Thursday, October 13, 2005

ലന്തൻ ബത്തേരി - ചില ദൂരക്കാഴ്ചകൾ.

വലതുവശത്തായി കാണുന്ന ദ്വീപാണ് മുളവുകാട്. അതിൽ ഈ കാണുന്ന മുനയാണ് ലന്തൻ ബത്തേരി എന്ന ബോൾഗാട്ടി. ഇതു ഞങ്ങളുടെ ഓഫീസിൽ നിന്നും ബോൾഗാട്ടിയിലേക്ക് നോക്കുമ്പോഴുള്ള കാഴ്ച. പലദിവസങ്ങളിലായി ഒരേ ഫ്രൈമിങിൽ എടുത്ത ചിത്രങ്ങൾ ഇവിടെ എന്നും അസ്തമയം വ്യത്യസ്തങ്ങളാണ്. അവസാനചിത്രം മഴക്കാലത്തെ ഒരു പതിവു ചിത്രമാണ്.

23 comments:

പാപ്പാന്‍‌/mahout said...

അവസാനത്തെ പടമാണ് ഏറ്റവും ഇഷ്ടമായത്. (ബോൾഗാട്ടിയാണു ലന്തൻ ബത്തേരി എന്നെനിക്കറിയില്ലായിരുന്നു)

kumar © said...

അതേ. ബോൾഗാട്ടിയായിരുന്നു പഴയ ഡച്ച് ബാറ്ററി. ഇവിടെയിരുന്നാൾ കടലിൽ മഴപെയ്യുന്നത് കാണാം.. മഴപതിയെ കായലിലൂടെ കയറി കരയിലെത്തുന്ന കാഴ്ച രസകരമാണ്. എനിക്കു തോന്നാറുണ്ട് കടലിലാണ് എപ്പോഴും അദ്യം മഴ പെയ്യുക എന്ന്.

കലേഷ്‌ കുമാര്‍ said...
This comment has been removed by a blog administrator.
കലേഷ്‌ കുമാര്‍ said...

പ്രിയ കുമാർ,

നല്ലത്, മികച്ചത്, ഉഗ്രൻ, അടിപൊളി, സൂപ്പർ, തകർപ്പൻ, അസാധ്യം, ഇടിവെട്ട്, കിടിലം...

ഞാൻ ഏത് വാക്കാ ഉപയോഗിക്കേണ്ടത് ഈ മനോഹരമായ പടങ്ങളെ വിശേഷിപ്പിക്കാൻ?

കലേഷ്‌ കുമാര്‍ said...
This comment has been removed by a blog administrator.
.::Anil അനില്‍::. said...

ഏഴരയ്ക്കുള്ള കൊല്ലം, ആലപ്പുഴ അല്ലെങ്കിൽ എട്ടേകാലിനുള്ള കൊട്ടാരക്കര, കോട്ടയം.
ഇതിലേതിലെങ്കിലും കയറിയിരുന്ന് ഉച്ചയോടെ എറണാകുളത്ത് ഒറ്റപ്പെട്ടു കിടക്കുന്ന കേയെസാർടീസി സ്റ്റാന്റിൽ ചെന്നിറങ്ങി, മുച്ചക്രത്തിൽ പള്ളിമുക്കിലെ സിസ്റ്റംസ് ആന്റ് കമ്പോണന്റ്സിൽ ഒരു ലിസ്റ്റ് കൊടുക്കും. (ഒക്കെ അക്കാലത്തെ നടപ്പുദീനമായിരുന്ന ഇലക്രോണിക് സ്പെയർ പാർട്സിന്റെയാണ്. ) അവിടുന്ന് ഓടി അടുത്തുള്ള ഏതോ ഒരു ഹോട്ടലിൽ നിന്ന് സ്റ്റീൽ അറപ്പാത്രങ്ങളിൽ നിരത്തി വിളമ്പിത്തരുന്ന ഒരൂണ് നിൽ‌പ്പൻ മാതിരി വിഴുങ്ങി പത്മയ്ക്കടുത്ത കമ്പോണന്റ്സ് ആന്റ് ഡിവൈസസിൽ പുതുതായി ഇറങ്ങിയവയോ സ്റ്റോക്ക് തീർന്നതോ ആയ തരംഗിണി, രഞ്ജിനി കാസറ്റുകളുടെ ലിസ്റ്റനുസരിച്ചുള്ളത് വാങ്ങും. തിരികെ പള്ളിമുക്കിൽ വന്ന് ലിസ്റ്റിലെ സാധനങ്ങൾ കൈപറ്റുമ്പോഴേയ്ക്കും മൂന്നുമണി.
തിരികെ കേയെസാർടീസി സ്റ്റാന്റിലേയ്ക്ക് ഭാണ്ഡക്കെട്ടുകളുമായി യാത്ര. അവിടുന്ന് മൂന്നരയ്ക്കുള്ള വണ്ടി പുറപ്പെടുന്നതോടെ എന്റെ കൊച്ചി തീർന്നു.
പിന്നെയുള്ളത് കേരളാ എക്സ്പ്രസ്സിൽ ഇരുന്നുള്ള കൊച്ചീവാസമാണ്. അരമണിക്കൂർ ജംഗ്ഷനിൽ എഞ്ജിൻ തലതിരിക്കലിനും മറ്റുമായെടുക്കുന്നതിനിടെ ഒന്നു പുറത്തിറങ്ങി നിവരാൻ പറ്റും.

