Friday, January 25, 2008

നിഷേധിക്കപ്പെടുമ്പോള്‍.

മേശമേലിരുന്നിവന്റെ മുഖം കണ്ടെനിക്കുമടുത്തു
ഞാന്‍ അവന്റെ മടിയിലേക്ക് നോക്കി
അവിടെയിരിക്കാനാണെനിക്കിഷ്ടം
പക്ഷെ ഒരുദിവസം പോലും ഇവന്‍ എന്നെ
ആ മടിത്തട്ടിലിരുത്തിയിട്ടില്ല.
എനിക്കിവനെ മടുത്തു.
ഇവന്റെ വിരലുകള്‍ എന്നെ തൊട്ടുണര്‍ത്തുമ്പോള്‍ എനിക്ക്
ഇപ്പോ‍ള്‍ ഇക്കിളിയല്ല, അറപ്പാണ് തോന്നുക.
ഞാന്‍ മനസില്‍ പറഞ്ഞു ദുഷ്ടന്‍ ഇവനൊരു
ഡസ്‌ക്‍ടോപ്പ് വാങ്ങിയാല്‍ മതിയായിരുന്നു.

16 comments:

ഹരിത് said...

കവിതയല്ല... കത്തിരിക്കായുമല്ല..:)
ഠേഏഏഏഏ,....ഠേഏഏഏ

Mubarak Merchant said...

ലാപ്‌ടോപ്പിന്റെ ചിന്ത നല്ല ബെസ്റ്റ് ചിന്ത.
പൊതുസേവന പരസ്യം:
ഉപയൊഗിച്ചതും അല്ലാത്തതുമായ ഡെസ്ക് ടോപ്പുകള്‍ വിലയ്ക്കും വാടകയ്ക്കും ലാപ്‌റ്റോപ്പുമായി കൈമാറ്റത്തിനും ലഭ്യമാണ്.
-ഉത്തരാധുനിക ലാപ്പുകള്‍ പ്ലീസ് എക്സ്ക്യൂസ്-
ഇക്കാസ് അസോസിയേറ്റ്സ്-കൊച്ചി,
ഇക്കസോട്ടോ ആന്‍ഡ് കമ്പനി-കാഠ്മണ്ഠു,
ഇക്കസോവ് &ഇക്കസോവ്-മോസ്കോ...

ഇടിവാള്‍ said...

ഇതു വായിച്ച ശേഷം എന്റെ ലാപ്ടോപ്പ് എനെനെ നോക്കി പല്ലിളിക്കുന്ന പോലെ തോന്നുന്നു..

പിക്കാസോവ് മോസ്കോ കമ്പനിയുടെ പേരു മറ്റി ഇക്കാസൊവ് എന്നാക്കിയാ പിക്കാസേ?

Ziya said...

ഇയ്യയ്യോ!
ഈ കുമാറേട്ടനും കവി ആയോ? സോറി ബുജി ആയോ? :)

Dinkan-ഡിങ്കന്‍ said...

ഒരുനടയ്ക്കൊന്നും പോകൂലല്ലീ :)

Anonymous said...

ആ പച്ചാളം ചെക്കന്‍ ഈ പരിസരത്തെവട്യെങ്കിലുണ്ടോ? ഒന്നിന്വല്ല ഒന്ന് കാണാനാര്‍ന്നു. ആ താമരപ്പൂങ്കവിളത്തൊന്നു കൊടുക്കാനാ.
മോനേ കുതിരവട്ടാ, നീ എവിടേ?
ഇനി മൂക്കത്തിരിക്കണ കണ്ണടേം പോകറ്റിലിരിക്കണ വാക്കത്തീം കൂടി ആല്‍മഗതം തുടങ്ങ്യാ സുഖായി.

sreeni sreedharan said...

ഉം. പത്തുവരി!!!

Kumar Neelakandan © (Kumar NM) said...

പച്ചാളാകുമാരാ പത്തുവരി കൊണ്ട് ഞാന്‍ തീര്‍ത്തത് നിന്റേതുപോലെ ഒരു ഉത്തരാ‍ാധുനീക ചവറുകവിതയല്ല. ഒരു മഹാകാവ്യമാടെടാ മടിത്തട്ടിനു മേശമേല്‍ ഇരിക്കുമ്പോള്‍ ചിന്തിച്ചു കരയാനുള്ള തട്ടുകേടിനെ കുറിച്ചാണെടാ..

അചിന്ത്യാമ്മ ടീച്ചറെ കുതിരവട്ടന്‍ അദ്ദേഹത്തിന്റെ കുതിരക്കിടങ്ങള്‍ക്ക് മുതിര വാങ്ങാന്‍ പോയിരിക്കുകയാണ്. വെറുതെ ആ പാവത്തിനെ വിളിച്ച് കുതിരകളെ വട്ടാക്കണ്ട.

