Sunday, March 05, 2006

റാണാഘട്ടില്‍..

...ഒരു കൂട്ടമാളുകള്‍ ധൃതിവെച്ചുപോകുന്നത്‌ കുഞ്ഞുണ്ണിയുടെ ശ്രദ്ധയില്‍ പെട്ടു. ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന പുതിയ കോളറക്കേയ്സുകളാണ്‌.

കുഞ്ഞുണ്ണിയും ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നു നടന്നു. ആശുപത്രിക്കൂടാരത്തില്‍ നിരനിരയായ മേശകള്‍ക്കുമേല്‍ അതിസാരം പിടിപെട്ട മെലിഞ്ഞ മനുഷ്യര്‍ കിടക്കുന്നു. കൂടാരത്തിന്റെ അറ്റത്ത്‌ ഒരു വെള്ളക്കാരി കിണഞ്ഞ്‌ പടമെടുക്കുന്നു. കുഞ്ഞുണ്ണി അവിടെ ചെന്നുനോക്കി. ഈരണ്ടുവയസ്സുചെന്ന രണ്ടുകുട്ടികള്‍ അടുത്തടുത്ത മേശകളില്‍ കിടക്കുന്നു. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. ആണ്‍കുട്ടിയുടെ അച്ഛന്‍ മേശക്കരുകില്‍ നിന്നു, അയാള്‍ മുസല്‍മാനാണ്‌. പെണ്‍കുട്ടിക്ക്‌ ആരുമില്ല, അവളുടെ അച്ഛനും അമ്മയും അതിസാരത്തില്‍ മരിച്ചുപോയിരുന്നു. അവളെ എടുത്തുകൊണ്ടുവന്ന സന്നദ്ധസേവകന്മാര്‍ അവള്‍ ഹിന്ദുവാണെന്നു പറഞ്ഞു. മരുന്നിന്റെയും സലൈനിന്റെയും ദൌര്‍ലഭ്യം; ചെറുപ്പക്കാരിയായ ഒരു വൈദ്യവിദ്യാര്‍ത്ഥിനി പ്രത്യാശയില്ലാത്ത യുദ്ധത്തില്‍ മുഴുകി. വിശ്രമമില്ലാതെ പടമെടുത്ത വെള്ളക്കാരിയും ആ കുട്ടികളുടെ ജീവനുവേണ്ടി പൊരുതുകയാണെന്നു തോന്നി. ഈ റോളുകള്‍ പടമെടുത്തു തീരുമ്പോഴേക്കും അവയുടെ അവസാനതിലൊരു ചിത്രത്തില്‍ കുട്ടികള്‍ ചിരിച്ചുകളിച്ചുകൊണ്ട്‌ ജീവിതത്തിലേക്ക്‌ മടങ്ങിവരുമെന്നു ശാഠ്യം പിടിക്കുക. കുഞ്ഞുണ്ണിക്ക്‌ അവിടെ നിന്ന് മാറാന്‍ കഴിഞ്ഞില്ല; ആ രണ്ടു ചെറിയ ഉടലുകള്‍ക്കകത്ത്‌ കോശവും വിഷകൃമിയും പോരാടുകയാണ്‌, ആ തമ്പിനു പുറത്തെ ചരിത്രസ്ഥൂലതകളിലെവിടെയോ നടക്കാനിരിക്കുന്ന ഒരു രാഷ്ട്രപ്പിറവിയ്ക്കുവേണ്ടി.

ഉച്ചതിരിഞ്ഞപ്പോള്‍ കുട്ടികള്‍ ശാന്തരായി. അവര്‍ കണ്ണുതുറന്നു ചിരിച്ചു. നനുത്ത ശബ്ദത്തില്‍ എന്തോ പറഞ്ഞു. ആണ്‍കുട്ടി തന്റെ ചെറിയ കൈ നീട്ടി പെണ്‍കുട്ടിയുടെ കൈയ്ക്കു പിടിച്ചു. പാണീഗ്രഹണം, സ്വയംവരം. കൈകോര്‍ത്തു പിടിച്ചുകൊണ്ടവര്‍ മേശകളില്‍ ശാന്തരായി മരിച്ചു.

