Thursday, November 10, 2005

ഒഴുക്കിനൊപ്പം. ഒഴിക്കാനൊപ്പം.

റമ്മിന്റെ രൂക്ഷഗന്ധം മനംപിരട്ടലുണ്ടാക്കുന്നു. കണ്ണ്‌ പുകയുന്നു. എങ്കിലും ഞാൻ റമ്മിനൊപ്പം ആ ഗ്ലാസിൽ ചുറ്റിതിരിഞ്ഞു. ജീവിതധാരയിലെ മറ്റൊരു തിരിവിലാണ്‌ ഞാനിപ്പോൾ.

ഏതോ ഒരു മലഞ്ചരുവിൽ പൊട്ടിയ ഉറവയായിരുന്നു ഞാൻ. മലയിടുക്കിലൂടെ ഒലിച്ചിറങ്ങി, കാട്ടരുവിയിലൂടെ ചിലച്ചൊഴുകി മീൻകുഞ്ഞുങ്ങളോടു കളിച്ചൊഴുകി ഒഴുകി ഒഴുകി ഞാനങ്ങനെ.....

ഒരു കൊച്ചുവളവിൽ വച്ച്‌ എന്നെ ചിലർ ഒളിഞ്ഞിരുന്നു പിടിച്ചു, ഒരു വലിയ അറയിലിട്ട്‌ ശുദ്ധീകരിച്ചു, പിന്നെ കുപ്പിയിലാക്കി. (ഹ... ഹ ഹ.. ചിരിക്കാതിരിക്കുന്നത്‌ എങ്ങനെ? ചില രാസപദാർത്ഥങ്ങളിട്ടാണ്‌ അവർ എന്നെ ശുദ്ധീകരിച്ചത്‌)

പിന്നെ കുറേനാൾ അവിടെ എന്നെ അടുക്കിവച്ചു. ഞാൻ അടങ്ങിയിരുന്നു. ഒഴുകാൻ മറന്നുപോയി ഞാൻ. പിന്നൊരുനാൾ യാത്രതുടങ്ങി. ഒഴുകാതെയുള്ളയാത്ര.

എന്റെ യാത്ര അവസാനിച്ചത്‌ മോഹനൻ ചേട്ടന്റെ കടയിലാണ്‌. അവിടെ പുറത്ത്‌ നോക്കി ഇരിക്കുവാൻ എന്തു രസമായിരുന്നു. സ്കൂളിനടുത്തുള്ള കടയാണ്‌. രാവിലെയും വൈകുന്നേരവും കുഞ്ഞുങ്ങളെ കണ്ടിരിക്കാം. ഇടയ്ക്കൊക്കെ മോഹനേട്ടൻ എന്റെ പുറം പൊടിതുടച്ചും വയ്ക്കും. അദ്ദേഹത്തിന്റെ മാർദ്ദവമുള്ള തുണിചൂൽ എന്റെ ദേഹത്ത്‌ ഉരസുമ്പോൾ എനിക്ക്‌ ഇക്കിളിപ്പെടുമായിരുന്നു.

ഇന്ന് വൈകുന്നേരം ഈ മഹാൻ എന്നെ വിലക്ക്‌ വാങ്ങുന്നത്‌ വരെ എന്റെ വാസം അവിടെത്തന്നെയായിരുന്നു. ഒന്നുകൂടിപ്പറയാൻ മറന്നു, ഇന്ന് എന്റെ പേര്‌ എനിക്കുമനസിലായി, 'ബിസ്‌ലേരി'!
ഇയാൾ അങ്ങനെയാണ്‌ ചോദിച്ചത്‌.

ഞാനിപ്പോൾ ഈ മേശപ്പുറത്തിരിക്കുന്ന ഗ്ലാസിനുള്ളിലാണ്‌. നിറമില്ലാതിരുന്ന എനിക്ക്‌ ഇപ്പോൾ നിറം കിട്ടി. ഒരു കടുത്ത ചുവപ്പു നിറം. എന്റെ തലപെരുക്കുന്നു...
ഇനി അധികം സമയമില്ല...
എന്റെ അവകാശിയുടെ ഇടത്‌ കൈ എന്റെ അടുത്തേക്ക്‌ വരുന്നു. വലതുകൈ അപ്പുറത്തിരിക്കുന്ന അച്ചാർ പാത്രത്തിലേക്കും......

