Monday, June 27, 2005

ഒറ്റപ്പെടല്‍

ഇന്നലെ.
പ.
പാത.
പാതയോരം.
പാതയോരത്തെ മരം.
പാതയോരത്തെ മരത്തിന്റെ തണല്‍.

ഇന്ന്
പാതയോരത്തെ മരത്തിനു തണലില്ല.
പാതയോരത്തു മരമില്ല.
പാതയ്ക്ക്‌ ഓരമില്ല.
പാത തന്നെ ഇല്ല.

'പ' ഒറ്റയ്ക്കായി.
'ഫ' യും 'ബ' യും 'ഭ' യും 'മ' യും കാരുണ്യത്തോടെ 'പ'യെ നോക്കി.

25 comments:

Kalesh Kumar said...

കൊള്ളാം കുമാര്‍!
അസ്സലായിട്ടുണ്ട്‌!
കുമാര്‍, പുതിയ മഴ പടങ്ങള്‍ വല്ലതും സ്റ്റോക്കുണ്ടോ? ഉണ്ടേല്‍ ദയവായി പോസ്റ്റ്‌ ചെയ്യാമോ?

Kumar Neelakandan © (Kumar NM) said...

മഴ ഇതുവരെ ക്യാമറാ ഷട്ടറിലൂടെ ഇതുവരെ എന്റെ കണ്ണില്‍ എത്തിയില്ല. ഞാന്‍ ശ്രദ്ധിച്ചില്ല എന്നതാണ്‌ സത്യം. ഓര്‍മ്മിപ്പിച്ചതിനു നന്ദി. പക്ഷേ കൊച്ചിയിലെ മഴയ്ക്ക്‌ 'മഴചന്തം' ഇല്ല. നാട്ടില്‍ (നെടുമങ്ങാട്‌) ആയിരുന്നെങ്കില്‍ എന്നു കൊതിച്ചുപോയി. എങ്കിലും ഞാന്‍ ശ്രമിക്കാം. നല്ല ചിത്രം കിട്ടിയാല്‍ അതിന്റെ അവകാശം നിങ്ങള്‍ക്ക്‌ ആണ്‌.

Kumar Neelakandan © (Kumar NM) said...

കലേഷ്‌, ഞാന്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ പാരഗ്രാഫ്‌ സ്പേസ്‌ വരുന്നില്ല. പ്രിവ്യൂവില്‍ കാണുന്നുണ്ട്‌. പോസ്റ്റില്‍/പേജില്‍ വരുന്നില്ല. എന്തു ചെയ്യണം?

Kalesh Kumar said...

കുമാര്‍,
ഈ പ്രശ്നം ഞാനും നേരിട്ടിട്ടുള്ളതാ. കാര്യമായ ഫോര്‍മാറ്റിംഗ്‌ ഒന്നും അതില്‍ നടക്കില്ലന്നാ എന്റെ അനുഭവം.WYSIWYG എഡിറ്ററാണെന്ന് അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതൊന്നും നടക്കുന്നില്ല! ഞാന്‍ ഇന്ന് വീണ്ടും സ്പേസ്‌ കീ കൊണ്ട്‌ സ്പേസ്‌ ഉണ്ടാക്കിയും പിന്നെ ബ്ലോഗ്ഗര്‍.കോമിന്റെ പുതിയ ഫോട്ടോ അപ്‌ലോഡിംഗ്‌ സംഗതിയും പരിക്ഷിച്ച്‌ നോക്കി. നടക്കുന്നില്ല. ഉപയോഗിക്കുന്ന ബ്രൌസറിന്റെ റെന്‍ഡെറിങ്ങുമായി ഇതിനു ബന്ധം ഉണ്ടോന്ന് അറിയില്ല. html tags വല്ലതും ഉപയോഗിച്ച്‌ വല്ലതും ചെയ്യാന്‍ പറ്റുമോ എന്നറിയില്ല.

സിബു, രാജ്‌, ഉമേഷ്‌, പോള്‍, നിഷാദ്‌, ടെക്നോളജി നന്നായി അറിയാവുന്നവരേ, എല്ലാവരുടെയും സഹായം തേടുന്നു...

ദയവായി ഈ പ്രശ്നത്തില്‍ എന്ത്‌ ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞുതരാമോ?

സു | Su said...

1)സു. സുവിന്റെ കണ്ണുകള്‍. സുവിന്റെ നോട്ടം .
2) സു .സുവിന്റെ കണ്ണുകള്‍. സുവിന്റെ നോട്ടം .
സുവിനു ഒന്നും തലയില്‍ കയറിയില്ല.
സു പിന്നെ നോക്കിയില്ല. ഒന്നും മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. സു ഉണ്ട്. 'അ' യും 'ക' യും -സു-വും 'കു' വും കാരുണ്യത്തോടെ സു വിനെ നോക്കി.