ഇത്തിരിക്കഴിഞ്ഞ്‌ ശവങ്ങളെ അടക്കം ചെയ്യാന്‍ നേരമായപ്പോള്‍ മുഹമ്മദീയനായ അച്ഛന്‍ പറഞ്ഞു, "അവള്‍ എന്റെ കുട്ടിയുടെ കൂടെ കിടക്കട്ടെ."

ശവക്കുഴിയുടെ ചുറ്റും നിന്ന നാലഞ്ചുപേരില്‍ കുഞ്ഞുണ്ണിയും ഛായാഗ്രാഹികയായ മദാമ്മയും നിന്നു. മണ്ണു വീണു തൂരുമ്പോള്‍ മദാമ്മ കരയുകയായിരുന്നു. മാനം നിറഞ്ഞുനിന്ന വിരക്തിയുടെ സ്ഫടികമണ്ഡലത്തിലൂടെ അപ്പോഴും പക്ഷികള്‍ ഭാഗീരഥിയുടെ തടങ്ങളിലേക്ക്‌ പറന്നുപോയി.

തിരിച്ചു പോകാനൊരുങ്ങുമ്പോള്‍ മദാമ്മ കുഞ്ഞുണ്ണിയോടു പറഞ്ഞു, "ദൈവം എന്റെ ഈ പാപം പൊറുക്കട്ടെ, കൈ കോര്‍ത്തുപിടിച്ചു മരിച്ച ഈ കുട്ടികളുടെ ചിത്രം എന്റെ പത്രങ്ങളില്‍ അച്ചടിച്ചുവരും. ബര്‍ലിനിലും ഫ്രാങ്‌ക്‍ഫര്‍ട്ടിലും പ്രാതല്‍ കഴിക്കുന്ന വീട്ടമ്മമാര്‍ അതിലൂടെ അലസമായി കണ്ണോടിച്ചു പോകും. ദൈവമേ, ദൈവമേ!"

മടക്കയാത്രയില്‍ മദാമ്മയുടെ സങ്കീര്‍ത്തനം കുഞ്ഞുണ്ണി മനസില്‍ ആവര്‍ത്തിച്ചു: ദൈവമേ, ദൈവമേ!

ഗുരുസാഗരം
ഓ. വി. വിജയന്‍

29 comments:

aneel kumar said...

ഗുരുജീ...

Kalesh Kumar said...

ഗുരുസാഗരം ഒരു അനുഭവമായിരുന്നു...

സു | Su said...

:)

Visala Manaskan said...

:)

bodhappayi said...

:)

ദേവന്‍ said...

ദലൈലാമ വിജയന്‍റെ ഏറ്റവും നല്ല കൃതികളിലൊന്നാണെന്നാണ്‍` എന്‍റെയും വിനീത് കുമാര്‍ അഭിപ്രായം.

അതു പറയാനല്ല ഈ കമന്‍റ് .. കുമാരഗുരോ .. എന്തെങ്കിലും വിശേഷമുണ്ടായോ (ഭാഗ്യം, കുമാര്‍ പെണ്ണായിരുന്നെങ്കില്‍ എനിക്കടി കിട്ടിയേനേ).. അതായത്.. ആപ്പീസില്‍ എന്തെങ്കിലും? അതോ എനിക്കു ചുമ്മാ എനിക്കു തോന്നുന്നതാണോ?

Kumar Neelakandan © (Kumar NM) said...

ദലൈലാമ എന്നൊരു വിജയന്‍ കൃതി ഞാന്‍ വായിച്ചിട്ടില്ല ദേവാ?

...അതായത്.. ആപ്പീസില്‍ എന്തെങ്കിലും? അതോ എനിക്കു ചുമ്മാ എനിക്കു തോന്നുന്നതാണോ?...

