Tuesday, September 27, 2005

സാനിയ മിർസ (saniya mirza)

സാനിയ മിർസ. ഇന്ത്യൻ ടെന്നീസിന്റെ പുതിയ മുഖം.
ഇന്ന്‌ അവരുടെ പ്രകടനത്തിന്റെ മികവുകളേക്കാൾ ഏറെ അവരുടെ വസ്ത്രരീതി ചർച്ചചെയ്യപ്പെടുന്നു. അവരുടെ "skimpy attire" ഇന്ത്യമുഴുവൻ ചർച്ച ചെയ്യപ്പെടുന്നു. മതസംഘടനകൾ അവർക്കെതിരെ ഉപരോധവുമായി നിരത്തുകളിൽ ഇറങ്ങിതുടങ്ങി.
ഈ ഒരു വേളയിൽ ഒരു സത്യം നമുക്കു മനസിലാക്കാം. ഇതിനു പിന്നിലുള്ള മാധ്യമ രാജാക്കന്മാർക്കു പറഞ്ഞുകൊടുക്കാം.
സാനിയയുടെ പ്രകടനത്തിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വരുന്നതിന്റെ ഒരു പ്രത്യേകത നമുക്ക്‌ ആദ്യം ശ്രദ്ധിക്കാം. എപ്പോഴാണോ അവരുടെ വസ്ത്രത്തിന്റെ വരമ്പുകൾ ഉയരുന്നത്‌ അപ്പോൾ മാത്രമേ മാധ്യമ കണ്ണുകൾ അതു പകർത്തുന്നുള്ളു. ഇതിൽ ഏറ്റവും കൂടുതൽ നഗ്നത വെളിവാക്കുന്നതു മാത്രമേ മഷിപുരണ്ട്‌ വരുന്നുള്ളു. ഇത്‌ ഒരു പരസ്യമായ ഗൂഢാലോചനയാണ്‌. കളിയുടെ ഏതോ split second ൽ വന്നുപോകുന്ന ഈ വ്യതിയാനമാണ്‌ മാധ്യമങ്ങൾ ആഘോഷമാക്കുന്നത്‌. കളിയുടെ സ്പിരിറ്റിൽ കാണുന്നവരിൽ തോന്നാതിരിക്കുന്ന നഗ്നത പിറ്റേന്ന് രാവിലെ മുതൽ നമ്മുടെ സ്വീകരണമുറിയിൽ മഷിപുരണ്ടുകിടക്കും. ഇതാണ്‌ ശരിക്കും ഉപരോധിക്കേണ്ടത്‌. സെപ്റ്റംപർ 17ന്റെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഫ്രണ്ടുപേജിൽ വന്ന റിപ്പോർട്ടും ചിത്രവുമാണ്‌ ഈ പോസ്റ്റിനു ആധാരം. റിപ്പോർട്ട്‌ അവരുടെ പ്രകടനത്തെക്കുറിച്ചല്ല. ഈ വിവാദത്തെക്കുറിച്ചാണ്‌ പക്ഷേ ആ ചിത്രം വിവാദങ്ങൾക്ക്‌ മൂർച്ചകൂട്ടുന്നതായിരുന്നു. ഈ പ്രദർശനത്തിന്റെ കാര്യത്തിൽ ഇവിടെ കേരളത്തിലെ പത്രമുത്തശ്ശിയും രണ്ടാമനും ഒന്നും ഒട്ടും പിന്നിലല്ല. എന്തൊക്കെയായാലും സാനിയ മിർസയുടെ മുന്നേറ്റം തുടരട്ടെ. ഇന്ത്യയെ അവർ എവിടെയെങ്കിലുമൊക്കെ എത്തിക്കട്ടെ, വരട്ടുന്യായം പറയുന്നവരുടെ വായടയ്ക്കാൻ വേണ്ടിയെങ്കിലും...

11 comments:

shibi said...

sheriyanu. media aanu Saniya Mirzaye thakarkkunnathu.
:) malayalm blogging is realy interesting.

കലേഷ്‌ കുമാര്‍ said...

