Saturday, September 03, 2005

കീചകവധം.

ഇത്‌ പകർന്നുകിട്ടിയ സംഭവകഥയാണ്‌. പകർച്ചയുടെ ഓരോ വഴിത്തിരിവിലും ഓരോരുത്തരും ചേർക്കുന്നപോലെ അൽപ്പം പൊടിപ്പും തൊങ്ങലും ഞാനും ചേർക്കുന്നു. ഈ സംഭവം ഇതിനു മുൻപു കേട്ടവർ കേൾക്കാത്തവർക്കുവേണ്ടി ദയവായി ഒരു വശത്തേക്ക്‌ മാറിക്കൊടുക്കുക.

മദ്ധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ഒരു സ്ഥലത്തെ റെസിഡന്റ്സ്‌ അസ്സോസിയേഷൻ അവരുടെ വാർഷികപരിപാടികൾ പ്ലാൻ ചെയ്തപ്പോൾ ദേശത്തെ സീനിയർ സിറ്റിസൺ ഗ്യാങ്ങ്‌ ഒരു നിബന്ധന വച്ചു. കഥകളി വേണം, അതും കീചകവധം കഥതന്നെ കളിക്കണം. അസോസിയേഷൻ പ്രസിഡന്റ്‌ ഉമ്മച്ചൻ ആകെ ധർമ്മ സങ്കടത്തിലായി.. കഥകളി ഇനി എവിടെ നിന്നും ഒപ്പിക്കും? അതിനുള്ള ബഡ്ജറ്റും ഇല്ല. പ്രായമായവരുടെ ഗ്യാങ്ങ്‌ അവിടെ വലിയ സ്ദ്രോംഗ് ആണ്‌. അവരെ പിണക്കാനും വയ്യ. എന്തായാലും ശ്രമിച്ചുനോക്കം.

തൊട്ടടുത്ത ഞായറാഴ്ചതന്നെ ഉമ്മച്ചൻ കമ്മിറ്റിയംഗങ്ങളായ പുരുഷോത്തമൻ, ഇട്ടിച്ചെറിയാൻ, വാസുദേവൻ എന്നിവരൊപ്പം കഥകളി ബുക്കു ചെയ്യാനായി കളിയോഗത്തിലെത്തി.
പറഞ്ഞ തീയതിക്കുതന്നെ കളിക്കാൻ അവർ തയാർ പക്ഷേ തുകയിൽ ഒരു അഡ്ജസ്റ്റ്മെന്റും നടക്കില്ല എന്നു പറഞ്ഞു കളിയോഗം സെക്രട്ടറി. ഉമ്മച്ചനും സംഘവും തങ്ങളുടെ കാശില്ലായ്മ പറഞ്ഞു. സെക്രട്ടറി വീണ്ടും കൈ മലർത്തി. ഉമ്മച്ചൻ കാലു പിടിക്കുന്ന അവസ്ഥ എത്തിയപ്പോൾ സെക്രട്ടറി ഒരു ഉപായം വച്ചു, 'ഇതിലെ കളിക്കാരോടു നിങ്ങളുടെ അവസ്ഥ പറയൂ അവർ അവരുടെ കാശു കുറച്ചാൽ ഞങ്ങൾക്ക്‌ വിരോധമില്ല.' ഉമ്മച്ചനും സംഘവും ആദ്യമായി കീചകവേഷം കെട്ടുന്ന ഭാർഗ്ഗവനാശാൻ ചേട്ടനോടു സംസാരിച്ചു. പുള്ളി പകുതികാശിനു കളിക്കാം സമ്മതിച്ചു. അതിന്റെ സന്തോഷത്തോടെ അവർ ഭീമന്റെ വേഷം കെട്ടുന്ന വാസുദേവനാശാനെ കണ്ടു. പക്ഷേ പുള്ളി അമ്പിലും വില്ലിലും അടുക്കുന്നില്ല.

