Thursday, October 20, 2005

പെരിയാറിന്റെ ഉറവയിൽ...

പെരിയാർ വനത്തിനുമുകളിൽ ഞങ്ങൾക്കായി ഈ ദിവസം തുടങ്ങുന്നു.

പെരിയാർ വനത്തിനുള്ളിൽ ചിലച്ചൊഴുകുന്ന ഒരു ചെറുചാൽ. ഈ വനം മുഴുവൻ ഇത്തരത്തിലുള്ള ചെരു സ്രോതസുകളാണ്. ഇത്തരത്തിലുള്ള ചെറുഉറവകളാണ് പെരിയാറായും പിന്നെ മുല്ലപ്പെരിയാറായും പിന്നെ മലയാളിയും തമിഴനും തമ്മിൽ വഴക്കുകൂടാനുള്ള വഴികളുമായിമാറുന്നത്. പാവം ഈ ഉറവ അറിയുന്നില്ല അതിന്റെപേരിൽ ഒരു തർക്കം നഗരങ്ങളിൽ ഇരമ്പുന്നത്.

തേക്കടിയിൽ ഒരു തടാകമായ് പെരിയാർ ഒന്നു വിശ്രമിക്കുന്നു... പിന്നെയും ഒഴുക്കുതുടരുന്നു... മുല്ലപ്പെരിയാറിൽ ഒന്നു ചുറ്റി വർദ്ധിച്ച ശക്തിയോടെ പിന്നെ താഴേയ്ക്ക്...

11 comments:

Achinthya said...

സഹിക്കാൻ വയ്യാത്ത അസൂയ...
ആരോടു ചൊല്വേനേ...

നാട്ടിൽക്കു തിരിച്ചു വരാൻ എങ്ങന്യേ പറ്റ്യേ?


നന്നായി കുമാർ തേക്കടിയിൽ നിന്നു പെരിയാറിനെ മുൻപിൽക്കു കൊണ്ടു പോവാഞ്ഞതു. പാവം എത്ര വിഷം കുടിക്കണം!

അല്ലാ, ഈ നീല കുപ്പായട്ട മനുഷ്യനാണോ കുമാരങ്കുട്ടീ?
ചങ്ങാടത്തിനെ കയറൂരി വിടാണോ, അതോ വലിച്ചടുപ്പിക്ക്യാണോ?

Kumar Neelakandan © (Kumar NM) said...

അചിന്ത്യ, ശരിക്കും അസൂയപ്പെടും ഈ യാത്രകൾ.
മനസ്‌ കുളിർപ്പിക്കുന്ന യാത്രകൾ.

അഡ്വർടൈസിങ്ങ്‌ തലപുകയ്ക്കലിന്റെ കളിയാണ്‌. എങ്ങനെ ജനത്തിനെ പറ്റിയ്ക്കാം എന്നുള്ളതിന്റെ ഒരു 'ക്രിയേറ്റിവ്‌ സ്ട്രാറ്റജിക്‌ കളി'. ആശയദാരിദ്ര്യം മനസിൽ തുടങ്ങുമ്പോൾ ഇങ്ങനെയുള്ള യാത്രകൾക്ക്‌ ഞങ്ങൾ പരസ്യജന്തുക്കൾ ഒരുങ്ങാറുണ്ട്‌. ഔദ്ദ്യോഗികമായി 'ക്രിയേറ്റിവ്‌ വർക്ക്‌ ഷോപ്പുകൾ' എന്നു വിളിപ്പേരുള്ള യാത്രകൾ. മനസ്‌ കുളിർപ്പിക്കുന്ന യാത്രകൾ. റി-ചാർജ്ജ്‌ ചെയ്യുന്ന യാത്രകൾ.
അവസാനം നടത്തിയ ഒളിച്ചോട്ടം പെരിയാറിലേക്കായിരുന്നു. ഒരുദിവസം മുഴുവൻ കാട്ടിലൂടെ നടന്നു.

ചങ്ങാടം വലിക്കുന്ന ഹതഭാഗ്യൻ ഞാൻ തന്നെ. അവിടെ നിന്നും കടത്തുകടന്നുവേണം കരയിലെത്താൻ.

സു | Su said...

വനത്തിലെ ഓരോ മരവും തൊട്ട് തലോടി... ഉച്ചത്തിൽ ഉച്ചത്തിൽ മിണ്ടിയും പറഞ്ഞും..... ചാലിലെ വെള്ളത്തിന്റെ തണുപ്പ് മുഖത്തും മനസ്സിലും നിറച്ച്......
നദിയിലേക്ക് കാലും നീട്ടിയിരുന്ന് ഭക്ഷണപ്പൊതികൾ അഴിച്ച്....
ഇങ്ങനെയൊക്കെയല്ലേ കുമാറേ സംഭവിച്ചത്. നോക്കിക്കോ നോക്കിക്കോ എന്റെ ജീവിതത്തിലും ഇതൊക്കെ സംഭവിക്കും.

വര്‍ണ്ണമേഘങ്ങള്‍ said...

