Sunday, February 05, 2006

കൈമാറ്റം.

21 comments:

സു | Su said...

:)

സൂഫി said...

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തൂ…
കണ്ണടകൾ വേണം…

Visala Manaskan said...

superb.!

അതുല്യ said...

കുമാറെ, അതെല്ലെങ്കിലും അങ്ങനെയാണു. സുഖം എപ്പോഴും വല്ലോർക്കുമ്ന്ന് തോന്നുന്നു എല്ലാർക്കും. ഊണു കഴിച്കിരിയ്കുമ്പോഴാ കണ്ടത്‌ കുമാറെ ഈ പോസ്റ്റ്‌, ഉറക്കം മാറ്റാൻ , ഒരു അനുബന്ധ കഥയാവാം ല്ലേ?

ഉറുമ്പ്‌ ഒരിയ്കലു പോയി ബ്രഹ്മാവിന്റെ അടുക്കൽ പരാതിയുമായി. സ്വാമീ.... എന്നെ മാത്രം ഇങ്ങനെ ഇത്ര തീരെ ചെറുതായി സൃഷ്ടിച്ചു, എന്നെ ആർക്കും ഒരു വിലയുമില്ലാ, എന്നെ കൊണ്ട്‌ ഒരു ഉപകാരവും. എനിക്കു ഈ ജീവിതം മടുത്തു. എന്നോടെന്തിനീ ക്രൂരത? പാമ്പിനെ നോക്കൂ, പുലിയേ നോക്കുൂ, എന്തിനു.. നായ പോലും കടിച്ചാ മനുഷ്യൻ ചാവുന്നു, ഞാൻ മാത്രം.......

ദൈവത്തിനു അലിവു തോന്നി. "പറയൂ, നിന്റെ സങ്കടം എനിക്കു മനസ്സില്ലാവുന്നു. നിനക്കു നാം ഒരു വരം തരാൻ തീരുമാനിച്ചിരിയ്കുന്നു. ചോദിച്ചോളു,

ഉറുമ്പ്‌ : സ്വാമീ..... ഞാൻ കടിച്ചാ ചാവണം.

ദൈവം : തഥാസ്തൂ.... ഭവ...

(അന്നു മുതലാവണം, ഉറുമ്പ്‌ കടിച്ചാ നമ്മൾ മണ്ണെണ്ണയോ, ടി.ടീ. റ്റി യോ ചൂട്ട്‌ കത്തിക്കാനോ മറ്റും തുടങ്ങിയത്‌...)

Achinthya said...

പൂമുകിലൊരു പുഴയാവാൻ കൊതിച്ചൂ...പുഴയായി
പൊൻപുഴയൊരു മുകിലാവാൻ കൊതിച്ചൂ...

അല്ല കുമാരങ്കുട്ട്യേ, ഈ ജെയിംസ്‌ ബോണ്ടിനോ മറ്റോ ഒരു വണ്ടില്യെ, മുങ്ങാനും പറക്കാനും പറ്റണത്‌... അതിന്റെ ആശ എന്തായിരികും?

എന്തായാലും കല്ലുന്റെ ഒറ്റയ്ക്ക്‌ വീട്ടിൽ പൂട്ടി ഇട്ടത്‌ ശര്യായില്യ. ചൈൽഡ്‌ ലൈനിൽ വിളിച്ച്‌ പോലിസിനു പിടിച്ചു കൊടുക്കും. നോക്കിക്കോ

Jo said...

Simply superb. Looking forward to more as such. oru paaTaavumpO oru pusthaka roopatthil iRakkaNam.

SunilKumar Elamkulam Muthukurussi said...

Good

Kumar Neelakandan © (Kumar NM) said...

സൂ:)
സുഫി, മങ്ങിയ കാഴ്ചകള്‍ എന്ന് ഉദ്ദേശിച്ചത് എന്റെ ഈ കാര്‍ട്ടൂണിനെ കുറിച്ചല്ല എന്ന് ഒരു ആശ്വാസത്തിനായി വിശ്വസിക്കുന്നു. (ആ കവിത ആരുടെ കവിതയാണ്? ദൂരദര്‍ശനില്‍ ഒരു കവി ഇരുന്നു മനോഹരമായി പാടുന്നത് കേട്ടിട്ടുണ്ട്. കവിതയുടെ ഒരു എം പി 3 കിട്ടാന്‍ എന്താ വഴി?)

