Thursday, October 06, 2005

തീയാട്ടം.. (Fire Dance)

ഗോവയിൽ ബാഗാ ബീച്ചിൽ ഒരു മുളവടിയിൽ രണ്ടറ്റം വലിച്ചുകെട്ടിയ ഞാണിൽ ജീവന്റെ അങ്ങറ്റവും ഇങ്ങറ്റവും ഒപ്പം വലിച്ചുകെട്ടി തലയിൽ തീയാളുന്ന ഒരു നെരിപ്പോടുമായ്‌ ഒരു ഒരു നാടൻ പെൺകുട്ടി. അവൾക്ക്‌ സഹായത്തിനു കയ്യിൽ ഒരു വടിയും താഴെ മണലിൽ തപ്പുകൊട്ടുന്ന കുഞ്ഞനിയനും. ആരും അവരെ ശ്രദ്ധിക്കുന്നില്ല.

പക്ഷേ അൽപ്പം മാറി ടിറ്റോയുടെ പ്രശസ്തമായ ഷാക്കിൽ ഒരു വടക്കേ ഇന്ത്യൻ സംഘത്തിന്റെ നൃത്തം കാണാൻ തിക്കും തിരക്കും...

... ഇവിടെയും നഗരം നാടിനെത്തന്നെ കീഴടക്കുന്നു.

7 comments:

സു | Su said...

നഗരം നാടിനെ കീഴടക്കുകയല്ല. നല്ലതേത്, നന്മയേത് എന്നു തിരിച്ചറിയാൻ വയ്യാതെ പുകമറക്കുള്ളിൽ തകരുന്ന ജീവിതം ആണ് പലരും തിരിച്ചറിയാതെ പോകുന്നത്.

Kalesh Kumar said...

ജീവിക്കാൻ വേണ്ടി എന്തൊക്കെ വേഷങ്ങൾ കെട്ടണം - എന്തൊക്കെ നാടകങ്ങൾ ആടണം!
നല്ല പടവും വിവരണവും!

SunilKumar Elamkulam Muthukurussi said...

Su, is getting serious nowadays! Good.

Jo said...

നഗരത്തിന്റെ രണ്ട്‌ ഭാവങ്ങളാണിതെന്നാണെനിക്ക്‌ തോന്നുന്നത്‌. അലങ്കാരങ്ങൾക്കും ആഢംബരങ്ങൾക്കും പിറകെയാണെപ്പോഴും നഗരം. പക്ഷേ ആ തെരുവു കുഞ്ഞിനെ നോക്കി ആവലാതിപ്പെടാനും ഉണ്ടാവും ഒരു വിഭാഗം ആളുകൾ. നഗരം ഗ്രാമത്തെ പോലെയല്ല, പലപ്പോഴും പിടി കിട്ടാത്ത ഒരു പാട്‌ വൈരുധ്യങ്ങളുടെ കലവറയാണവിടം.

ആ ചിത്രം എനിക്കൊരു പാടിഷ്ടപ്പെട്ടു.

Achinthya said...

Vayattile theeyineyum nenjile theeyinEyum keduththaan thalaku mukaLile kudathile theeyinaavumO enna anwEshaNathilaaNavaL...

chaRchchakaLum naamakaraNangaLum vazhi avaLude shradhdha thirikkallE.

Kumar Neelakandan © (Kumar NM) said...

ചിത്രവും ചിന്തയും ഇഷ്ടപ്പെട്ട ജോ, താങ്കൾക്ക് നന്ദി.

“chaRchchakaLum naamakaraNangaLum vazhi avaLude shradhdha thirikkallE.“... അചിന്ത്യ, ഇതാണ് ഈ ചിത്രത്തിനുള്ള ശരിയായ അടിക്കുറിപ്പും തലക്കെട്ടും. ഈ കെട്ടിനും കുറിപ്പിനും വലിയ വലിയ നന്ദി.

Kumar Neelakandan © (Kumar NM) said...

സൂ വിന്റെ ചിന്തയ്ക്കും കലേഷിന്റെ കാഴ്ചപ്പാടിനും ഒപ്പം സുനിലിന്റെ, സൂവിനെക്കുറിച്ചുള്ള കാഴ്ചപ്പാടിനും നന്ദിയും ഇവിടെ പറയുന്നു.