ആശാൻ പറഞ്ഞു "കീചക വധത്തിലെ പ്രധാന വേഷം ഞാൻ കെട്ടുന്ന ഭീമനാണ്‌. അതു കെട്ടണമെങ്കിൽ എനിക്കു അയ്യായിരം രൂപയും തരണം." പരസ്പരം നോക്കുന്ന കമ്മിറ്റി അംഗങ്ങൾ. അവർ ആശാനെ അനുനയിപ്പിക്കാൻ ശ്രമിച്ചു, നടന്നില്ല.

ശല്യം ഒഴിയില്ല എന്നു കണ്ടപ്പോൾ വാസുദേവനാശാൻ തീർത്തു പറഞ്ഞു "നിങ്ങൾക്ക്‌ അറിയാവുന്നതല്ലെ കീചകവധത്തിലെ പ്രധാനഭാഗം കീചകനെ കൊല്ലുന്നതാണെന്ന്. ഭീമനാണ്‌ കൊല്ലുന്നത്‌. അതിന്റെ അർത്ഥം ഭീമനാണ്‌ ഇതിലെ പ്രധാന കഥാപാത്രം. ഭീമനെക്കൊല്ലുന്ന ആ റോൾ ഞാൻ അഭിനയിക്കണമെങ്കിൽ എനിക്ക്‌ അയ്യായിരം രൂപ തികച്ചുകിട്ടണം. അതില്ലാതെ നിങ്ങൾ ഇവിടെ കിടന്നു കറങ്ങിയിട്ട്‌ കാര്യമില്ല" അദ്ദേഹം വ്യക്തമായി പറഞ്ഞു നിർത്തി.

ഒടുവിൽ ഉമ്മച്ചൻ ഒരു വഴി കണ്ടെത്തി. അദ്ദേഹം ആശാനോടു പറഞ്ഞു " അയ്യായിരമൊന്നും തരാൻപറ്റില്ല. ഒരു മൂവായിരം രൂപ തരും. കൊല്ലണ്ട. ഒന്നു വിരട്ടിവിട്ടാൽ മതി"!

11 comments:

rathri said...

hahaha........:)

പെരിങ്ങോടന്‍ said...

എന്താ കഥ! ബഹുരസികൻ!

-സു‍-|Sunil said...

nalla rasikan kathha, kumaaraa, 1,2 paaThangaL paThichchu. (1) kathhakaLikkaaran~ veRum 5K sammaanam (cini stars,drama stars,mimicri thuTangiyavare compare cheyyumpOL verum thuchham! paThikkaanuLLa minakkETO? minimum 10 kollam kaThinaadhwaanam vENam)
(2)nammuTe naaTTil kaLi aaswadikkunnavar vr^dhan_maaraaN~.

kumar © said...

ഉത്സവപ്പറമ്പിൽ മുൻ‌നിരയിൽ കുത്തിയിരുന്നു കഥകളി കാണുന്നവനാണ് സുനിൽ ഞാൻ. ഇപ്പോൾ അതിനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടുമാത്രം വഴിമാറിനിൽക്കുന്നു. പുലർച്ചയ്ക്ക് ഉറക്കത്തിൽനിന്നും തട്ടിയുണർത്തി അവസാന രംഗത്തെ “വധം” കാണാൻ കൊണ്ടു പോയിരുന്ന പ്രിയപ്പെട്ട അഛന് ഞാൻ നന്ദിയും പറയുന്നു. കഥകളി മഹത്തരമാണ്. അവസാനമായി കഴിഞ്ഞവർഷം കണ്ട കളിയിലെ രൌദ്രഭീമൻ തീയുടെയും പുകയുടെയും മറവിലായ് ഇന്നും മനസിലുണ്ട്.
(ബ്ലോഗിൽ പറഞ്ഞത്, പറഞ്ഞുകേട്ട ഒരു കഥയായിരുന്നു എന്നു ഞാൻ ഒരു മുർകൂർ ജാമ്മ്യാപേക്ഷ വച്ചിരുന്നല്ലൊ)

-സു‍-|Sunil said...

