അമ്മയ്ക്കു പിന്നില്‍ മറഞ്ഞുനിന്ന അവളെ വിശാലമനസ്കനും, കലേഷും, സ്വാര്‍ത്ഥനും, വക്കാരിയുമെല്ലാം കണ്ണുവച്ചു. റോക്സി അവളെനോക്കി വെള്ളമിറക്കി. സൂ അടുത്തവീട്ടിലെ പെണ്ണിനെ എന്നപോലെ അവളെ നോക്കി ഒന്നു ചിരിച്ചു. നളന്‍ ഒരു അപകട സൂചനയും തന്നു. എന്നിട്ടും ആരും അവള്‍ക്കൊരു ജീവിതം കൊടുത്തില്ല.
കഴിഞ്ഞയാഴ്ചയില്‍ അവള്‍ വളര്‍ന്ന് പുരനിറഞ്ഞു (അതോ മരം നിറഞ്ഞോ).
ഒടുവില്‍ അവള്‍ക്കൊരാള്‍ വന്നു. പക്ഷേ അയാള്‍ വന്നണഞ്ഞപ്പോഴേക്കും അവള്‍ മൂത്ത് പഴുത്ത് നിലത്തേയ്ക്കു വീണു.
കാമുകിയെ വയറുനിറയെ കൊത്തിത്തിന്ന് മടുത്തപ്പോള്‍ അയാള്‍ പറന്നകന്നു.
ഈച്ചയാര്‍ക്കുന്ന ശരീരം രണ്ടുനാള്‍ അവിടെ കിടന്നു, മരണാനന്തരകര്‍മ്മങ്ങളില്ലാതെ.
മുകളില്‍ അമ്മയുടെ തടിയില്‍ വീണ്ടും മറ്റൊരുത്തി മുളപൊട്ടി. അവള്‍ അമ്മയ്ക്കു പിന്നില്‍ സ്വപ്നം കണ്ടു വളരട്ടെ.
ചക്കക്കഥ തുടരട്ടെ, കൊതിനോട്ടവും.
അവളുടെ ഭൌതിക ശരീരത്തിനരുകില്‍ കാമുകന്‍ . photo : AFP
(അമ്മയ്ക്കു പിന്നില്‍ എന്ന പഴയ ഒരു പോസ്റ്റിനെ പിന്‍പറ്റിയുള്ളതാണീ പോസ്റ്റ്.)
14 comments:
ഇനിയിപ്പോള് സമയം കളയാതെ ചക്കക്കുരു പെറുക്കിയെടുക്കാം,അല്ലാതെന്തു ചെയ്യാന്.
ബിന്ദു
അയ്യോ ആ നല്ലോരു ചക്കയെ ഇങ്ങനെ ആക്കിയോ :(
അമ്മയ്ക്ക് പിന്നില്‍ ഒളിച്ചു നിന്നത് നല്ലൊന്നാന്തരം വരിക്ക ചക്കയാണെന്നല്ലേ ഞാന്‍ കരുതിയത്.
ഇതിപ്പോ കൂഴയായല്ലോ കുമാറേ..
പടം കൊള്ളാം ട്ടോ!
കുട്ടപ്പൻകാക്ക സുന്ദരനാണല്ലോ
ചക്കയെ ഇങ്ങനെ വിരൂപമാക്കുന്ന കാക്കയെ എനിക്ക് പണ്ടേ ഇഷ്ട്ടമല്ല... ഇത് വായിക്കു..
http://www.rajeesh.com/?p=3
:)
ചക്ക, ബോംബ് വച്ച് തകര്‍ത്ത പോലുണ്ടല്ലോ.!
(ഇങ്ങിനെ മണ്ണ്‍ പുരണ്ട് കിടക്കുന്നത് കണ്ടിട്ട് എനിക്ക് സഹിക്കണില്ലേ...)
ആദരാഞ്ജലികള്‍
കേരളത്തിൽ പ്രാവും താറാവും മറ്റും ചാകുന്നു. ഈ ചക്ക തിന്നുന്ന കാക്കയും പട്ടിയും ചാകത്തില്ല 100% ഉറപ്പ്. ചക്ക ഞാനിപ്പോൾ ഇഷ്ടപ്പെടുന്നു. കാരണം അതിൽ വിഷമില്ലയെന്നതുതന്നെ.
കാകനെത്തി,പനസം വീണു?
വീണിതല്ലോ കിടക്കുന്നു ധരണിയില്‍...........
പതിവുപോലെ, നന്നായിട്ടുണ്ട്!
കുമാര്‍ ഭായ്, ഒരു സംശയം. ഈ AFP ആരാ?
നല്ല ഒന്നാന്തരം ചക്കപ്പായസമോ , ചക്കവേവിച്ചതോ ഒക്കെ ആവേണ്ടിയിരുന്നത് ഇങ്ങനെ..:(
അപ്പോഴേ പറഞ്ഞീലെ..
അയ്യോ..പെയ്യോ?
കൊള്ളാം.. എന്റെ പക്ഷികള്‍ക്ക് തിന്നാന്‍ പാകമായി കിടക്കുന്നു..
ഭാഗ്യവാന്‍ കാക്ക
Post a Comment