നരിമാന്‍ പോയിന്റിനടുത്തുള്ള ചര്‍ച്ച് ഗേറ്റ് സ്റ്റേഷന്റെ മുന്നില്‍ വച്ചാണ് ഞാന്‍ അവരെ ആദ്യമായി കാണുന്നത്. തലയില്‍ വെളുത്ത ഗാന്ധിത്തൊപ്പിവച്ച തനി ഗ്രാമീണര്‍. ഡബ്ബാവാലകള്‍.
ചില മാനേജ് മെന്റ് / മാര്‍ക്കറ്റിങ് വര്‍ക്ക് ഷോപ്പുകളിലും പ്രസന്റേഷനുകളിലും കേസ്‌സ്റ്റഡികളിലെ റെഫറന്‍സുകളിലും ഞാന്‍ ഈ ഡബ്ബാവാലാകളെ കുറിച്ച് കണ്ടിട്ടുണ്ട്. വിതരണ ശൃംഖലയെകുറിച്ചും ലോജിസ്റ്റിക്സ് പ്ലാന്‍ ചെയ്യുന്നതിന്റെ സൂക്ഷ്മതയെ കുറിച്ചും ഒക്കെ പറയുമ്പോളാണ് ഇവരെ കുറിച്ചുള്ള പരാമര്‍ശം കടന്നുവരുന്നത്. ഇവരെ കുറിച്ച് കൂടുതല്‍ അറിയാനുള്ള താല്പര്യം അങ്ങിനെ തുടങ്ങിയതാണ്.
മുംബൈ. ഇംഗ്ലീഷുകാര്‍ ഇന്ത്യഭരിച്ചിരുന്ന കാലം. കാലത്തെ കൃത്യമായി അളന്നുകുറിച്ച് പിന്നിലേക്ക് പോയാല്‍ 116 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അന്ന് അവിടെ മക്‌ഡോണള്‍ഡ്സും പിറ്റ്സാ ഹട്ടും കെ എഫ് സിയും എന്നു മാത്രമല്ല ഒരു ഫാസ്റ്റ്ഫുഡ് കടപോലും ഇല്ല. ഒരു പാര്‍സി ബാങ്കര്‍ തന്റെ പണിസ്ഥലത്തേക്ക് ഉച്ചഭക്ഷണം വീട്ടില്‍ നിന്നും കൊണ്ടുവരാന്‍ ഒരാളെ ഏര്‍പ്പാടാക്കി. ആ ആശയം അദ്ദേഹത്തിന്റെ പല സഹപ്രവര്‍ത്തകര്‍ക്കും ഇഷ്ടമായി. അവരും ആ വഴി പിന്‍ തുടര്‍ന്നു. ആ ആശയം വളര്‍ന്നാണ് ഇന്ന് ഇന്ത്യയും ലോക രാജ്യങ്ങളുമറിയുന്ന, പഠനവിഷയം ആക്കുന്ന കുറ്റമറ്റ വിതരണ / ലോജിസ്റ്റിക് സിസ്റ്റം ആയത്. ഇന്ന് മുംബൈയില്‍ ഫാസ്റ്റ് ഫുഡ് ചെയിനുകള്‍ എല്ലാമുണ്ട്. വിളിച്ചുപറഞ്ഞാല്‍ 30 മിനുട്ടിനുള്ളില്‍ ഡെലിവറി ചെയ്യുന്ന പിറ്റ്സാഹട്ടും ഡോമിനോസും ഉണ്ട്. ഇത്തരം ജങ്ക് ഫുഡ് മടുക്കുമ്പോള്‍ പെട്ടെന്ന് മനസില്‍ ഒരു കൊതിയായി തെളിയുന്നതാണ് വീട്ടിലെ ആഹാരം. ഉച്ച സമയത്ത് ചൂടോടെ സ്വന്തം വീട്ടിലെ ആഹാരം കിട്ടിയാലോ?
മുംബൈയിലെ ജോലിക്കാര്‍ അധികവും പ്രാന്ത പ്രദേശങ്ങളില്‍ നിന്നും അതികാലത്ത് ഓഫീസുകളിലേക്ക് തിരിക്കുന്നവര്‍ ആണ്. ഉച്ചഭക്ഷണം കൂടി കൊണ്ടുപോവുക എന്നത് പലപ്പോഴും അവര്‍ക്ക് അസാദ്ധ്യമായൊരു രീതിയാണ്. ഇനി അഥവാ പാക്ക് ചെയ്ത് എടുത്താല്‍ തന്നെ ഒരാള്‍ക്ക് നേരേ നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത ലോക്കല്‍ട്രെയിനില്‍ ഭക്ഷണ സഞ്ചി കൂടി ആകെ ബുദ്ധിമുട്ടുതന്നെ. അവിടെയാണ് ഡബ്ബാവാലകളുടെ പ്രസക്തി.
അതിരാവിലെതന്നെ ഓഫീസുകളിലേക്കും ഫാക്ടറികളിലേയ്ക്കും സ്കൂള്‍ കോളേജുകളിലേക്കും പോകുന്നവരുടെ വീടുകളില്‍ നിന്ന് 10 മണിയോടെ ഭക്ഷണപാത്രങ്ങള്‍ ഇവര്‍ ഡബ്ബാവാലകള്‍ ശേഖരിക്കുന്നു. 12.30 നു അവരവരുടെ ഓഫീസില്‍ എത്തിക്കുന്നു. എന്നിട്ട് ഒഴിഞ്ഞ ഡബ്ബകള്‍ തിരികെ വീട്ടിലെത്തിക്കുന്നു. ഒരുദിവസം ഇങ്ങനെ 2 ലക്ഷം ഉച്ചഭക്ഷണ പാത്രങ്ങള്‍ 5000 പേര്‍ മുംബൈയിലെ 60 -70 കീലോമീറ്റര്‍ സഞ്ചരിച്ച് പല സ്ഥലത്തുനിന്നും ശേഖരിച്ച് പലസ്ഥലങ്ങളിലായി വിതരണം ചെയ്യുന്നു. അതുപോലെ ഒഴിഞ്ഞപാത്രവും തിരികെ വീട്ടില്‍ എത്തിക്കുന്നു. പേരോ മേല്‍വിലാസമോ ആലേഖനം ചെയ്യാത്ത പാത്രത്തില്‍ ഡബ്ബാവാലകള്‍ അവരുടെ ചില കോടുകള്‍ മാത്രം കോറിയിടുന്നു. ഒരു പാത്രം ഏകദേശം മൂന്നു ഡബ്ബാവാലകള്‍ പലസ്ഥലങ്ങളിലായി കൈമാറുന്നു. പക്ഷെ എത്ര കൈമാറിയാലും വഴിതെറ്റാതെ അതിന്റെ ഉടമസ്ഥന്റെ അടുത്തുമാത്രമെ ഡബ്ബ എത്തുകയുള്ളു. ഇതുവരെ ഉള്ള വിതരണ ശൃംഖലയില്‍ ഉണ്ടായ പിഴവിന്റെ അനുപാതം നമ്മളെ ഞെട്ടിക്കുന്നു. 16,000,000 ഡബ്ബകള്‍ വിതരണം ചെയ്യുമ്പോള്‍ ഒന്ന് എന്ന നിരക്കില്‍ ആണ് അതുണ്ടാകുന്നത്. അതായത് 99.999999 പെര്‍ഫെക്റ്റ്. ആ ഒരു മികവാണ് ഡബ്ബാവാലകള്‍ക്ക് സിക്സ് സിഗ്മ സര്‍ട്ടിഫിക്കേഷന്‍ നേടിക്കൊടുത്തത്. ഇന്ത്യയില്‍ സിക്സ് സിഗ്മ ഇതുവരെ കിട്ടിയത് ഡബ്ബാവാലകള്‍ക്ക് മാത്രമാണ്.
ISO 9001 ഉം ഡബ്ബാവാലകള്‍ക്ക് കിട്ടിയിട്ടുണ്ട്. പക്ഷെ ഒട്ടുമുക്കാല്‍ ഡബ്ബാവാലകള്‍ക്കും ഇപ്പോഴും അറിയില്ല എന്താണ് ISO, എന്താണ് 6Sigma എന്നൊക്കെ. ഒരുകാര്യം മാത്രം അവര്‍ക്കറിയാം. ഒരു കൈപ്പിഴവന്നാല്‍ അത് ഒരു ഭീകരാവസ്ഥയാണെന്ന്.
കോഡിംഗ്.
ചിത്രത്തില്‍ കാണുന്നതുപോലെയാവും ഡബ്ബകളുടെ മുകളിലെ കോഡിങ്. വീട്ടില്‍ നിന്നും കൊടുത്തുവിടുന്ന ലഞ്ചു ബോക്സിന്റെ പുറത്തുള്ള ഡബ്ബാവാലകളുടെ കണ്ടൈനറില്‍ ആവും ഇവ അടയാളപ്പെടുത്തിയിട്ടുള്ളത്. തുടക്കത്തില്‍ വിവിധ നിറങ്ങളില്‍ ഉള്ള ത്രെഡുകളായിരുന്നു അവര്‍ കോഡിംഗിനായി ഉപയോഗിച്ചിരുന്നത്. പിന്നെ അത് തയ്യല്‍ക്കാര്‍ കളയുന്ന പല നിറമുള്ള തുണ്ടുതുണികളായി. ഇപ്പോള്‍ കളര്‍ മാര്‍ക്കറുകള്‍ ഉപയോഗിക്കുന്നു. അക്ഷരങ്ങളും അവയുടെ നിറങ്ങളുമാണ് ഡബ്ബകളെ വഴിതെറ്റിക്കാതെ അതാതു വയറുകളുടെ മുന്നില്‍ എത്തിക്കുന്നത്.
ചിത്രത്തില്‍ കാണുന്ന ഈ കോഡിംഗ് അനുസരിച്ച്,
E എന്നാല്‍ ഓരോ റസിഡന്‍ഷ്യല്‍ ഏരിയയിലേക്കുമുള്ള ഡബ്ബാവാലകള്‍ക്കു വേണ്ടിയുള്ള കോഡാണ്.
VLP എന്നാല്‍ Vile Parle മുംബൈ നഗരത്തിനു പുറത്തുള്ള ഒരു റസിഡന്‍ഷ്യന്‍ ഏരിയ.
നടുവിലുള്ളത് ഡബ്ബ എത്തിക്കാനുള്ള (Destination area) ഏരിയയുടെ കോഡ്. ഉദാഹരണത്തിനു 3 എന്നാല്‍ ചര്‍ച്ച് ഗേറ്റ്.
9 എന്നത് ഡെസ്റ്റിനേഷന്‍ ഏരിയയിലെ ഡബ്ബാവാലകള്‍ക്കുള്ള കോഡ്.
EX എന്നാല്‍ എക്സ്പ്രസ് ടവര്‍. അതായത് ബില്‍ഡിങ് കോഡ്.
12 ആ ബില്‍ഡിങില്‍ ഡബ്ബ എത്തിക്കേണ്ട ഫ്ലോര്‍/കമ്പനി/ഓഫീസ് നമ്പര്‍.
ഇത്രവും വളരെ ലളിതമായ കോഡിങ് സിസ്റ്റം വഴിയാണ് അവര്‍ ഒരു തെറ്റുപോലും കൂടാതെ 2 ലക്ഷം പേര്‍ക്ക് ഉച്ചഭക്ഷണം എത്തിക്കുന്നത്.
ഡബ്ബാവാലകള്‍ക്കും അവരുടെ വിലപ്പെട്ട സമയത്തിനും ഒപ്പം ഒരു ദിവസം.
സമയം : 09.30 - 10.30. നമ്മളിപ്പോള്‍ അവര്‍ക്കൊപ്പം അന്ധേരിയില്‍ ആണ്. ഈ സമയത്തിന്റെ ഉള്ളില്‍ അന്ധേരിയിലെ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മെസ്സുകളില്‍ നിന്നുമൊക്കെ (വീടുകളില്‍ നിന്നുമാത്രമല്ല നമ്മള്‍ ഏര്‍പ്പെടുത്തുന്ന സ്ഥലങ്ങളില്‍ നിന്നൊക്കെ ഭക്ഷണം എത്തിക്കും. നമ്മള്‍ സോഴ്സ് ഏര്‍പ്പെടുത്തിയില്ലെ എങ്കില്‍ നല്ല ഹോമ്‌ലി ഫുഡ് അവര്‍ തന്നെ ഏര്‍പ്പാടാക്കി കൊണ്ടുതരും) ഡബ്ബകള്‍ കളക്ട് ചെയ്യുന്നു. അവയൊക്കെ അന്ധേരി സ്റ്റേഷനിലേക്ക്. അവിടെ വച്ച് അവയൊക്കെ ഡെസ്റ്റിനേഷന്‍ ഏരിയ അനുസരിച്ച് സോര്‍ട്ട് ചെയ്യുന്നു.
സമയം : 10:30 - 11.20 ഈ സമയം പ്രധായമായും യാത്രാ സമയം ആണ്. തടികൊണ്ടുണ്ടാക്കിയ റാക്കുകളില്‍ ഡബ്ബകളും അടുക്കിവച്ച് ലഗേജ് / ഗുഡ്സ് കമ്പാര്‍ട്ടുമെന്റിലും ജനറല്‍ കമ്പാര്‍ട്ടുമെന്റിലുമായി ഡബ്ബാവാലകള്‍ നീങ്ങുന്നു. തിരക്കുപിടിച്ച ട്രെയിനില്‍ ഒരുപാടു പ്രശ്നങ്ങള്‍ താണ്ടിയാണ് അവര്‍ അന്നമെത്തിക്കുന്നത്.