ayyO kumaaraa, njaan angane onnum uddESichchu paRanjathalla. chila common accepted (parithaapakaramaaya) facts SradhayilppeTutthi ennu maathram. avasaram kiTTiyath paazhaakkaruthallO. pinne keechakavadhatthil raudrabheeman eviTe? valalan maathramalleyuLLoo? keechakavadhatthil "hariNaakshee jana mauli maNE.." enna padavum kooTaathe "kshONeendrapathniyuTe.."ennuthuTangunna danDakavum thanne kaaNaan pradhaanamaayuLLoo. (raudrabheeman, duryOdhanavadhatthilaaN~ athum duSSaasanane kollunnath~. athrayE saadhaaraNa aaTaaruLLoo. appOzhEkkum nEram veLichaavum. ith~ vaLLuvanaaTTile pathiv~ -kapLingaaTan reethi-? eni angOTTenganEyaann~ aRiyilla))

-സു‍-|Sunil said...

pinne, kumaaraa, njaanippOzhum naaTTil pOkumpOL kazhiyunnathum onnu ranT~ kaLi tharamaakkaaRunT~, TTO. "Club" kaLiyenkilum. dhaaraLam youths ippOL ithinOkke uthsaahichch~ naTakkunnumunT~.

evuraan said...

നന്നായിരുന്നു കഥ.

കീചകന്റെ ശവം കാട്ടിയാൽ പോരായിരുന്നോ? ചത്തത് കീചകനെങ്കിൽ കൊന്നതാരാവുമെന്നാർക്കാണറിയാത്തത്?

--ഏവൂരാൻ.

said...

വിരണ്ടത്‌ കീചകനെങ്കിൽ വിരട്ടിയത്‌ ആശാൻ തന്നെ

കഥ കേമായിരിക്കുണൂ ട്ടോ

kumar © said...

എല്ലാവരുടെയും ‘നന്നായി’ എന്ന കമന്റുകൾ ഈ കഥയുടെ എനിക്ക് പരിചയമില്ലാത്ത ഉടമസ്ഥനു സമർപ്പിക്കുന്നു.

സുനിൽ, ഈ കഥയിലോ കമന്റിലോ ഞാൻ ഒരിടത്തും പറഞ്ഞില്ലല്ലോ രൌദ്രഭീമൻ കീചകനെ കൊല്ലുന്നതായിട്ട്.!!
രൌദ്രഭീമന്റെ രംഗം, കഴിഞ്ഞതവണ നാട്ടിൽ പോയപ്പോൾ കണ്ടു എന്നല്ലേ പറഞ്ഞുള്ളു.

ഒരു മണ്ടത്തരം കണ്ടുപിടിച്ചു എന്ന സന്തോഷത്തിൽ ഒരാളുടെ മേൽ കളിയാട്ടം ആടും മുൻപ് അയാൾ പറഞ്ഞത് വ്യക്തമായി വായിക്കാനുള്ള ക്ഷമയെങ്കിലും കാട്ടണ്ടേ, എന്റെ രൌദ്രഭീമാ?
നന്ദി.

-സു‍-|Sunil said...

മണ്ടത്തരം ഒരു മണ്ടനെങനാ കുമാരാ കണ്ടുപിടിക്കാൻ പറ്റുക? പിന്നെ ഒന്നൊറപ്പിച്ചു പറയാം ആളുടെ മേലിൽ‌ കളിയാട്ടം ആടാൻ ഞാൻ ഒരു “ബാധ”യല്ല കുമാരാ. വായിച്ചത് തെറ്റി എന്ന ബോധം ഉണ്ടായ്കയല്ല, പക്ഷെ തിരുത്താനുള്ള സമയം കിട്ടിയില്ല. ഇത്രയും എഴുതാൻ ഒരു കീചകവധം കളിയൊരുക്കിയതിന് നന്ദി പറയാമെന്നു വിചാരിച്ചു. അതോണ്ടാ ഈ വഴിക്ക്‌ വന്ന്.

ദില്‍ബാസുരന്‍ said...

കളി ആസ്വദിക്കുന്നവര്‍ മുഴുവന്‍ വൃദ്ധന്മാരല്ല. എന്നെപ്പോലുള്ളവരുമുണ്ട്. :)