യാത്ര ഇവിടെ തീരുന്നില്ല...

20 comments:

ബെന്നി::benny said...

കൂട്ടുകാരാ, നിങ്ങളുടെ കദനകഥ കേട്ട് എന്‍റെ ഉള്ളം വിങ്ങിപ്പൊട്ടുന്നു. കുറ്റബോധം കൊണ്ട് ഹൃദയം തകരാതിരിക്കാന്‍ ഞാന്‍ നിങ്ങളെ സഹായിച്ചേ തീരൂ. നിങ്ങള്‍ക്കോര്‍മ്മയുണ്ടോ എന്നെനിക്കറിയില്ല, നിങ്ങളുടെ സഹോദരന്‍മാരായ വിസ്കിക്കും ബ്രാണ്ടിക്കും വോഡ്കയ്ക്കും കള്ളിനും ഞാന്‍ അഭയം നല്‍കിയിട്ടുണ്ട്, ഒന്നല്ല പലതവണ!നിങ്ങളുടെ സഹോദരികളായ വൈനിനും ജിന്നിനും ഞാന്‍ താങ്ങായിരുന്നിട്ടുണ്ട്. വരൂ, ആ ദുഷ്ടന്‍റെ കയ്യില്‍ അകപ്പെടും മുമ്പ് വരൂ, എന്‍റെ ഹോട്ടല്‍ മുറിയിലേക്ക്. ഇവിടെ, തിരുവനന്തപുരത്ത് ഞാനുണ്ട്.

.::Anil അനില്‍::. said...

ഭാഗ്യം ചെയ്ത ബിസ്‌ലേരി!
“മലയിടുക്കിലൂടെ ഒലിച്ചിറങ്ങി, കാട്ടരുവിയിലൂടെ ചിലച്ചൊഴുകി മീൻകുഞ്ഞുങ്ങളോടു കളിച്ചൊഴുകി“ എന്ന ഓർമ്മയെങ്കിലും അതിനവശേഷിക്കുന്നല്ലോ.
ഒപ്പം കടയിലിരുന്ന ഇതേ പേരുപോലുമുള്ള പല സഹോദരരും അരുവിക്കര ഡാമിലെ കലക്കത്തിൽ എവിടുന്നോ വന്നുപെട്ട് ചുറ്റിക്കറങ്ങി ഏതോ ടാപ്പുവഴി വൃത്തിഹീനമായ കൈകളാൽ വ്യാജമായി കുപ്പിയിലാവേണ്ടിവന്നവരത്രേ.

കലേഷ്‌ കുമാര്‍ said...

നന്നായിട്ടുണ്ട് കുമാർ ബിസ്ലെരിയുടെ ആത്മകഥ. നോട്ടടിക്കുന്നതിലും ലാഭകരമാണ് വെള്ളം കച്ചവടം എന്ന് സ്വന്തമായി മിനറൽ വാട്ടർ കമ്പനി നടത്തുന്ന എന്റെ ഒരു പ്രിയ സുഹൃത്ത് പറഞ്ഞത് ഞാൻ ഓർത്തുപോകുന്നു!

സു | Su said...

കുമാറേ,
ഈ കഥ അടിപൊളി ആയിട്ടുണ്ട്ട്ടോ. ഇനി ബിസ് ലേരി വാങ്ങുമ്പോൾ അതിനോട് ചോദിക്കാം ഇതൊക്കെ ശരിയാണോന്ന്.

സു | Su said...

രാസപദാർത്ഥം
രാസപദാർഥം?

kumar © said...

ബെന്നിക്കൂട്ടുകാരാ എന്റെ നാമം ‘റം‘ എന്നല്ല. ബിസ്‌ലേരി എന്നാണ്.