സമയം : 11:20 - 12.30 ചര്‍ച്ച് ഗേറ്റ് സ്റ്റേഷന്‍. മറ്റു പല ഏരിയ കളില്‍ നിന്നുമായി വന്ന ഡബ്ബകള്‍ ഒക്കെ ചേര്‍ത്ത് ഡെസ്റ്റിനേഷന്‍ ഏരിയ അനുസരിച്ച് ഇവിടെ തരം തിരിക്കുന്നു. ഇതേ സമയം ഗ്രാന്റ് റോഡിലും ലോവര്‍ പരേലിലും ഇത് പോലെ സംഭവിക്കുന്നു. പക്ഷെ സിംഹഭാഗവും ചര്‍ച്ച് ഗേറ്റിലെ സ്റ്റേഷനിലാണ് തരം തിരിയുക. ഇവിടെ നിന്നും സൈക്കിളിലും തടി റാക്കുകളില്‍ തലചുമടായും കൈവണ്ടികളിലുമായി അതാതു നിരത്തിലെ ബില്‍ഡിങുകളിലേക്ക്.
കഴിഞ്ഞില്ല. പാത്രം തിരികെ വീട്ടില്‍ എത്തിക്കണം.
12.30 മുതല്‍ 1.00വരെ ഡബ്ബാവാലകളുടെ ഉച്ച ഭക്ഷണം. വീട്ടില്‍ നിന്നും കയ്യില്‍ കരുതിയിരുന്നു ഭക്ഷണം അവര്‍ ഒരുമിച്ച് കഴിക്കുന്നു.
1.30 മുതല്‍ 2.30 വരെ കഴിച്ചുകഴിഞ്ഞ ഡബ്ബകള്‍ കളക്ട് ചെയ്യുന്നുന്ന പ്രക്രിയ. (ഓര്‍ക്കുക, താമസിച്ചുകഴിക്കുന്നവര്‍ 2 ഡബ്ബകള്‍ കരുതിയാല്‍ മതി).
2.45 മുതല്‍ 3.30 വരെ തിരികെ ട്രെയിനില്‍. അപ്പോഴാണ് അവര്‍ ശ്വാസം വിടുന്നത്. പാട്ടുപാടിയും ചിരിച്ചും കളിച്ചും അവര്‍ തുടങ്ങിയിടത്തേക്ക് തിരികെ പോകുന്നു.
3.30 - 4.00 ഒഴിഞ്ഞ ഡബ്ബകള്‍ അതാതു വീടുകളിലേക്ക്. വീടിന്റെ കോഡ് ഡബ്ബയില്‍ ഇല്ല. ഡബ്ബാവാലയുടെ മനസിലാണ് എന്നതാണ് രസകരമായ കാര്യം. ടെലഫോണും മറ്റുമൊക്കെ വരുന്നതിനു മുന്‍പുള്ള കാലത്ത് ഗൃഹനാഥനു വീട്ടിലേക്ക് എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഒരു സന്ദേശം ആ ഒഴിഞ്ഞ ഡബ്ബകളില്‍ എഴുതി കൊടുത്തു വിടുമായിരുന്നു. അതുപോലെ തന്നെ രാവിലെ വീട്ടമ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതും ഡബ്ബയ്ക്കൊപ്പം യാത്രചെയ്ത് ഡെസ്റ്റിനേഷനില്‍ എത്തുന്നു.
“a day with Dabbawala" എന്ന ഒരു സംവിധാനം അവര്‍ ഒരുക്കിയിട്ടുണ്ട്. നമുക്ക് അല്ലെങ്കില്‍ ചെറിയ ഒരു ഗ്രൂപ്പിനു അവര്‍ക്കൊപ്പം ഒരുദിവസം യാത്ര ചെയ്യാം. ചെറിയ ഒരു ഫീസ്/ഡൊണേഷന്‍ മതി. ഇംഗ്ലീഷ് ഭാഷയും കൈകാര്യം ചെയ്യുന്ന ഒരു ദ്വിഭാഷിയെ അവര്‍ തന്നെ ഏര്‍പ്പാടാക്കി തരും. പക്ഷെ അവരുടെ വെള്ളത്തൊപ്പിയും ഒക്കെ വച്ച അവര്‍ക്കൊപ്പം “പറന്നു” നീങ്ങണം. അങ്ങനെ ചിലവഴിക്കാന്‍ ഒരുപാടുപേര്‍ സ്വദേശികളും വിദേശികളുകായി എത്താറുണ്ട്.
വിര്‍ജിന്‍ എയര്‍വേയ്സില്‍ എത്തിയ ഡബ്ബകള്‍
ഒരുപാട് പ്രശസ്തവ്യക്തികള്‍ ഇവര്‍ക്കൊപ്പം വിതരണത്തിന്റെ രസവേഗം അറിയാന്‍ എത്തിയിട്ടുണ്ട്. അവരില്‍ പ്രധാനിയാണ് “സര്‍. റിച്ചാര്‍ഡ് ബ്രാന്‍സണ്‍” വിര്‍ജിന്‍ അറ്റ്ലാന്റിസിന്റെ ചെയര്‍മാന്‍. ചാള്‍സ് രാജകുമാരന്റെ വിവാഹ വാര്‍ത്തയില്‍ ഡബ്ബാവാലകളെ കുറിച്ചുള്ള പരാമര്‍ശം വായിച്ച് പ്രചോദനമുള്‍ക്കൊണ്ടാണ് അദ്ദേഹം ഇവര്‍ക്കൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ എത്തിയത്. അദ്ദേഹം വെള്ളത്തൊപ്പിയും വച്ച് ഇവര്‍ക്കൊപ്പം ജനറന്‍ കമ്പാര്‍ട്ടുമെന്റില്‍ ഇരുന്ന് ദാദര്‍ മുതല്‍ ചര്‍ച്ച് ഗേറ്റുവരെ യാത്ര ചെയ്തു. യാത്രയില്‍ അവരോട് സംസാരിച്ച് ഓരോന്നും മനസിലാക്കി, അവര്‍ക്കൊപ്പം ചിരിച്ച് രസിച്ച് യാത്ര ചെയ്തു. എന്നിട്ട് ചര്‍ച്ച് ഗേറ്റിനടുത്തെ വിര്‍ജിന്‍ എയര്‍വേയ്സിന്റെ ഓഫീസിലെ സ്റ്റാഫുകള്‍ക്കുള്ള ഡബ്ബകള്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തന്നെ വിതരണവും ചെയ്തു.
റിച്ചാര്‍ഡ് ബ്രാന്‍സണും ഡബ്ബാവാലകളും
ചാള്‍സ് രാജകുമാരനും ഡബ്ബാവാലകളും
ഇന്ത്യയിലെ ഡബ്ബാവാലകളെ കുറിച്ച് കേട്ടിരുന്ന ചാള്‍സ് രാജകുമാരന്‍ 2003ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഡബ്ബാവാലകളെ കണ്ടിരുന്നു. അവരുമായി 20 മിനിട്ട് അദ്ദേഹം ചിലവിട്ടു. (ചര്‍ച്ച് ഗേറ്റിനടുത്തുവച്ച് അവരുടെ അരമണിക്കൂര്‍ ഉച്ചഭക്ഷണസമയത്തിലെ 20 മിനിട്ട് ആണ് ഡബ്ബാവാലകള്‍ ചാള്‍സിനെ കാണാനായി ചിലവിട്ടത്. ഈ ഒരു കാരണം കൊണ്ട് ഡബകള്‍ വഴിയാധാരാമാകുന്ന, കസ്റ്റമേര്‍സ് വിശന്നിരിക്കുന്ന അവസ്ഥ അവര്‍ക്ക് ഊഹിക്കാന്‍ പോലും ആകില്ല) യാതൊരു ടെക്നോളജിയും ഇല്ലാതെ ഇത്തരത്തില്‍ ഒരു ലോജിസ്റ്റിക് സിസ്റ്റം കുറ്റമറ്റതായി കൊണ്ടുപോകുന്ന ഡബ്ബാവാലകളെ കുറിച്ച് അദ്ദേഹത്തിനു അതിശയമായിരുന്നു.
2005 ഏപ്രിലില്‍ അദ്ദേഹത്തിന്റെ രണ്ടാം വിവാഹത്തിനു അതിഥികളായായി ഡബ്ബാവാലകളുടെ പ്രതിനിധിയായി രണ്ടു ഡബ്ബാവാലകളെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചിരുന്നു. അങ്ങനെ ഡബ്ബാവാലകള്‍ ഇംഗ്ലണ്ടിലും എത്തി. കാമില പാര്‍കര്‍ രാജ്ഞിക്കുവേണ്ടി ഡബ്ബാവാലക്കള്‍ പട്ടുസാരി, കോലാപ്പുരി ചെരുപ്പ് തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ പ്രതിനിധികള്‍ വഴി കൊടുത്തുവിട്ടിരുന്നു. പക്ഷെ വിവാഹത്തിന്റെ അന്ന് പോപ് മരിച്ചതു കാരണം വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
തളര്‍ന്നുപോയ ബി ബി സി.
ഡബ്ബാവാലകളെ കുറിച്ചൊരു ഡോക്ക്യുമെന്ററി തയ്യാറാക്കാന്‍ ബീ ബീ സി വന്നു. പക്ഷെ ആ സംഘത്തിനു ഡബ്ബാവാലകളെ പിന്തുടര്‍ന്ന് ഒറ്റദിവസംകൊണ്ട് അവരുടെ ചിത്രം പൂര്‍ണ്ണമാക്കാനായില്ല. കാരണം പലസ്റ്റേഷനിലും അവര്‍ക്കൊപ്പം നീങ്ങാന്‍ ബീ ബീ സി ക്രൂവിനായില്ല.
ഡബ്ബാവാലകള്‍ ഒരു ശക്തമായ വിതരണ ശൃംഖലയാണെന്ന് തിരിച്ചറിഞ്ഞുതുടങ്ങിയ പലരും അവരെ ഉപയോഗിച്ച് തങ്ങളുടെ മാര്‍ക്കറ്റിംഗു കൂടി അവര്‍ വഴിയാക്കി. ഉദാഹരണത്തിനു സ്റ്റാര്‍ ടി വിയിലെ “കോന്‍ ബനേഗാ ക്രോര്‍പതി”യുടെ 2 ലക്ഷം പാംഫ്‌ലറ്റുകള്‍ 4 ദിവസം കൊണ്ട് ഇവര്‍ വീടുകളില്‍ എത്തിച്ചു. മഹാരാഷ്ട്രാ ഗവണ്‍മെന്റ് HIV അവയര്‍നെസ്സ് ക്യാമ്പയിന്‍ നടത്താനായി കണ്ട വഴിയും ഡബ്ബാവാലകളിലൂടെയായിരുന്നു. എയര്‍ടെല്‍ അവരുടെ പ്രീ പെയ്ഡ് കാര്‍ഡ് ഇവരിലൂടെ മുംബൈയിലെ വീടുകളിലേക്ക് വളരെ വേഗത്തിലും ചിലവു കുറച്ചും എത്തിച്ചു. പക്ഷെ ഈ കണ്ണിലൂടെ FMCG പ്രോഡക്ടുകളും വീടുകളില്‍ എത്തിക്കാനുള്ള ചിലരുടെ ശ്രമം പാളി പോയി. ഡബ്ബാവാലകള്‍ ഇപ്പോള്‍ ഡബ്ബകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പണിയെടുക്കുന്നു. ഒരുപാട് വിതരണം ചെയ്തു പാളിപ്പോകുന്നതിലും എത്രയോ നല്ലതാണ് ഒരു സാധനം നന്നായി വിതരണം ചെയ്യുക എന്നത്. എങ്കിലും ചില പബ്ലിസിറ്റി മെറ്റീരിയലുകള്‍ ഇവര്‍ വഴി വീടുകളിലെത്താറുണ്ട് ഇപ്പോഴും.
തുടക്കം
ഡബ്ബാവാലകള്‍ എന്ന സിസ്റ്റം തുടങ്ങുന്നത് 1890 ല്‍ Mahadu Havaji Bache എന്ന മനുഷ്യനാണ്. അദ്ദേഹത്തിനെ വിദ്യാഭ്യാസ യോഗ്യത വെറും രണ്ടാം ക്ലാസും. തുടക്കത്തില്‍ ഉണ്ടായിരുന്നത് വെറും 35 ഡബ്ബാവാലകള്‍ ആയിരുന്നു.
ഓര്‍ഗനൈസേഷണല്‍ സ്ട്രക്ചര്‍
NMTBSA എന്നാണ് ഇവരുടെ അസോസിയേഷന്‍ /കമ്പനിയുടെ പേര്‍. അതായത് Nutan Mumbai Tiffin Box Supplier’s Association. ഇതില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, 9 ഡയറക്ടേര്‍സ്, ഉള്‍പ്പെടെ 5000 മെംബേര്‍സാണ് ഉള്ളത്. എല്ലാവരും ഷെയര്‍ ഹോള്‍ഡേര്‍സും ആണ്. പ്രസിഡന്റുമുതല്‍ സാധാരണ മെംബര്‍ വരെ ഉള്ളവര്‍ ദിവസവും ഡബ്ബാവിതരണത്തിനിറങ്ങുന്നു. 25 മുതല്‍ 30 വരെ ഉള്ള ഗ്രൂപ്പായാണ് ഇവര്‍ രംഗത്ത് ഇറങ്ങുന്നത്. അതിനൊരു ലീഡര്‍ ഉണ്ടാകും. തീരുമാനങ്ങള്‍ അപ്പോള്‍ തന്നെ എടുക്കുന്നു. തീരുമാനത്തിനായി താമസിച്ചാല്‍ ആയിരക്കണക്കിനു ഭക്ഷണപൊതികള്‍ വഴിയിലാവും. പക്ഷെ ഒരിക്കലും തീരുമാനങ്ങള്‍ തെറ്റി എടുത്തിരുന്നില്ല എന്ന അവര്‍ക്ക് ലഭിച്ച് സിക്സ് സിഗ്മ വ്യക്തമാക്കുന്നു.
