അപ്പു എന്നല്ല അവന്റെ പേര്!
അപ്പു എന്നാണ് അവനെ ചേച്ചി സ്നേഹത്തോടെ വിളിച്ചിരുന്നത്.
അപ്പോൾ ഇപ്പോ വിളിക്കാറില്ലേ?
ഇല്ല അവന്റെ ചേച്ചി മാഞ്ഞുപോയി.
മാഞ്ഞുപോവുകേ?
അതെ. അവന്റെ ചേച്ചി ഒരു കിനാവായിരുന്നു.
അപ്പോൾ ഈ അപ്പു?
അപ്പുവും ഒരു കിനാവായിരുന്നു. പടുകിനാവ്.
എല്ലാ'ചേച്ചി'മനസുകളിലും 'അപ്പു'മാർ ഉണ്ടാകുന്നു. അപ്പുമനസുകളിൽ ചേച്ചിമാരും. അസ്വസ്തമാകുന്ന മനസുകളിൽ ഇവർ ഉടലെടുക്കുന്നു.
സൌഹൃദത്തിന്റെ യഥാർത്ഥ സ്നേഹം.
വർണ്ണചരടിന്റെ ഒരു രാഖിയിലോ ഗ
ർഭപാത്രത്തിന്റെ വാടകക്കാർ എന്ന ബന്ധത്തിലോ തട്ടി നിന്നുപോകാത്ത സ്നേഹം.
ഒടുവിൽ ഒന്നിലും തട്ടാതെ തട്ടി ഒരു സന്ധ്യയിൽ മാഞ്ഞുപോയേക്കാവുന്ന സ്നേഹം.
ഒന്നു ചെവിയോർത്താൽ, ഒന്ന് സൂക്ഷിച്ചുനോക്കിയാൽ നമുക്കിടയിൽ ഒത്തിരി അപ്പുമാരെയും ചേച്ചിമാരെയും കാണാം.
9 comments:
എന്തൊക്കെയോ എഴുതണം എന്നു് മോഹിച്ചു നടന്ന കാലത്ത് എഴുതാന്‍ ഇങ്ങിനെ ചിലതേ ഉണ്ടായിരുന്നുള്ളൂ... കുമാര്‍ ഇപ്പോള്‍ വീണ്ടും ചില ഓര്‍മ്മകള്‍ മടക്കി കൊണ്ടുവരുന്നു.
മനസ്സിൽ തട്ടി...... ശരിക്കും..
പെരിങ്ങോടന്റെ കഥയും ടച്ചിംഗ്..
എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഒപ്പം സമ്മാനവും: സ്ശാവ്ക്ക്ബ്
സൌഹൃദത്തിന്റെ യഥാർഥസ്നേഹം വെയിൽ മാഞ്ഞുപോകുമ്പോൾ അതുപോലെ മായുന്ന ഒന്നല്ല. വെയിൽ മായുമ്പോൾ ഒന്ന് കൂടെ ജ്വലിക്കുകയാണ് ചെയ്യുക. പരസ്പരം വെളിച്ചം പകരാൻ.
കുമാറെ, കുമാറിനെ അപ്പൂന്ന് വിളിച്ച ആ ചേച്ചി ഏത്? ;)
"സൌഹൃദത്തിന്റെ യഥാർത്ഥ സ്നേഹം.
വർണ്ണചരടിന്റെ ഒരു രാഖിയിലോ ഗ ർഭപാത്രത്തിന്റെ വാടകക്കാർ എന്ന ബന്ധത്തിലോ തട്ടി നിന്നുപോകാത്ത സ്നേഹം."
പ്രിയ കുമാറ്
വളരെ നന്നായിരിക്കുന്നു. ആരൊക്കെയാണീ ഗറ്ഭ പാത്രത്തിന്റെ വാടകക്കാറ്...
നന്നായിരിക്കുന്നു കുമാർ.കാതോർത്തു നിക്കട്ടേ. ഒരു ചേച്ചിയോ, അപ്പുവോ ഈ വഴി വരും.
