Tuesday, August 09, 2005

തലമുറ!

തലമുറകളുടെ യാത്ര

24 comments:

.::Anil അനില്‍::. said...

:) Nice One!

കെവിന്‍ & സിജി said...

പുതിയ പാതകൾ വെട്ടി തെളിച്ചു നടക്കുന്നവരേ, നമസ്ക്കാരം.

സു | Su said...

ആ വഴിമാറി നടന്ന ഉണ്ണിയെ ആണ് ഞാൻ ഇന്നു പഞ്ചസാരപ്പാത്രത്തിൽ നിന്നു രക്ഷിച്ച് അതിന്റെ അമ്മയുടെ അടുത്താക്കിയത്. ഉറുമ്പുകളാണെങ്കിലും കുട്ടികൾ അമ്മമാരുടെ കൂടെത്തന്നെയാ ഭംഗി.

viswaprabha വിശ്വപ്രഭ said...

അതിസുന്ദരം! ഉദാത്തം!

ഇങ്ങനെ വഴിവിട്ടുനടക്കുവാനുള്ള പ്രേരണയിലാണ് പ്രകൃതിയുടെ ഉയിരും ഉള്ളും ഉൺമയും.
**** **** ****

പൂമ്പൊടി ശലഭത്തിനു കൈമാറുമ്പോൾ ചെടി വിതുമ്പലോടെ മന്ത്രിച്ചു:
“മെല്ലെ!
സൂക്ഷിച്ച്!
അകലെ ഏഴു മലകൾക്കുമപ്പുറത്തൊരു താഴ്വരയിലേക്ക് എന്റെയീ സ്വത്വം നീ പറത്തിക്കൊണ്ടു പോവുക. അവിടെ ഞാനിനിയും കാണാഞ്ഞ എന്റെ സ്വപ്നകാമുകന് നീയിതു മുതൽക്കൂട്ടാക്കുക!“

വിത്തിനെ മലങ്കാറ്റിന്റെ തോളത്തേക്ക് സശ്രദ്ധം ചേർത്തുകൊണ്ട് മരം മൊഴിഞ്ഞു:
“ബാഹുകാ,
അകലെ ഏഴുകടലുകൾക്കുമപ്പുറത്ത് നീ ഇവനെ ചാഞ്ചാട്ടിയിറക്കിവെക്കുക. അവിടെ ഇവന്റെ ജനത പത്തും നൂറും മേനിയായി വളരട്ടെ. അവരുടെ സുവിശേഷത്തിലൂടെ ഭൂമിയും സ്വർഗ്ഗവും അതലവും വിതലവും പാതാലവും എന്റെ പേരോർത്തോർത്തിരുന്നോട്ടെ”

**** **** ****
കാഴ്ച്കയിൽ നിന്നും മറയവേ പ്രകാശഗോപുരമായി അച്ഛൻ ഉണ്ണിയെ ഇത്രമാത്രം ഉപദേശിച്ചു:“ പോവുക! അകലെ ലോകത്തിന്റെ അറ്റത്തെത്തുവോളം, ഒടുവിൽ, നീ ഉറഞ്ഞു വന്ന നമ്മുടെ ഈ കൊട്ടാരം തന്നെയാണ് ഏറ്റവും ഉദാത്തമെന്നും നീ വിട്ടുപേക്ഷിച്ചുപോയ നമ്മുടെ ഈ പെൺകിടാങ്ങൾ തന്നെയാണ് ത്രൈലോക്യസുന്ദരികളെന്നും തിരിച്ചറിയുന്നതുവരേയ്ക്കും, പോയിക്കൊണ്ടേ ഇരിക്കുക!“

കാൽ‌പ്പാടുകളും കൈവഴികളുമില്ലാത്ത പുതിയ പാതകളും താണ്ടി സ്വപ്നത്തിൽ കണ്ട നിധികളും തേടിക്കൊണ്ട് സാന്തിയാഗോ വഴിപിഴച്ചുപോയ ഒരുകുഞ്ഞുറുമ്പിനെപ്പോലെ ഇപ്പോഴും അലയുകയാണ്...

