Friday, September 30, 2005

ഗൌളി ശാസ്ത്രം.

ആ മച്ചിലിരുന്നു കണ്ണു ചിമ്മുന്നത്‌ എന്റെ തലയാണ്‌. ആ തലയ്ക്കു പിന്നിൽ കാണുന്നത്‌ എന്റെ ഉടലാണ്‌. അതിനിരുവശവും കാണുന്നത്‌ എന്റെ കയ്‌കാലുകളാണ്‌. ഒരു ശപിക്കപ്പെട്ട നിമിഷത്തിൽ അത്‌ എന്നെ കൈവിട്ടതാണ്‌. അതിന്റെ വാലായിരുന്നു ഞാൻ. വിടപറയുമ്പോൾ പിടയാൻ എനിക്ക്‌ ഒരൽപ്പം ജീവനും അതു തന്നു. ഇനി എതാനും നിമിഷങ്ങൾക്കകം ഞാൻ മരിക്കും. എന്റെ ബാക്കിയുടലുമായി അതു ഇനിയും മച്ചുതാങ്ങി ജീവിക്കും. കുറച്ചുനാൾക്കകം അതിനു പുതിയ 'ഞാൻ' വരും. ഇതൊരു നിയമമാണ്‌. ഒഴിവാക്കലിന്റെ വേദനിപ്പിക്കുന്ന നിയമം.

9 comments:

Visala Manaskan said...

പാവം വാൽ

Kalesh Kumar said...

കുമാർ പതിവുപോലെ തന്നെ - ഉഗ്രൻ!

താവോയുടെ ഒരു ലൈൻ പോലെ തോന്നുന്നു. അതോ അത് എന്റെ വെറും തോന്നലോ? എന്തായാലും ശരി സംഗതി ഉഷാർ!

aneel kumar said...

നൈസ് പോസ്റ്റ് !
തവളകളെയും ഗൌളി(പല്ലി)കളെയും നശിപ്പിക്കാൻ പാടില്ല എന്ന് ഇപ്പോഴറിയാം. അതറിയാൻ പാടില്ലായിരുന്ന കാലത്ത് ഒത്തിരി വാലുകളെ ഇങ്ങനെ ചാടിച്ചിട്ടുണ്ട്; ചിലപ്പോൾ ശരീരങ്ങളെയും.
അതു പണ്ട് നാട്ടിൽ. ഇവിടെക്കാണുന്ന ഭീകരന്മാരെ അങ്ങനെയങ്ങ് നേരിടാൻ തോന്നുന്നില്ല.

Kumar Neelakandan © (Kumar NM) said...

വിശാ. മന. :)
തുളസി താങ്ങൾ പറഞ്ഞതാണു ശരി. ഈ നിയമം അപ്പോൾ എന്റെ മനസിൽ ഉദിച്ചില്ല.
കലേഷ് പതിവുപോലെ :) നന്ദി. പക്ഷേ താവോ-യെ എനിക്കു പിടിയില്ല, പറഞ്ഞുതരും എന്നു പ്രതീക്ഷിക്കുന്നു (എന്റെ അറിവിന്റെ ചക്രവാളം അൽ‌പ്പം ചുരുങ്ങിയതാണ്)
അനിചേട്ടൻ :) ചിന്തിച്ചപ്പോൾ,ഓർമ്മയിൽ നീണ്ട സ്കൈൽ കൊണ്ട് അടികൊണ്ടു തട്ടിൽ നിന്നും താഴെ വീണു പിടയ്ക്കുന്ന വെളുത്ത പല്ലികളും മനസിൽ വന്നു. ചിലതിന്റെ വായിൽ പകുതി തിന്ന ഈയാമ്പാറ്റകളും ഉണ്ടായിരുന്നു. അതു അന്തക്കാലം! :)

Achinthya said...