സൂ ന്റെ വാക്കുകൾ “വെയിൽ മായുമ്പോൾ ഒന്ന് കൂടെ ജ്വലിക്കുകയാണ് ചെയ്യുക. പരസ്പരം വെളിച്ചം പകരാൻ“ ബല്ലാണ്ടിഷ്ടായി!
എല്ലാവർക്കും ഇങ്ങനെ ഓരോ ബന്ധങ്ങളുണ്ടാകാം..
നിർവചനങ്ങൾക്കപ്പുറം..
ഉള്ളിലൊളിപ്പിക്കാൻ..അരുമയോടെ ഓർക്കാൻ..!
അപ്പുവും ചേച്ചിയും മറ്റൊന്നല്ല..!
കുമാർ,
ഒരുപാടോർമ്മകൾ മനസ്സിലേക്കോടി വന്നു...
കണ്ണുതുറന്നു നോക്കൂ കുകാര്‍.. നമുക്കു ചുറ്റിലുമുണ്ട്.. ഈ ബ്ളോഗുകളിലുമുണ്ട് ഒരുപാട് അപ്പുമാരും ചേച്ചിമാരും.. തിരിച്ചറിയുക.. ഒരുപക്ഷേ കുമാറും ഒരു അപ്പുവായിരിക്കാം. എതെങ്കിലും ഒരു ചേച്ചിയുടെ അപ്പു!
പെരിങ്ങോടാ... അങ്ങിനെ ചിലതും മറ്റുചിലതും പഴയതൊക്കെ വായിച്ചു.
വക്കാരി “ഹൃദയം നിറഞ്ഞ അഭിനന്ദനവും സമ്മാനമായ : സ്ശാവ്ക്ക്ബ് ഉം എന്റെ മനസിലും തട്ടി.
സൂ: പറഞ്ഞത് ശരിയാണ് വെയിൽ മായുന്നപോലെ മായില്ല ഈ സ്നേഹം പക്ഷെ, വെയിലേൽക്കുമ്പോൾ വാടും. അതാണിതിന്റെ ശാപം. ഞാൻ എഴുതിയതിൽ ഒരിടത്തും പറഞ്ഞിരുന്നില്ല. ആ ചേച്ചി ‘എന്നെ’ അപ്പു എന്ന് വിളിച്ചു എന്ന്. ബ്ലോഗുകൾ അത്മകഥകളാണോ? ആത്മകഥാംശം ഉണ്ടാകാം. അത് ചിലപ്പോൾ ഇതിലും.
ഇബ്രൂ :)
രേഷ്മാ കാതുമാത്രം തുറന്നു പിടിച്ചാൽ പോരാ. കണ്ണും മനസും തുറക്കണം, അവരെ കണ്ടേക്കാം വഴിലെവിടെയെങ്കിലും.
വർണ്ണമേഘം, അപ്പുവും ചേച്ചിയും ബന്ധങ്ങൾ അല്ല. സ്നേഹം ആണ്, സ്വപ്നം ആണ്.
കലേഷ്, ഓർമ്മകൾ വരുമ്പോൾ ഒളിച്ചുമാറാതെ എഴുതിവയ്ക്കൂ. മറന്നുപോകുമ്പോൾ വായിക്കാം. ഓർമ്മിക്കാം.
ഞാൻ ഏതെങ്കിലും ചേച്ചിയുടെ അപ്പുവാണോ സാക്ഷി? സാക്ഷിയല്ലെ പറയുന്നത്, ചിലപ്പോൾ ആയിരിക്കും.
നമ്മളെല്ലാം ആണ്. അല്ലെങ്കിൽ നമ്മൾ നമ്മളല്ല. മറ്റാരോ ആയിപ്പോകും.
നന്ദി. അപ്പുവിനും ചേച്ചിയ്ക്കും, അപ്പുമാർക്കും ചേച്ചിമാർക്കും.
Post a Comment