Kumar Neelakandan © (Kumar NM) said...

സൂ, ഞാന്‍ അക്ഷരങ്ങളുടെ ഉള്ളിലിരിപ്പ്‌ കുറച്ച്കൂടി വ്യക്തമാകുന്ന രീതിയില്‍ എഡിറ്റ്‌ ചെയ്തു. ഇനി ഒരു വായനക്കു കൂടി ക്ഷമ കാണിക്കുക. നന്ദി തെറ്റ്‌ ചൂണ്ടിക്കാണിച്ചു തന്നതിന്‌

സു | Su said...

ഹിഹി

എന്‍റെ ചേതന said...

പ പാ പി പീ പു പൂ....

രാജ് said...

കവിത വളരെ നന്നായിരിക്കുന്നു കുമാർ...

ആശംസകൾ!!!

സു | Su said...

കൊള്ളാം കുമാര്‍!
അസ്സലായിട്ടുണ്ട്‌
എന്ന് കലേഷും ,

കവിത വളരെ നന്നായിരിക്കുന്നു കുമാർ...
ആശംസകൾ!!!
എന്നു പെരിങ്ങോടനും പറഞ്ഞു.

എനിക്കും ഇങ്ങനെയെന്തെങ്കിലും പറഞ്ഞാ മതിയായിരുന്നു.എതോ ഒരു ശനിദശാനേരത്താ എനിക്ക് കമന്റടിക്കാന്‍ തോന്നിയതു.

പിന്നെ, ചേതൂ, കുട്ടി ഇവിടെ മലയാളം പഠിക്കാന്‍ വന്നതാണോ?

aneel kumar said...

ഇപ്പോഴത് വായിക്കബിള്‍ ആയി. എങ്ങനെ ശരിയാക്കി?
പ എന്നത് പാതയോരത്തെ മരത്തണലില്‍ വിരിച്ച് വിശ്രമിക്കാനുള്ള പായ ആണോ? എങ്കില്‍ ബ ഭ മ ?

Kumar Neelakandan © (Kumar NM) said...

എനിക്ക്‌ പാരഗ്രാഫും ബ്രേക്കും ഇടാന്‍ സഹായിച്ച/ എച്‌. ടി. എം. ഭാഷയില്‍ പറഞ്ഞു തന്ന അനിച്ചേട്ടനു നന്ദി. ഇത്‌ എങ്ങനെ കഴിഞ്ഞു എന്നു കലേഷിനു പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബ്ലോഗ്‌ കാരണവര്‍ എന്നോടു പറഞ്ഞു, ഇതില്‍ ടാഗുകള്‍ ഒന്നും എടുക്കില്ല എന്ന്.
ഇതിനു കവിത എന്നു പേരിട്ട പെരിങ്ങോടനു നന്ദി.

SunilKumar Elamkulam Muthukurussi said...

eeSwaraa! ykkOnnum manassilaayeellyaa! kamantukaLum manassilaayeellyaa!

SunilKumar Elamkulam Muthukurussi said...

kuRacchu kaalaayee njaan ente "sahr^dayathwam" thappi naTakkunnu. vallavarum kanTaal onnu paRayaNE!

SunilKumar Elamkulam Muthukurussi said...

"arasikEshu kavithwa nivEdanam, Sirasi maalikha! maalikha!" ennalle paranjirikkunnath? KumaaRE? ee arasikaniviTe vaREntiyirunnillya. chhE manTan -S-.

aneel kumar said...

സുനിലേ, ഇത് കടുവയെ കിടുവ പിടിച്ചപോലെയായല്ലോ.
'പ'യുടെ കവിത വായിച്ച് കമന്റിയപ്പോള്‍ അത്യന്താധുനികസുനിലിനെങ്കിലും ഇതു മനസിലാവുമെന്നാണ്‌ ഞാന്‍ കരുതിയതും അങ്ങനെ എഴുതിയാലോന്നു പോലും ചിന്തിച്ചു.
സഹൃദയത്വം ദലയില്‍ ഒത്തിരി കിടപ്പുണ്ടെന്ന്‍ ഈയിടെ എവിടെയോ വായിച്ചു. ഒരു വിസിറ്റില്‍ വന്നെങ്കില്‍....

Kumar Neelakandan © (Kumar NM) said...

with all respect,
njaan delete chuyyunnu sunile

aneel kumar said...

hey. don't do that.