ഡബ്ബാവാലാ ലെക്ചറര്‍മാര്‍
മുംബൈ, ഖൊരക്‍പൂര്‍, ഡല്‍ഹി തുടങ്ങി മിക്കവാറും എല്ലാ IIT കളിലും ലോജിസ്റ്റിക്സ് പ്ലാന്‍ ചെയ്യുന്നതിനെ കുറിച്ച്, ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്കിനെ കുറിച്ചും എറര്‍ ഫ്രീ സര്‍വീസിനെ കുറിച്ചും ഡബ്ബാവാലകള്‍ ലെക്ചര്‍ നടത്താറുണ്ട്.
ഈ സ്ഥാപനങ്ങള്‍ കൂടാതെ, വിവിധ IIM കള്‍, Confederation of Indian Industries (CII), Stanford University delegation to India, University Of Nebraska, Symbiosys Management School, Stanfort University delegation to India, Bharat Petroleum, National Stock Exchange - Mumbai, Reserve Bank Of India, Indian School Of Business (ISB), Microsoft - Gurgoan, Genpact - Hyderabad, Community of cooked food - Itly. Accenture - Mumbai, SAP India എന്നിവയിലും ഡബ്ബാവാലകള്‍ ക്ലാസുകള്‍ എടുത്തിട്ടുണ്ട്.
ഡബ്ബാവാലകളുടെ പ്രസിഡന്റായ Raghunath Dondhiba Medge, സെക്രട്ടറിയായ Gangaram Laxman Taleker എന്നിവരാണ് “The magic of Dabbawala Unfold" എന്ന വിഷയത്തില്‍ ക്ലാസുകള്‍ എടുക്കുന്നത്. ഇവര്‍ക്കു രണ്ടുപേര്‍ക്കും ഹിന്ദിയും മറാത്തിയും മാത്രമേ അറിയു. ഹിന്ദിയിലായിരിക്കും ഇവരുടെ ക്ലാസുകള്‍. പക്ഷെ പ്രസിഡന്റിന്റെ മകനായ ഡബ്ബാവാല അത്യാവശ്യം ഇംഗ്ലീഷു പഠിച്ച ആളാണ്. അദ്ദേഹം “Management Learnings from Dabbawala" എന്ന വിഷയത്തില്‍ കൂടി ക്ലാസെടുക്കും. ഇവരാരും ലെകചറിങ്ങിനെ കുറിച്ച് ഫോര്‍മലായി ഒന്നും അറിയുന്നവര്‍ അല്ല. അതുകൊണ്ടുതന്നെ അവര്‍ അവരുടെ ഭാഷയിലും രീതിയിലും തന്നെ സംസാരിക്കുന്നു. പലപ്പോഴും മൊഴിമാറ്റി പറയാന്‍ ഒരാള്‍ ഉണ്ടാകാറുണ്ട്.
ഡബ്ബാവാലകളെ ഒരു വൈഡ് ആംഗിള്‍ ഷോട്ടിലൂടെ കാണുമ്പോള്‍
- 5000 ഡബ്ബാവാലകള്‍. ഒരേ ഭാഷ (മറാഠി) സംസാരിക്കുന്നവര്‍, ഒരേ സംസ്കൃതി കാത്തു സൂക്ഷിക്കുന്നവര്‍
- 85% ഡബ്ബാവാലകളും വിദ്യാഭ്യാസം ഇല്ലാത്തവര്‍. 15 ശതമാനം എട്ടാം ക്ലാസ്.
- ഒരു ദിവസം 2 ലക്ഷം ഭക്ഷണപാത്രങ്ങള്‍.
- 4 ലക്ഷം ഇടപാടുകള്‍
- പിഴവുപറ്റുന്നത് : 16 മില്യണ്‍ ഡബ്ബകള്‍ വിതരണം ചെയ്യുമ്പോള്‍ ഒന്നില്‍ മാത്രം. അതായത് 99.999999 എറര്‍ ഫ്രീ.
- ഇതിനായി എടുക്കുന്ന സമയം : വെറും മൂന്നു മണിക്കൂര്‍.
- കവര്‍ ചെയ്യുന്ന ഏരിയ : 60 മുതല്‍ 70 കിലോമീറ്റര്‍വരെ.
- 20 ഡബ്ബാവാലകള്‍ക്ക് ഒരു ഡബ്ബാവാല എക്സ്ട്രാ (ക്രിക്കറ്റില്‍ എന്ന പോലെ)
- ലക്ഷ്യം : സമയത്തിനെതിരെ ഒരു പോരാട്ടം. അതിലെ വിജയം. അതു നല്‍കുന്ന ജീവിതം.
പക്ഷെ വാതില്‍ക്കല്‍ മുട്ടുമ്പോള്‍ ഡബ്ബറഡിയായിരിക്കണം. അല്ലെങ്കില്‍ ഒരാളുടെ ഡബ്ബ കാരണം ഒരുപാടു വയറുകള്‍ വിശന്നിരിക്കേണ്ടിവരും. അതു ഡബ്ബാവാലകള്‍ എന്റര്‍ടൈന്‍ ചെയ്യാറില്ല. മോശം കസ്റ്റമേര്‍സ് ലാഭവിഹിതം കുറയ്ക്കും കയ്യിലുള്ള നല്ല കസ്റ്റമേര്‍സിനെ നഷ്ടപ്പെടുത്തും എന്ന മാനേജ്മെന്റ് പാഠം മനസില്‍ നിന്നും അവര്‍ പ്രായോഗികമാക്കുന്നു.
- 5000 ഡബ്ബാവാലകള്‍ ചേര്‍ന്ന് 2 ലക്ഷം കസ്റ്റമേര്‍സിന്റെ വിലാസം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
- എല്ലാവരും ഷെയര്‍ ഹോള്‍ഡേഴ്സ്. പണിക്കിടയില്‍ “മുതലാളി“ എന്നൊരു പേടി സ്വപ്നം ഇല്ല. ലാഭവിഹിതം തുല്യമായി വീതിക്കുന്നു.
- വരുമാനം : പ്രതിമാസം നാലായിരം മുതല്‍ അയ്യായിരം വരെ. ദീപാവലിക്ക് ഒരു മാസത്തെ ശംമ്പളം ബോണസായിട്ടും.
ടെക്നോളജി : ഒന്നുമില്ല
- പിഴ? : ഗാന്ധിത്തൊപ്പി ധരിക്കാത്തവര്‍ക്കും കസ്റ്റമേര്‍സിനോട് മോശമായി പെരുമാറിയാലും. പക്ഷെ അങ്ങനെ അധികം ആര്‍ക്കും പിഴ കൊടുക്കേണ്ടിവന്നിട്ടില്ല.
- മൂലധനം : കഠിനാധ്വാനം, സത്യസന്ധത, കൃത്യനിഷ്ഠ എന്നിവയല്ലാതെ തുടക്കത്തിലെ ചില ചെറിയ ചിലവുകള്‍ മാത്രം (തടിയിലെ റാക്ക്, ഗാന്ധി തൊപ്പി, യൂണി ഫോം, പറ്റിയാല്‍ ഒരു സൈക്കിള്‍ എന്നിവ).
ചുരുക്കി പറഞ്ഞാല്‍ പെട്രോള്‍ ചിലവുപോലും ഇല്ല. ആകെ ഉള്ളത് പണി ചെയ്യാനുള്ള ഡെഡിക്കേറ്റഡ് ആയ മനസുമാത്രം. അതുകൊണ്ടുതന്നെ ഇന്നേവരെ ഡബ്ബാവാലകള്‍ സമരം ചെയ്തിട്ടില്ല. അതു തന്നെയാവും ഇവരുടെ വിജയവും. മുംബൈവെള്ളത്തില്‍ മുങ്ങിക്കിടന്ന സംയത്തുപോലും ഡബ്ബാവാലകള്‍ ഭക്ഷണപാത്രങ്ങളുമായി പാഞ്ഞു നടന്നു. ഇപ്പോഴും ചൂടാറാത്ത പാത്രത്തില്‍ അന്ന്യന്റെ അന്നവുമായി തിക്കിലും തിരക്കിലും ചൂടിലും പൊടിയിലും അവര്‍ പിഴവില്ലാതെ പാഞ്ഞു നടക്കുന്നു.
1.“Management Learnings from Dabbawala“ പ്രസന്റേഷന്‍
2. “The magic of Dabbawala Unfold" പ്രസന്റേഷന്‍
3. www.mydabbawala.com (ചിത്രങ്ങള്‍ക്ക് )
102 comments:
ചൂടാറാത്ത പാത്രത്തില്‍ അന്ന്യന്റെ അന്നവുമായി തിക്കിലും തിരക്കിലും ചൂടിലും പൊടിയിലും പിഴവില്ലാതെ പാഞ്ഞു നടക്കുന്ന ഡബ്ബാവാലകളെ കുറിച്ച്.
അനുഭവിച്ചവര്‍ക്കു മാത്രം പറയാന്‍ കഴിയുന്ന ഒരു സുഖമുള്ള ഓര്‍മയാണ് ഈ ഡിബ്ബവാലകളും അതിലെ ഭക്ഷണവും..വര്‍ഷങ്ങളോളം അതിന്റെ രുചിയില്‍ ജീവിച്ച ഒരു വ്യക്തിയാണ് ഞാന്‍. ഒരു ദിവസം പോലും മുടക്കില്ലാതെ, ഇതെങ്ങനെ സാധിക്കുന്നു എന്നു അന്നു ആലോചിച്ചിരുന്നേയില്ല...വിശദമായ ഈ ലേഖനത്തിനു ഒരുപാടു നന്ദി..ഒപ്പം ഒരുപിടി ഓര്‍മ്മകളെ തലോലിക്കാന്‍ ഒരു അവസരം തന്നതിനും....ബോംബേയുടെ, അവിടുത്തെ ജീവിതചലനങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരമായി ഈ സിസ്റ്റം എന്നും നിലനില്‍ക്കേണ്ടതു തന്നെയാണ്...
വളരെ മികച്ച ഒരു ലേഖനം കുമാര്‍ജി.
ഡബ്ബാവാലകളെ കുറിച്ച് കേട്ടിരുന്നെങ്കിലും, ഇത്രയും വിശദമായി അറിയുന്നതിപ്പോഴാണ്.
അതിശയം തന്നെ.
നന്ദി ഈ ലേഖനത്തിന്.
നല്ലൊരു ലേഖനം, കുമാറേട്ടാ.
:)
ഡബ്ബാവാലകളെ കുറിച്ചുള്ള ലേഖനം ഒറ്റശ്വാസത്തിന് വായിച്ച് തീര്‍ത്തു. ഉജ്ജ്വലം.
സംശയമില്ല, മലയാളം ബ്ലൊഗിനു കനം കൂടുന്നു.
കുമാര്‍ജി,
ലേഖനം കേമം.
ഇത്ര നാളും ഇവിടൊക്കെ ഉണ്ടായിട്ടും പത്രങ്ങളിലൂടെയും മറ്റും ഡബ്ബാവാലകളെക്കൂറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും ഡീറ്റെയില്‍ഡ് ആയി അറിയാനായത് ഇപ്പോള്‍ മാത്രമാണ്.. ഇതിന് കാണിച്ച പരിശ്രമത്തിന് അഭിനന്ദനങള്‍!
കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ... ഇത് വിശദമായ ഒരു കുറിപ്പ് തന്നെ.. കുമാരേട്ടാ നന്ദി.
നല്ല പോസ്റ്റ്..
ബോബെയിലെ ചാന്തിവില്ലിയില്‍ ഇറങ്ങുമ്പോഴ്, അങ്ങേ അറ്റത്തു നിന്ന് ഈ ഡബ്ബാ വാലകളേ കാണുമ്പോഴ് പോലും, ഞാന്‍ തല അല്പം വെട്ടിച്ച് ചായിച്ച് വരും പേടിച്ചിട്ട്, അവരുടെ തലയുടെ നീളത്തിലുള്ള സ്റ്റാന്‍ഡ് എന്റെ തലയ്ക്കിടിയ്ക്കാതിരിയ്ക്കാന്‍. തിരക്കിലൂടെ ആരുടെയും ദേഹത്ത് മുട്ടാതെ അവരുടേ നടപ്പ് ഒരു അല്‍ഭുതം തന്നെയാണു. ട്രാവല്‍ ആന്റ് ലിവിങില്‍ ഇതിനെ കുറിച്ച് ഒരു എപ്പിസോഡ് ഉണ്ടായിരുന്നു കുമാര്‍ജി. അതിനെക്കാളുമൊക്കെ നൂറ് മടങ്ങ് വിഞ്ജാനപ്രദമാണീ കുമാറിന്റെ കുറിപ്പ്. ശരിയ്ക്കും ഒരു ദിവസം അവരുടെ കൂടെ നടന്ന പോലെ.
കുമാറെവിടാണ് ചെല്ലാ നീയ്യ്? വീ മിസ്ഡ് യൂ
"കുമാറെവിടാണ് ചെല്ലാ നീയ്യ്? വീ മിസ്ഡ് യൂ"
അതുല്യാമ്മോ ഈ ഉത്തരവും താങ്കളുടെ ആ കമന്റില്‍ തന്നെ ഉണ്ട്. “ഞാനിങ്ങനെ തല അല്പം വെട്ടിച്ച് ചായിച്ച്, പേടിച്ചിട്ട്, എന്റെ തലയ്ക്കിടിയ്ക്കാതിരിയ്ക്കാന്‍. തിരക്കിലൂടെ ആരുടെയും ദേഹത്ത് മുട്ടാതെ“ അങ്ങനെയങ്ങ് പോണു..
link
നാറ്റ് ജിയോന്‍റെ ഒരു ഡോക്യുമെന്‍ററി കണ്ട പ്രതീതി.
ഹെന്‍റമ്മേ!!!
