കിഴക്ക് തുടങ്ങി പടിഞ്ഞാറ് എത്തുന്ന യാത്ര.
ഇവിടെ ചേക്കേറുമ്പോൾ നമ്മൾ ഒരുമിച്ചാണ്.
ആദ്യമെത്തുന്നവർക്ക് ആദ്യം. ഒരുമിച്ചു കരയാം. ഒരുപാട് സ്വപനങ്ങൾ കാണാം.
വെളുക്കും മുൻപു ഉണരാം. മലയാളിയെ ശുദ്ധീകരിക്കാം.
കുഞ്ഞിക്കയ്യിൽ നിന്ന് വീഴുന്ന നെയ്യപ്പത്തിനായ് കാത്തിരിക്കാം.
രാഗവും രസവും വൃത്തവുമില്ലാതെ കരയാം.
വീണ്ടും ഇവിടെ വരാം ചേക്കേറാം..
9 comments:
പുറത്ത് പറയാൻ കൊള്ളാത്ത കാരണങ്ങളാൽ കുറച്ച് ദിവസം ബ്ലോഗിങ്ങ് മുടങ്ങിപ്പോയി.
എന്തോരം പോസ്റ്റിങ്ങന്റപ്പോ..!
ദെങ്ങിനെയിതൊക്കെയൊന്ന് വായിച്ച് വട്ടമെത്തിക്കും? ദെവിടന്ന് തുടങ്ങും? എന്ന കൺഫൂഷനിലാണിൽ എന്റെ കുറേ സമയം വേയ്സ്റ്റായി.
---
കുമാറിന്റെ ഈ പടവും എന്നെ ഹഢാദാകർഷിച്ചു.
ഒരു ജാതി കിണുക്കൻ പടം ഗഡി.!
:)
പയങ്കരന്‍ പടം!
----
ഈ പടങ്ങളെല്ലാം കണ്ട് കണ്‍ഫ്യൂഷനായി ഡിജിറ്റല്‍ ക്യാമറയെങ്ങാന്‍ തപ്പി നടക്കുകയായിരുന്നോ വിശാലഗഡീ? ;)
കാറ്റാടി മരത്തിന്മേലല്ലേ ആ ചേക്കേറല്‍?.
മനോഹരമായ കാഴ്ച.
-ഇബ്രു-
കാക്കകള്‍ കായ്ക്കുന്ന കാറ്റാടി മരം!!
ഞാനുമൊന്ന് നോക്കട്ടെ പടിഞാട്ട്
വിശാല, കിണുങ്ങുന്ന പടമാണോ കിണുക്കൻ പടം?
അനിചേട്ടൻ, ഇബ്രു :)
യാത്രാമൊഴി, “കാക്കകള്‍ കായ്ക്കുന്ന കാറ്റാടി മരം!! “ ശരിക്കും ഒരു “പഠാർ” റ്റൈറ്റിൽ!
പടിഞ്ഞാറ് എന്തുകണ്ടു സ്വാർത്ഥാ? പുറത്തുകാണിക്കാൻ പറ്റുന്നതാണല്ലോ അല്ലെ?
എന്തായാലും ഈ റൂട്ട് എനിക്ക് ഇഷ്ടപ്പെട്ടു.
കിഴക്കും പടിഞ്ഞാറും കഴിഞ്ഞു. ഇനി ഞാൻ “തെക്കുവടക്ക് “ നടന്നാലോ എന്നു ആലോചിക്കുന്നു.
ആകാശത്തിലെ പറവകള്‍.. അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല... എങ്കിലും ഏതെങ്കിലും ഒരു ദിക്കില്‍ ഒരു ചില്ലയുണ്ട്, അവയ്ക്ക് ചേക്കേറാന്‍.......
നമുക്കു ചേക്കേറാൻ ഈ ബ്ലോഗിന്ചില്ലകളും!
തെക്ക് വടക്കിന്റെ മനോഹാരിതയ്ക്കായി കാത്തിരിക്കുന്നു
ആ കുഞ്ഞു ചില്ലകൾക്കും മരത്തിനും ഇത്രേം കാക്കകളേ താങ്ങാം, ല്ലെ!
കാറ്റിലാടണ മരത്തിലും കാക്ക കാലിടറാണ്ടെ ഇരിക്കും, ല്ലെ!
അത്ഭുതങ്ങൾക്കവസാനല്ല്യ!
Post a Comment