Saturday, October 29, 2005

ശ്...ശ്...........

14 comments:

Achinthya said...

കുട്ടിക്കാലത്തോ,കുട്ടിത്തം വിട്ടേനു ശേഷള്ള കാലത്തോ ദീപാവലി ആഘോഷിച്ച ഓർ‍മല്ല്യ.പടക്കങ്ങളും പൂത്തിരികളും വീട്ടിൽ വന്നിരുന്നതു വിഷൂനും, സന്തോഷ് ട്റോഫി കേരളത്തിനു കിട്യാലും,ഇലെക്ഷനു കമ്യൂനിസ്റ്റ് സ്ഥാനാർ‍ത്‍ഥി ജയിച്ചാലും മാത്റം.

കല്യാണിടെ ദീപാവലി നന്നാവട്ടെ

.::Anil അനില്‍::. said...

ശ്...ശ്...
ഒരു ചർച്ചയ്ക്കുള്ള വെടിമരുന്നിടും.
കാരണം വടക്കൻ ജില്ലകളിൽ വിഷുവിനാണു പടക്കവും പൂത്തിരിയും കത്തുക.
ദിവാളി ആഘോഷിക്കുന്ന മറ്റിടങ്ങളിലെല്ലാം പടക്കം നിർബന്ധം.

Thulasi said...

ദീവാപലി വടക്കു കൊണ്ടാടാറില്ല.പക്ഷേ അതേ ദിവസം "പൊലിയന്ത്രം" എന്നൊരാചാരമുണ്ട്‌.പാല മരത്തിന്റെ കൊമ്പിൽ മൺ ചിരാതിൽ തിരി വെയ്ക്കും.
ദീവാപലി ആസംസകൽ

സു | Su said...

:) പതിവുപോലെ പടം നന്നായിട്ടുണ്ട്. വർണം നിറഞ്ഞ ചിത്രങ്ങളും വർണം നിറഞ്ഞ ആഘോഷങ്ങളും എനിക്കെന്നും പ്രിയമുള്ളതാണ്.

കുമാറിനും സുമയ്ക്കും കല്ലുവിനും ദീപാവലി ആശംസകൾ.

കേരളഫാർമർ/keralafarmer said...

ഈ പടക്കും മത്താപ്പുമൊക്കെ കത്തിയുണ്ടാകുന്ന വാതകം എപ്രകാരമുള്ളതാണ്‌? ശ്വസിക്കാൻ പറ്റിയതാണോ. കയ്യും കണ്ണും സൂക്ഷിക്കുക.
എന്റെ ദീപാവലി മനസിൽ മാത്രം.
നിങ്ങൾക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ "ദീപാവലി ആശംസകൾ"

കലേഷ്‌ കുമാര്‍ said...

എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ!!!

.::Anil അനില്‍::. said...

ഇതൊക്കെ കത്തിയുണ്ടാകുന്ന വാതകം കൊതുകിനെയും മറ്റും തുരത്താൻ നല്ലതാണ്, പടക്കങ്ങൾ കത്തിച്ചുള്ള ഇത്തരം ആഘോഷങ്ങൾഅതുകൊണ്ടുതന്നെ ശാസ്ത്രീയമാണെന്നും മറ്റും വകയിലെ ഒരു ചേട്ടൻ കുട്ടിക്കാലത്തു പറഞ്ഞുതന്നിരുന്നു :)
അതുശരിയല്ല എന്നാണ് ഇക്കാലം പറയുന്നത്. ഇവയുണ്ടാക്കുന്ന
ദോഷങ്ങൾ നിരവധിയാണത്രേ.

kumar © said...

വിഷുവിനു തെക്കൻ കേരളത്തിൽ പടക്കമില്ല. കണിയും കൈനീട്ടവും മാത്രമേയുള്ളു. വിഷുവിനു സദ്യ ഉണ്ടെന്നുകേൾക്കുമ്പോൾ,
പടക്കം പൊട്ടിക്കുന്നു എന്നു കേൾക്കുമ്പോൾ ഞങ്ങൾ ‘തെക്കുള്ള ചെക്കന്മാർ’ നെറ്റിചുളിക്കും.

ദീപാവലി തലേന്ന് ഇവിടെ മത്താപ്പും പടക്കവും.
രാവിലെ ഒരു ‘തീവാളി കുളി‘.
പിന്നെ മാംസംകൂട്ടി ഒരു ഇഡ്ഡലി മേളം.
കരിമരുന്നിന്റെ മണമുള്ളതാണ് ഞങ്ങളുടെ ദിപാവലി.