കുമാറെവിടാണ് ചെല്ലാ നീയ്യ്? വീ മിസ്ഡ് യൂ (എല്ലായിടത്തും - കുമാറില്ലാണ്ടെ ഇവിടുത്തെ കാര്യങ്ങള്‍, അപ്പീസിലെ റിലാക്സേഷന്‍ എല്ലാം തന്നെ വേരറുത്ത് മാറ്റിയ ചീരതണ്ട് മീനമാസത്തിലെ ചൂടില്‍ ടാറിട്ട റോഡില്‍ വച്ച പോലെ. ഒരു ക്വിസ്സിനു സമയമായീന്ന് എവിടെയോ ഒരു അശരീരീ കേള്‍ക്കുന്നില്ലേ നീയ്യ്? കുമാറിനെ ആരും മുട്ടാണ്ടെ ഞാന്‍ നോക്കിക്കോളാം, ഇറങ്ങി വായോ.).
അതുല്യാമ്മോ.. വാടി തളര്‍ന്ന ആ ചീരതണ്ട് എടുത്ത് റോഡില്‍ നിന്നും മാറ്റിയിടു. പാണ്ടി ലോറികള്‍ ഇപ്പോള്‍ ദുബായ് കടപ്പുറം വഴി തിരിച്ചുവിട്ടിരിക്കുന്ന സമയമാണ്.
ഞാന്‍ ഇങ്ങനെ ഒരു സൈഡില്‍കൂടി അങ്ങു പോയേക്കാം.
മാത്രമല്ല, ഞാന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ബുഹു ഹ ഹ ഹ..
(വിശ്രമിക്കാന്‍ ഇവനാരാ തുക്കിടി സായ്‌വിന്റെ ചേച്ചീടെ മോനോ?)
അയ്യോ ബ്രേഡ് റെസ്റ്റിലാണോ? ആദ്യത്തിനു ഇങ്ങനെ ഒന്നും വേണ്ടി വന്നില്ലല്ലോ? ഇത്തവണ എല്ലാം കുഴഞ് മറിഞ ലക്ഷണമുണ്ട് അല്ലേ? ഒന്നും പേടിക്കാനില്ല. ടേക്ക് റെസ്റ്റ് ആന്‍ഡ് ഫ്രെഷ് അപ്പ് യുവര്‍സെല്ഫ്. ഏതായാലും അധികം ഭാരമുള്ളതൊന്നും എടുക്കണ്ട.
ഓഫിനെ മാപ്പാക്കിയേക്ക്.
നല്ല ലേഖനം കുമാര്‍. വിവര ശേഖരണത്തിനായി നല്ല പരിശ്രമം ഇതിന് പുറകിലുണ്ടെന്ന് കെട്ടിലും മട്ടിലും ചിത്രത്തിലും ഒതുക്കവും കാര്യഗൌരവവും ഉള്ള ലേഖനം വെളിപ്പെടുത്തുന്നു.
ഓഫ് ടോപ്പിക്.
ചാള്‍സ് രാജകുമാരനും ഡബ്ബാവാലകളും....കൊടുത്തുവിട്ടിരുന്നു. പക്ഷെ വിവാഹത്തിന്റെ അന്ന് പോപ് മരിച്ചതു കാരണം വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു
ഈപ്രിന്‍സ് ചാള്‍സിനെ കൊണ്ട്/ഇംഗ്ലീഷുകാരെകൊണ്ട് തോറ്റു. അയാള് കല്യാണം കഴിക്കുമ്പോള്‍/ അവന്മാര് ഫോമാകുമ്പോള്‍ ഒക്കെ പോപ്പ് മരിക്കും അതിന്താ? വല്ല അര്‍ബന്‍ ലെജന്റും ആണോ?
Headlines from 1981:
1)Prince Charles got married
2)Liverpool crowned soccer Champions of Europe
3)Australia lost the Ashes tournament
4)Pope died
Headlines from 2005:
1)Prince Charles got married
2)Liverpool crowned soccer Champions of Europe
3)Australia lost the Ashes tournament
4)Pope died
*തിരുത്ത്
1981 ല്‍ മരണമല്ല വധശ്രമം മാത്രം
qw_er_ty
ഇനി കുറച്ചുകഴിയുമ്പോള്‍ വന്നിട്ട് പറയുമോ പോപിനെ വധിക്കുന്നതിനെ കുറിച്ച് ആലോചിച്ചതു മാത്രമേയുള്ളു എന്ന്?
എന്തെങ്കിലും ഒന്ന് ഉറപ്പിക്കൂ ഡിങ്കാ.. അല്ലെങ്കില്‍ ഞാന്‍ കൂമ്പിടിച്ചുവാട്ടും.
ഇനി സത്യം പറയാമല്ലോ
ഞാന്‍ രാമന്നായരുടെ ചായക്കടയില്‍ പഴം കഴിക്കാനായി ചെന്നപ്പോള്‍ പഴം തീര്‍ന്നതുകാരണം പഴമ്പൊരിവാങ്ങി അതിന്റെ കുപ്പായം ഊരിക്കളഞ്ഞ് പഴം മാത്രം കഴിക്കുമ്പോള്‍ കേട്ട വാര്‍ത്തയാണ്. കൂമ്പിനിടിക്കരുത്, ശരീരം എളതായിരിക്കാണ്.
ഇടിച്ചാല്‍ പോപ്പിന്റെ 81ല്‍ വെടിവെച്ചതും ഡിങ്കനാണെന്ന് സമ്മതിക്കേണ്ടി വരും (അന്ന് ജനിച്ചിരുന്നോ?)
ഈ ലേഖനം വായിച്ചിട്ട് ഇതെഴുതിയയാള്‍ക്ക് ഒരു സൈറ്റടി തന്നില്ലേല്‍ എന്ത് വായന?? കുറാറേട്ടാ ഡബ്ബാവാലകളെക്കുറിച്ചുള്ള എഴുത്ത് ഡബ്ബാവാലകളോളം നന്ന്. നന്ദി
ഈ ലേഖനത്തിനായി എടുത്ത പ്രയത്നത്തെ നമിക്കുന്നു. വളരെ നല്ല ഒരു പോസ്റ്റ്.
ബൈ ദ വേ, ഈ ഡബ്ബാവാലാസിന്റെ മെനുവിനെക്കുറിച്ചോ ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ചോ ലേഖനത്തില്‍ പരാമര്‍ശം കണ്ടില്ല. അതുകൂടി ചേര്‍ക്കണം എന്നപേക്ഷിക്കുന്നു. ഡബ്ബാവാലാസിനെക്കുറിച്ച് കണ്ടിട്ടുളള മറ്റ് ലേഖനങ്ങളിലും ഇവരുടെ കാര്യശേഷിയെക്കുറിച്ചാണ് സംസാരം കാണാറ്, ഭക്ഷണം അതിന്റെ ഇടയ്ക്ക് മറന്ന് പോകപ്പെടുന്നു.
ശ്രീജീ... ടാ... പോസ്റ്റു മുഴുവന്‍ വായിച്ചിട്ട് അഭിപ്രായം പറയെടാ..
ഡബ്ബാവാലകള്‍ ഭക്ഷണം പാകം ചെയ്യും എന്ന് ഡബ്ബാവാലകളോ ഞാനോ ഒരിടത്തും പറഞ്ഞിട്ടില്ല. നിന്റെ വീട്ടിലെ ആഹാരം അവര്‍ നിന്റെ ഓഫീസില്‍ എത്തിച്ചുതരും.
ഹോ....! എന്നെ അങ്ങു കൊല്ലെടാ...
അങ്ങിനെ കുമാരേട്ടന്‍ പറഞ്ഞു എന്ന് ഞാനും പറഞ്ഞില്ല. പക്ഷെ അവരു കൊണ്ട് തരുന്ന ഭക്ഷണത്തിന്റെ രുചി അറിയാന്‍ എനിക്ക് ഒരു ആഗ്രഹം തോന്നിയത് ഒരു തെറ്റാണോ? ചുമ്മാതല്ലല്ലോ, വിശന്നിട്ടല്ലേ?
വിശപ്പുവന്നാല്‍ ബുദ്ധിമാന്ദ്യം സംഭവിക്കും എന്ന് ഇതുവരെ കേട്ടിട്ടില്ല. പക്ഷെ ഇപ്പോള്‍ വായിച്ചു. കൂറേ കാലം നിന്നെ ബ്ലോഗില്‍ കാണാതിരുന്നപ്പോള്‍ ഞാന്‍ ശരിക്കും വിഷമിച്ചു. പക്ഷെ ഇപ്പോള്‍ തോന്നുന്നു നീ വാ തുറക്കാതിരിക്കുന്നതാണ് നല്ലതെന്ന്. അവിടെ ഉച്ചതിരിഞ്ഞില്ലേ? വായും നോക്കി ഇരിക്കാതെ പോയി മരുന്നു കഴിക്കെടാ...
കുമാറെ,
മനോഹരമായി എഴുതിയിരിക്കുന്നു.എവിടെ കൈ ?
:)
ശ്രീജിത്തേ നെന്‍റ ഷര്‍ട്ടേല്‍ ഒട്ടും മണ്ണായ്ട്ടില്ലട്ടാ ;)
നല്ല ലേഖനം. വിശദമായി എഴുതിയിരിക്കുന്നു.
ഡബ്ബാവാലകളെ കുറിച്ചുള്ള ഡോക്യുമെന്ററി നേരത്തെ ടി.വി.യില്‍ കണ്ടിട്ടുണ്ട്.
ഡബ്ബാവാലകള്‍ക്കു സിക്സ് സിഗ്മ ഇല്ലെന്ന് തോന്നുന്നു, ആ മെത്തഡോളജി ഉപയോഗിക്കാതെയും അവര്‍ എറര്‍ ഫ്രീ ട്രാന്‍സാക്ഷന്‍സ് നടത്തുന്നത് കൊണ്ട് ഫോര്‍ബ്സ് മാഗസിന്‍ അവരെ സിക്സ് സിഗ്മ എന്ന് വിശേഷിപ്പിച്ചതായിരുന്നു.
Btw തകര്‍പ്പന്‍ ലേഖനം.
ഡബ്ബാവലകള്‍ എന്ന വാക്കില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു എനിക്ക് അവരെ പറ്റിയുള്ള അറിവ്. ഒരു നല്ല വിശദവും വിഞ്ജാനപ്രദവുമായ ഈ ലേഖനത്തിനു നന്ദി:)
രാജ്, ഡബ്ബാവാലകള്‍ക്ക് ഫോര്‍ബ്സ് ഗ്രൂപ്പിന്റെ സിക്‍സ് സിഗ്മ ലഭിച്ചു എന്നു തന്നെഞാന്‍ വിശ്വസിക്കുന്നു. കാരണം ഡബ്ബാവാലകളുടെ ഒഫീഷ്യല്‍ സൈറ്റില്‍ അങ്ങനെ പറയുന്നുണ്ട്.
ഒപ്പം ഐ ഐ റ്റി, ഐ ഐ എം എന്നിവിടങ്ങളില്‍ ഡബ്ബാവാലകള്‍ നടത്തുന്ന പ്രസന്റേഷനുകളിലും ഈ നേട്ടത്തെ കുറിച്ച് പറയുന്നുണ്ട്.
മാത്രമല്ല BSi യുടെ പ്രസന്റേഷനില്‍ ഡോ. ജി കുറുപ്പസ്വാമി സിക്സ് സിഗ്മ കേസ്റ്റഡിയെ കുറിച്ചു പറയുന്നതില്‍ ഇങ്ങനെ പ്രതിപാദിച്ചിട്ടുണ്ട് “In 1998, Forbes Global magazine conducted a quality assurance study on the Dabbawalas' operations and gave it an accuracy rating of 99.999999, more than Six Sigma. The Dabbawalas made one error in six million transactions. That put them on the list of Six Sigma rated companies, along with multinationals like Motorola and GE. There was only one mistake in every 6,000,000 deliveries.“
ഡബ്ബാവാലകള്‍ക്ക് സിക്സ് സിഗ്മ കിട്ടിയതായി വേറേയും എവിടെയൊക്കെയോ വായിച്ചതായി ഓര്‍മ്മ.
ഞാന്‍ ചോദിച്ചാല്‍ നേരെ ചൊവ്വേ മറുപടി ഇല്ല. മറ്റുള്ളവര്‍ മണ്ടത്തരം പറയുന്നതിനൊക്കെ റഫറന്‍സ് സഹിതം മറുപടി. ഇത് അനീതിയാണ്‍, അന്യായമാണ്‍, പിന്നെ സറാസര്‍ നാഇന്‍സാഫിയും ആണ്‍.
കുമാറേട്ടാ,
നല്ല വിശദമായ ലേഖനം. അല്‍പ്പം എഡിറ്റ് ചെയ്താല്‍ മലയാളം വിക്കിപീഡിയയില്‍ ചേര്‍ക്കാന്‍ പറ്റും എന്ന് തോന്നുന്നു. നല്ല രസമായി വായിച്ചു.
ഓടോ: ശ്രീജീ.. എന്തുവാഡേയ് ഇത്? അയ്യേ. പിന്നെ മണ്ടത്തരം പല ടൈപ്പുണ്ട് മോനേ. ഡെയിലി രണ്ട് മണ്ടത്തരം എങ്കിലും പറയുന്ന നിന്നോട് റെഫറന്‍സ് പറയുന്നതില്‍ എന്ത് കാര്യം. നേരെ മറിച്ച് കഷ്ടപ്പെട്ട് തപ്പിപ്പിടിച്ച് റിസര്‍ച്ച് നടത്തി മണ്ടത്തരം പറയുമ്പോള്‍ അതിന്റേതായ നിലയും വിലയും ആ മണ്ടത്തരത്തിന് കൈവരും. അപ്പൊ റെഫറന്‍സും ലിങ്കും ഒക്കെ കിട്ടും. പുരിഞ്ചിതാ?