നിധികളുറങ്ങുന്ന അവന്റെ സ്വന്തം ഹൃദയം തേടി അവൻ പിതൃക്കളുടെ പിൻപറ്റൊഴിയുകയാണ്...


(സാന്തിയാഗോ : from The Alchemist:)
( Paulo Coelho)

-സു‍-|Sunil said...

Thanks for forcing me to think. -S-

കലേഷ്‌ കുമാര്‍ said...

പുതിയ പാതകൾ വെട്ടിത്തെളിക്കപ്പെടട്ടെ! പുതിയ വഴിത്താരകളുണ്ടാകട്ടേ!
ഉഗ്രനായി കുമാർ - വരയും ഭാഷയും! അഭിനന്ദനങ്ങൾ!

kumar © said...

അനിൽ :)
കെവിൻ:)
സൂ:) (പഞ്ചസാരപാത്രത്തിൽ നിന്നും രക്ഷിച്ച ഉണ്ണിയ്ക്ക് കൊച്ചു ശരീരത്തോടൊപ്പം ഒരു കൊച്ചു മനസും ഉള്ളതുകൊണ്ട് ഒരു കൊച്ചു നന്ദി അവൻ സൂവിനു പറഞ്ഞിട്ടുണ്ടാകും.
വിശ്വം :) നന്ദി സാന്തിയാഗോ കഥാപാത്രത്തെക്കുറിച്ച് കേട്ടറിവുമാത്രമെയുള്ളു(ദി ആൾക്കെമിസ്റ്റ് വായിച്ചിട്ടില്ല)
കലേഷ് :)
വരയാണ് എനിക്കു വാക്കുകളേക്കാൾ വഴങ്ങുന്ന ഭാഷ. പക്ഷേ ഒന്നും ചെയ്യാൻ തോന്നാറില്ല. ഇമേജുകളെ ചിന്തയ്ക്കുമപ്പുറം വാണിജ്യവത്കരിക്കുന്ന തോഴിലിൽ ആയതുകൊണ്ട് ഈ തോന്നായ്മയിൽ അതിശയവും ഇല്ല.

ചില നേരത്ത്.. said...

കുമാര്‍,
വിവിധ ബൂലോഗങ്ങളില്‍ കൊഴുക്കുന്ന വഴക്കുകള്‍ക്കിടയില്‍ വഴിമാറി നടക്കുവാന്‍ തോന്നിയതിന്ന് നന്ദി.. താത്വികം.. മനോഹരമായിരിക്കുന്നു..

/tmp said...

പഴയ തലമുറക്കു തലയില്ല
പുതിയ തലമുറക്കു മുറയില്ല

Paul said...

"അമ്മേ, പിന്‍വിളി വിളിക്കാതെ
മുടിനാരു കൊണ്ടെന്റെ കഴലു കെട്ടാതെ
പടി പാതി ചാരി തിരിച്ചു പൊയ്ക്കൊള്ളുക
കരള്‍ പാതി ചാരി തിരിച്ചു പൊയ്ക്കൊള്ളുക"

-ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

വൈകിയാണെങ്കിലും ഭാവുകങ്ങള്‍, വഴി മാറി നടക്കുന്ന ഉണ്ണിയ്ക്കും കുമാറിനും.

sandoz said...

ഇതെന്താ വിശ്വപ്രഭയുടെ പേരില്‍ തനിമലയാളത്തില്‍ കിടക്കുന്ന സാന്തിയാഗോ പോവുക എന്ന പേരിലുള്ള പോസ്റ്റില്‍ ഞെക്കിയാല്‍ കുമാറേട്ടന്റെ തോന്ന്യാക്ഷരങ്ങള്‍ എന്ന ബ്ലോഗിലേക്കാണല്ലോ പോകുന്നത്‌.....
ഇതെന്താ ഇങ്ങനെ....

കുറുമാന്‍ said...

ഏവൂരാന്‍,

തനിമലയാളം.ഓര്‍ഗില്‍ വിശ്വപ്രഭയുടെ സാന്തിയാകോ പോകുകയില്‍ ഞാന്‍ എത്തിപെട്ടത്, കുമാറിന്റെ തോന്ന്യാ‍ക്ഷരങ്ങളില്‍ ആണ്. ഒന്നു നോക്കൂ എന്താ പ്രശ്നം എന്ന് പ്ലീസ്

kumar © said...