വിശാലാ, പതിവുപോലെ ഒരു ചിരി.

അതുല്യ, കഥ വായിച്ചു.

അചിന്ത്യ ജെയിംസ് ബോണ്ടിന്റെ വണ്ടിന്റെ ആശ അതിനോട് തന്നെ ചോദിക്കണം. അതിന്റെ ഈ മെയില്‍ ഐഡി ഞാന്‍ തരാം. (വണ്ട്_ബോണ്ട്@ജിമെയില്‍.കോം)
ജോ, തോന്നിയതൊക്കെ ഇനിയും വരയ്ക്കാം, പുസ്തകമാക്കാനല്ല. ഇതുപോലുള്ള സ്വകാര്യസന്തോഷങ്ങള്‍ക്ക്.
സുനില്‍ :)

ചില നേരത്ത്.. said...

വരകള്‍ നന്നായിരിക്കുന്നു..ചോദ്യങ്ങള്‍ക്ക് ആര് ഉത്തരം നല്‍കും?
-ഇബ്രു-

Anonymous said...

കുമാർജി, താങ്കളോ ഇടക്കു ആശയ ദാരിദ്ര്യം എന്നു പറഞ്ഞു കേഴുന്നത്‌?? വളരെ നന്നായി ഇത്‌.

ബിന്ദു

keralafarmer said...

കുമാർ ചെറിയവരകളിലൂടെ എണ്ണിയാലൊടുങ്ങാത്ത ആശയങ്ങളാണല്ലോ അവതരിപ്പിക്കുന്നത്‌.

Unknown said...

കുമാര്‍,

മുരുകന്‍ കാട്ടാക്കടയുടെ “കണ്ണട” എന്ന കവിത ഇവിടെ നിന്ന് എടുത്തോളു

കവിത MP3 ആക്കിയ വിരുതന്‍ അത് ഒ.എന്‍.വി യുടെ പേരില്‍ ചാര്‍ത്തിക്കൊടുത്തു.

വരകളെക്കുറിച്ച്,

വരികള്‍ക്കിടയിലെ ആ മൌനം...അതാണു എനിക്കു കൂടുതല്‍ ഇഷ്ടമായത്.

Kumar Neelakandan © (Kumar NM) said...

നന്ദി, ഇബ്രു.
ആശയദാരിദ്ര്യം എന്നു പറഞ്ഞു ഇപ്പോഴും ഞാന്‍ കേഴുന്നു ഇന്ദു. (പക്ഷെ “കുമാര്“‍ വിളിയില്‍ ആ “ജി” യുടെ ആവശ്യം പിടികിട്ടുന്നില്ല.)
ചന്ദ്രേട്ടാ നന്ദി. ചെറിയ വരകളാണ് എളുപ്പം. വരയ്ക്കാനും പറയാനും.

യാത്രാമൊഴി, നന്ദി. ഇവിടെ വന്നതിനും, ശ്രി. മുരുകന്‍ കാട്ടാക്കടയുടെ കണ്ണട തന്നതിനും. നല്ല ആലാപനം. എവിടെയൊക്കെയോ ശ്രീ മധുസൂദനന്‍ സാര്‍ കടന്നുവരുന്നു എന്നതൊഴിച്ചാല്‍ മനോഹരം.

സൂഫി said...

കുമാർ ബോസ്സ് ,
മങ്ങിയ കാഴ്ചകള്‍ എന്ന് ഉദ്ദേശിച്ചത് ഈ കാര്‍ട്ടൂണിനെ കുറിച്ചല്ല എന്നിപ്പോൽ മനസ്സിലായിക്കാണുമല്ലോ
പിന്നെ വരകളിലെ അനാട്ടമി perfect.
especially in this and in "ശുനകം"
വര പഠിച്ചിട്ടുണ്ടോ?

യാത്രാമൊഴി, കവിത mp3 എനിക്കു മെയിൽ അയക്കുമോ? (anaz(dot)kabeer(at)wipro(dot)com) അധികൃത വർഗ്ഗം ഇവിടെ ഇത്തരം സൈറ്റുകൾബ്ലോക്ക്ചെയ്തിരിക്കുന്നു

രാജീവ് സാക്ഷി | Rajeev Sakshi said...