ഇവിടെ എന്നും വിശേഷങ്ങളാണ് ദേവാ. അതില്‍ ഏതാണ് ചോദ്യത്തിനാധാരം എന്നറിയില്ല.

ദേവന്‍ said...

1. ഗുരുസാഗരം എന്നു ഞാന്‍ തിബത്തന്‍ ഭാഷയില്‍ പറഞ്ഞതാ.. ദലൈ എന്നാല്‍ ‍ സാഗരം ലാമ (ആ ജീവിയല്ല, സ്ഥാനപ്പേര്‍) ഗുരു.

2. വിശേഷാല്‍ വല്ല ലോഹലഭ്യയോഗമുണ്ടായോ എന്നന്വേഷിച്ചതാ.. വെള്ളി പിച്ചള ഓട് ചെമ്പ് ഇരുമ്പ് ഇത്യാദികള്‍ വന്നുചേരാന്‍ യോഗമുണ്ടെന്നു കുമാറിന്റെ നാളുകാര്‍ക്ക് യോഗമുള്ള സമയമാണെന്ന് ജ്യോത്സ്യരത്നം ഡോ. ചട്ടുകാല്‍ രമാകൃഷ്ണന്‍ പ്രസ്താവിച്ചിരുന്നു..

Kumar Neelakandan © (Kumar NM) said...

ഓ അങ്ങനെ. ഒരു മെറ്റല്‍ കൂടി കിട്ടി ദേവാ. വെള്ളിയാ കിട്ടിയത്. (എങ്ങനെ അറിഞ്ഞു എന്നു ഞാന്‍ ചോദിക്കുന്നില്ല!)

മലയാള മനോര്മ ക്ലാസ്സിഫൈഡ്സിനു വേണ്ടി ചെയ്ത “മനസിലുണ്ടെങ്കില്‍ മനോരമയിലുണ്ട്” എന്ന ക്യാമ്പൈന്‍ സൌത്ത് ഇന്ത്യയിലെ പ്രമുഖ advertising festival ആയ SPARK 06-ല്‍(organised by chennai advertising club) മള്‍ട്ടിമീഡിയ (press+TV+Hoarding) കാറ്റഗറിയില്‍ സില്‍‌വര്‍ നേടി. അതിന്റെ ഒരു വിശേഷം ഉണ്ട്. സന്തോഷംവും. അത്രേയുള്ളു.

ചില നേരത്ത്.. said...

കുമാര്‍ജീ..
അഭിനന്ദനങ്ങള്‍!!
ബ്രീത്ത് ഈസി!!

Kalesh Kumar said...

അഭിനന്ദനങ്ങള്‍ കുമാര്‍ഭായ്!!!!
ഇനി സ്വര്‍ണ്ണം കിട്ടട്ടെ അടുത്തതവണ!

ദേവോ, ജോത്സ്യര്‍ കൊള്ളാവല്ല്!

aneel kumar said...

കുമാറിന് ഞങ്ങളും സ്വര്‍ണ്ണം ആശംസിക്കുന്നു !

കിളിജ്യോതിഷവുമായിട്ടിരുന്ന കൈനോട്ടക്കാരൊക്കെ ഇപ്പോള്‍ സ്വന്തം ഡൊമൈനൊക്കെയിട്ടല്ലേ ഇരിപ്പ് കലേഷേ, agencyfaqs വായിക്കുന്ന കൂട്ടത്തിലാവും അവരും.

സു | Su said...

വെള്ളിയെങ്കില്‍ വെള്ളി. അതെങ്കിലും കിട്ടിയല്ലോ. അഭിനന്ദനങ്ങള്‍.

ട്രീറ്റ് എവിടെയാണെന്നാ പറഞ്ഞത്;)

Anonymous said...

