Saturday, September 24, 2005

മാർജ്ജാരം

മുൻപ് ഒരിക്കൽ 'മൂഷികം'പറഞ്ഞപ്പോൾ മനസിൽ വന്നതായിരുന്നു 'മാർജ്ജാരവും' 'ശുനകവും'. പാവം ശുനകൻ മാത്രം ഇനിയും കാത്തിരിക്കുന്നു.

15 comments:

Kalesh Kumar said...

നന്നായിട്ടുണ്ട് കുമാർ:)

കെവിൻ & സിജി said...

ഭൂമിയുടെ നിലനില്പിനു വേണ്ടി സ്വയം തോല്ക്കാൻ തയ്യാറാവുക, എലിയെങ്കിലും ആ സന്നദ്ധത പ്രകടിപ്പിയ്ക്കുമെന്നു കരുതുന്നു.

പാപ്പാന്‍‌/mahout said...

കൊള്ളാം കുമാർ. നല്ല ചിത്രങ്ങളും...

Visala Manaskan said...

ആകർഷകമായ വരയും രീതിയും. എല്ലാവർക്കും ഇഷ്ടപ്പെടും.

സു | Su said...

പൂച്ച എലിയെത്തന്നെ തിന്നണം എന്ന് ആരുണ്ടാക്കി വെച്ച നിയമം ആണ്? പൂച്ചകളൊക്കെ ഇനി വല്ല പച്ചക്കറികളും തിന്നാൽ മതി .

aneel kumar said...

നല്ല കാർട്ടൂൺ! ഒരു കാർട്ടൂണിന്റെ ഫ്രെയിം വിട്ട് പുറത്തു വന്നു നിന്നു നോക്കിയപ്പോൾ
പൂച്ചകൾ ഇങ്ങനെ തന്നെയാണോ ചിന്തിക്കുന്നതെന്ന് തോന്നിപ്പോകുന്നു.
എലികളെ തിന്നാതെയും ജീവിക്കാനറിയുന്ന പൂച്ചകളാണിവിടെ അധികവും.
(സുവിന്റെ കല്പന അതിന്റെ വിശാലമായ അർത്ഥത്തിലിവിടെ രസകരമായ ഒരു ലേഖനമായി കണ്ടു. http://www.angelfire.com/mi/dinosaurs/carnivores.html )

keralafarmer said...

ഒന്ന്‌ മറ്റൊന്നിനെ തിന്നു തന്നെയാണ്‌ എല്ലാം നിലനിൽക്കുന്നത്‌. എല്ലാ വസ്തുക്കൾക്കും ജീവനുണ്ട്‌ ഈ പ്രക്രിയയെ ഓർഗാനിക്‌ റീ സൈക്ലിങ്‌ എന്നു പറയും.

aneel kumar said...

ഒരു സംശയം ചന്ദ്രേട്ടാ,
ഒന്നു മറ്റൊന്നിനെ തിന്നുകവഴി പൂർത്തിയാവുന്നത് ഫുഡ് ചെയിൻ അല്ലേ?
ഓർഗാനിക്‌ റീ സൈക്ലിങ്‌ എന്നത് ഉപയോഗശൂന്യമായ ഓർഗാനിക് വസ്തുക്കളെ ജീർണ്ണിപ്പിച്ച് പുനരുപയുക്തമാക്കുന്നതിനെയല്ലേ?

കെവിൻ & സിജി said...

അനിലേ, എല്ലാംതന്നെ ഉപയോഗശൂന്യമാണു്. ഈ ഭൂമിയിൽ പെറ്റുപെരുകിനിറഞ്ഞ മനുഷ്യകീടങ്ങളെക്കൊണ്ടു് ആർക്കെന്തുപയോഗം? അതുകൊണ്ടു്, ഇവിടെ ഉപയോഗം എന്ന വാക്കിനു പ്രസക്തിയില്ല. പെറ്റുപെരുകുന്നതെന്തിനെയും കൊന്നില്ലാതാക്കി ഭൂമിയുടെ ഭാരം കുറയ്ക്കുന്ന ഏതു പരിപാടിയും നല്ലതാണു്. അതുകൊണ്ടാണു് ഞാൻ സുനാമികളെയും കൊടുങ്കാറ്റുകളെയും പിന്തുണയ്ക്കുന്നതു്.

keralafarmer said...

