Wednesday, January 30, 2008

തന്നാലായത്.

അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ ഒരുപാടുള്ള ബൂലോകത്ത് ഇതിനെ ഒരു പരീക്ഷണമായി മാത്രം കണ്ടാല്‍ മതി. മറ്റു പരീക്ഷണങ്ങള്‍ ഇവിടെ ഞെക്കിയാല്‍ കാണാം.

17 comments:

kumar © said...

വീണ്ടും ഒരു കാര്‍ട്ടൂണ്‍ പരീക്ഷണം.

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം

സുല്‍ |Sul said...

നന്നായിരിക്കുന്നു.
-സുല്‍

അതുല്യ said...

എപ്പോഴത്തേയും പോലെ,ആണ്ണാരക്കണ്ണന്റെ ചാട്ടത്തിന്റെ ഇടയില്‍,ഹൃദയത്തിലേയ്ക് സിറിഞ്ചിന്റെ സൂചി കുത്തി നിറുത്തി കാ‍ര്‍ട്ടൂണെന്ന് പേരിട്ട് കുമാറ് ചിരിപ്പിയ്കുന്നു നമ്മളേ. (തള്ളേ.. ഈയ്യിടെ ആയിട്ട്, രണ്ട് ഇലയട ഉണ്ടാക്കി തിന്ന പിന്നെ അപ്പടീം സാഹിത്യം മാത്രമാണു വരുന്നത് നാവീന്ന്, വല്ല രോഗ്ഗാണാവോ ആവോ).

കോടാലി പിടിയ്ക് വയ്കാന്‍ എങ്കിലും ബാക്കി രണ്ട് മരമുണ്ടായാ‍ല് നന്ന്.

ത്രിശങ്കു / Thrisanku said...

ബൈ ദ ബൈ, ഈ അണ്ണാന്മാര് ഇപ്പോ ഷേറിങ്ങ് ബെഡ് സ്പെയിസിലാണോ താമസം. :(

ഓഫ്: അക്കന്‍ കഴിച്ചത് ഇലയടയാണോ അതോ, അലുമിനിയം ഫോയില്‍ അടയാണോ? അല്ലാ, ദുബായില് ഇതാണ് കണ്ടിട്ടുള്ളത്.

~*GuptaN*~ said...

ഒരുപാട് മരങ്ങള്‍ക്കിടയിലെ വിനിമയങ്ങളില്‍
ഇതുവരെ ഇല്ലാത്ത അകലം... :(

വെറും മരക്കാര്‍ട്ടൂണ്‍ ആയി വായിക്കപ്പെടുമോ ഇത്?

akberbooks said...

സമൂഹത്തിലേക്ക് കോടാലി എറിയുന്ന അണ്ണാന്‍ (സുജിത്.ജെ)

തേങ്ങ said...

തന്നാലായവിധം പാര വെക്കുന്ന മനുഷ്യരെ കുറിച്ചു കൂടി വരക്കൂ കുമാറെ....

( തലേക്കെട്ട് കണ്ടപ്പോള്‍ അങ്ങനെയും ഒന്നു ഓര്‍ത്തു പൊയി )

അചിന്ത്യ said...

മനസ്സു വിട്ടു വിശ്വസിച്ചു പിടിക്കാവുന്ന ഒരു കൊമ്പെങ്കിലും എവിടെയെങ്കിലും ഉണ്ടാവാതിരിക്ക്വോ.കൈ നീട്ടി നോക്കേണ്ടി വരും പാവം അണ്ണാന്.നന്നായിണ്ടെട്ടോ.
പാവം തേങ്ങ.ആരോ പാര വെച്ച വിഷമത്തിലാണു പുള്ളിക്കാരന്‍/കാരി.സാരല്ല്യാട്ടോ.ഒന്നും കാര്യാക്കണ്ട. അങ്ങനെ പാരവെച്ചാ തെറിക്കണ മൂക്കുകളോ?

മുല്ലപ്പൂ || Mullappoo said...

നല്ല കാര്‍ട്ടൂണ്‍ പരീക്ഷണം.
കുട്ടികള്‍ക്കിപ്പോ അണ്ണാന്മാര് എല്ലാം ഇന്റര്‍ വലയില്‍ കിട്ടും .
മരങ്ങള്‍ എല്ലാം വെട്ടി മാറ്റിയാലല്ലേ, വികസനം ആകൂ .

നല്ല വര. ദക്ഷിണ വെച്ചാല്‍ വരക്ക്കാന്‍ പഠിപ്പിക്കുവോ ?

വേണു venu said...

അത്യന്താധുനിക ചിന്തയൊന്നുമില്ലാതെ ഞാന്‍‍ കാര്‍ടൂണ്‍ ആസ്വദിച്ചു.
അതിനോടൊപ്പം അതുല്യയുടെ കമന്‍റും.
കോടാലി പിടിയ്ക് വയ്കാന്‍ എങ്കിലും ബാക്കി രണ്ട് മരമുണ്ടായാ‍ല് നന്ന്.

ഹാഹാ..ആശംസകള്‍‍.:)

കുറുമാന്‍ said...

അപ്പുറത്തെ മരചില്ലയില്‍ പിടികിട്ടും എന്ന് അമിതമായി ആത്മവിശ്വാസമുള്ള അണ്ണാന്മാരെ ആണോ അണ്ണാ ഇവിടെ സങ്കല്‍പ്പിച്ച് വരച്ഛിരിക്കുന്നത്?

ഇതുമില്ല, അതുമില്ല എന്ന അവസ്ഥ മനുഷ്യന്മാര്‍ക്കിടയിലല്ല, മൃഗങ്ങള്‍ക്കിടയിലും വന്നുപോകുന്ന കാലം.....കലി കാലം..

വാല്‍മീകി said...

ഇതാണോ പരീക്ഷണം?
അപ്പോള്‍ ശരിക്കും കാര്‍ട്ടൂണ്‍ വരച്ചാല്‍ എന്തായിരിക്കും സ്തിഥി?
വളരെ നന്നായിട്ടുണ്ട്.

വെയില് said...

നല്ലൊരാശയം നല്ല രീതിയില്‍ അവതരിപ്പിച്ചു.

മയൂര said...

വരയും ആശയവും ഇഷ്ടമായി :)

നിഷ്ക്കളങ്കന്‍ said...

Ethra Nannayirikkunnu!

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

മൌലികമായ ഭാവന !