അനിചേട്ടൻ, കലേഷ്; ഈ ‘കുപ്പിവെള്ളം’ എന്നത് ഇവിടെ ഒരു തട്ടിപ്പുതന്നെയാണ്. ഇതിന്റെ പിന്നിൽ ഒരുപാട് ഗൂഢാലോചനകളും ലോബികളുമുണ്ട്.
സൂ:) ബിസ്‌ലേരി വാങ്ങുന്നത് ഞാൻ പറഞ്ഞ കഥയിലെ ഉപയോഗത്തിനല്ലാത്തതുകൊണ്ട് ശുദ്ധി നോക്കേണ്ട കാര്യമില്ല. ആ ഒരു ഉപയോഗത്തിനാണെങ്കിൽ (“ഒഴിക്കാൻ”) നല്ല ഒറിജിനൽ വെള്ളം തന്നെ വേണം. അല്ലെങ്കിൽ കുടിയന്മാർ വാളുവയ്ക്കും. സത്യം. (കുടിയനല്ലാത്ത അയ്യപ്പബൈജുവിനെ സാക്ഷിനിർത്തുന്നു)

‘പദാർത്ഥം‘ ശരിയാക്കി. തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി.

ബെന്നി::benny said...

അയ്യോ കുമാറെ, ഇന്നലെത്തന്നെ ഞാനാ തെറ്റ് കണ്ടുപിടിച്ചിരുന്നു. കമന്‍റായതുകൊണ്ട് തിരുത്താനൊക്കില്ലല്ലോ! ആ പോസ്റ്റ് എടുത്തുകളഞ്ഞേക്കൂ. കാരണം, ബിസെലെരി എനിക്കു വേണ്ടാ. എന്‍റെ ലക്ഷ്യം മറ്റവരാണ്. യേത്? ഞാന്‍ മുമ്പെഴുതിയ അവന്‍മാരും അവളുമാരും!

ഗന്ധര്‍വ്വന്‍ said...

Naaga tharayum -bisleriyum.
Bolg4comments technical fault moolam kandirunnilla.
Nagathara manassal ennekondu manjal eriyichu.

When Gandharvan was a student(matured) , he was on the company of mischievous boys. He used to go picnic and where ever he so such streams from the rock he stopped the vehicle, fetched some water, mixed it up with rum. The belief was that mineral water could reduce the harm.

Later, Gandharvan become mnc tool,
and started using mnc products together with the spirit.

End result: mnc tablets to recover the cronic liver damages .

Kumar did a very nostalgic feature and reminding all of us such mishaps. Good contribuion.

Gandharvan want to writes some general comments about the blog here. Appologies to kumar.

Now a days, gandharvan noted scarcity of quality products in the blog accept a few. What happened to us?. Sudden talent delapidation or lack of time.

I think it might be due to lack of time. The one who contributing lacks serious thoughts.
Example:- Su used to give serious contributions. Now she started writing anything comes in to the mind.
Film names etc etc , which indicats the paucity of serious thoughts. It is right that u can write any mundane thing but which is only good for consuming giga bytes.

Sorry su:- I used your name but kept in mind that you are the only person contributing without fail. Actual sinners are those who keep mum.

അതുല്യ said...

ഇതു ഒഴുകുന്ന നീരരുവിയെ കുപ്പിയിലടച്ച കഥ - അവൾ കുപ്പിയിലടച്ചപ്പോ ചിരിക്കുമായുരുന്നൊ? കരയുമായിരുന്നൊ? കത്തിയുടെ മൂർച്ച കൂട്ടിയോ അന്ത്രപ്പൻ അവളേ പിടിച്ച ശേഷം? ചോര വാർന്നോ അവളേ കുപ്പിയില്ലാക്കിയപ്പോ? ഒരു നേർത്ത രോദനമോ, ഒരിറ്റ്‌ കണ്ണിരോ കണ്ടോ? ഒന്നുമുണ്ടായില്ലാല്ലെ? പക്ഷെ, തീൻ മേശയിൽ പല രൂപത്തിൽ എത്തിച്ചു, നിങ്ങൾ കുടിക്കുന്ന വെള്ളത്തിനൊപ്പ്പ്പം, കടിച്ചു പറിക്കുന്ന കോഴിക്കാലുകൾക്കു മുമ്പു പറഞ്ഞതും, അതിലേറെയും രോദനത്തിന്റെ കഥ പറയാനുണ്ടാവില്ലേ? രാവിലെ വിളിച്ചുണർത്തിയവളെ, നിങ്ങളുടെ കുഞ്ഞിനു മുട്ട നൽകിയവളെ, പറമ്പിലേ പുഴ്ക്കളെയും, ചവറും കൊത്തി തീർത്തവളെ, വിരുന്നു വന്ന ഔസേപ്പ്‌ മുതലാളിക്കായി നിങ്ങൾ ചുട്ടെരിച്ചില്ലേ, ഈ കുടിക്കുന്ന വെള്ളത്തിനോപ്പ്പ്പം?