ഓഹോ! പഴയ സംശയത്തിനു ഒരു വിലയും ഇല്ലേ? എന്നാല്‍ അടുത്തത് ചോദിക്കാം
ഡബ്ബാവാലകള്‍ ട്രെയിനില്‍ അല്ലേ യാത്ര ചെയ്യുന്നത്. അപ്പോള്‍ ഇവര്‍ക്ക് ഒരു ചിലവും ഇല്ല എന്ന് പറഞ്ഞത് എങ്ങിനെ ശരിയാകും എന്ന് സംശയം. മിന്യാപ്പൊളിസില്‍ പ്രസിദ്ധീകരിക്കുന്ന സാമ്പത്തിക അച്ചടക്ക മര്യാദാശാസ്ത്രമാസികയായ “പ്ലക്കോം” ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്ന് തോന്നുന്നു.
കുമാര്, സിക്സ് സിഗ്മ ഒരു സര്‍ട്ടിഫിക്കേഷനല്ല, മെത്തഡോളജിയാണ്. 99.99% കറക്റ്റ്നെസ്സ് പ്രദര്‍ശിപ്പിക്കുന്ന ഡബ്ബാവാലകള്‍ സിക്സ് സിഗ്മ നിര്‍ദ്ദേശിക്കുന്ന റേറ്റിങിനേക്കാള്‍ മികച്ചതാണെന്നല്ലേ ഫോര്‍ബ്സ് ഉദ്ദേശിക്കുന്നുള്ളൂ. സിക്സ് സിഗ്മ മെത്തഡോളജിയൊന്നും ഉപയോഗിക്കാതെയും ഒരു ഇന്ത്യന്‍ കമ്പനിക്ക് ലാര്‍ജ് സ്കെയിലില്‍ അതിനേക്കാള്‍ ഫാള്‍ട് ഫ്രീ ട്രാന്‍സാക്ഷന്‍സ് നിലനിര്‍ത്തുവാന്‍ കഴിഞ്ഞു എന്നതാണ് പ്രധാനകാര്യം.
കുമാറേട്ടാ, നല്ല കിടു പോസ്റ്റ്!
മുംബയിലെ ജീവിതത്തില്‍ ഇവരെ കാണുകയും കേല്‍ക്കുകയും ചെയ്തിരുന്നെങ്കിലും ഇത്രയും വിശദമായി പരിചയപ്പെടാന്‍ സാധിച്ചത് ഇപ്പോഴാണ്, അതുല്യേച്ചി എഴുതിയത് പോലെ പലപ്പോഴും ഇവര്‍ക്ക് വഴിമാറി നടന്നിട്ടുണ്ട്. പക്ഷേ ഇത്ര മിടുക്കന്‍മാരാണ് ഇവരെന്ന് അറിയുന്നത് ഇപ്പോഴാണ്
തേങ്ക്സ് കുമാറേട്ടാ, തേങ്ക്സ്:)
കുമാര്,
നല്ല പോസ്റ്റ്. ഡബ്ബാവാലകളെ കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് details മനസ്സിലായത്. നന്ദി.
ആഹാ...ഇതാണു കുമാരങ്കുട്ടി.അല്ലാണ്ടെ കണ്ണിക്കണ്ട പൊട്ടാസ്സ് അണ്ഡകടാഹക്കവിത്യല്ല.ഗ്രഫിറ്റി-ആംബിയന്റ് മീഡിയ-പോസ്റ്റുകള്‍ക്ക് ശേഷം വന്ന ഒരു ഡീസന്റ് പോസ്റ്റ്. എന്നെ തല്ലണ്ട. ഞന്‍ സത്യേ പറയൂ(നുണ പറയാത്തപ്പൊ).അസ്സലായിണ്ടെട്ടോ.
"അണ്ഡകടാഹക്കവിത്യല്ല"
എന്തോന്നെന്ന്? ഒരുപാട് പേര്‍ ചോരേം നീരും (ങാ നീരു വരുത്തിയാലേ ശരിയാവൂ) കൊടുത്ത് വര്‍ളര്‍ത്തുന്ന ഒരു പ്രസ്ഥാനത്തിനെ ആക്ഷേപിക്കുന്നോ? അചിന്ത്യട്ടീച്ചറേ?
രാജ്, സിക്സ് സിഗ്മ ഒരു സര്‍ട്ടിഫിക്കേഷന്‍ അല്ല എന്നു പറയുന്നതിനോട് യോജിക്കാന്‍ വയ്യ. ചില മെത്തഡോളജി അനുസരിച്ച് ചെയ്യുന്ന സര്‍ട്ടിഫിക്കേഷന്‍ തന്നെയാണ് സിക്സ് സിഗ്മ. “Six Sigma certification is a confirmation of an individual's capabilities with respect to specific competencies. Just like any other quality certification, it does not indicate that an individual is capable of unlimited process improvement, just that s/he has completed the necessary requirements from the company granting the certification.“ (ഇത് ഞാന്‍ പറഞ്ഞതല്ല, ചെറുതായിട്ട് ഒന്നു വക്കാരി കളിച്ചപ്പോള്‍ കിട്ടിയതാണ് :)
കരാട്ടെയിലെ പോലെ ഗ്രീനും ബ്ലാക്കും ബെല്‍റ്റുകള്‍ വരെ അതിലുണ്ട്.
കുറച്ചു വിവരങ്ങള്‍ ഇവിടേയും കിട്ടും
ദൈവമേ ഞാന്‍ എന്താ വക്കാരിക്കു പഠിക്കുകയാണോ?
ശ്രീജിത്തേ നിനക്കു വേറേ നാലു ലിങ്ക് അയച്ചു തരാം. ഒരു പൊടിക്ക് അടങ്ങ്. അണ്ഡകടാഹ കവിതാ സംഘത്തെ തൊട്ടാല്‍ ആരാണെന്നൊന്നും നോക്കില്ല് തട്ടിക്കളയും എന്ന് പറയെടാ പച്ചാളമേ ആ ടീച്ചറമ്മയോട്.
(കൂറേ തവണ “വക്കാരി.. വക്കാരി..” എന്നു ടൈപ്പു ചെയ്തിട്ടുണ്ട്. അതിന്റെ ഫില്‍ട്ടറില്‍ തൂങ്ങി വക്കാരി ഇങ്ങെത്തും. ഞാന്‍ കുറേ ലിങ്ക് വച്ചുള്ള തല്ല് മേടിച്ച് കൂട്ടും)
കുമാറേ,
ഡബ്ബാവാലകള്‍ക്ക് ഉപയോക്താക്കള്‍ നല്‍കേണ്ട് വേതനം എത്രയെന്നു കുടി എഴുതിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.
ചൂടോടെ തന്നെ വായിച്ചു അന്നദാനപ്രഭുക്കളുടെ കോര്‍പറെറ്റ് അല്ലാത്ത കോര്‍പറെറ്റു കഥ, കാര്യം. ഇങ്ങനത്ത കുമാരസംഭവങ്ങള്‍ പ്രതീക്ഷട്ടെ ഇനിയും?
എന്റേയും ഒരു മണ്ടന്‍ ചോദ്യം (ശ്രീജിത് ഇവിടെ അടുത്തെങ്ങാണ്ടോ ആണ് താമസം). ഇവര്‍ എപ്പോഴാണ് വല്ലതും കഴിക്കുന്നത്? ഇവര്‍ക്ക് ആര് അന്നദാനം നടത്തുന്നു?
അങ്കിള്‍ ചോദിച്ചത് ഒരു നല്ല ചോദ്യമാണ്. ഞാന്‍ വിട്ടുപോയ സംഗതികളില്‍ പ്രധാനപ്പെട്ട ഒന്നു.
ഡബ്ബ ജോലി സ്ഥലത്ത് എത്തിക്കുന്നതിനുള്ള ചാര്‍ജ്ജ് മാസം 150രൂപയ്ക്കും 300 രൂപയ്ക്കും ഇടയിലാണ്. ഡബ്ബ കളക്ട് ചെയ്യാനുള്ള ദൂരത്തേയും കളക്ക്ട് ചെയ്യേണ്ട സമയത്തേയും അനുസരിച്ചായിരിക്കും അത് തിരുമാനിക്കുക.
കതിരവാ ഞാന്‍ പറഞ്ഞിരുന്നു അവരുടെ ലഞ്ച് സമയത്തെ കുറിച്ച് “12.30 മുതല്‍ 1.00വരെ ഡബ്ബാവാലകളുടെ ഉച്ച ഭക്ഷണം. വീട്ടില്‍ നിന്നും കയ്യില്‍ കരുതിയിരുന്നു ഭക്ഷണം അവര്‍ ഒരുമിച്ച് കഴിക്കുന്നു.“ ഉപയോക്താക്കള്‍ ആഹാരം കഴിച്ച ശേഷം ഡബ്ബ തിരികെ കളക്ട് ചെയ്യുന്നതിനിടയിലെ അര മണിക്കൂര്‍.
കുമാറേട്ടാ, ലേഖനം കെങ്കേമം.
ഈ പോസ്റ്റ് തയ്യാറാക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടല്ലോ.
ഇവരെ കുറിച്ച് ടിവിയില്‍ കണ്ടിട്ടുണ്ട്. ഒരു ദിവസം അവരൊടൊപ്പം ചെലവഴിക്കാന്‍ സാധിക്കുമെന്നത് പുതിയ അറിവായി. എന്നു വെച്ച് ബാക്കി മൊത്തോം എനിക്കറിയാമായിരുന്നെന്നല്ല.
ഇത്രയും വിശദമായി ഞങ്ങള്‍ക്ക് വേണ്ടി ഈ പോസ്റ്റു തയ്യാറാക്കിയതിനു നന്ദി.
നല്ല ലേഖനം.. ഇത്രയും ഓര്‍ഗനൈസ്‌ഡ് ആയിട്ടുള്ള ഒരു സംഭവമാണിതെന്ന് ഇപ്പോഴണറിയുന്നത്.
ഇവരെപ്പറ്റി കേട്ടിട്ടുള്ള വളരെ നേരിയ അറിവേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോളിവിടെ കിട്ടിയത് എന്നെ സംബന്ധിച്ച് അതിശയിപ്പിക്കുന്ന അറിവു തന്നെ. വളരെ നന്ദി.
(മുംബായില്‍ (ബോംബേലും) പോയിട്ടേയില്ല)
ഇവരുടെ റേറ്റും പോസ്റ്റില്‍ തന്നെ എഡിറ്റ് ചെയ്യുന്നതു നന്നാവും.
മൂലധനം : കഠിനാധ്വാനം, സത്യസന്ധത, കൃത്യനിഷ്ഠ എന്നിവയല്ലാതെ മറ്റൊന്നുമില്ല എന്നൊക്കെ കാണുമ്പോള്‍ (ശ്രീജി സൂചിപ്പിച്ചപോലെ) ചില സംശയങ്ങള്‍ ഉണ്ട്.
ഡബ്ബാവാലകളുടെ കണ്ടൈനര്‍, തടികൊണ്ടുണ്ടാക്കിയ റാക്കുകള്‍, സൈക്കിള്‍, കൈവണ്ടി എന്നിവ?
സിക്സ് സിഗ്മ മെത്തഡോളജി ഒരു ഓര്‍ഗനൈസേഷനില്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിവുള്ളവരുടെ റോളുകളെയാണ് ഗ്രീന്‍ ബെല്‍റ്റ്, ബ്ലാക്ക് ബെല്‍റ്റ്, ചാമ്പ്യന്‍സ് എന്നൊക്കെ സൂചിപ്പിക്കുന്നത്. ഈ റോളുകളിലേയ്ക്ക് പ്രാപ്തരായി എന്നു സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ ഉണ്ട്. എന്നാല്‍ ഇതിലൂടെയൊന്നും ഡബ്ബാവാലകള്‍ കടന്നുപോയിട്ടില്ല, അവര്‍ക്കതിന്റെ ആവശ്യവുമില്ല. ഓര്‍ഗനൈസേഷന്‍ ലെവലില്‍ അവര്‍ സിക്സ് സിഗ്മ പ്രാവര്‍ത്തികമാക്കി എന്നും എവിടെയും പറഞ്ഞുകണ്ടില്ല, സിക്സ് സിഗ്മ പ്രാവര്‍ത്തികമാക്കുന്ന കോര്‍പ്പറേറ്റുകളേക്കാള്‍ നല്ല റേറ്റിങ് വന്നപ്പോള്‍ ഫോര്‍ബ്സ് മാഗസിന്‍ എഴുതിയതാണ് ഡബ്ബാവാലകള്‍ സിക്സ് സിഗ്മ റേറ്റിങിനും മുകളില്‍ നില്‍ക്കുന്നുവെന്ന്. കുമാര്‍ തന്ന ലിങ്കില്‍ തന്നെ dabbawala എന്ന് സേര്‍ച്ച് ചെയ്താല്‍ ഇതേ സംശയം അനവധി ആളുകള്‍ ചോദിക്കുന്നതും, അതിനുള്ള മറുപടികളും അവിടെ വായിക്കാം.