ശരിയാണ് കുമാർ.
ഈ പെണ്ണുങ്ങളുടെ ടെന്നീസിനെ മൊത്തത്തിൽ ബാധിച്ചേക്കുന്ന ഒരു പ്രശ്നമല്ലേ ഇത്? സാനിയയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണോ ഇത്?
നേരത്തേ തന്നെ അത് (സ്റ്റെഫീ ഗ്രാഫിന്റെ സമയം മുതൽ - അതോ അതിനും മുൻപോ?) തുടങ്ങിയ സംഗതിയല്ലേ? ബ്രിട്ടീഷ് ടാബ്ലോയിഡുകൾ ഇത്തരം പടങ്ങൾ പോസ്റ്റർ സൈസിൽ പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ മത്സരിക്കും! ആ നിലവ്വാരത്തിലേക്ക് നമ്മുടെ പത്രങ്ങൾ പോകുകയാണോ?

സു | Su said...

എന്നാൽ ഇനി സാനിയ പർദ്ദയിട്ടു കോട്ടിൽ ഇറങ്ങട്ടെ. ഇന്ത്യ എവിടെയെങ്കിലുമൊക്കെ ജയിച്ചുവരട്ടെ എന്നു വിചാരിക്കുമ്പോഴാ ഒരു വിവാദം. എന്നാൽ ഇനി പത്രക്കാർ ഇറങ്ങട്ടെ കളിക്കാൻ.

ചില നേരത്ത്.. said...

പ്രിയ കുമാർ..
മലയാള ബ്ലോഗു സമൂഹത്തിൽ വളരെ അപൂർവമായേ ആനുകാലിക സംഭവങ്ങൾ ചർച്ചയ്ക്ക്‌ വരാറുള്ളൂ.അറിഞ്ഞിടത്തോളം ബ്ലോഗ്‌ സമൂഹത്തിലും സാനിയ സംഭവം തരംഗങ്ങൾ ഉളവാക്കിയിരിക്കുന്നു. ഈ വിഷയം ഇവിടെ ചർച്ചയ്ക്ക്‌ വന്നത്‌ തീർച്ചയായും പ്രശംസയർഹിക്കുന്നു. സാനിയയുടെ വസ്ത്രധാരണം ഒരു വ്യക്തിയുടെ മാത്രം പരിധിയിലൊടുങ്ങേണ്ടതായിരുന്നു. പക്ഷേ ചില വരട്ടു മതവാദികൾ ഫത്വ്‌വയുമായി ചാടിവീണിരിക്കുന്നു.(ഡെക്കാൻ ക്രോണിക്കിൽ പിന്നീടൊരു കൂട്ടർ നിഷേധ കുറിപ്പ്‌ ഇറക്കി). എന്റെ പരിമിതമായ അറിവ്‌ വെച്ച്‌, ദൈവത്തിന്റെ കൈയ്യാളായി ഒരു മതനേതാവിനെയും നിയമിച്ചിട്ടില്ല എന്നാണു അറിയുന്നത്‌. മതമെന്നത്‌ ഒരു വ്യക്തിപരമായ കാഴ്ചപ്പാടാണു.
സാമൂഹികപരമായി പിന്നാക്കം നിൽക്കുന്ന ഒരു വിഭാഗം അവർ വസിക്കുന്ന രാജ്യത്തിന്ന് അഭിമാനകരമായ സംഭാവനകൾ നൽകി മുന്നോട്ട്‌ വരുമ്പോൾ ഇത്തരം ഫത്വ്‌വകൾ പിന്തിരിപ്പൻ തന്നെയാണു. മുസ്ലിം ലീഗിന്റെ മുഖപത്രം തന്നെ ഇത്തരം ഫത്വ്‌വകൾക്ക്‌ എതിരെ നിഷേധകുറിപ്പുകൾ ഇറക്കിയിരുന്നു. മാധ്യമങ്ങൾ ഇന്നത്തെ കാലത്ത്‌ വാണിജ്യതാൽപര്യങ്ങൾക്ക്‌ മുൻതൂക്കം നൽകുന്നതിൽ പരാതി പറയാനെന്തിരിക്കുന്നു.
-ഇബ്രു-

Anonymous said...

പെണ്‍ഫോട്ടൊഗ്രാഫര്‍മാര്‍ ഇല്ലാത്തതിനാല്‍ ആണു ഇതു. ഞാന്‍ ഇറങ്ങട്ടേ ? :)

kumar © said...

tESING 19 KUMAR കുമാര്‍

kumar © said...

tESING 19 KUMAR കുമാര്‍

kumar © said...

tESING 21 KUMAR കുമാര്‍

kumar © said...

tESING 22 KUMAR കുമാര്‍

kumar © said...

tESING 23 KUMAR കുമാര്‍

kumar © said...

tESING 23
KUMAR കുമാര്‍