്തായി നരകം. അതിന്റെ മുന്നിൽ ഒരു ആഘോഷം തന്നെ നടക്കുന്നു. അതിനു മുന്നിലായ് കെട്ടിയ പന്തലിൽ അതി സുന്ദരിമാരുടെ അർദ്ധനഗ്ന നൃത്തം. കുറേപ്പേർ അവർക്കു ചുറ്റിലും. മദ്യവും കടിച്ചു പിടിച്ച കോഴിക്കാലുമായി കുറേ പരേതർ വൈത്തിയെ മാടി വിളിച്ചു. അവിടെ ആകെ ഒരു അടിച്ചുപൊളി. അവിടുത്തെ ആകർഷകങ്ങളായ വിനോദങ്ങളുടെ ലിസ്റ്റ് വായിച്ചുകഴിഞ്ഞപ്പോൾ വൈത്തിക്ക് ആകെ കൺഫ്യൂഷനായി ആയി. പരേതൻ അലോചിച്ചു. ഞാൻ ജീവിതകാലം മുഴുവൻ മദ്യവും മദിരാക്ഷിയും മാംസാഹാരവും ഒക്കെ ഉപേക്ഷിച്ച് എല്ലാം ദൈവത്തിൽ അർപ്പിച്ചു ജീവിച്ചു. എന്നിട്ട് എനിക്കു കിട്ടിയതോ 32 വയസിൽ അകാല മൃത്യുവും. ഇനി എനിക്കു വയ്യ. ഇവിടെയെങ്കിലും അടിച്ചു പൊളിക്കണം. ജീവിതം ആസ്വദിക്കണം. വൈത്തിയുടെ കാലുകൾ നഗരവാതിലിലേക്ക്, സോറി നരഗവാതിലിലേക്ക് . കാർഡ് പഞ്ച് ചെയ്തു അകത്തേയ്ക്ക് കടന്നു. അകത്ത് ഒരു നൂൽപ്പാലം അതിനടിയിൽ ആളിക്കത്തുന്ന തീ. അതിനപ്പുറമായി ആൾക്കാരെ തിളച്ച വെളിച്ചെണ്ണയിൽ പൊരിക്കുന്നു. വൈത്തിക്ക് പേടിയായി. അയാൾ വഴികാട്ടിയോട് കയർത്ത് ചോദിച്ചു. നിങ്ങൾ പുറത്ത് കാണിച്ചിരിക്കുന്നത് ഇതൊന്നുമല്ലല്ലോ. എന്നിട്ട് ഇതിനകത്ത് പതിവുപോലെ തിളച്ച എണ്ണയും പഴുതാരകളുമാണല്ലൊ?
വഴികാട്ടി മൊഴിഞ്ഞു. "പ്രിയ പരേതാ നിങ്ങൾ അവിടെ കണ്ടത് ഞങ്ങളുടെ പുതിയ അഡ്‌വർടൈസ്‌മെൻറാണ്. അതു വരുന്നതിനു മുൻപുവരെ ഞങ്ങൽ ഇവിടെ ഈച്ചയെ ആട്ടി ഇരിക്കുകയായിരുന്നു. ഇപ്പോഴാ ബിസിനസ്സ് ഒന്ന് ഉഷാറായത്."
കുമാർ ,
വീട്ടിൽ വരുന്നവരോട് മിണ്ടുമ്പോഴും ഒരു പരസ്യബ്രേക്ക് ഉണ്ടാവുമോ ?
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ആയിരമായിരം..!!!!
കുമാര്‍..
സൂര്യ വാര്‍ത്തകളില്‍ (അതോ ഏഷ്യാനെറ്റോ)പരസ്യ ചിത്രങള്‍ക്ക് അവാര്‍ഡ് നല്‍കിയ വാര്‍ത്ത കേട്ടപ്പോള്‍ സത്യമായും കുമാറിനെ ഓര്‍ത്തു. അഭിനന്ദനങള്‍!!!.
അതെ പറ്റി കുമാര്‍ പറയൂ..
അഭിനന്ദനങള്‍!!!.
വളരെ നന്ദി, ദേവരാഗം, അതുല്യ.
ഇബ്രു. കൂടുതൽ വിവരങ്ങൾ ഇവിടെ
തുളസി, വേദിയിൽ ഞാനും ഉണ്ടായിരുന്നു. ഞങ്ങൾ ഒരു വർഷം മുഴുവൻ നോമ്പുനോറ്റിരിക്കുന്ന വേളയാണിത്. ഒരു നാടൻ കന്നെസ് വിൻ ചെയ്യുന്ന സന്തോഷവും ഒപ്പം ഉണ്ടാകും.
കൊച്ചിൻ അഡ്‌വർടൈസിംഗ് ക്ലബ്ബാണ് ഇത് സംഘടിപ്പിക്കുന്നത് പരസ്യ ചിത്രത്തിനുള്ള അവാർഡ് മാത്രമല്ല എല്ലാത്തരം പരസ്യങ്ങൾക്കും ഉള്ള അവാർഡ്‌കൾ ഇവിടെ പ്രഖ്യാപിക്കും.
കേരളത്തിലെ പരസ്യങ്ങളും പരസ്യ കമ്പനികളും എല്ലാം ഇവിടെ മാറ്റുരയ്ക്കും. ക്രീയേറ്റീവ് ആയിട്ടുള്ള പരസ്യങ്ങൾ അവാർഡുകൾ നേടും. ഞങ്ങൾ (മുദ്ര കമ്മ്യൂണിക്കേഷൻസ്) ഏറ്റവും വലിയ അവാർഡ് ആയ "Agency of the year" title ഉം നേടി.
അവാർഡ് കിട്ടിയ ഞങ്ങളുടെ ചില പത്രപരസ്യങ്ങൾ : 1 2 3 4
ടി.വി. പരസ്യങ്ങളിൽ ഞങ്ങൾക്ക് ഗോൾഡ് കിട്ടിയ പരസ്യം. കാണാൻ or ഡൌൺലോഡ് ചെയ്യാൻ.
ഇതൊക്കെ പുറം ലോകം അറിയുന്നു എന്നറിഞ്ഞതിൽ അവാർഡിനെക്കാളേറെ സന്തോഷം.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.....കൂടുതൽ കൂടുതൽ ഉയരങ്ങൾ തേടിപ്പിടിക്കാൻ കഴിയട്ടേ എന്നാശംസിക്കുന്നു.
അമ്മോ, ഈ പരസ്യസംഭവങ്ങളെപ്പറ്റ്യോ, ഇതിന്റ്യൊക്കെ സൂത്രധാരന്മാരിലൊരാളായ കുമാറിനെപ്പട്ട്യോ, കാര്യായി ഒന്നും അറിഞ്ഞിട്ടല്ല, എന്നാലും ഭയങ്കര, ഭയങ്കര സ്ന്തോഷം തോന്നുണു.അഭിമാനോം.കണ്ണിലും വിരലിൽത്തുമ്പിലും പുതിയ ലോകം സ്രിഷ്ടിക്കുന്ന കലാകാരൻ! നമോവാകം. അഭിനന്ദനങ്ങൾ
Sanity v/s Sania Mirza
It is a plain truth that the sex appeal sells more than her talent in tennis.
The religious zealots observed this and caused the stir.
All medias exploited her this special feature, and competed to publish her photos with bear minimum cloths.
Gandharvan want to comment that those who visited ur blog wont be desperate, as though they can’t find Sania over there but can find quality works.
Post a Comment