സു | Su said...

GANDHARVAN said...
Now a days, gandharvan noted scarcity of quality products in the blog accept a few. What happened to us?. Sudden talent delapidation or lack of time.

I think it might be due to lack of time. The one who contributing lacks serious thoughts.
Example:- Su used to give serious contributions. Now she started writing anything comes in to the mind.


എന്താ ഗന്ധർവാ ഇതിന്റെയൊക്കെ അർഥം? മുഖത്ത് നോക്കി പറയേണ്ട കാര്യം അയൽ വക്കത്തു പോയി പറയുന്നോ. എനിക്കിതൊന്നും തീരെ ഇഷ്ടപ്പെടുന്നില്ല കേട്ടോ. ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്ത് ചെയ്യുംന്നോ. ഒന്നും ചെയ്യില്ല. മിണ്ടാതെ കേൾക്കും. എന്നു വെച്ചിട്ട് എന്തും പറയാമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെകിൽ അതു വെറുതേയാ. എന്റെ മനസ്സിൽ തോന്നുന്നതല്ലാതെ വല്ല സാഹിത്യകാരന്മാരുടേയും മനസ്സിൽ തോന്നുന്നത് എനിക്ക് എഴുതാൻ പറ്റുമോ? ഇനിയിപ്പോ പറഞ്ഞ സ്ഥിതിക്ക് നോക്കീം കണ്ടും ഒക്കെ എഴുതിക്കോളാം. എല്ലാരുടേം അഭിപ്രായം ഗന്ധർവൻ പറഞ്ഞത് നന്നായി. പലരും അങ്ങനെ പറയണോ പറയേണ്ടേ എന്നിങ്ങനെ ആലോചിച്ച് തല പുണ്ണാക്കുന്നുണ്ടാകും.

(ദൈവമേ ഇതൊന്നും ഞാനായിട്ട് പറഞ്ഞതല്ല. എന്നെക്കൊണ്ട് പറയിപ്പിച്ചതാ)

Achinthya said...

ഭൂമിയും മാനവും,അഭിമാനവും തീറെഴുതിക്കഴിഞ്ഞാ പിന്നെ വെള്ളോം, കറ്റും മാത്രമെന്തിനാ ബാക്കി? ഇവടെ അഭിനവ പരശുരാമന്മാർ പുഴകളെ വഴിമാറ്റുണു, ഒന്നിപ്പിക്കുണു,ഇനി എല്ലാർക്കും വേണ്ടി തോന്ന്യേ വഴിക്കൊഴുകാൻ പുഴക്കനുവാദല്യല്ലോ കുമാർ

കേരളഫാർമർ/keralafarmer said...

"കുട്ടികളേ, ഈ രാജ്യം നിങ്ങൾക്കായി ഒട്ടേറെ സ്സാധ്യതകൾ കരുതിവെച്ചിട്ടുണ്ട്‌. ആരോഗ്യമുള്ള മനസ്സും ശരീരവുമുള്ളവരായി വളരുക. കാര്യങ്ങൾ ചെയ്യുവാനുള്ള ആന്തരിക പ്രേരണ നിങ്ങളിലുണ്ടാവണം. എങ്കിൽ നിങ്ങൾക്ക്‌ വലിയകാര്യങ്ങൾതന്നെ ചെയ്യുവാൻ സാധിക്കുമെന്നതിൽ എനിക്ക്‌ സന്ദേഹമില്ല"
-ജവഹർലാൽ നെഹ്‌രു
കടപ്പാട്‌ മാതൃഭൂമി

വിശാല മനസ്കന്‍ said...

'ബിസ്‌ലേരിയുടെ സങ്കടങ്ങൾ' വളരെ നന്നായിരിക്കുന്നു.

kumar © said...

നാഗത്തറയിലും ബിസ്‌ലേരി ബോട്ടിലിലും ഇറങ്ങിവന്ന mnc ഗന്ധർവ്വന്‌ സ്വാഗതം. അഭിപ്രായത്തിന്‌ ഏറെ നന്ദി.