രാജ്, ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല ഡബ്ബാവാലകള്‍ ഓര്‍ഗനൈസേഷണല്‍ ലെവലില്‍ സിക്സ് സിഗ്മ പ്രാവര്‍ത്തികമാക്കി എന്ന്. അവരുടെ പ്രവര്‍ത്തനത്തിന്റെ കൃത്യത കാരണം അവര്‍ക്ക് സിക്സ് സിഗ്മ ലഭിച്ചു എന്നു മാത്രമേ പറഞ്ഞുള്ളു. ഡബ്ബാവാലകള്‍ക്ക് സിക്സ് സിഗ്മ സര്‍ട്ടിഫിക്കേഷന്‍ കിട്ടിയിട്ടില്ല എന്ന് രാജ് പറഞ്ഞതുകൊണ്ടു മാത്രമാണ് ഞാന്‍ ഇത്രയും ലിങ്കുകള്‍ ഇവിടെ വച്ചത്. ഡബ്ബാവാലകള്‍ സിക്സ് സിഗ്മ സര്‍ട്ടിഫൈഡ് ആണെന്നാണ് എന്റെ നിലപാട്. ചിലഡിസ്കഷന്‍ ബോര്‍ഡിലെ ചര്‍ച്ചയ്ക്കും അപ്പുറം വിശ്വസനീയമായ വാര്‍ത്തകളിലേക്ക് നമ്മള്‍ പോവുകയാണെങ്കില്‍ 2008 ജനുവരി 18 ലെ ഹിന്ദു റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നുണ്ട് “The error rate of the dabbawallas is one in 16 million deliveries, which made the Forbes Global Magazine award them with its Six Sigma certification in 2001.“ റിപ്പോര്‍ട്ട് വിശദമായി ഇവിടെ വായിക്കാം
കൂടാതെ, ICFAI ഡബ്ബാവാലകളെ കുറിച്ചു നടത്തിയ കേസ് സ്റ്റഡിയില്‍ ഇങ്ങനെ പറയുന്നു, “Their six sigma performance put them on the list of Six Sigma rated companies, along with multinationals like Motorola and GE. Achieving this rating was no mean feat, considering that the Dabbawalas did not use any technology or paperwork, and that most of them were illiterate or semiliterate. Apart from Forbes, the Dabbawalas have aroused the interest of many other international organizations, media and academia”.
വിശദമായി ഇവിടെ വായിക്കാം.
ICFAI യുടെ കേസ് സ്റ്റഡിയുടെ വിവരങ്ങള്‍ ഇവിടെയും വായിക്കാം
btw, നന്ദി. ഇതൊക്കെ തപ്പി എടുക്കുന്നതിനിടയില്‍ വേറേയും ചില കാര്യങ്ങള്‍ അറിയാനും കഴിഞ്ഞു.
ഡബ്ബാവാലകളില്‍ നിന്നു് അന്നം വാങ്ങി കഴിച്ചിട്ടുണ്ടു്. വീട്ടില്‍ നിന്നു് കൊടുത്തുവിടുന്നതല്ല. അവരോടു് തന്നെ പറഞ്ഞു് ഏര്‍പ്പാടാക്കിയതു്. അവര്‍ എവിടെനിന്നു് കൊണ്ടുവരുന്നു എന്നു് തിരക്കിയിട്ടില്ല. ഒന്നാന്തരം ഭക്ഷണമായിരുന്നു. എല്ലാദിവസവും പകല്‍ ഓഫീസില്‍ കാണാറില്ല. അതുകൊണ്ടുതന്നെ പകല്‍ പോകുന്ന ദിവസം മാത്രമേ ഭക്ഷണം വാങ്ങൂ. വേണമെന്നുള്ള ദിവസം രാവിലെ നേരത്തെ അവരോടു് പറയും. ഉച്ചയ്ക്കു് ഭക്ഷണം റെഡി. രുചികരവും തൃപ്തികരവുമായ ഭക്ഷണം. എല്ലാദിവസവും വേണ്ടാത്തതുകൊണ്ടു് അതാതുദിവസം തന്നെ പണവും കൊടുത്തിരുന്നു.
ഇത്രയും മനോഹരമായി ഡബ്ബാവാലകളേക്കുറിച്ച് എഴുതിയ കുമാര്‍ജിക്ക് നന്ദി.
ശരിയാണ്, വിക്കി മലയാളത്തില്‍ മുതല്‍ക്കൂട്ടാവും ഈ ലേഖനം.
സിക്സ് സിഗ്മ എന്ന ക്വാളിറ്റി അഷൂറന്‍സ് മെതെഡൊളജി പ്രകാരമുള്ള പ്രൊസസ്സുകള്‍/ടീം മെംബേര്‍സ് ഡബ്ബാവാലകള്‍ക്കുണ്ടോ ഇല്ലയോ എന്നല്ല പ്രശ്നം. റിസള്‍ട്ട് ബേസ്‌ഡ് ആയിട്ടാണ് ഡബ്ബാവാലകള്‍ക്ക് സിക്സ് സിഗ്മ ക്വാളിറ്റി ഉണ്ടെന്ന് പറയുന്നത്. മോട്ടോറോളയും മറ്റും സിക്സ് സിഗ്മ മെതെഡോളജി പ്രാവര്‍ത്തികമാക്കുന്നത്, ഈ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് കിട്ടുവാനാണല്ലോ?
എന്നാല്‍ സെര്‍ട്ടിഫിക്കേഷന്‍ അക്ഷരാര്‍ത്ഥത്തില്‍ ഡബ്ബാവാലകള്‍ക്ക് ഏതെങ്കിലും ഏജന്‍സികള്‍/കണ്‍സള്‍ട്ടന്‍സികള്‍ നല്‍കിയിട്ടുണ്ടോ എന്നത് അറിയില്ല. ഫോര്‍ബ്സ് മാഗസിനോ മറ്റോ ആവാന്‍ വഴിയില്ല അത് നല്‍കുന്നതും.
ഈ അത്ഭുത കഥയുടെ കാതല്‍ ഇതൊന്നുമല്ല. പഠിപ്പോ പത്രാസോ, തലപ്പത്ത് എംബിഎക്കാരോ, സ്റ്റ്റാറ്റജിസ്റ്റുകളോ, ലോബിയിംഗോ, തൊഴിലാളിയൂണിയന്‍ പ്രഭാവമൊ ഒന്നുമില്ലാതെ ഒരു കൂട്ടം സാധാരണ മനുഷ്യര്‍ സര്‍വ്വീസ് ഡെലിവറിയില്‍, കൃത്യതയിലും, ക്വാളിറ്റിയിലും, എഫിഷ്യന്‍സിയിലും ലോകത്തെ ബെസ്റ്റ് കമ്പനികളോട് കിടപിടിക്കുന്നു. അവിടെ തന്നെ നോക്കിയാല്‍ വൃത്തികെട്ട, ബീഡിപ്പുകയും മുറുക്കിത്തുപ്പലും ഒടിഞ്ഞ കസേരയുമുള്ള സര്‍ക്കാരോഫീസുകളില്‍ ക്ലെര്‍ക്കുകള്‍ വെടി പറഞ്ഞിരിക്കുന്നു. ഉദ്യോഗസ്ഥര്‍ ദിവസം ഒരു ഫയല്‍ പോലും നോക്കാതെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് നടക്കുന്നു. തൊഴിലാലികല്‍ ഫാക്ടറി പൂട്ടിക്കുന്നു, പൊതുമുതല്‍ തകര്‍ക്കുന്നു. മുതലാളികള്‍ കൈയ്യിട്ട് വാരുന്നു, രാഷ്ട്റീയക്കാരന് കൂട്ടിക്കൊടുത്ത് പ്രൊജക്റ്റുകള്‍ വാങ്ങി, കൊള്ളലാഭമെടുത്ത്, തുമ്മിയാല്‍ തെറിക്കുന്ന റൊഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നു!
എന്താ നമ്മടെ കുഴപ്പം?
ഓ.ടോ: എനിക് തോന്നുന്നത് നമ്മുടേ പോസ്റ്റോഫീസും ഏകദേശം സിക്സ് സിഗ്മ ക്വാളിറ്റി ഉള്ള സ്ഥാപനമാണെന്നതാണ്. ജസ്റ്റ്, അഡ്റസ്സ് ഡെലിവറി മാത്രമെടുത്താല്‍. ഡിലേ നോക്കിയാല്‍ ആവില്ല. സിക്സ് സിഗ്മ എന്നാല്‍ റ്റോറ്റല്‍ ക്വാലിറ്റി ആണ് ഉദ്ദേശിക്കുന്നതെങ്കിലും.
ലേഖനത്തിനൊരു സിക്സ് സിഗ്മ :)
ഡബ്ബാവാലകള്‍ ഒരു സംസ്കാരം തന്നെ പടുത്തുയര്‍ത്തിയവര്‍..
ലേഖനം വളരെ നന്നായി മാഷെ
ഉഗ്രന്‍ ലേഖനം. അരവിന്ദ് കമന്റില്‍ സൂചിപ്പിച്ചതു പോലെ “പഠിപ്പോ പത്രാസോ, തലപ്പത്ത് എംബിഎക്കാരോ, സ്റ്റ്റാറ്റജിസ്റ്റുകളോ, ലോബിയിംഗോ, തൊഴിലാളിയൂണിയന്‍ പ്രഭാവമൊ ഒന്നുമില്ലാതെ ഒരു കൂട്ടം സാധാരണ മനുഷ്യര്‍ സര്‍വ്വീസ് ഡെലിവറിയില്‍, കൃത്യതയിലും, ക്വാളിറ്റിയിലും, എഫിഷ്യന്‍സിയിലും ലോകത്തെ ബെസ്റ്റ് കമ്പനികളോട് കിടപിടിക്കുന്നു“ എന്നത് ശരിക്കും ഒരത്ഭുതം തന്നെ.
കുമാര്‍ജീ,
നല്ല ഉഗ്രന്‍, ക്ലീന്‍ ലേഖനം.. ഒരു വരി വിടാതെ , ഒരൊറ്റയിരുപ്പിനു വായിച്ചു. കണ്‍ഗ്രാറ്റ്സ്
ഞാന്‍ കേട്ടിട്ടില്ലായിരുന്നു . അത്ഭുതം തോന്നി അവരുടെ പ്രസിഷന്‍ ഓര്‍ത്ത്.. തിരിച്ച് ഡബ്ബകള്‍ യാതൊരു കോഡിങ്ങുമില്ലാതെ വീടുകളില്‍ തിരിച്ചെത്തിക്കുന്ന കാര്യമോര്‍ത്ത് വീണ്ടും അത്ഭുതം.
ആത്മാര്‍ത്ഥമായി എഫര്‍ട്ടെടുത്ത് എഴുതിയ ഈ ലേഖനത്തിനു അഭിനന്ദനങ്ങള്‍!
ഡബ്ബാവാലകളെക്കുറിച്ച് നേരത്തെ കേട്ടിട്ടുണ്ടായിരുന്നു
എന്നിരുന്നാലും. ഇപ്പോഴാണ് ഈ ശൃംഖല എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലായത്.
നല്ല ലേഖനം. വിശദമായി എഴുതിയിരിക്കുന്നു.
ഒത്തിരി ഒത്തിരി നന്ദി!
ബോബെ നഗരത്തില്‍ പോയിട്ടും താമസിച്ചിട്ടു ഉണ്ടെങ്കിലും ഇപ്പോഴാണ് അവരെ കുറിച്ചറിയുന്നത്. വളരെ ഭംഗിയായി പ്രതിപദിച്ചത് കൊണ്ടാകാം വായന തീര്‍ന്നതറിഞ്ഞില്ല. നന്ദി വളരെ നന്നായിരിക്കുന്നു
വളരെ നല്ല വിഷയം കുമാര്‍. ഡബ്ബാവാലകള്‍ നമ്മുടെ രാജ്യത്തിനു അഭിമാനം തന്നെയാണ്.
കുമാര്‍, ഈ ഫോട്ടോകള്‍ താങ്കളുടെതല്ല എന്നു തോന്നുന്നു. ആണെങ്കില്‍ ഈ ക്വാളിറ്റിയല്ല ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. :):):)
മുംബൈയില്‍ നിന്നും ജീവിതം പഠിച്ചതിനാല്‍ ധാരാളം അറിയാമിവരെ കുറിച്ച്. അവിടെ ഒരു പ്രത്യേകതരം ജീവിതം...
-സു-
സുനില്‍ ചിത്രങ്ങളൊന്നും എന്റേതല്ല. അതുകൊണ്ടാണ് കടപ്പാടും നന്ദിയും അവരുടെ ഒഫീഷ്യല്‍ സൈറ്റിനും ചില പ്രസന്റേഷനുമായി അവസാനം പറഞ്ഞത്. ഈ ഡബ്ബാവാലകളെ കണ്ടപ്പോള്‍ കയ്യില്‍ അതു പകര്‍ത്താനുള്ള ആയുധവും ഇല്ലായിരുന്നു. :(
നൈസ്...
അടുത്തകാലത്ത് വായിച്ച മികച്ച ലേഖനങ്ങളില്‍ ഒന്ന്. ഡബ്ബാവാലകളെകുറിച്ചുള്ള ഒരു പവര്‍പോയിന്‍ഡ് പ്രസന്റേഷന്‍ മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഡീറ്റേല്‍സ് അതില്‍ ഉണ്ടായിരുന്നില്ല. നല്ല അടുക്കും ചിട്ടയോടും കൂടി എഴുതിയ ഒരു മികച്ച പോസ്റ്റ്.. അതിന് പിന്നിലെ കുമാറേട്ടന്റെ പ്രയത്നം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. നന്ദി! ഇനിയും എഴുതൂ ഇതുപോലുള്ള നല്ല ആര്‍ട്ടിക്കിള്‍സ്... ബൂലോകത്തിന് അതൊരു മുതല്‍കൂട്ടാവും...
പിന്നെ, കമന്റ് ഏറിയയിലൂടെ ചര്‍ച്ചചെയ്യപ്പെടുന്ന വിജ്ഞാന പ്രദമായ വിവരങ്ങളും, ലിങ്കുലളുമൊക്കെ കാണുമ്പോള്‍ ഈ പോസ്റ്റ് ജീവനുള്ള ലേഖനങ്ങളുടെ കാറ്റഗറിയില്‍ വരുന്നു. അങ്ങിനെയുള്ള ലേഖനങ്ങള്‍ ഒരുപാട് ഇഷ്ടമുള്ള എനിക്ക് ഈ ‘ഡബ്ബാവാലകള്‍’ ഉം ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടല്ലോ...
നന്നായി.. കീപ്പ് ഇറ്റ് അപ്പ്.
:-)
ക്ലാസ് പോസ്റ്റ് ! വളരെ വിജ്ഞാനപ്രദം. കേട്ടിട്ടുണ്ടെങ്കിലും ഇത്രയും വിവരങ്ങള്‍ അറിയില്ലായിരുന്നു. നന്ദി കുമാര്‍ അങ്കിള്‍.