കുമാര്‍,
വരകളും വരികളും വരികള്‍ക്കിടയിലെ വായനയും.. എല്ലാം മനോഹരം.

കണ്ണട ഒന്നെനിക്കും തരുമോ. ഞാനും തേടുകയായിരുന്നു.

Unknown said...

സൂഫിയ്ക്ക് “കണ്ണട” കൊടുത്തയച്ചിട്ടുണ്ട്.

സാക്ഷിക്കും അധികൃത വര്‍ഗ്ഗത്തിന്റെ ശല്യമുണ്ടോ?
എങ്കില്‍ വിലാസം അറിയിച്ചാല്‍ “കണ്ണട” അയച്ചു തരാം.

സിദ്ധാര്‍ത്ഥന്‍ said...

ഞാന്‍ മാത്രം എല്ലാം കാണാന്‍ വൈകുന്നു. എനിക്കാണെങ്കില്‍ ഒന്നും കണ്ടു മടുത്തിട്ടുമില്ല. ഇനി കാണാത്തതെന്തൊക്കെ? എന്നതാണെന്നെ മുന്നോട്ടു നയിക്കുന്നതു തന്നെ.

ഇന്നാണീ കാര്‍ട്ടൂണുകളെല്ലാം കണ്ടതു്‌ കുമാറേ. നന്നായിരിക്കുന്നു. ന്നാലും എന്റെ മനസ്സു്‌ സുനില്‍ പറഞ്ഞതാണു്‌ കൂടുതല്‍ ശരിയെന്നു പറയുന്നു.

കാക്കൈചിറകിനിലേ നന്ദലാലാ
ഉന്തന്‍ കരിയ നിറം തോന്റുതയേ നന്ദലാലാ. എന്നു ഭാരതിയാര്‍. ഈശ്വരന്റെ സാന്നിധ്യം വൈരൂപ്യത്തിലും വേദനയിലും കാണാന്‍ കഴിയുക എന്നതിലും വലിയ മോക്ഷവും അനുഗ്രഹവുമുണ്ടോ? വിജയന്‍ കുമാറിഷ്ടപ്പെടുന്ന ഗുരുസാഗരത്തിന്റെ ആമുഖമായാണെന്നു തോന്നുന്നു, വലത്തും ഇടത്തുമുള്ള പോത്തുകളുടെ കഥ പറഞ്ഞതു്‌. കരിതാണാലും ഇടംപോത്തിടഞ്ഞാലും തല്ലു കിട്ടുന്ന വലംപോത്തിനു്‌ ഈ ദര്‍ശനം മാത്രമാണു തുണ. ഇതു പകരാന്‍ കഴിയുക എന്നതാകുന്നു ഏറ്റവും വലിയ പുണ്യം.

ആശംസകളോടെ.

Anonymous said...

കുമാര്‍, ഞാന്‍ ഈ ചിത്രം ഒന്നുപൊക്കി, അക്ഷരത്തിലിടാന്‍. അലോഗ്യാവോ?-സു-?

Kumar Neelakandan © (Kumar NM) said...

സന്തോഷം സുനില്‍. (-സു- എന്നരൂപം സുനില്‍ എന്ന് വിശ്വസിക്കുന്നു)

ചിത്രം എന്നു താങ്ങള്‍ ഉദ്ദേശിച്ചതു കാര്‍ട്ടൂണ്‍ അല്ലേ?

“അക്ഷരം“ എന്നാല്‍? (ക്ഷമിക്കുക, എന്റെ വിവരക്കുറവു്!)

Anonymous said...

കുമാരാ, അക്ഷരം ഇവിടെ ഇറങുന്ന ഒരു ചെറിയ മാസികയാണ്.ലോക്കല്‍ പ്രിന്റെഡ് പബ്ലിക്കേഷന്‍.ഇടക്കെല്ലാം ഞാന്‍ അങനെ ബ്ലോഗില്‍ നിന്നും പൊക്കാറുണ്ട്‌(ഏതെങ്കിലും ഒരു പോസ്റ്റെങ്കിലും മാസത്തില്‍ ബ്ലോഗില്‍ നിന്നും പൊക്കുമെന്നര്‍ഥം)-സു-

Anonymous said...

kumara, i love these cartoon strips you make. they are witty, pleasant, lets one laugh n think.

do you use a digital pen, mouse or draw it on paper and transfer and modify?