മൊത്തത്തിൽ ബ്ലോഗുകളുടെ കാര്യത്തിൽ ഞാനും അസംതൃപ്തനാണ്‌ പക്ഷേ അതു പോസ്റ്റുകളുടെ ഗുണ/വിഷയ/സർഗ്ഗാത്മക/ആശയ നിലവാരത്തകർച്ചയെക്കുറിച്ചല്ല. (നിലവാരം എപ്പോഴും കാത്തുസൂക്ഷിക്കാൻ നമ്മളാരും കറകളഞ്ഞ എഴുത്തുകാരല്ലല്ലൊ!- എഴുത്തുകാർക്കുപോലും പിഴയ്ക്കുന്നു - മാത്രമല്ല, നമ്മൾ എഴുത്ത്‌ പഠിക്കുകയല്ലെ അപ്പോൾ ഗുണ നിലവാരം ചിലപ്പോൾ കുറഞ്ഞെന്നും വരും) അൽപ്പം സമയം കണ്ടെത്തി ഒരു പോസ്റ്റ്‌ ചെയ്യാൻ നമ്മൾ കാണിക്കുന്ന മടി. അതിനെയാണെനിക്കു പേടി.

പകരം നമ്മൾ കമന്റുകൾ എഴുതി സംതൃപ്തി നേടുന്നു. ആശയദാരിദ്ര്യം വരുമ്പോൾ ഒരു 'സ്റ്റോക്ക്‌ ചിത്രം' എടുത്ത്‌ പോസ്റ്റി നമ്മൾ ആശയദാരിദ്ര്യത്തെ തോല്പ്പിക്കുന്നു (ഞാനാണ്‌ ഇതിൽ മുൻപിൽ. പുട്ടിന്റെ ഇടയിൽ തേങ്ങാപോലെ ചിത്രങ്ങൾ പോസ്റ്റുചെയ്തു ഞാൻ ആശയദാരിദ്ര്യത്തെ തോൽപ്പിക്കാൻ ശ്രമിക്കുന്നു, മണ്ടൻ!)
ആശയദാരിദ്ര്യം അധികമില്ലാത്ത സൂവിനോട്‌ എനിക്കു അസൂയതോന്നുന്നുണ്ട്‌. അവരുടെ പല പോസ്റ്റുകളും മനസുനിറയ്ക്കുന്നു. ഇതിനിടയിൽ ചില സിനിമപ്പേരുകൾ കണ്ടില്ലെന്നുവയ്ക്കൂ ഗന്ധർവ്വാ.

(സടയൊതുക്കിയിരിക്കുന്ന ഒരു കുതിരയെയാണോ ഞാൻ കെട്ടഴിച്ചുവിടുന്നത്‌? സാരമില്ല, ഇതു എന്റെ നടുപ്പറമ്പല്ലെ!)

അതുല്യ, കള്ളിനൊപ്പമല്ലെങ്കിലും കഴിക്കാനെടുത്ത കോഴിയുടെ കഥ ഞാൻ പറഞ്ഞിരുന്നു, പഴയൊരു പോസ്റ്റിൽ അത്‌ ഇവിടെ വായിക്കുക.

അചിന്ത്യ എഴുതൂ ഒരു പുഴ ഗീതം.... (Naayakkutti pidicha pulivaal നു ശേഷം അവിടെ ഒന്നും കണ്ടില്ലല്ലോ!) ഒരു മലയാളം ബ്ലോഗിനെക്കുറിച്ച് ആലോചിച്ചൂടെ അചിന്ത്യാ?

വിശാലൻ :)

ഗന്ധര്‍വ്വന്‍ said...

I agree with u kumar,
Whole matter is analysed in your words. Every body do the short cut of publishing a comment and be contended with that. Ofcourse all are talented to write. Ore thooval pakshikal thanne.
Onnu onninekkaal mikachethenna comparison ella. Athu aapekshikam ennathu kondu thanne.

Good or fair only. We like to have good ones. Even the fair one shows scintilla of talent.
I never Condemned Su. I just told she is a major contributor to blog,
but personaly I felt the 'film names' thing is very much miniature of what she can do.

Your Comment about Mnc Gandharvan. Very much creative comment and Gandharvan noted it. In future Gandharvan will avoid such bragging.

