സന്ധ്യ.
വേലിപ്പടർപ്പ്.
ഞാന്നുവീഴുന്ന വള്ളിച്ചെടികൾ.
കരിമഷിപുരണ്ട കൽവിളക്ക്.
മഞ്ഞയും ചുവപ്പും കലരുന്ന നാഗ ഗന്ധം.
മനസുപതറിപ്പോകുന്നു, കരിയിലകളിൽ നഗത്താന്മാർ ഇഴയുന്നുണ്ടോ കണ്ണുകൾ തിരഞ്ഞുപോകുന്നു.
ചെറുബാല്യത്തിലെ ഓർമ്മകളിൽ ഇപ്പോഴും മഞ്ഞൾ പുരണ്ടുകിടക്കും, നൂറും പാലും കുടിച്ചിരിക്കുന്ന നാഗരൂപികൾ...
14 comments:
കുമാറിന്റെ പടങ്ങളെ വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകളില്ല,പ്രിയ കുമാർ. താങ്കൾ അനുഗ്രഹീതനാണ്!
:)
യേത് കോവില് ഇത്?
:)
കുമാറെ എനിക്ക് രാഹൂർ ദശയാണ് അതിനാൽ നാഗദൈവങ്ങളെപ്പറ്റി ഒരഭിപ്രായവും പറ്യുന്നില്ല. അതിനാൽ നാഗദൈവങ്ങ്ലോട് ആരോഗ്യത്തിനുവേണ്ടി പ്രാർദ്ധന മാത്രം. ഈ അവസ്ഥയിൽ അടിച്ചുകൊന്നാലും ചാകില്ല, തലയിൽ ജീവനുണ്ടായാൽ വീണ്ടും എഴിച്ച് വരും.
കരിമഞ്ഞൾകളം തന്നിൽ
കലികൊണ്ടു തുള്ളുവാൻ
കനിവോലും മാണിക്യ
ഫണം ചൂടി വാ...
പാവം നാഗത്താന്മാർക്കും ഇപ്പോ തറൈല്ല്യാണ്ടായി.പാമ്പുകൾക്കു മാളോമ്മ് ല്ല്യ, പറവകൾക്കു ആകാശണ്ടെങ്കിലും ചിറകില്ല്യ, മനുഷ്യപുത്രന്റെ ബഹുനിലവീടുകൾക്കു വേണ്ടിമാളങ്ങളൊം, ആകാശങ്ങളും തീറെഴുതി
കൊടുത്ത്വൊ?
സൂ :) :)
കലേഷ് :) (ഞാനങ്ങ് പൊങ്ങിപ്പോകുന്നു കലേഷ്.. അതു വേണ്ട)
അനിൽചേട്ടൻ,
ഇതും വൊരു ക്വാവില്. ഈ കോവിൽ!
വിശാ മന :) :)
ചന്ദ്രേട്ടൻ :)
അചിന്ത്യ :) മാളങ്ങളും ആകാശവും തീറെഴുതി നമ്മൾ അതിന്റെ കാശും കൈപ്പറ്റി. ഇപ്പോൾ സുഖം.
അയ്യോ തുളസി അവിടെ എത്തിയോ? ഞാനവിടെ വെറുതെ ഒരു പരീക്ഷണ പറക്കൽ നടത്തിയതായിരുന്നു, ചില മാസങ്ങൾക്ക് മുൻപ്. പിന്നെ അതവിടെ വഴിക്കുവിട്ടു. ഇപ്പോൾ ഇവിടെ പോസ്റ്റ്ചെയ്യാനുള്ള ചിത്രങ്ങൾ ഒളിപ്പിച്ചുവയ്ക്കുന്ന അലമാരയാണ് എനിക്ക് ആ സ്ഥലം. ഉള്ളതുതന്നെ തികച്ചും അപൂർണ്ണം.
തുളസി എന്റെ ചിത്രങ്ങൾ ഇവിടെ ഈ ഫോറത്തിൽ നിങ്ങൾക്ക് കാണാം.
ടെസ്റ്റിങ് “ടേസ്റ്റിങ്”
ടെസ്റ്റിങ് “ടേസ്റ്റിങ്”
ടെസ്റ്റിങ് “ടേസ്റ്റിങ്”
ടെസ്റ്റിങ് “ടേസ്റ്റിങ്”
ടെസ്റ്റിങ് “ടേസ്റ്റിങ്”
ടെസ്റ്റിങ് “ടേസ്റ്റിങ്”
ടെസ്റ്റിങ് “ടേസ്റ്റിങ്”
Post a Comment