ശരിയാണല്ലോ!
‘വിശ്വപ്രഭയുടെ സാന്റിയാഗോ പോവുക‘ എന്ന പോസ്റ്റിന്റെ ലിങ്കില്‍ നിന്നും തനിമലയാളത്തിലെ സാന്റിയാഗോ പോകുന്നത് എന്റെ ഉറുമ്പിന്‍ കൂട്ടത്തിലേക്കാണല്ലോ!

എന്താണ് ശരിക്കും സംഭവിച്ചത്?
ഇതില്‍ വിശ്വപ്രഭവച്ച സാന്റിയാഗോയെ കുറിച്ചുള്ള കമന്റാണോ അതിന്റെ കാരണം?


സാന്റിയാഗോയും തലമുറയും ഏകദേശം രണ്ടുവര്‍ഷത്തോളം പഴക്കമുള്ള പോസ്റ്റുകള്‍ ആണല്ലൊ.

ഏവൂരാനേ എന്താ ശരിക്കും സംഭവിച്ചത്?

പൊതുവാള് said...

കുമാര്‍ജീ ,
നന്നായിട്ടുണ്ട് ഈ വേറിട്ട ചിന്ത .

kumar © said...

പൊതുവാളെ വഴിതെറ്റിയാണെങ്കിലും എന്റെഉറുമ്പിന്‍ കൂട്ടത്തില്‍ വന്നതിനു നന്ദി. ഇത് ബ്ലോഗു തുടങ്ങിയ സമയത്തുണ്ടായിരുന്ന ചില വട്ടുകളായിരുന്നു.

എന്തായാലും വഴിമാറിയാണെങ്കിലും വീണ്ടും വഴിമരുന്നിട്ട വിശ്വപ്രഭയ്ക്ക് നന്ദി.

അഗ്രജന്‍ said...

കുമാര്‍,
ഒരുപാട് പറഞ്ഞ് വെച്ചിരിക്കുന്ന ഒരു കൊച്ചു പോസ്റ്റ്!
വളരെ ഇഷ്ടമായി ഇത്.
കാണേണ്ടതെല്ലാം എത്ര വൈകിയാണെങ്കിലും കണ്ണില്‍ പെടുമല്ലേ!

പൊതുവാള് said...

കുമാര്‍ജീ ,
ഞാന്‍ വഴി മാറിവന്നതൊന്നുമല്ല .
താങ്കളുടെ പോസ്റ്റുകളെല്ലാം കാണാറുണ്ട്,പാര്‍പ്പിടമടക്കം എല്ലാത്തിനും കമന്റാന്‍ കഴിയാറില്ല.

ഇന്ന് താങ്കളെ കണ്ടതിനു ശേഷമാണ് സാന്റിയാഗോയെ കണ്ടത്.

അതില്‍ കമന്റിടാന്‍ നേരം പറ്റിയില്ല പിന്നേക്ക് മാറ്റിവെച്ചു അത്ര തന്നെ.

വിശ്വപ്രഭ said...

ആര്‍ക്കും തെറ്റൊന്നും പറ്റിയില്ല കുമാറേ!

എന്റെ ബ്ലോഗിലെ ടെമ്പ്ലേറ്റില്‍ ബാക്ക് ലിങ്കുകളില്‍ ഞാന്‍ കുറേ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു ആദ്യം.അങ്ങനെ അതു വിജയകരമായി കുളമാക്കിയതിനുശേഷം ബാക്ക് ലിങ്കുകളൊക്കെ ബാക്കില്‍ പോകേണ്ടതിനുപകരം തലക്കേട്ടില്‍ തന്നെ കേറിപ്പിടിക്കും.