അചിന്ത്യ, കുട്ടിക്കാലം വിട്ടാലും കുട്ടിത്തം മനസിൽ അൽ‌പ്പമെങ്കിലും സൂക്ഷിക്കുക. ഒരുപാട് വേളകളിൽ നമുക്ക് ചിരിക്കാൻ അതൊരു മാർഗ്ഗം കൂടിയാണ്.
സന്തോഷ് ട്രോഫി കിട്ടിയാൽ ഞങ്ങൾ പടക്കം പൊട്ടിക്കാറില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ജയിച്ചാൽ പൊട്ടിക്കും.

പൊലിയന്ത്ര-ചിത്രം ഉണ്ടാവുമോ തുളസി?

സു, വർണ്ണങ്ങളാണ് എന്റെ ബാല്യം. ബാല്യത്തിലാണെന്റെ വർണ്ണം.

കലേഷ് :)
ചന്ദ്രേട്ടൻ :)
അനിചേട്ടൻ :)

ഗന്ധര്‍വ്വന്‍ said...

Keralathil aarengilum deepavali aghoshikkunnuvo?. Gabdharva yaathrayil kanditilla. Channelukal aaghoshikkunnu.
Pinne pravasikalku paisa poothiri kathikkan aaghosham venam. Angine Malayalthilekku ee aaghoshavum migrate cheythu.
Gandharvan beleives life is a celebration.
Namukkithu poothiri kathikkam.
Don't think about pollution, deforestation etc.
You r here in this moment and let others know ur presence.
Happy deepavali to all

ഗന്ധര്‍വ്വന്‍ said...

Keralathil aarengilum deepavali aghoshikkunnuvo?. Gandharva yaathrayil kanditilla. Channelukal aaghoshikkunnu.
Pinne pravasikalku paisa poothiri kathikkan aaghosham venam. Angine Malayalthilekku ee aaghoshavum migrate cheythu.
Gandharvan beleives life is a celebration.
Namukkithu poothiri kathikkam.
Don't think about pollution, deforestation etc.
You r here in this moment and let others know ur presence.
Happy deepavali to all

ദേവന്‍ said...

ഓണം ആഘോഷിച്ചിട്ടുണ്ട്. വിഷുവും.കാർത്തിക വിളക്കുകൊളുത്തുമായിരുന്നു... ദീപാവലി കേരളം വിട്ടു പുറത്തിറങ്ങിയശേഷമാണ് ആഘോഷിക്കാൻ തുണ്ടങിയത്.. ദീപാവലിയാഘോഷിക്കുന്നവർക്കും കൂട്ടത്തിൽ ഈദ് ആഘോഷിക്കുന്നവർക്കൂം ആശംസകൾ (ഇതാണ് ഒരു പടക്കത്തിൽ രണ്ടാഘോഷം!!)

Achinthya said...

ഞാൻ 10ആം ക്ലസ്സിലോ,Pre degree ക്കൊ മട്ടോ പഠിക്കുമ്പളാന്നാ ഓർമ.ഇവടെ, ത്രിശ്ശൂർ സന്തോഷ്‌ റ്റ്രോഫി വന്നു. അക്കൊല്ലം അപ്പുക്കുട്ടൻ ഗോളടിക്കൻ വേണ്ടി എന്റെ അമ്മ St Jude's novena ചൊല്ല്യേതു ഇപ്പഴും ഓർമണ്ട്‌.ഇന്നും അമ്മ ഇന്ത്യൻ ടീമിനു വേണ്ടി നൊവേന ചൊല്ലീണ്ടാവണം.


ഉള്ളിലെ കുട്ടി അചിന്ത്യ ഒരുപാടു പുറത്തു വന്നലും പ്രശ്നാ കുമാരങ്കുട്ട്യേ...

muhammed sageer said...

ആദ്യം
സോഡിയം ക്ലോറൈഡ്‌.
പിന്നീട്‌
പൊട്ടാസിയം ക്ലോറൈഡ്‌.
പിന്നെ ഒരു നാള്‍
കൈയും,കാലും,
തലയും,ഉടലും,
ചിതറി കത്തികരിഞ്ഞു-
തിരിച്ചറിയാനാകാതെ കിടന്നു
ആരോ അവന്‍!....

വാല്‍മീകി said...

ദീപാവലി ആശംസകള്‍.