അടുത്ത വർഷങ്ങളിലാണ് ഈ പറയുന്ന ബോൾഗാട്ടി പോലും കണ്ടത്. ചരിത്രമുറങ്ങുന്ന ഏതേതൊക്കെയോ സ്ഥലങ്ങൾ ഇനിയും എനിക്കു മാത്രം വെളിപ്പെടാതെ കൊച്ചിയിൽ, കേരളത്തിൽ, ഭാരതത്തിൽ, ലോകത്താകമാനം പരന്നു കിടക്കുന്നു.
പ്രവാസത്തിന്റെ ഇടയിൽ വീണുകിട്ടുന്ന ഇടവേളകൾ ഒന്നിനും തികയാത്തവയാണെന്നറിഞ്ഞ് ബൂലോഗങ്ങളിൽ (Blogs) നടക്കുന്ന ചിത്രപ്രദർശനങ്ങൾ തികഞ്ഞ താല്പര്യത്തോടെ ആസ്വദിക്കുന്നു...

Thulasi said...

filter മാറ്റി പ്രകൃതി നിറം ആസ്വദിക്കുകയാണോ?

kumar © said...

കലേഷ്, ഇത്രയും വാക്കുകൾ ആ ചിത്രങ്ങൾ താങ്ങുമോ?എന്തായാലും നന്ദി. വാക്കുകൾക്കും സന്തോഷത്തിനും.

അനിചേട്ടൻ, ഇത്രയും കാലം ജീവിച്ചിട്ടും ട്രാഫിക് ജാമിനും കുടിവെള്ള ക്ഷാമത്തിനും കാശുകാരുടെ നുരപതയലിനും അപ്പുറം കൊച്ചിയെ അറിയാൻ ശ്രമിച്ചതുതന്നെ ഈ അടുത്ത കാലത്താണ്. ഫോർട്ട് കൊച്ചിയിൽ തുടർച്ചയായി പോയിത്തുടങ്ങിയ ശേഷമാണ് അങ്ങനെ ഒരു ആഗ്രഹം വന്നതുതന്നെ.
കൊച്ചി വിവിധ സംസ്കാരങ്ങളുടെ കൂട്ടായ്മയാണ്
അറബികൾ ക്രൈസ്തവർ ചീനർ പറങ്കികൾ ഡച്ചുകാർ വെള്ളക്കാർ ഫ്രഞ്ചുകാർ ജൂതന്മാർ ഒക്കെ ഇവിടെ വന്നു വന്നു.

ഇന്നു മലയാളിയും തമിഴനും ഗുജറാത്തിയും പഞ്ചാബിയും പറങ്കികളും ജൂതന്മാരും മാർവാഡികളും കൊങ്കിണികളും ഒത്തൊരുമയോടെ ഇവിടെ ജീവിക്കുന്നു. ഇന്ത്യയിൽ മറ്റ് ഏത് നഗരമുണ്ടാകും ഇത്രയും സാസ്കാരിക വൈവിധ്യം ഉൾക്കൊള്ളുന്നതായിട്ട്?

തുളസി, ഫിൽട്ടർ എല്ലെങ്കിലും ഞാൻ ഉപയോഗിക്കാറില്ല, ലെൻസിൽ. അതുപോലെ കണ്ണിലും.

സു | Su said...