ഡും..ഡും..ഡും.....
പ്രിയപ്പെട്ട കൂട്ടുകാരേ...
ഞാനും തുടങ്ങി ബ്ലോഗ്‌..
ഞാനും തുടങ്ങി ബ്ലോഗ്‌..

എന്റെ "യു ആർ എൽ" ഇൽ ക്ലിക്ക്‌ ചെയ്യൂ..!!

Kalesh Kumar said...

പടങ്ങൾ ഉഗ്രൻ.

ഇനിയും ഉണ്ടാകും കൈവശം ബാക്കി പെരിയാർ പടങ്ങൾ എന്നറിയാം. അതും കൂടി കാണണം:)

പാപ്പാന്‍‌/mahout said...

കുമാർ ഒരു ഭാഗ്യവാൻ തന്നെ. ഒരു സംശയം, നിങ്ങൾ ഇങ്ങനെ വനത്തിൽ സഞ്ചരിക്കുന്നത് കാൽനടയായോ, ജീപ്പിലോ? കൂടെ വഴികാട്ടികൾ?

Kumar Neelakandan © (Kumar NM) said...

കാൽ നടയാണ് പപ്പാൻ. ഞങ്ങൾക്ക് കൂട്ടായ് ഗാർഡുകളെകിട്ടും. കാടറിയുന്നവരാണ് . കാശുകൊടുത്തൽ മതി. കാൽപ്പാടുകൾ കണ്ടവർ പറയും പുള്ളിപ്പുലിയോ കാട്ടുകോഴിയോ എന്ന്.
ആന എത്ര അകലത്തിൽ എന്ന് അവർ മണത്തുപറയും. അവരെ കാടിനും അറിയാം. പണ്ട് കാട്ടിൽ വസിച്ച പൂർവ്വികരുള്ളവർ.

Achinthya said...

കുമാർ ഒരു കാര്യം മനസ്സിലാക്കിയൊ? കുമാർ ഇടക്കിടയ്ക്കു കാട്ടിലും മേട്ടിലും പോനതിലൊക്കെ ഞങ്ങക്കു അസൂയന്ദെങ്കിലും കാടറിയാനും,നാടു കാണാനും,ആറ്റിലൊഴുകാനും, കാറ്റിലുറയാനുൊക്കെ ഞങ്ങക്കു ഒരിതിരിയെങ്കിലും പറ്റണതു കുമാരങ്കുട്ടിടെം തുളസിക്കുട്ടന്റേം പടങ്ങളിക്കൂദെയൊക്ക്യ.

ഇനീം പൊവാ.പോവുമ്പോ മൂക്കു ചൊറിഞ്ഞാ അതിന്റെ ഉതരവാദി ഞാനല്ല, പാപ്പാനാണെന്നു മാത്രം മനസ്സിലാക്കാ.

Kumar Neelakandan © (Kumar NM) said...

എന്താ അചിന്ത്യ ഈ മൂക്കുചൊറിയൽ കഥ? ഒരു കാട്ടാന് പാഞ്ഞുവന്നാൽ തീരുന്നതാണോ ഈ മൂക്കുചൊറിയൽ. അങ്ങനെയാണെങ്കിൽ ആ കഥ ബ്ലോഗിൽ വരില്ല. പത്രത്തിലേ വരൂ. കാട്ടിൽ കയ്യറും മുൻപ് അവിടെ ഒരു സർക്കാർ കടലാസിൽ ഒപ്പിട്ടു കൊടുക്കണം. തന്തപ്പേരും വയസും സ്ഥലവും അടക്കം. മാത്രമല്ല എന്തു സംഭവിച്ചാലും സർക്കാരിന് അതിൽ ഒരു പങ്കും ഇല്ല എന്നും ( നഷ്ടപരിഹാരത്തിനു പോകാൻ പാടില്ലല്ലോ!) വനയാത്രയിൽ ഇങ്ങനെ ചില കല്ലുകടികളുമുണ്ട്. പാപ്പാൻ നിങ്ങൾക്ക് അസൂയ തോന്നിയോ? എന്റെ മൂക്കുചൊറിയുന്നു.

keralafarmer said...

പെരിയാറിന്റെ ഉറവയിൽനിന്ന്‌ തുടങ്ങി തേക്കടി തടാകം വരെവന്ന്‌ നിന്നത്‌ നന്നായി താഴേക്ക്‌ പോകുംതോറും മനുഷ്യനിർമിതമായ മാലിന്യങ്ങൾ കാരണം മൂക്കു പൊത്തേണ്ടിവരും. പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുന്ന പടങ്ങൾ വളരെ നല്ലതുതന്നെ.

പാപ്പാന്‍‌/mahout said...

ഒരിക്കൽ ഫോറസ്റ്റുകാരുടെ കണ്ണുവെട്ടിച്ച്, പാസ് എടുക്കാതെ ഞാനും കൂട്ടുകാരും അഗസ്ത്യകൂടം കയറാൻ പോയിട്ടുണ്ട്, ചെറുപ്പത്തിൽ... അത്രയുമേ എനിക്കു വനത്തെപ്പറ്റി അറിയുള്ളു.