നെറ്റിലേക്കഭയാര്‍ത്ഥി ചാടൊല്ലാ ചാടൊല്ലാ
വീട്ടിലെ തൊട്ടിയില്‍ പോയി നീന്താം
കാളകൂടോത്തംസ കാളിനമാളീന
ബ്ലോഗിയന്‍സ് പാര്‍പ്പുണ്ടി ബൂളിന്ദിയില്‍
എനെന് മാനസ കക്ഷി വിലക്കുന്നതുകൊണ്ട് ഇടക്കൊക്കെ ഏന്തി വലിഞ്ഞ്
നോക്കാറെ ഉള്ളു ബൂലോഗത്തിലേക്ക്. പിന്നെ അലര്‍ട്ടന്മാര്‍ പണി തരുമ്പോഴും നോക്കുന്നു.
അതുകൊണ്ട് ഒരു മീശയും രണ്ടുകുട്ടികളും തെല്ലും അഹംകാരവുമില്ലാത്ത
കുമാരകന്റെ തനിയക്ഷരങ്ങള്‍ കാണുവാനും വായിക്കാനും വൈകി.
ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് ---ഈ ഡബ്ബകളിലൊന്നില്‍ വന്നിരുന്ന കൂട്ടുകാരന്റെ ഭക്ഷണത്തിന്റെ വിഹിതം ഒരുപാട് കഴിച്ചിട്ടുണ്ട്.
അന്ന് ശോണരക്തം ഊഷരമായി നാഡികളില്‍ തലങ്ങും വിലങ്ങും കൂലംകുത്തി ഒഴുകിയിരുന്നതിനാല്‍ അപ്പം തിന്നുകയും കുഴി എണ്ണാതിരിക്കുകയും തത്വശാസ്ത്രത്തിന്റെ ഭാഗമായിരുന്നു.
ഡബ്ബാക്കാരന്‍ ഏലസ പാടിയതും ചാള്‍സ് മാമന്‍ കണ്ടതുമൊന്നും
നമ്മുടെ വിഷയമെ അല്ലാ.
അന്ന് കോലാപ്പുരി നടി ചാള്‍സങ്കിളിനെ ഉമ്മിയതോര്‍ത്ത് പലവട്ടം ലജ്ജ്നിച്ചിരുന്നു. ചി ഛി ച്ചി.... എന്റെ ചുണ്ടും വായും മധുചഷകങ്ങളായി നിറഞ്ഞു നില്‍ക്കുമ്പോള്‍ ഇവള്‍കിതെന്തുപറ്റി എന്നോര്‍ക്കുകയും നെടുങ്ങന്‍ വീര്‍പ്പുകള്‍ വിടുകയും ചെയ്ത് തിരിഞ്ഞാമറിഞ്ഞാ
കിടന്നിരുന്നു. ഇവളെ കെട്ടുന്ന പ്രശ്നമില്ലെന്നും കടുത്ത (സ്വാമിയല്ല) ഒരു തീരുമാനിക്കലും നടത്തി.
ഇന്ന് വിവേചനബുദ്ധിയുടെ കൊച്ചരിപ്പല്ലുകള്‍ കിളര്‍ന്നുതുടങ്ങിയ വാര്‍ദ്ധകവര്‍ത്തിത്വത്തില്‍ (ചക്രവര്‍ത്ഥി എന്നൊക്കെ പറയുമ്പോലെ ഒരു ഗമയിരിക്കട്ടെ) ഈ ലേഖനീയം വായിക്കപ്പെടുമ്പോള്‍ അന്നെന്തേ ഞാനങ്ങിനെ ഇന്നെന്തേ ഞാനിങ്ങനെ എന്നോര്‍ത്ത് തിരിഞ്ഞാമറിയുന്നു.
ഈ കോഡിങ്ങിന്റെ വകുപ്പു പോലെത്തന്നെ അത്ഭുതപ്പെടുത്തുന്ന ഒരു സംഭവം ചൈനീസ് രെസ്റ്റോറന്റുകളീല്‍ (സൗത്ത് ഈസ്റ്റ് ഏഷ്യയില്‍)ഞാന്‍ കണ്ടിട്ടൂണ്ട്. നമ്മുടെ ഒര്‍ഡറനുസരിച്ച് പലകളറിലെ ക്ലിപ്പുകള്‍ ചെറിയ പനമ്പ് ബാസ്കറ്റിലിടുന്നു-കിച്ചനിലേക്ക് വിടുന്നു. അല്‍പ്പസമയത്തിനകം നമ്മള്‍ ഓര്‍ഡര്‍ ചെയ്ത സാധനം ടേബിളില്‍.
ബൈനറി കോഡിങ്ങിന്റെ ആശയം ഇങ്ങിനെയാണുത്ഭവിച്ചതെന്ന് ആരൊ എന്നോട് പറഞ്ഞു.
അതെന്തായാലും ഈ അധികപ്രസംഗം മൊത്തമെഴുതിയത് ഈ ലേഖനത്തിന്റെ മാസമരികതയെക്കുറിച്ച് പറയാനാണ്.
സുന്ദരമായ ഒരു കാവ്യം പോലെ ഞാനിത് വായിച്ചനുഭവിക്കുന്നു.
ഡബ്ബാവാലകളെ കുറിച്ചു് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. നല്ല ലേഖനം.
കിടിലം!!!!
കുമാര്‍,
വളരെ മികച്ച ലേഖനം. അതെഴുതിയ രീതിയും മനോഹരം!
ഈ മുത്തിനെ മലയാളം വിക്കിപീഡിയയിലേക്ക് മുതല്‍ കൂട്ടണം എന്നഭ്യര്‍ത്ഥിക്കുന്നു.
ആദ്യമായാണ് ഡബ്ബാവാലകളെ പറ്റി കേള്‍ക്കുന്നത്... ഇത്രയും വിശദമായി അവരെക്കുറിച്ച് പറഞ്ഞു തന്നതിന് നന്ദി.
വളരെ നല്ല ലേഖനം - അഭിനന്ദനങ്ങള്‍
വളരെ വളരെ നന്നായിരിക്കുന്നു.
ആശംസകള്‍
ഗംഭീര ലേഖനം കുമാര്‍. വെടിച്ചില്ല് ക്ലിയറില്‍ ഫുള്‍ പിക്ചര്‍. കൊടുകൈ!!
‘ഡബ്ബാ വാല.. ഡബ്ബാ വാല‘ എന്ന് ഞാന്‍ എപ്പഴൊക്കെയോ കേട്ടിരുന്നു. പണ്ട് പണ്ട് എന്റെ അച്ഛന്റെ അസിസ്റ്റന്റായിരുന്ന സതീര്‍ത്ഥന്‍ ചേട്ടന്റെ, പൊള്ളാച്ചിയിലൊരു ഹോട്ടലില്‍ മീറ്റര്‍ ചായ അടിച്ചിരുന്ന ചേട്ടന്‍, നാട്ടില്‍ വരുമ്പോള്‍ ആള്‍ ഹോട്ടലില്‍ കാപ്പിപ്പൊടി ഇട്ടുവക്കുന്ന ഡബ്ബകള്‍ കുറച്ച് ‘വലിച്ച്’കൊണ്ടുവന്നിരുന്നു.
അതുകൊണ്ട്, ഡാബ്ബാ വാല എന്ന് കേട്ടാല്‍ എനിക്കാ ആദ്യം സത്യേട്ടനെയാണ് ഓര്‍മ്മ വന്നിരുന്നത്, കാപ്പിപ്പൊടിയുടെ മണമുള്ള ഡബ്ബകള്‍ക്കൊപ്പം.
ഇത് വായിച്ചതോടുകൂടെ അത് മാറിക്കിട്ടി. :)
ഓ.ടോ: നെടുമങ്ങാട് ഇപ്പോള്‍ പഴേ പോലെ ഈയത്തിന്റെ കച്ചോടം ഇല്ലല്ലോ??
ഞാനും ഇവരെപ്പറ്റി വിശദമായി വായിക്കുകയും, ടിവിയില്‍ കാണുകയും ചെയ്തിട്ടുണ്ട്. പക്ഷേ കുമാറേട്ടന്റെ ഈ പോസ്റ്റ് അവയേക്കാളൊക്കെ മികച്ചതായി (മറ്റേതൊക്കെ ഇംഗ്ലീഷില്‍ ആയിരുന്നോണ്ടാവാം...:(
കൊല്ലത്തിനടുത്തൊരു ഗ്രാമത്തില്‍ നിന്ന് ഒരു പൊതിച്ചോറ് വടക്കെ ഇറ്റലിയിലെ റിയെറ്റിയില്‍ എല്ലാ ദിവസവും എത്തിക്കാന്‍ ഒരു ഡബ്ബാവാല :-ss
ചുമ്മാ ഓരോന്നും തപ്പിപ്പിടിച്ചോണ്ടിറങ്ങിക്കൊള്ളും മനുഷ്യനെ വട്ടു പിടിപ്പിക്കാന്‍.
*****************
ഇത്രയും വിവരങ്ങള്‍ തപ്പിപ്പിടിച്ച് ഇങ്ങനെ ഒരു കുറിപ്പ്. കുശുമ്പ് കുശുമ്പ് കുമാറേട്ടാ.
കുമാറേട്ടാ കൊള്ളാം...
അന്ധേരിയിലെ ഓഫീസിലിരുന്ന ഡബ്ബാവാലകള്‍ കൊണ്ടുത്തരുന്ന ഭക്ഷണം കഴിച്ചപ്പോളൊന്നും ഇവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ശ്രംഘലയെക്കുറിച്ചുമൊന്നുമറിയില്ലായിരുന്നു..
ഇനിയെങ്കിലും അവര്‍ 5 മിനിട്ടു താമസിച്ചാല്‍ കുറ്റം പറയാന്‍ തോന്നുകില്ല..
ഡബ്ബാവാലകള്‍ - മുംബായില്‍ സബര്‍ബന്‍ ട്രെയിനുകളോടുന്നുണ്ടെങ്കില്‍ ഡബ്ബകള്‍ കൃത്യമായും എത്തിയിരിക്കും. നല്ല ലേഖനം. അഭിനന്ദനങ്ങള്‍ കുമാര്‍ജീ.
വളരെ മികച്ച, വിലപ്പെട്ട പോസ്റ്റ്. ഇതെഴുതാനെടുത്ത യത്നത്തിനും ആഖ്യാനരീതിക്കും ഇങ്ങനെയൊന്നെഴുതാന്‍ തോന്നിയ ആ നല്ല മനസ്സിനും മുന്നില്‍ നമിക്കുന്നു.
:)
ആദ്യമായാണു ഡബ്ബാവാലാ എന്ന് കേള്ക്കുന്നത്. ഇതിപ്പോ ആ ഫസ്റ്റ് ഇമ്പ്രേഷണ് തന്നെ ഒരു ബെസ്റ്റ് ഇമ്പ്രേഷണ് ആക്കുന്നത്രക്കും വിശദമായി കുമാര് ഭായ് പറഞ്ഞിരിക്കുന്നലോ. ശരിക്കും വളരെ ശക്തമായ ഒരു ജോബ് ഡെഡിക്കേഷന്.
നന്ദി കുമാര് ഭായ്
ഈ ഡബ്ബാവലകള്‍ മുംബൈയില്‍ മാത്രമായി ഒതുങ്ങിയത് കഷ്ടം തന്നെ.. :(
ഇനി വേഡ് വെരി ഇഡേണ്ടി വരുമെന്നാ തൊന്നുന്നേ..! അക്കികേജ് എന്തൊക്കെയൊ പറയുന്നു...!
ഇവിടെ ഹ്യൂസ്റ്റണില്‍ ഞങ്ങളുടെ ഓഫീസില്‍ ഒര്‍r സെമിനാറില്‍ ഡബ്ബാവാലകളെക്കുറിച്ച് ഒരു പ്രസന്റേഷന്‍ ഉണ്ടായിരുന്നു രണ്ടു വര്‍ഷം മുമ്പ്. വളരെ അഭിമാനത്തോടെയാണ് അതു കണ്ടത്.
വളരെ നന്നായി ഈ പരിചയപ്പെടുത്തല്‍.
ഒരുപാടു പേര്‍ പറഞ്ഞതു പ്രകാരം ഈ ലേഖനം എഡിറ്റ് ചെയ്ത് വിക്കിയിലേക്ക് “ഡബ്ബാവാല” എന്നപേരില്‍ ചേര്‍ത്തിട്ടുണ്ട്. അതിനു സഹായിച്ച /ചുരുങ്ങിയ നേരം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നും ചെയ്തും സഹായിച്ച ഷിജു അലക്സിനു നന്ദി. ഒപ്പം ശ്രീജിത്തിനും (തുടക്കത്തിലെ തിരുത്തുകള്‍ക്ക്).
കുമാര്
wiki ലേഖനം അതിലും കിടിലന്‍!
വിവാദങ്ങളും ചളിവാരിയെറിയലും ഇല്ലാതെ 82 കമന്റ്.. ഇനി എന്തോവേണം ഈ പോസ്റ്റിന് വിലയിടാന്‍...
ഡബ്ബാവാലകളെ കണ്ടപ്പൊ “ആയുധം” കയ്യിലില്ലാതെ പോയതിന്റെ നഷ്ടം.. അതെങ്ങിനെ നികത്തും.. അടുത്ത യാത്രയിലാവാമല്ലെ..?
കുമാര് ജീ...