കുമാർ പ്ലീസ്... എനിക്കു കുറച്ച് ഫോട്ടോകൾ തരൂ. എന്റെ പാവം ബൂലോകത്തിൽ മാത്രം ഒരു ചിത്രം ഇല്ല. അത് ഒറ്റപ്പെട്ടുപോയി.

Thulasi said...

കുമാർ, ഞാൻ പറഞ്ഞത്‌ പ്രകൃതി filter മാറ്റുന്ന കാര്യമാണ്‌ , കുമാറല്ല

Achinthya said...

നല്ല office.അവടെ തൂപ്പുകാരീനെ ആവശ്യണ്ടോ ആവൊ! ന്റെ ഒരു collegeണ്ടു...കിഴക്കു ജനലീക്കൂടെ തല പുറത്തക്കിട്ടാ മഠത്തിലെ മണി തലേല്‍ മുട്ടും.പടിഞ്ഞാറ്റേലാണെങ്കി പുത്യെ പണിയണേന്റെ സിമന്റു മുഴൊനും മൂക്കില്‍ കേറും. തെക്കാണെങ്കി സ്കൂളിലെ ജനലാ. വടക്കു സേവനവാരത്തിനു പിള്ളേര്‍ക്കു നാട്ടുകാരെ പറ്റിക്കാന്‍ പുല്ലു പറിക്കാനുള്ള ground.കുമാരങ്കുട്ടിടെ ഓഫീസ്‌ പോല്യാണെങ്കി ഞാന്‍ എത്ര ശുഷ്കാന്ത്യോടെ ആ ജനലൊക്കെ ദിവസോം തുടച്ചു വ്രിത്ത്യാക്കീണ്ടാവും!
ഈ photoന്നു പറേണതു നിശബ്ദായ സംഭവായോണ്ടു ഇതു കാണുമ്പോ എന്തൊരാശ്വാസം! ശരിക്കും അവടെ വരുമ്പോ എന്തൊരു ബഹ്ലാ അവടെ,ല്ലെ!

വിശാല മനസ്കന്‍ said...

ഒരു നാൾ ഞാനും ചേട്ടനെപ്പോലെ വളരും വലുതാകും.....

എന്നിട്ട്‌ ഇതേ പോലത്തെ പടങ്ങൾ എടുക്കും. നോക്കിക്കോ..!

പ്രിയ കുമാർ, കിണ്ണങ്കാച്ചി പടങ്ങൾ.

അതുല്യ said...

കൊച്ചിയെ കുറിച്ചു ഞാൻ അല്ലാതെ മാറ്റാരെങ്കിലും പറയുന്നതു എനിക്കു ഒരുപാടു അസൂയ ഉണ്ടാക്കും. ഒരുപാടൊരുപാട്‌, മുപ്പതു കൊല്ലത്തിലേറയുള്ള എന്റെ ഒാർമ്മകൾ അവിടെ ഉറങ്ങുന്നു,പിന്നെ, ഇപ്പോ എന്റെ മനസ്സിലും. ബോട്ട്‌ ജെട്ടിയും, ടെലിഫോൺ എക്സ്ചേഞ്ജും, മാരുതി ഹോട്ടലും, വളവു തിരിഞ്ഞു കിഴക്കോട്ടു വന്നാ ജനറൽ ആസ്പത്രിയും, അതു കഴിഞ്ഞു, ഒരുപാടു വിദ്യ വിളമ്പി തന്ന മരകോണികളുള്ള മഹാരാജാസും, അവിടുത്ത്തെ പന്തു മരവും (ഈ മരത്തിന്റെ കായ്‌ ഒരു ഫുട്ബോളിന്റെ വലുപ്പം ഉണ്ടാവും, അതു കൊണ്ടു ഞങ്ങളിട്ട പേരാട്ടോ!) പിന്നെ തിരിഞ്ഞാ ജില്ല കോടതിയും, തൊട്ടപുറത്തെ, എല്ലാർക്കും ശ്രീയേകുന്ന എറണാകുളത്തപ്പനും, പുറകുവശത്തെ രജേന്ദ്ര മൈതാനവും, പരന്നുൊഴുകുന്ന അറബികടലും...........പ്രിയപെട്ട കൊച്ചി......... നി തന്നെ നഗരങ്ങളുടെ റാണീ.....എന്നും എപ്പോഴും........

കലേഷ്‌ കുമാര്‍ said...