പിന്നെ ആലോചിച്ചപ്പോള്‍ അതങ്ങനെത്തന്നെ കിടക്കട്ടെ എന്നു കരുതി. അബദ്ധത്തിലാണെങ്കിലും എന്റേതിനേക്കാള്‍ എത്ര നല്ല പോസ്റ്റുകളിലേക്കാണ് അത് ആളുകളെ കൊണ്ടുചെന്നെത്തിക്കുന്നത്!


ഇന്നലെ എന്തോ അക്ഷരത്തെറ്റു കണ്ടപ്പോള്‍ ഞാന്‍ ആ പോസ്റ്റ് തിരുത്തി റീ-പബ്ലിഷ് ചെയ്തിരുന്നു. അങ്ങനെയാവണം തനിമലയാളത്തില്‍ വഴിതെറ്റിയെത്തിയത്.

അതെന്തായാലും നന്നായി. അതുമൂലം, ഇപ്പോഴും ഞാന്‍ ഇടയ്ക്കിടെ വന്നു നോക്കാറുള്ള ഈ “തലമുറ”യില്‍ എത്തിപ്പെട്ടല്ലോ കുറേ പുതിയ വായനക്കാര്‍ കൂടി!
മലയാളം ബ്ലോഗുകളില്‍ വന്ന ആദ്യത്തെ കാര്‍ട്ടൂണുകളില്‍ ഏറ്റവും മികച്ചത് “തലമുറ” തന്നെയാണെന്ന് ഞാന്‍ ഇന്നും എന്നും വിശ്വസിക്കുന്നു.


ഇനി വായനക്കാരോട്: പല ആദ്യകാലബ്ലോഗര്‍മാരുടേയും പണ്ടത്തെ പോസ്റ്റുകള്‍ വായിക്കാതിരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കുറേ നല്ല വായനകള്‍ നഷ്ടമാവുന്നുണ്ട്. അഥവാ അങ്ങനെ ഒരെണ്ണം വായിച്ച് ഒരു പിന്മൊഴിയിടാന്‍ തോന്നുന്നുണ്ടെങ്കില്‍ വൈകിപ്പോയോ എന്നോര്‍ത്ത് അതില്‍ ഒട്ടും ജാള്യത തോന്നേണ്ടതില്ല.“തലമുറ” പോലുള്ള നല്ല പോസ്റ്റുകള്‍ക്ക് ഷെല്‍ഫ്-ലൈഫ് ഇല്ല. കാലാകാലങ്ങളോളം അവ നറുമണം വീശിക്കൊണ്ട് ഈ പൂങ്കാവനങ്ങളില്‍ പന്തലിച്ചുനിന്നോളും.

ഗന്ധര്‍വ്വന്‍ said...

ഇത്‌ ബൂലോഗ ജാഥയാണോ കുമാറെ?. എന്നാ ബൂലോഗം വരിയില്‍ നട്ന്നേക്കണെ.

draupathivarma said...

ഒരുപാടിഷ്ടമായി..
അഭിനന്ദനങ്ങള്‍

kumar © said...

എന്തായാലും വിശ്വം വളരെ നന്ദി. അതു കാരണം എന്റെ തലമുറയില്‍ ആളുകയറി. വിശ്വപ്രഭ എന്നു കാണുമ്പോള്‍ കണ്ണടച്ചു ക്ലിക്ക് ചെയ്യുന്നവരാണ് ഭൂലോകം എന്ന് വീണ്ടും ഇതിലൂടെ തെളിയിച്ചു.

Dinkan-ഡിങ്കന്‍ said...

ഇപ്പോളാണിതിന് കാലികപ്രസക്തി വന്നത് :)

Joymon | ജോയ് മോന്‍ | ஜோய் மோன் said...

വളരുംതോറും പിളരും..
പിളരുംതോറും വളരും..

ബൂലോഗവും ഇതേ പാതയിലാണോ??

കുറുമാന്‍ said...

ചങ്കുറ്റം ഉള്ള ഉറുമ്പേ, നീ നല്ലൊരു വഴികാട്ടിയാണു. നിന്റെ പിന്നാലെ ഞാനൂം നടക്കുന്നു, നിന്നെ വിശ്വസിച്ച്, എനിക്ക് പിന്‍പിലും മറ്റുറുമ്പുകള്‍ വരും.