Monday, August 01, 2005

കണ്ണും നട്ട്‌ കാത്തിരുന്നിട്ടും.....

ഗിരീഷ്‌ പുത്തഞ്ചേരി എഴുതി എം ജയചന്ദ്രൻ ഈണമിട്ട, വിദ്യാധരൻ മാഷും ജയചന്ദ്രനും 'ചേർന്നുപാടിയ' ഒരു ഗാനം. കഥാവശേഷനിലെ ഈ ഗാനം എന്തുകൊണ്ടു മലയാളി ചർച്ചയ്ക്ക്‌ എടുത്തില്ല. ഒരു സദസ്സുകളിലും ഒരു റിപ്പോർട്ടുകളിലും ഇത്‌ ശ്രദ്ധിക്കപ്പെട്ടില്ല, ഒടുവിൽ അതിശയംപോലെ അവാർഡ്‌ കമ്മിറ്റി മാത്രം ഈ ഗാനത്തിന്റെ മഹത്വം കണ്ടു. വിശ്വസിക്കൂ, ഇന്ദ്രൻസ്‌ ഈ രംഗം ശരിക്കും അവിസ്മരണീയമാക്കി. ആലാപന ശൈലിയുടെ ഒരു പുതിയ വഴിയിലൂടെ വിദ്യാധരൻ മാഷ്‌ നമ്മളെ കൊണ്ടുപോകുന്നു, ജയചന്ദ്രൻ അദ്ദേഹത്തെ അനുഗമിക്കുന്നു.

ഗാനമിങ്ങനെ. ശബ്ദത്തിൽ വേണ്ടവർ ഇവിടെ നിന്നും എടുക്കുക.

കണ്ണും നട്ട്‌ കാത്തിരുന്നിട്ടും
എന്റെ കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്‌.
പൊന്നുകൊണ്ടു വേലി കെട്ടീട്ടും
എന്റെ കൽക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ്‌.

കുമ്പിളിൽ വിളമ്പിയ പയ്‌മ്പാലെന്നോർത്തു ഞാൻ
അമ്പിളി കിണ്ണത്തെ കൊതിച്ചിരുന്നു
അന്നത്തെ അന്തിയിൽ അത്താഴപാത്രത്തിൽ
അമ്മതൻ കണ്ണീരോ തിളച്ചിരുന്നു,
അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു.

കണ്ണും നട്ട്‌ കാത്തിരുന്നിട്ടുംഎന്റെ കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്‌..

കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നുഞ്ഞാൻ
കനിയൊന്നു വീഴ്തീ ഒളിച്ചുവച്ചു.
നീയതുകാണാതെ കാറ്റിന്റെ മറവിലൂടക്കരക്കെങ്ങോ തുഴഞ്ഞുപോയി
കടവത്തു ഞാൻ മാത്രമായി.

കണ്ണും നട്ട്‌ കാത്തിരുന്നിട്ടുംഎന്റെ കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്‌..

10 comments:

സു | Su said...

ഈ പാട്ടെനിക്കു വല്യ ഇഷ്ടാ.

Kalesh Kumar said...

വിദ്യാധരൻ മാഷിന്റെ ആലാപനശൈലി ഉഗ്രൻ - എനിക്ക്‌ ഈ പാട്ട്‌ കേട്ടപ്പം അന്തരിച്ച നുസ്രത്ത്‌ ഫത്തേഹ്‌ അലി ഖാന്റെ ആലാപനശൈലിയാണ്‌ ഓർമ്മവന്നത്‌. പാട്ടും അതിമനോഹരം. കരളിൽ പിടിച്ച്‌ വലിക്കുന്ന പാട്ട്‌....

പി.എസ്‌: പ്രിയ കുമാർ, പാട്ട്‌ ഹോസ്റ്റ്‌ ചെയ്യുന്നത്‌ റിസ്കല്ലേ? (പൈറസീ!)

Kalesh Kumar said...
This comment has been removed by a blog administrator.
SunilKumar Elamkulam Muthukurussi said...