അതുല്യ ചേച്ചീ, എന്നാ പിന്നെ കൊച്ചിയെ കുറിച്ച് ബ്ലോഗൂ....

kumar © said...

സൂ എത്ര ചിത്രങ്ങൾ വേണമെങ്കിലും http://www.morguefile.com/archive/?author=kumarnm നിന്നും എടുത്തോളൂ...

ശരിയാണ് തുളസി ഞാൻ വായിച്ചതിന്റെ കുഴപ്പമാണ്.

ശരിയാണ് അചിന്ത്യ, ഞങ്ങൾ ഭാഗ്യവാന്മാരാണ്. കൊച്ചിയിലെ ഏറ്റവും നല്ല കാഴ്ച ഏറ്റവും കൂടുതൽ കാണാൻ കഴിയുന്നു എന്നത് ഭാഗ്യം തന്നെ. അചിന്ത്യ ഇപ്പോൾ ചെയ്യുന്ന കോളേജുപണി തന്നെയാണ് advertising-നെക്കാളും നല്ലത്. (അവിടെ പഠിപ്പീര് ആണോ പണി?)
ഇതുപോലുള്ള ചിത്രങ്ങൾ എടുക്കരുത് വിശാലാ.. ഇതിനെക്കാളും ‘കിണ്ണം കാച്ചുന്ന’ ചിത്രങ്ങൾ എടുക്കണം. എന്നിട്ടു പോസ്റ്റു ചെയ്യണം. ഞാൻ കാത്തിരിക്കുന്നു.

അതുല്യ, ഞാൻ ഈ നാട്ടുകാരൻ അല്ല. അതുകൊണ്ട് അസൂയയുടെ അളവ് കുറച്ചോളൂ. ഞാൻ ഇവിടെ വരുത്തൻ ആണ്. എന്തായാലും ഒരു കൊച്ചി/മഹരാജാസ് പോസ്റ്റ് പ്രതീക്ഷിക്കുന്നു.

ദേവന്‍ said...

തലൈവാ
നീൻകതാൻ സരിയാന പോട്ടോഗ്രാപർ.

ഒരു പടത്തുക്ക് എന്നന്നമോവേണും അതെല്ലാം ഉൻകളൊട് പടത്തുക്ക് ഇരുക്ക്. Rating 10/10

kumar © said...

നീങ്ക എതാവത് എന്നെ കിൻ‌ട്രൽ പൻ‌ട്രേയാ? (കളിയാക്കുകയാണോ എന്ന് തമിഴിൽ ചോദിക്കുന്നത് ഇങ്ങനെ തന്നെയാണോ തൈവമേ)
അല്ലേനാ നൻ‌ട്രി തേവരാഗം. വണക്കം അണ്ണേ.

Achinthya said...

Haanh kumar, collegila pani, pakshe padippeeralla,adippeerum thudappeerum.aa pani evade cheythaalum vyathyasalyallo.luthiniyakal kettondu cheyyumbo oru rasom ndallo.

Achinthya said...

OOps forgot to tell u. The latest "you" looks as though u have stepped right out of your third pic.Almost seeing a Long John Silver at the helm

Jo said...

Wow!!! Superb pics Kumar. Thanks for sharing this.

kumar © said...

അചിന്ത്യ, എന്റെ ചിത്രം കണ്ടപ്പോൾ ക്യാപ്റ്റൻ ഫ്ലിന്റിനൊപ്പം ട്രഷർ ഹണ്ടിനിറങ്ങിയ പാചകക്കാരനായ കൌശലക്കാരനായ ലോങ് ജോൺ സിൽ‌വറിനെ ഓർമ്മ വന്നെങ്കിൽ മഹാനായ സ്റ്റീവൻസൺ എവിടെയോ നിന്ന് ചിരിക്കുന്നുണ്ടാവണം. കടലിന്റെ ആഴത്തിലോ ഏതെങ്കിലും അണിയത്തോ ഇരുന്ന് ജോൺ സിൽ‌വർ കരയുന്നുണ്ടാവണം...

ജോ :)

Achinthya said...

അയ്യോ
Got me wrong


I was talking about that earlier pic of urs sailing...and what I really meant was that the thunder clouds in the background and the ship reminded me of LJS.

വര്‍ണ്ണമേഘങ്ങള്‍ said...

kumarreeee...photos adipoli..!
keep it up..!