Thursday, December 22, 2005

ഉറക്കം.

ഉറക്കം. സുഖകരമായ കൊച്ചുസ്വപ്നങ്ങളിൽ ഒരു ‘ഇരുന്നുറക്കം‘.

11 comments:

Visala Manaskan said...

ജീവിതത്തിൽ അനവധി തവണ കണ്ടിട്ടുള്ള ഈ ഉറക്കം വരവ്‌, ഒരു പടത്തിലൂടെ, നേരിട്ട്‌ കാണുന്നതിലും എഫക്റ്റോടെ കാണിച്ചു തന്നിരിക്കുന്നു.

താങ്കൾ ഈ പണിയിൽ തലതൊട്ടപ്പൻ തന്നെ. പുപ്പുലി.!

keralafarmer said...

ആരെങ്കിലും ഉറങ്ങുന്നതു കണ്ടാലും ഉറക്കവരും. ജോലികൾകഴിഞ്ഞ്‌ കമ്പ്യൂട്ടറിന്‌ മുന്നിൽ വന്നിരിക്കുമ്പോൾ ഉറക്കം വരുന്ന എനിക്ക്‌ കുമാറിന്റെ ബ്ലോഗിലെ പടം കണ്ടപ്പോൾ കൂടുതൽ ഉറക്കം വരുന്നു.

സു | Su said...

കല്ലൂന്റെ ഉറക്കം കണ്ടിട്ട് എനിക്ക് ഉറക്കം വന്നു.
ഇനി ഞാനുറങ്ങട്ടെ...

Kalesh Kumar said...

കല്ലുവിന്റെ ഉറക്കം കാണാനും ഒരു ഓമനത്വം!
കുമാറിനും കുടുംബത്തിനും കൃസ്തുമസ് ആശംസകൾ!

രാജീവ് സാക്ഷി | Rajeev Sakshi said...

ഇനി എന്നാണിങ്ങനെയൊന്നുറങ്ങാന്‍ കഴിയുക.
ഉറക്കത്തിന്‍റെ സൌന്ദര്യം. നന്നായിട്ടുണ്ട്.

അഭയാര്‍ത്ഥി said...

നിദ്രാദേവി തഴുകുന്ന ഓമന തിങ്കല്‍ കിടാങ്ങല്‍.

സറ്‍ഗാത്മകമായ ഹ്റുദയമുണ്ടെങ്ങില്‍ നിങ്ങളുടെ ഓരോ പ്റവറ്‍ത്തിയും, താളാത്മകമാകും, സംഗീത സാന്ദ്രമാകും, അറ്‍ഥ സമ്പുഷ്ടമാകും, കവിതയാകും.

ഇനി കുമാറിനു സറ്‍ഗാത്മകത ഉണ്ടെന്നു മാത്റം പറയാം

spelling mistrakes.....????

Cibu C J (സിബു) said...

വിചാരിച്ച്‌ തന്നെ പടം ഷേക്ക് ചെയ്തുള്ള ഈ ഐഡിയ ഗംഭീരം. പിന്നെ, ഒരു സംശയം. ആള്‍ക്കാരുടെ ചിത്രങ്ങള്‍ കുമാറ് ബ്ലാക്കേന്‌വൈറ്റില്‍ മാത്രമേ എടുക്കു എന്ന്‌ വാശിയാണോ :)

myexperimentsandme said...

നല്ല നിഷ്‌കളങ്കമായ ഉറക്കം..... അതുപോലെ നിഷ്‌കളങ്കമായ ഉണരലും.... ഈ നിഷ്‌കളങ്കത എന്നുമെന്നും നിലനിൽ‌ക്കട്ടെ...

കല്ലുവിനും എല്ലാവർക്കും ക്രിസ്‌മസ്-പുതുവത്സരാശംസകൾ..

Kumar Neelakandan © (Kumar NM) said...