അഭിനന്ദനങ്ങള്‍ !!! അടുത്തത്‌ സ്വര്‍ണ്ണമാകട്ടെ.. :)
പിന്നെ എത്തിപ്പെടാന്‍ വൈകിയേക്കും എന്നാലും ട്രീറ്റ്‌ എവിടെ വച്ച്‌ എന്നു പറഞ്ഞേക്കു.

ബിന്ദു

ദേവന്‍ said...

വിയറ്റ്നാം കോളനിയില്‍ ശങ്കരാടി പറയുമ്പോലെ - കൊടു കൈ!!

ഇന്‍ഷാ അള്ളാ, അടുത്ത വര്‍ഷം സ്വര്‍ണ്ണം!!
(എങ്ങനെ അറിഞ്ഞെന്നു ചോദിക്കേണ്ടാ, ചാരന്മാരെ ഞാന്‍ ഒറ്റിക്കൊടുക്കാറീല്ല

Kumar Neelakandan © (Kumar NM) said...

വേണ്ട ദേവാ ഒറ്റണ്ട. ആ ചാരവഴിയെ.
സ്വര്‍ണ്ണം കഴിഞ്ഞതിനു മുന്‍പു രണ്ടുതവണ അവിടുത്തെ ലൈലറ്റിനുകീഴില്‍ തന്നെ വാങ്ങാനുള്ള യോഗം ഉണ്ടായിട്ടുണ്ട്. (അതിന്റെ അഹങ്കാരം തെല്ലും എനിക്കില്ല എന്നു പറഞ്ഞാല്‍ അതു ശരിയാകുമോ എന്നുള്ള സംശത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ചിന്തിച്ചാല്‍ അതുശരിയല്ലെന്നുള്ള സത്യം കള്ളമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നു എന്നു പറഞ്ഞാല്‍ അതിന്റെ ഉള്ളിലെ സത്യവും കള്ളവും ചേര്‍ന്നുണ്ടാകുന്ന മിഥ്യയുടെ യാദാര്‍ത്ഥ്യങ്ങളില്‍ എന്തു ശരി എന്തു തെറ്റ്) ഹോ തലര്‍ന്നു. ഒരു സത്യം പറയുന്ന ബുദ്ധിമുട്ടെ!

myexperimentsandme said...

അവാർഡിന്നഭിനന്ദനങ്ങൾ, കുമാറേ...

എല്ലാം ഈ വഴിയേയായ ഈ നാട്ടിൽ ഒരു ഈ-ട്രീറ്റ് നടത്തുന്നതിനെപ്പറ്റി........

ഓഫ്‌ടപ്പിയോക്കാ- വിയറ്റ്നാം കോളനി തന്നെ:
“ഓ....കിറുഷണമൂത്ത്രീന്നു പറയാൻ നമ്മളൊന്നും പത്താം ക്ലാസ്സ് പാസ്സായിട്ടില്ലേ.....”

“കൃഷ്ണമൂർത്തീന്നു പറയാൻ പത്താം ക്ലാസ്സൊന്നും പാസ്സാകേണ്ട, നാക്കുവടിച്ചാ മതി”

“എന്താടാ പറഞ്ഞേ, നാക്കു വടിക്കാനോ”

‘നാക്കുവടിക്കാനൊന്നുമല്ല പറഞ്ഞേ, ചാക്കുപിടിക്കാനാ.. ചാക്കുപിടി, ചാക്കുപിടി”

അവസാനം ചാക്ക് ഇന്നേട്ടന്റെ തലയിൽ തന്നെ....

..അടുത്ത സ്വർണ്ണവും കുമാറിനു തന്നെ

(ഓഫ്‌ടോപ്പിക്കിന്നോഫ്‌ടോപ്പിക്ക്: ഇതെഴുതിത്തുടങ്ങിയപ്പോൾ പിന്നെ എങ്ങിനെയാ നിർത്തുന്നതെന്ന് യാതൊരു ഐഡിയായുമില്ല. ഒരു വിധത്തിൽ സ്വർണ്ണത്തിൽ കൊണ്ടെത്തിച്ചു)

Visala Manaskan said...