എന്റെ കുമാരാ, ദാഹിച്ച് മോഹിച്ച് പാടുകേൾ‌ക്കാൻ വന്നപ്പോ, ദാ
The web site you are trying to access has exceeded its allocated data transfer. Visit our help area for more information.
Access to this site will be restored within an hour. Please try again later.
http://

Need extra data transfer? Sign up for GeoCities Pro or Webmaster. Learn more.


ഇന്യെന്താ ചയ്യ്‌വാ? എന്റെ കയ്യിലും കുറച്ചു എം.പി.മൂന്നുണ്ട്‌. അതൊക്കെ എങ്ങനെ പോസ്റ്റ് ചെയ്യും? കുറച്ചു വലിയവയാണേ. -സു-

Kalesh Kumar said...

പാട്ട്‌ എനിക്ക്‌ കിട്ടി!!! ജിയോസിറ്റീസിൽ അവർ അങ്ങനെയൊക്കെയാ - ഓസിനല്ലേ ഹോസ്റ്റ്‌ ചെയ്യുന്നത്‌?

Kalesh Kumar said...

ജയചന്ദ്രന്റെ ഈണങ്ങൾ മനോഹരം തന്നെ. രവീന്ദ്രൻ മാഷിനു ശേഷം ആ റേഞ്ചിൽ പാട്ട്‌ ചെയ്യാൻ കഴിവുള്ള ഒരാളായി എം.ജയചന്ദ്രൻ മാറുമെന്ന് പ്രതീക്ഷിക്കാം.

വാക്കിംഗ്‌ ഇൻ ദ മൂൺലൈറ്റ്‌... തൊട്ട്‌ ഇങ്ങോട്ട്‌ എത്ര മനോഹരമായ പാട്ടുകൾ! സ്വന്തം എന്ന ആൽബം, ബാലേട്ടൻ, അമ്മക്കിളിക്കൂട്‌, കണ്മഷി, വാൽക്കണ്ണാടി, പെരുമഴക്കാലം, ഗൌരീശങ്കരം, അകലെ.. അങ്ങനെ എത്ര സിനിമകളിലെ ഗാനങ്ങൾ...

പിന്നെയുമേതോ രാക്കിളിപാടീ പ്രണയത്തിൻ ഗസൽ രാഗം എന്ന പാട്ട്‌ കേട്ടിട്ടുണ്ടോ കുമാർ?

ചില നേരത്ത്.. said...

Kalesh
how u manage to down load this song?.
Please share the knowledge.
ibru

Kalesh Kumar said...

ibru, early bird gets the worm. കുറച്ച്‌ നേരം കഴിഞ്ഞ്‌ try ചെയ്ത്‌ നോക്ക്‌. അതല്ല, അത്യാവശ്യമാണേൽ kaleshkumar@gmail.com ലോട്ട്‌ ഒരു മെയിൽ അയക്ക്‌. ഓക്കേ?

evuraan said...

കലേഷ്,

ഏർലിയായാൽ എല്ലാം ശരിയാകും എന്ന പറച്ചിലിനോട് അത്ര യോജിപ്പില്ല..

And the early worm...? Gets eaten..!!

--ഏവൂരാൻ..

aneel kumar said...

ആ പാട്ട് കേട്ടാൽ ചർച്ച ചെയ്യാനൊന്നും തോന്നില്ല. വായ് തുറന്നാലല്ലേ ചർച്ച. ആളെ പിടിച്ചിരുത്തിക്കളയും. coolgoose.com-ൽ ഇട്ടപാടെ തന്നെ എടുത്ത് ‘വട്ട‘ത്തിലാക്കി ഒപ്പം കൊണ്ടുനടക്കുന്ന പാട്ടുകളുടെ കൂട്ടത്തിൽ ഞാനും വച്ചിട്ടുണ്ട്.

ഇവിടെയും ആ പാട്ടുണ്ട്. പക്ഷേ രജിസ്റ്റർ ചെയ്യണം. അവരും ഇല്ലീഗൽ തന്നെയാണു കേട്ടോ.