Tuesday, June 14, 2005

ബ്ലോഗുണ്ടായാല്‍ മാത്രം പോര....

അങ്ങനെ എനിക്കും കിട്ടി ഒരു ബ്ലോഗ്‌. ഞാനും സ്വന്തമാക്കി ഒരു ബ്ലോഗ്‌. (ഇനി ഞാനായിട്ട്‌ എന്തിന്‌ കുറയ്ക്കണം) പക്ഷെ ബ്ലോഗുണ്ടായാല്‍ മാത്രം പോര, ബ്ലോഗണം. ഞാന്‍ എന്ത്‌ എടുത്തുവച്ചു ബ്ലോഗാന്‍? സിനിമ? സാഹിത്യം? കല? മാധ്യമം? ആനുകാലികം? രാഷ്ട്രീയം? തമാശ? (രണ്ടും രണ്ടാണോ?) പക്ഷേ എന്റെ മനസിലും ചിന്തകളിലും ഒന്നുമില്ല. ആശയ ദാരിദ്ര്യം! അതാണ്‌ പ്രശ്നം. ആശയ ദരിദ്ര്യം തന്നെ ആക്കിയാലോ എന്റെ ഇത്തവണത്തെ വിഷയം? അതെ, അതു തന്നെയാകട്ടെ ........................................................ ................................................................................................ ................................................................................................. ............................... മതി. ഇത്രയും മതി ദാരിദ്ര്യ രേഖ. ഞാനിപ്പോള്‍ ദാരിദ്ര്യ രേഖയ്ക്ക്‌ ഒത്തിരി താഴെയായി. ഇനിയും നീണ്ടാല്‍ ഞാന്‍ "ആശയ പിച്ചക്കാരന്‍" ആയിപ്പോകും.

6 comments:

എന്‍റെ ചേതന said...

ബ്ലോഗാനുള്ള ആശയുണ്ടായാല്‍ ആശയദാരിദ്ര്യം മാറും.

Kalesh Kumar said...

കുമാര്‍, നന്നായി.
ഇതെ കുറിച്ച്‌ എനിക്ക്‌ പറയാനുള്ളത്‌ ...................................................................................................................................................................................................................

അത്രേം മതി. :)

സസ്നേഹം...
കലേഷ്‌

സു | Su said...

ആശയദാരിദ്ര്യരേഖയിലുള്ളവരുടെ ഒരു സംഘടന ഉണ്ടാക്കുമ്പോള്‍ എന്നെ അതില്‍ ഒരു മെംബര്‍ ആക്കണേ.

Kumar Neelakandan © (Kumar NM) said...

നന്ദി! ഒട്ടനവധിപേര്‍ക്ക്‌ നന്ദി!!

എന്റെ വരവിന്റെ വഴിയോരത്ത്‌ ആദ്യമായ്‌ "ഹായ്‌" പറഞ്ഞ ശ്രീ. രാത്രിഞ്ചരന്‍, ചേതന, കലേഷ്‌, സൂ എന്നിവര്‍ക്ക്‌ തിരിച്ചൊരു "ഹായ്‌ ഹായ്‌" പറയുന്നു. ഒപ്പം ബ്ലോഗിന്റെ മലയാളം വശങ്ങളിലേക്ക്‌ വഴിവിലക്കു കാട്ടിയ എന്റെ ചേട്ടന്‌,... വരമൊഴിയും അതുപോലുള്ള മലയാളം-ഇഗ്ലീഷ്‌ തിരുമൊഴികള്‍ക്ക്‌ വൃത്തവും കോണും ചതുരവും എല്ലാം തീര്‍ത്ത എനിക്കറിയാത്ത ഒട്ടനവധിപേര്‍ക്ക്‌,....... മലയാളം ബ്ലോഗ്‌ ചുരുളുകളിലേക്ക്‌ എന്നെ യും കടത്തി വിട്ട ശ്രി. മനോജിന്‌,.... നന്ദി... നമോവാകം.

ആശയദാരിദ്ര്യത്തിന്റെ സഘടനയില്‍ ഇപ്പോള്‍ത്തന്നെ ഒത്തിരിപ്പേരായി. മെംബറാക്കാന്‍ തരമില്ല. ആകെയുള്ള ഒഴിവ്‌ പ്രസിഡന്റിന്റെയാണ്‌. "സൂ" ആസ്ഥാനം തന്നെ കയ്യേറിക്കോളൂ. (ശനിദശ വന്നാല്‍ തട്ടുകേട്‌ വരാതിരിക്കാന്‍ നല്ലതാണ്‌ ഒരു ബഹുമാന്യഥാനം)

aneel kumar said...

കുമാര്‍,
"നന്നായിരിക്കട്ടെ!!"
ഇങ്ങനെതന്നെയല്ലേ ഞങ്ങള്‍ ആശംസിക്കേണ്ടത്?
അനില്‍
സുധ
നിധിന്‍
നിഖില്‍

കെവിൻ & സിജി said...

താൻ ആളു് കൊള്ളാലോ, മോനേ ദിനേശാ!!!