ഫുഡ്‌ ചെയിൻ എന്നത്‌ ഓർഗാനിക്‌ റീ സൈക്ലിങ്ങിലൂടെ നടപ്പിലാവുന്നതാണ്‌. വിശദീകരിക്കാൻ എന്റെ അറിവുകൾ പരിമിതമാണ്‌. ജീർണിച്ചുണ്ടാകുന്നത്‌ ഹ്യുമസും അതിൽ ലഭ്യമായ ജീവാണുക്കളും ചെടികളെ വളരുവാൻ സഹായിക്കുന്നു. ചെടികൾ ഭക്ഷിച്ച്‌ പക്ഷി മൃഗാദികളും മനുഷ്യനും മരണാനന്തരം വീണ്ടും മണ്ണിൽ ലയിച്ചു ചേരുകയും ചെയ്യുന്നു. മത്സ്യവുൻ മാംസവും മണ്ണിരകൾ ഭക്ഷിച്ചുണ്ടാകുന്ന മണ്ണിര കമ്പോസ്റ്റിൽ വളരുന്ന വെണ്ട്ക്കയും പാവക്കയും മറ്റും കൂടുതൽ ഗുണമുള്ളതായിരിക്കും. അതു തിന്നിട്ട്‌ വെജിറ്റേറിയൻ എന്നു പറയാം.

aneel kumar said...

ഓർഗാനിക് റിസൈക്ലിങ് ഫുഡ് ചെയിനിന്റെ ഒരു ഭാഗത്തുവരുന്ന ഒരു പ്രക്രിയ എന്ന നിലയിൽ ഇപ്പോൾ മനസിലായി. നന്ദി.
“മത്സ്യവും മാംസവും മണ്ണിരകൾ ഭക്ഷിച്ചുണ്ടാകുന്ന മണ്ണിര കമ്പോസ്റ്റിൽ വളരുന്ന വെണ്ടയ്ക്കയും പാവക്കയും മറ്റും കൂടുതൽ ഗുണമുള്ളതായിരിക്കും.“
അപ്പോൾ ‘പ്യുർ വെജിറ്റേറിയൻ’ എന്ന ഒരു സങ്കല്പം തന്നെ ‘പാസീവ് നോൺ‌വെജിറ്റേറിയൻ’ എന്നാവുമെന്നല്ലേ?

Kumar Neelakandan © (Kumar NM) said...

നന്ദി ‌:- പോൾ, കലേഷ് , പപ്പാൻ, പുല്ലൂരാൻ, കെവിൻ,വിശലമനസ്കൻ :)

സൂ ആ നിയമം ആരെഴുതിയതാണെന്നറിയില്ല. എന്തായാലും ഞാനല്ല.

തുളസിയ്ക്കും :) inspiration അബുവല്ല. ഒരു പരിധിവരെ ഓ വി വിജയൻ ആണ്‌. പിന്നെ പൂച്ചയും എലിയും ഒക്കെ.

അനിചേട്ടൻ :) ചന്ദ്രേട്ടൻ:) ഫുഡ്‌ ചെയിൻ , ഓർഗാനിക്‌ റീ സൈക്ലിങ്‌ , പ്യുർ വെജിറ്റേറിയൻ, പാസീവ് നോൺ‌വെജിറ്റേറിയൻ’ തുടങ്ങിയവയിലേക്ക് ഈ പൂച്ച വഴിമരുന്നായതിൽ സന്തോഷം

Achinthya said...

Eli nirmaarjjana vaaram aghOshikkumbo polum aarum ivade poochene valarthana kaaryam parayana kekkanilya.
Eli visham thinnittum chaavaatha eliye thinna poocha chaavuo?

(anil, anusaranam illyaathondalla,tto.immini neram ithinte munpilirikkanulla luxury ilya muthe. appo pinne ee mangleeshangattu kshamichoode? pooja holidays vareyenkilum?pottenne)
Expressive cartoons

Anonymous said...

പഴയതുകള്‍ തപ്പി നടന്നപ്പോള്‍ കിട്ടിയതാണ്.
വളരെ നല്ല കാര്‍ട്ടൂണ്‍. ചിന്തിപ്പിക്കുന്നത്.

ഗുപ്തന്‍ said...

ഇതിപ്പോഴാണ് കണ്ടത്. ഫുഡ് ചെയിനൊന്നും ഇപ്പോള്‍ തുടങ്ങിയാല്‍ ക്ലെച്ച് പിടിക്കൂല്ല കുമാറേട്ടാ..റിസെഷന്‍ അല്ലേ. മക്ഡോണാള്‍ഡ്സിന്റ്റ്നെയോ കെ എഫ് സിയുടെയോ ഓഹരി വാങ്ങി ആശതീര്‍ക്കാന്‍ പറയൂ പൂച്ചയോട് :)