വിശാലൻ :)
ചന്ദ്രേട്ടാ നിങ്ങളെപോലുള്ളവർ ഉറങ്ങിപ്പൊകരുത്. ഇനിയും ഒത്തിരി ചെയ്തു തീർക്കാനുണ്ട്. ഈ ഭൂമിക്കുവേണ്ടി. ജീവ ജാലങ്ങൾക്കുവേണ്ടി.

സൂര്യഗായത്രിയും.

കലേഷിനും കുടുംബത്തിനും ക്രിസ്തുമസ് ആശംസകൾ.

സാക്ഷി :)

ഗന്ധർവ്വാ :)

തുളസി ഒന്നു പോയി ഉറങ്ങി നോക്കൂ, നിങ്ങൾക്കും കഴിയും.

ഇനി സിബുവിനോട്, ഈ ചിത്രങ്ങൾ എല്ലാം ഔട്ട് ആക്കി എടുത്തതെന്നു മനസിലാക്കൻ ശ്രമിച്ചതിൽ സന്തോഷം. കൊച്ചുകുഞ്ഞുങ്ങളുടെ ഉറക്കത്തിനു ഷാർപ്നെസ്സിനെക്കാളും കൂടുതൽ ഷേക്ക് ആണ് കൂടുതൽ യോജിക്കുന്നത് എന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.
ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളുടെ സംവേദനശേഷി നിറമുള്ള ചിത്രങ്ങൾക്കില്ല എന്നുല്ല സ്വകാര്യ സന്തോഷം മനസിൽ സൂക്ഷിക്കുന്ന ഒരാളാണ് ഞാൻ. ഭാവങ്ങൾ പകർത്താൻ പറ്റിയ നിറങ്ങളാണ് കറുപ്പും വെളുപ്പും എന്ന് ഞാൻ വിസ്വസിക്കുന്നു....

Cibu C J (സിബു) said...

ചിത്രത്തില്‍ നിന്നും കളറെടുത്തുമാറ്റുന്നത് അബ്സ്റ്റ്രാക്റ്റിലേയ്ക്കുള്ള ആദ്യപടിയാണ്. പേര്‍സൊണല്‍ ടേസ്റ്റ് വച്ച്‌ ഞാന്‍ ഒരു തരി ആന്റി-അബ്സ്റ്റ്രാക്റ്റ് (കോണ്‍ക്രീറ്റ്) ആയിപ്പോയി. അതൊകൊണ്ടാണ് ഇത്തരം ചോദ്യങ്ങളൊക്കെ ;)

നമ്മുടെ തനതുകലയില്‍, ആയിരം ഇതളുള്ള താമരയിലാണ് ബ്രഹ്മം വിരിയുന്നത്‌. ഇതളെന്തിനാ ആയിരം, 10 പോരേ എന്നു ചോദിക്കുന്നവരാണ് പുതിയസായിപ്പന്മാര്. അക്ഷരമാല, ചിത്രകല, ഡിസൈന്‍ എന്നിവയിലെല്ലാം മോഡേണ്‍ വെസ്റ്റും ബാക്കിയുള്ളവരും തമ്മിലുള്ള ഈ വ്യത്യാസം കാണാം.

പണ്ട്‌ കുമാര്‍ പരിചയപ്പെടുത്തിയ
ജോണ്‍ദീപ്തിമാരുടെ ചിത്രങ്ങളിലും
നിറങ്ങളുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്... പൊതുവേ പല ഫോട്ടൊഗ്രാഫര്‍മാരും നിറങ്ങള്‍ക്ക്‌ വേണ്ടി മാത്രമേ കളര്‍ഫോട്ടോകളെടുക്കുന്നുള്ളൂവെന്നതിനോട്‌ എനിക്കുള്ള പരിഭവം പറഞ്ഞെന്നേ ഉള്ളൂ... :)

Anonymous said...

Colourfull kalyani in Black & white! kandittu urakkam varunnu