Friday, June 24, 2005
കൊളാറ്ററല്‍ ഡാമേജ്
എന്റെ ഓഫീസില്‍ നിന്നു നോക്കിയാല്‍ കാണാം, വേമ്പനാടുകായലും അപ്പുറത്ത് അറബിക്കടലും. വലതു വശത്തായി ബോള്‍ഗാട്ടി (ലന്തന്‍ ബത്തേരി)യും അതിനു പിന്നില്‍ അതുപൊലെ ഒത്തിരി ദ്വീപുകളും. കൂറച്ചുകൂടി സൂക്ഷിച്ചുനോക്കിയാല്‍ കാണാം ഇവ എല്ലാറ്റിനേയും കൂട്ടി ബന്ധിപ്പിക്കുന്ന ഗോശ്രീ പാലം. ദ്വീപു നിവാസികളുടെ സ്വപ്നസാക്ഷാത്കാരം, എറണാകുളത്തേക്ക് അവസാന ബോട്ടും പോയിക്കഴിയുമ്പോള്‍ തുടങ്ങൂന്ന ഒറ്റപ്പെടലിന്റെയും ഭീതിയുടെയും അവസാനം. ഹൈക്കോര്‍ട്ടിന്റെ അല്‍പ്പം പിന്നില്‍ നിന്നു പൊന്തി, ബോള്‍ഗാട്ടിയില്‍ (മുളവുകാട്/പോഞ്ഞിക്കര) താണു അവിടെ കുറച്ചുദൂരം ഓടി, അവിടെ നിന്നു പൊന്തി വല്ലാര്‍പ്പാടത്ത് ലാന്റു ചെയ്തു, അവിടന്നു അടുത്ത പൊങ്ങല്‍ വൈപ്പിനിലേക്ക്. അവിടെ നിന്നും പിന്നെ പൊങ്ങിയില്ല, കാരണം പിന്നെ താഴാന്‍ അറബിക്കടല്‍ മാത്രമെയുള്ളു. പാലം അവര്‍ക്ക് ഒരു അനുഗ്രഹം തന്നെ. നമുക്കൊക്കെ സമ്മതിക്കാം. പക്ഷേ പാലം വിഷമാകുന്ന കുറച്ചുപേരുണ്ട്. കൂറച്ചുപെരേയുള്ളു. കുഞ്ഞുങ്ങളാണിവര്‍. ഓടിച്ചാടി നടക്കുന്ന കുഞ്ഞുങ്ങള്‍. പെട്ടൊന്നോരു ദിവസം അവരുടെ ഓടിച്ചാടി ജീവിതത്തില്‍ ഒരു വാഹന സമൂഹം കടന്നു വരുന്നു. പറവൂരിലേക്കും മറ്റും പോകുന്നവര്‍ നഗരത്തിലെ ട്രാഫിക് കുരുക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഇതൊരു എളുപ്പവഴിയായി കരുതി. വീട്ടില്‍ നിന്നും പഴയതുപൊലെ വഴികളിലേക്ക് ചാടിയിറങ്ങി ഓടിയ കുഞ്ഞുങ്ങള്‍ വാഹനങ്ങള്‍ക്ക് മുന്നില്‍ പകച്ചു നിന്നു. ദ്വീപിലെ കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍, സ്വപ്നത്തില്‍, വളവുകളിലെ ലോറികള്‍ കണ്ട് ഞെട്ടുന്നു. അവര്‍ക്ക് ഈ തിരക്ക് ഒരു ദു:സ്വപ്നമാണ്. ഇത് വികസനത്തിന്റെ വേറൊരു മുഖമാണ്. ഒരുതരം കൊളാറ്ററല്‍ ഡാമേജ്.ഞാന്‍ ഒരു വികസന പിന്തിരിപ്പന്‍ ആണോ? ഒരുവേള അവര്‍ക്കുവേണ്ടി അവരുടെ കുഞ്ഞുസ്വപ്നങ്ങള്‍ക്കുവേണ്ടി അങ്ങനെ ചിന്തിക്കുന്നതില്‍ ഞാന്‍ ഒരു രസം കാണുന്നു.
Subscribe to:
Post Comments (Atom)
5 comments:
വികസനത്തിനുള്ള വില എങ്ങനെ തിട്ടപ്പെടുത്തിയാലും നഷ്ടത്തില്‍ അവസാനിക്കുന്നത് ആരുടെ കുഴപ്പമായിരിക്കാം?
വികസനങ്ങള്‍ക്കെപ്പഴും ഒരു മറുവശവും ഉണ്ടാകില്ലേ?
വികസനം എന്നാല്‍ ഉള്ളതുകൂടി അഴിച്ചുകൊടുത്തുമാവാമെന്ന് ഇന്ന് മുഖ്യന്‍ തുറന്നുതന്നെ പറഞ്ഞല്ലോ. ആദ്യം മറുവശം (drawback) ഉറപ്പാക്കുന്നു എന്നര്‍ത്ഥം.
ആ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി ചിന്തിക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ല. നാളെ അതേ കുഞ്ഞുങ്ങള്‍ വലുതായി ബൈക്കും കാറും വാങ്ങുമ്പോള്‍ ഓടിക്കാന്‍ പാലമില്ലാത്ത ഒരു അവസ്ഥ ആലോച്ചിച്ച് നോക്കൂ. അതുകൊണ്ട് പാലം നിന്നോട്ടെ വികസനം വന്നോട്ടെ. അവര്‍ വീട്ടുമുറ്റത്ത് ഓടിക്കളിക്കട്ടെ.
vikasanamO, pakaram vakkalO? kuttikaL saukaryathinte purampOkkiluLLavaralle? purampOkkiluLLavare aaR Sraddhikkum?
Post a Comment