ഒരുപാട് കാണുകയും കേള്‍ക്കുകയും ഒക്കെയുണ്ടായിട്ടുണ്ട് ഡബ്ബാവാലകളെപ്പറ്റി. 3 വര്‍ഷത്തെ മുംബൈ ജീവിതത്തില്‍ ഡബ്ബാവാലകളെക്കാണാത്ത ഒരു പ്രവൃത്തി ദിവസം പോലും ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഈ പോസ്റ്റിന് വളരെയധികം നന്ദിയുണ്ട്. അതുല്യേച്ചി എന്റെ ഒരു ചീള് പോസ്റ്റിനേയും ഈ മഹത്തായ പോസ്റ്റിന്റെ കൂട്ടത്തില്‍ പെടുത്തി ഈയാഴ്ച്ചയിലെ നല്ല പോസ്റ്റുകളാണെന്ന് പറഞ്ഞപ്പോള്‍ അഭിമാനം തോന്നി. എന്നാലും അതിത്തിരി കടന്നുപോയില്ലേ ചേച്ചീ ?..
:):)
ഇവരെ കുറിച്ചുള്ള ഏകദേശം ഇതു പോലെ തന്നെ ഉള്ള പോസ്റ്റ് ഒന്നു രണ്ടു വര്‍ഷങ്ങള്‍ (അതോ കുറച്ചു മാസങ്ങളോ) മുമ്പ് മനോരമയില്‍ ഓണ്‍ലൈനില്‍ വന്നിരുന്നു. ഇതേ വിവരങ്ങള്‍ തന്നെ ആണു അതിലും ഉണ്ടായിരുന്നത്. താങ്കള്‍ ആണു മനോരമയില്‍ എഴുതിയതെന്നു തോന്നി പോവും ഇതു വായിച്ചാല്‍. അത്രക്കും സിമിലാരിറ്റി. വിര്‍ജിന്‍ വാര്‍ത്ത അടക്കം അതില്‍ വന്നിരുന്നു. ഇവരെ കുറിച്ചു അപ്പോള്‍ വായിച്ചും അല്‍ഭുതപെട്ടു, വീണ്ടും വായിച്ചപ്പോള്‍ വീണ്ടും അല്‍ഭുതം കൂറി.
വളരെ നല്ല ലേഖനം.
വിന്‍സ്
“താങ്കള്‍ ആണു മനോരമയില്‍ എഴുതിയതെന്നു തോന്നി പോവും ഇതു വായിച്ചാല്‍.“
ഞാന്‍ മനോരമയില്‍ നിന്നും അടിച്ചുമാറ്റിയതായും തോന്നിപോകും ഈ കമന്റ് വായിച്ചാല്‍. അങ്ങനെയും തോന്നാം.
ഡബ്ബാവാലകളെകുറിച്ച് ഞാന്‍ എഴുതിയ വിവരങ്ങള്‍ ഒന്നും ഞാന്‍ സൃഷ്ടിച്ചതല്ല.
പലസ്ഥലങ്ങളില്‍ നിന്നും കടം കൊണ്ടതാണ്. പക്ഷെ ഒരിക്കലും മനോരയില്‍ (പ്രിന്റിലും ഓണ്‍ലൈനിലും) ഒരു വരിപോലുംഡബ്ബാവാലകളെ കുറിച്ച് എനിക്ക് വായിക്കാന്‍ കഴിഞ്ഞിട്ടില്ല.
സോര്‍സുകള്‍ എല്ലാം പോസ്റ്റിന്റെ താഴെ കൊടുത്തിരുന്നു. അവിടെ ഒക്കെ പോയി നോക്കിയാല്‍ അറിയാന്‍ കഴിയും അതിനും അപ്പുറം ഞാന്‍ ഒന്നുംചെയ്തിട്ടില്ല എന്ന്.
ആരോപണം സരസമായിട്ടാണെങ്കിലും കൂട്ടിനു മനോരമ ഓണ്‍ലൈനില്‍ വന്നതിന്റെ ഒരു ലിങ്ക് കൂടി വയ്ക്കാമായിരുന്നു. ഞാന്‍ എഴുതിയത് എന്നു തോന്നിയ സാധനം എനിക്കും കൂടി വായിക്കാമായിരുന്നു.
നന്ദി, താങ്കളുടെ കമന്റിന്
കുമാര്.... താങ്കളെ യാതൊരു വിധത്തിലും കൊച്ചാക്കാന്‍ വേണ്ടി പോസ്റ്റിയതല്ല മുകളിലത്തേത്. യാതൊരു വിധത്തിലുമുള്ള ആരോപണവും ആയിരുന്നില്ല അത്.
ഞാന്‍ ഇതു പച്ച മലയാളത്തില്‍ ഓണ്‍ലൈനില്‍ മുമ്പു വായിച്ചിട്ടുള്ള കാര്യവും, വായിച്ചു വണ്ടര്‍ അടിച്ച കാര്യവും ആണിതു. ഞാന്‍ വായിച്ചിട്ടില്ലാത്ത ഒരു കാര്യം ആണേല്‍ തീര്‍ച്ച ആയും പറഞ്ഞേനെ മനോഹരമായ ലേഖനം ആദ്യം ആയിട്ടാണു ഈ വിവരങ്ങള്‍ അറിയുന്നത് എന്നു. അതിനെനിക്കു ഒരു മടീയും ഇല്ല, തുറന്നു പറായതെ ഇരിക്കത്തും ഇല്ല.
ഞാന്‍ കമന്റിയപ്പോള്‍ അപ്പോള്‍ തോന്നിയതു കമന്റി എന്നേ ഉള്ളു. വേണമെങ്കില്‍ തിരുത്താം.
ക്ഷമിക്കണം ലിങ്ക് തപ്പാന്‍ എനിക്കു പറ്റില്ല, കാരണം എനിക്കു തെളിയിക്കാന്‍ ഒന്നും ഇല്ല, മാത്രം അല്ല കുമാറിന്റെ കണ്ടു പിടുത്തങ്ങള്‍ കോപ്പി ആണെന്നു ഞാന്‍ പറയത്തും ഇല്ല. കാരണം ഹൂസ്റ്റണിലെ മാനേജ്മെന്റ് മീറ്റിങ്ങില്‍ വാല്‍മീകി കേട്ടിട്ടുള്ളതും ആഫ്രിക്കയിലെ കാട്ടു കറമ്പന്‍ ഡബ്ബാവാലകളെ കുറിച്ചെഴുതുന്നതും ഇതൊക്കെ തന്നെ ആയിരിക്കും. ലോകത്തു എവിടെ ഇരുന്നു ആരൊക്കെ ഡബ്ബാവാലകളേ കുറിച്ചു എഴുതിയാലും കുമാറ് എഴുതിയതേ എഴുതൂ. സോ ഞാന്‍ താങ്കള്‍ കോപ്പി അടിച്ചാ ഇതെഴുതിയതെന്നു പറയത്തില്ല, പറഞ്ഞിട്ടും ഇല്ല.
വളരെ നല്ല ലേഖനം തന്നെ ആണിതു, താങ്കള്‍ ഇതു എഴുതിയതു കൊണ്ട് കുറേ പേര്‍ക്കു ഇവരെ കുറിച്ചു മനസ്സിലായി. എനിക്കു വീണ്ടും വായിക്കാന്‍ ഉള്ള ഒരു അവസരവും ആയി. എനിക്കു താങ്കളെ കൊച്ചാക്കിയിട്ടു യാതൊരു കാര്യവും ഇല്ല എന്നു വീണ്ടും പറഞ്ഞു കൊള്ളട്ടെ. :)
ചാത്തനേറ്: ബോംബേല്‍ ഇന്നുവരെ പോയിട്ടില്ല ഒന്നു പോവാന്‍ തോന്നുന്നു. എന്നാലും ഇങ്ങനെ ഡബ്ബ കൊണ്ടു വരുന്നത് കഴിച്ചിട്ടുണ്ട് അതവരു തന്നെയാ ഉണ്ടാക്കുന്നത് അതു വല്ലതുമാവും ശ്രീജിത്തുദ്ദേശിച്ചത്.
ഓടോ:ദാസാ സപ്പോര്‍ട്ടിത് മതിയാ. പിന്നെ കുറേക്കാലമായി നിന്റെ ശല്യമില്ലാത്തതു കൊണ്ട് മാത്രമാ ഈ സപ്പോര്‍ട്ടെന്ന് മനസ്സില്‍ വച്ചോണം
പ്രിയപ്പെട്ട വിന്‍സ്, ഞാനും തെറ്റിദ്ധരിച്ചതല്ല. മനസില്‍ വന്ന കമന്റ് അപ്പോള്‍ പറഞ്ഞു എന്നേയുള്ളു. പതിവു വായനക്കാരായ ചില സുഹൃത്തുക്കളെ വിളിച്ചു ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇങ്ങനെ ഒരു ഓണ്‍ലൈന്‍ ലേഖനത്തെ കുറിച്ച് അറിയില്ല, പക്ഷെ മനോരമ പത്രത്തിന്റെ “ശ്രീ” എന്ന പതിപ്പില്‍ ഡബ്ബാവാലകളെ കുറിച്ചുള്ള ലേഖനം വന്നിട്ടുണ്ട് എന്നാണ്.
ഒരു വിഷയത്തിനെ കുറിച്ചുള്ള ലേഖനങ്ങള്‍ പലപ്പോഴും സാമ്യം എന്നു തോന്നിക്കുകസ്വാഭാവീകം.
നന്ദി.
നമ്മള്‍ ഇവിടെ സംസാരിച്ചത് തികച്ചും സൌഹൃദപരമായിരുന്നു എന്നും കരുതുന്നു.
വീണ്ടും കാണാം.
തീര്‍ച്ച ആയും. ഞാന്‍ ഉദ്ദേശിച്ചതു മനസ്സിലാക്കിയതില്‍ നന്ദി.
പണ്ട് ഞങ്ങളുടെ HOD ഷാജി മോഹന്‍ സര്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്സ്ന്റെ ഒരു ക്ലാസ്സില്‍ ഈ ഡബ്ബവാലകളെക്കുറിച്ച് പറഞ്ഞിരുന്നു..സര്‍ ഒരു ഓഫ്‌ടോപിക് ആയിട്ടു പറഞ്ഞതായിരുന്നു....ടോപിക് മറന്നു പോയെങ്കിലും ഓ.ടോ മറന്നില്ല.. ;)
ഇതുപോലെ ഒരു ലേഖനം മാത്രുഭൂമിയിലോ മനോരമയിലോ വായിച്ചതായി ഓര്‍ക്കുന്നു.
ഇതും നന്നായിട്ടുണ്ട്
ആശംസകല്‍
ഡബ്ബാവാലകളെക്കുറിച്ച് രണ്ടിടങ്ങളില്‍ വായിച്ചിട്ടുണ്ട്. പക്ഷെ വളരെക്കുറച്ച് വിവരങ്ങള്‍മാത്രം. എങ്കിലും അവരെക്കുറിച്ച് വളരെ അഭിമാനം തോന്നി. ഇപ്പോള്‍ മൂന്നാം തവണ, ഇത്രയും വിവരങ്ങളടങ്ങിയ ലേഖനം വായിച്ചപ്പോള്‍ ആ അഭിമാനം നൂറുമടങ്ങ് വര്‍ദ്ധിച്ചു. ബന്ദും ഹര്‍ത്താലും പണിമുടക്കും കൊണ്ട് വലയുന്ന നമ്മുടെ നാട്ടില്‍ ഈ ഒരു തൊഴില്‍സംസ്കാരം ഒരു അമൂല്യസംഗതിയാണ്. ഈയൊരു പോസ്റ്റുണ്ടാക്കിയതുവഴി താങ്കള്‍ ചെയ്തത് വലിയൊരു കാര്യമാണ്. നന്ദി!
ഗംഭീര ലേഖനം!
സിക്സ് സിഗ്മ കിട്ടിയ ഡബ്ബാവാലകള്‍!
ആശ്ചര്യജനകം!
മേയ് ലക്കം ഹിമാല്‍മാഗസിനില്‍ വന്ന ഡബ്ബാവാലകളെക്കുറിച്ചുള്ള ഈ ലേഖനം ഒന്ന് നോക്കുമോ?
കുമാര്‍ji,
ഇ-മെയില്‍ വിലാസം ലഭിച്ചാല്‍ കൊള്ളാമായിരുന്നു. ഈ ലേഖനം പുനപ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ടു് അനുമതി ചോദിക്കാനാണു്. കഴിയുമെങ്കില്‍ എനിക്കു് മെയില്‍ ചെയ്യൂ.
കുമാരേട്ടാ (ശ്രീകൃഷ്ണപരുന്തില്‍ യക്ഷി വിളിക്കുന്നപോലെ തോന്നിയെന്കില്‍ എന്നോറ്റ് ക്ഷമിക്കൂ ),
തകര്‍പ്പന്‍ ലേഖനം..ഇവരെക്കുറിച്ച് ഇത്ര അധികം കാര്യങ്ങള്‍ അറിയുന്നത് ആദ്യമായാണ്. ഞാന്‍ ഒരു ലിങ്ക് എടുക്കുന്നു എന്റെ ബ്ലോഗിലേക്ക്..
കുമാരേട്ടന്‍ സംഭവം തന്നെ...കുമാര സംഭവം :)
nice post
പ്രിയ കുമാർ,
വളരെ വിജ്നാനപ്രദമായ ഒരു ലേഖനമാണിത്. മനോഹരമായ ശൈലിയിൽ എഴുതിയിരിക്കുന്നു.
സസ്നേഹം
ആവനാഴി
പ്രിയ കുമാർ,
വളരെ വിജ്നാനപ്രദമായ ഒരു ലേഖനമാണിത്. മനോഹരമായ ശൈലിയിൽ എഴുതിയിരിക്കുന്നു.
സസ്നേഹം
ആവനാഴി
ടബ്ബാ വാലകള്‍ എന്ന് കേട്ടരിഞ്ഞിട്ടെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ആദ്യമായി അതിനെ കുറിച്ച് വ്യക്തമായി അറിഞ്ഞു.
വളരെ ഉപകാരപ്രദമായ പോസ്റ്റ്.
കൂടാതെ, ഈ കമെന്റില്‍ സെഞ്ചുറി തികക്കാനുള്ള ഭാഗ്യവും ഈ എളിയവനാനെന്നരിയുന്നു.
good article ....very informatic
Post a Comment