Anonymous said...

Kumarji
laptop talk nannaayitundu.oru snap koodi aakaamaayirunnu.

Mr. K# said...

കവിതയല്ല്ലാന്ന് എഴുതി വച്ചത് നന്നായി. ഇല്ലെങ്കില്‍ തെറ്റിദ്ധരിച്ചു തവിടുപൊടി തമ്പോറായിപ്പോയേനെ. :-)

ഓടോ:
കുഞ്ഞു ചിന്ത കൊള്ളാം. നമ്മടെ വി.ഡി രാജപ്പന്‍ ശൈലിയില്‍ ഒന്നു പൂശ് കുമാറേട്ടാ.

അചിന്ത്യാമ്മേ ഇത് നമ്മടെ പാച്ചൂന്റെ കവിതേടത്രേം വരില്ല. :-)

krish | കൃഷ് said...

ആദ്യം പച്ചാളകവിത, ദാ ഇപ്പോള്‍ കുമാര്‍കവിതയും.. ഇതെല്ലാം കേട്ട് കൊച്ചീലെ ആസ്ഥാനഗായകരായ കൊതുകുകള്‍ കൂട്ടത്തോടെ കൊച്ചി വിട്ടൂന്നാ കേക്കണ്..
കൊച്ചിക്കാര്‍ രക്ഷപ്പെട്ടു.!!!!

കാപ്പിലാന്‍ said...

good

Umesh::ഉമേഷ് said...

എന്നെക്കൊണ്ടു കമന്റിടീക്കാനാണോ നിഷേധത്തിനെ നിക്ഷേധമാക്കിയതു്?

ഒരുത്തന്‍ കൂടി വഴിപിഴച്ചു:)

Kumar Neelakandan © (Kumar NM) said...

ഗുരുവേ ഉമേഷേ ഉമേശന്‍ മാഷെ താങ്കളെ ആവാഹിച്ച് ഇവിടെ കൊണ്ടുവരാന്‍ ഞാന്‍ അക്ഷരപിശാചുകളെ അങ്ങോട്ട് പറഞ്ഞയതല്ലേന്ന്. മനപൂര്‍വ്വം ;)

ഇവരെ ഒക്കെ ഒന്നു പരീക്ഷിക്കാന്‍ ഞാന്‍ വച്ച് ഒരു നമ്പരല്ലേ ഈ നി”ക്ഷേ”ധി. ഇവരൊക്കെ ശ്രദ്ധിക്കുമോ എന്നറിയാനുള്ള ഒരു പരീക്ഷണം (പരീക്ഷണത്തില്‍ “ഷ” ആണോ അക്ഷര പരദൈവങ്ങളെ?)ആയിരുന്നു ആ ടൈറ്റില്‍. ടെസ്റ്റ് കഷിഞ്ഞു. അതു ഞാന്‍ തിരുത്തിയിട്ടുണ്ട്.

അറിയിപ്പ് : അക്ഷര തെറ്റില്‍ നിന്നും എങ്ങനെ തടിയൂരാം എന്നതിനെ കുറിച്ചുള്ള പരിപാടിയാണ്‍ നിങ്ങള്‍ ഇതുവരെ കണ്ടുകൊണ്ടിരുന്നത് . അടുത്ത പരിപടി എങ്ങനെ ബ്ലോഗില്‍ നിന്നും മുങ്ങാം എന്നുള്ളതാണ്.

Kalesh Kumar said...

ര‌സികന്‍ ചിന്ത!

sreeni sreedharan said...

മിസ്റ്റര്‍ ©
ഞാന്‍ പത്തു വരികള്‍ എന്ന് പറഞ്ഞത്- ആക്കിയതല്ല.
ഞങ്ങള്‍ ബുജികള്‍ അത്രയൊക്കെ പറയൂ.
ഇതൊന്നും അറിയില്ലല്ലേ ഛായ്!

(അതേയ് ഈ ഡൂപ്ലിക്കേറ്റ് എറര്‍ എന്നു പറഞ്ഞാല്‍ എന്താ? ആദ്യത്തെ കമന്‍റ്, ഈ ബ്ലോഗ്ഗര്‍- ഡൂപ്ലിക്കെറ്റ് എറര്‍ എന്നു പറഞ്ഞ് വിഴുങ്ങി. ഞാന്‍ ഡൂപ്ലിക്കേറ്റാന്ന് ബ്ലോഗ്ഗര്‍ന് വരെ മനസിലായോ കര്‍ത്താവേ?)