SunilKumar Elamkulam Muthukurussi said...

ente blOGeeSwaraa! njaan kamantaTikkumpOL ellaarum enthaa ingane alOchikkunnath~? Anil, I want your support. Pls tell him not to do anything (deleting the blog) -S-nOTu pOyi paninOkkaan parayaNam. avanu vaTTaa

aneel kumar said...

എല്ലാവര്‍ക്കും വട്ടുണ്ടെന്നും അതിന്റെ ഏറ്റക്കുറച്ചിലനുസരിച്ചാണ്‌ ചികിത്സ വേണോ വേണ്ടേന്നൊക്കെ തീരുമാനിക്കുക എന്നും എവിടെയോ കേട്ടിട്ടുണ്ട്. ഇവിടെ ഒരാള്‍ സ്വയം വട്ടുണ്ടെന്ന സ്‌റ്റേറ്റ്മെന്റ് എഴുതി തന്നിരിക്കുന്നു.
പരിഗണിക്കേണ്ടതാണ്‌. കോടതികള്‍ പരിഗണിക്കാറുണ്ട്. ആയതിനാല്‍ ഇത്തവണത്തേയ്ക്ക് ബ്ലോഗ് മായ്ക്കണ്ട. തോന്ന്യാക്ഷരങ്ങള്‍ എഴുതാം എന്ന നയം അഭിപ്രായമെഴുതുന്നവര്‍ക്കും ബാധകമാവേണ്ടതല്ലേ?

Kumar Neelakandan © (Kumar NM) said...

ഞാന്‍ എഴുതിയത്‌ "എന്തോ" മണ്ടത്തരമാണ്‌ എന്നു എനിക്കു തോന്നിയതുകൊണ്ടാണു ഡിലീറ്റ്‌ കീ-യെ കുറിച്ച്‌ ചിന്തിച്ചത്‌. പിന്നെ ആശ്വസിച്ചു, മണ്ടത്തരം എന്ന് അറിഞ്ഞുകൊണ്ടാണല്ലോ എഴുതിയതും. തോന്ന്യക്ഷരങ്ങളല്ലെ, എല്ലാവരും ക്ഷമിക്കുക, അതു മാത്രമെ മാര്‍ഗ്ഗമുള്ളു.

സു | Su said...

അയ്യേ! മായ്ച്ചുകളയാനോ? എന്നാപ്പിന്നെ ഞാന്‍ എന്റെ എല്ലാ പോസ്റ്റുകളും മായ്ച്ചുകളയേണ്ടിവരും.ഞാന്‍ എഴുതുന്ന മണ്ടത്തരങ്ങള്‍ എല്ലാരും സഹിക്കുന്നത് കണ്ടില്ലേ?
പിന്നെ എനിക്ക് ഈ കവിത അഥവാ കഥ മനസ്സിലായി.

aneel kumar said...

സുനില്‍, നിരാശപ്പെടണ്ട. നമുക്കൊന്നു കറങ്ങിനോക്കാം എല്ലായിടത്തും.

സു കാലുമാറിയതുകണ്ടോ?

Kumar Neelakandan © (Kumar NM) said...

ഞാനായിട്ട്‌ തുടങ്ങിവച്ച കളി ഞാനായി നിര്‍ത്തുന്നു. ഇനി ഈ വിഷയം ഇവിടെ അവസാനിപ്പിക്കാം. പ്രിയപ്പെട്ട സുനില്‍, എന്റെ തോന്ന്യാക്ഷരങ്ങള്‍ക്ക്‌ ഇനിയും നിങ്ങള്‍ 'കൊല്ലുന്ന' കമന്റുകള്‍ എഴുതുക. എന്നാലെ നിങ്ങള്‍ നിങ്ങളാകൂ, എനിക്കു ഇതുപോലെ തോന്ന്യാസങ്ങള്‍/അക്ഷരങ്ങള്‍ എഴുതാന്‍ കഴിയൂ, നമ്മള്‍ നല്ല ബ്ലോഗന്മാര്‍ ആകൂ. ശരിയല്ലെ സുനില്‍?

സുനിലിനൊപ്പം, കലേഷ്‌, സൂ, ചേതന, പെങ്ങോടന്‍, അനിച്ചേട്ടന്‍ എന്നിവര്‍ക്കും നന്ദി.

Anonymous said...

കുമാറെ, ഇത് എം. കൃഷ്ണന് നായര് അയ്യപ്പപണിക്കരെ പറ്റി പറഞ്ഞ പോലായല്ലോ.
“ര്.
കര്
നിക്കര്
പണിക്കര്
അയ്യപ്പപണിക്കര്”

കവിത നന്നായിട്ടുണ്ട് കേട്ടോ. ഇനിയും പോരട്ടെ.