Suffice to say that yesterday we saw Atulya in a full fledged spree in writing. We are capable of creative writing but unfortunately expend in humdrum comments.

Gandharvan is in a struggle for existance and have to recoil his head back from the blog time being.

A mere query to Atulya:-
are Nathu, Laxmi real like kishan shaheb, Mandhir ganj and Atulya?. I wish otherwise.

Recommencement with your beautiful writing. Try to send this to one of popular magazines.

My appology to all principally to Su- if any way I blighted ur writing.

Subadhinam to all .

സിബു::cibu said...

I want to add couple of lines in support of Kumar's opinion.

This is what I request:

* enable the Backlinks in your blogspot comment settings.

* Say, if you want to write more than an paragraph about Athulya's article A, please add your opinion as a blog entry in your own blog and keep a link to A. If that Athulya has enabled backlink, google will automatically put a link from Athulya's article A to yours.

This provides some benefits that comments lack:

* you 'own' your opinion (not Athulya). Later, if you want, you can edit it. That is great ;)

* you can link to more than one article. So the community building is faster. In comments method, if Athulya and Devaragam has written about same topic in their own blogs, you have to choose where to comment.

:)
Cibu

kumar © said...

സിബു ഇവിടെ ഈ പറഞ്ഞത് ഒരു നല്ല ആശയമാണ്. (സാങ്കേതികമായി എനിക്ക് കൃത്യമായ വ്യക്തത വന്നിട്ടില്ല, ടെക്നിക്കലി ഞാനൊരു ട്യൂബ്‌ലൈറ്റ് ആണ്) മലയാളം ബ്ലോഗുകളുടെ വികാസത്തിൽ ഒരു നല്ല തിരിവാണ് ഇത്തരം ചിന്തകൾ.

ഇനി അറിയാവുന്നവർ പറയൂ, ഇതിനെക്കുറിച്ച്.

കേരളഫാർമർ/keralafarmer said...

എന്റെ ബ്ലോഗുകൾ അല്ലെങ്കിൽ ഞാൻ പോസ്റ്റ്‌ ചെയ്യുന്ന കമന്റുകൾ മറ്റുള്ളവർക്ക്‌ രുചികരമകുവാനുള്ള എല്ലാ നിർദ്ദേശങ്ങളും സ്വാഗദാർഹമാണ്‌. ഞാൻ ഇന്നലെ GADHARVAN റ്റെ ബ്ലോഗിൽ പോയി നോക്കി. തികച്ചും ശൂന്യം പക്ഷേ മറ്റുള്ള ബ്ലോഗുകളിൽ കാര്യമായി കാച്ചുന്നും ഉണ്ട്‌. അപ്പോഴാണ്‌ സിബുവിന്റെ ഉചിതമായ ഇടപെടൽ ഞാൻ കണ്ടത്‌. കൊള്ളാം വളരെ നല്ല നിർദ്ദേശം. എപ്രകാരം ചെയ്യണമെന്നത്‌ എനിക്കും ശരിക്കും കത്തിയില്ല. ഞാൻ Back Link ക്രീയേറ്റ്‌ ചെയ്തത്‌ ശൂന്യമായിത്തന്നെ കിടക്കുന്നു. ഇപ്പോൾ മനസിലായി അത്‌ എന്തിനാണെന്ന്‌. ചെയ്യേണ്ട വിധം പിടികിട്ടിയില്ല. ഒരു ഉദാഹരണം നന്നായിരിക്കും.

Achinthya said...

അവസാനത്തെ പുഴഗീതവും ഇ. അയ്യപ്പൻ പാടിക്കഴിഞ്ഞൂലോ കുമാർ:

സമുദ്രം കാത്തു കുിടക്കുന്ന നദി അണക്കെട്ടിൽ കുടുങ്ങിക്കിടക്കുന്നു...
ഇതിലപ്പുറം ഞാനെന്താ എഴുതാ?
"പുതുമഴ കാൺകെ വരൾച്ച മറക്കണ" മനസ്സുകളല്ലേ നമ്മൾടെ.

evuraan said...

വെള്ളം ചേർക്കാതെ നീറ്റായിട്ടടിക്കാൻ പഠിക്കേണമെല്ലാരും എന്ന് ചുരുക്കം.. :)