Ory vaalu pokumbo gawli athinte vila ariyunundaavum,lle.Athu kondalle vere vaalu varanathu?
pazhaya vaalinu maraNam ndo? atho athu kaaththu kidakkaano, pazhaya gawLide puthiya vaalum muRinja kashNamaayi veezhumbo athinu kooTTu kidakkaan?
vaTTanne.

Kumar Neelakandan © (Kumar NM) said...

അചിന്ത്യ :) ചിലകാര്യങ്ങളിൽ ക്ലാരിഫിക്കേഷൻസ് പല്ലിയോടു തന്നെ ചോദിക്കേണ്ടിവരും അതിനായ് ചുവരുകളിൽ കാതോർത്തിരിക്കാം.
പഴയവാൽ പുതിയതു വീഴുന്നതും കാത്തുകിടക്കും അതിന്റെ മുകളിൽ ഒരു ചൂലിന്റെ നിഴൽ വീഴുംവരെ.

കമന്റിലൂടെ ഈ ‘ചിന്ത‘ ഉദിപ്പിച്ച അചിന്ത്യയ്ക്ക് നന്ദി.

പാപ്പാന്‍‌/mahout said...

പുതിയ ജനിതകവിദ്യകൾ ഉപയോഗിച്ച് ഭീമാകരന്മാരായ പല്ലികളെ ഉണ്ടാക്കി അവയെ അവയുടെ വാലുകൾക്കുവേണ്ടി വളർത്തുന്ന കാലം വരുമോ? ഇറച്ചിക്കൃഷി?

രാജ് said...

മനോരമ വാരികയിലും കൌമുദിയിലുമെല്ലാം മിനിക്കഥകള്‍ വന്നിരുന്നു പണ്ടെല്ലാം (ഇപ്പോഴുമുണ്ടോ?) ഇപ്പോഴൊന്നിനെ കുറിച്ചും ഓര്‍ക്കുന്നില്ല, എങ്കിലും കുമാറിന്റേതടക്കം ഇവിടെ കാണുന്ന ചിലതെല്ലാം അതില്‍ നിന്നെല്ലാം മികവുള്ള സൃഷ്ടികളായി തോന്നുന്നു... ബ്ലോഗിങ് ഒരു പക്ഷെ മലയാളത്തില്‍ മിനിക്കഥകളുടെ വസന്തകാലമായേക്കാം!

തുടക്കകാരായ പോളിനും ആഷിക്കിനും രേഷ്മയ്ക്കും വാഴ്‌വും വാഴ്‌ത്തും

സു | Su said...

കുമാർ :)
പല്ലി വാലു മുറിച്ചുകളയുന്നത് വെറും ഒഴിവാക്കലിന്റെ വേദനിപ്പിക്കുന്ന നിയമം മാത്രം ആയി കാണരുത്. ശരിയായ അർഥത്തിൽ സ്വയരക്ഷയ്ക്കാണ് പല്ലി വാൽ മുറിച്ചു കളയുന്നത്. അതിന്റെ പിന്നാലെ വരുന്ന ശത്രുക്കളുടെ മുൻപിൽ, പിടയ്ക്കുന്ന വാൽ ഉപേക്ഷിച്ച് അവരിൽ നിന്ന് രക്ഷപ്പെടുകയാണ് പല്ലി ചെയ്യുന്നത്. അപ്പോൾ ഇത്രയും നാൾ ജീവൻ തന്ന ജീവനെ രക്ഷിക്കുക എന്നത് ഒരു കടമയാണ്. അതുകൊണ്ട് ഒരു ഒഴിവാക്കലിന്റെ വേനനിപ്പിക്കുന നിയമം അല്ല ഇവിടെയുള്ളത് ജീവദാതാവിനുവേണ്ടിയുള്ള ഒരു ത്യാഗം. ആ ത്യാഗം എന്നും നല്ലതാണ്. ( എന്തു പറ്റി എന്നല്ലേ? തൽക്കാലം ഒന്നും പറ്റിയിട്ടില്ല. പക്ഷേ.....)