എന്റെ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളുടെ ഒരു പൂക്കൂട ഒരെണ്ണം അവിടെ, കൊച്ചിയില്‍ ഇറക്കി വച്ചിരിക്കുന്നു.

ശനിയന്‍ \OvO/ Shaniyan said...

:-) Congrats mashe..

nalan::നളന്‍ said...

അഭിനന്ദനങ്ങള്‍ കുമാറേ!

Unknown said...

കുമാറേ,
കിട്ടിപ്പോയതും,
കിട്ടാതെപോയതും, ഇനി
കിട്ടാനിരിക്കുന്നതും,
കിട്ടാതെപോകാനിരിക്കുന്നതുമായ സകല സ്വര്‍ണ്ണവെള്ളിപിച്ചള എവാര്‍ഡുകള്‍ക്കും
അഭിനന്ദനങ്ങള്‍!!!

ഉമേഷ്::Umesh said...

അപ്പോള്‍ ആളു കലാകാരനാണെന്നു മാത്രമല്ല, ജ്വാലിയും കലയാണു് അല്ലേ. അഭിനന്ദനങ്ങള്‍!

“മനസ്സിലുണ്ടെങ്കില്‍ മനോരമയിലുണ്ടു്” - അതു കിടിലം. “മനസ്സിന്റെ താളുകള്‍ക്കിടയില്‍ മയില്‍പ്പീലി പോലെ സൂക്ഷിച്ച മനോരമയില്‍” എന്നു പറയാമായിരുന്നു.

ഒന്നൊന്നേകാല്‍ നൂറ്റാണ്ടു മുമ്പു് മനോരമ തുടങ്ങിയപ്പോള്‍ ഇങ്ങനെ രണ്ടു പദ്യങ്ങള്‍ അതില്‍ എന്നും ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ടു്:


മലയാളവുമിംഗ്ലീഷും
പല വൈചിത്ര്യമോടുടന്‍
നലമായച്ചടിച്ചീടും
മലയാള മനോരമ

മലയാളത്തിലെയേറ്റം
വില താണുള്ള പത്രിക
വിലസീടുന്നു വിഖ്യാതാ
മലയാള മനോരമ


നെടുമങ്ങാടനും കലക്കുന്നുണ്ടു, കെട്ടാ!

myexperimentsandme said...

പക്ഷേ ഈ മൺ‌രമയെ ഒരു വെബ്‌സൈറ്റുള്ളത് നേരാംവണ്ണം അപ്‌ഡേറ്റ് ചെയ്‌ത് കൊണ്ടുനടക്കാനൊന്നു പഠിപ്പിക്കണമല്ലോ.. മിക്കവാറും അതിന് പനിയും ജലദോഷവും.

Kumar Neelakandan © (Kumar NM) said...

ഈ ഗുരുസാഗരവരികള്‍ക്കിടയില്‍ ദേവന്‍ ഓഫ് ടോപ്പിക്കായി കൊണ്ടുവന്ന്ന “എന്റെ പരസ്യ സന്തോഷത്തില്‍“ ഒപ്പം ചിരിച്ച എല്ലാവര്‍ക്കും നന്ദി. സന്തോഷം. (ട്രീറ്റ് ചെയ്യാം എല്ലാവരും വരുക, കൊച്ചിയില്‍ കലൂരില്‍ എല്‍ എഫ് സി റോഡില്‍ ഞങ്ങളുടെ വാടകവീട്ടില്‍. സുമ നന്നായിട്ട് പാചകം ചെയ്യും, ചെറുതായിട്ട് ഞാനും. എല്ലാവര്‍ക്കും ഒപ്പം കൂടാം)

Anonymous said...

“മൺ‌രമയെ“ ഇതെന്താ വക്കാരീ? മനോരമയോ? -സു-

myexperimentsandme said...

അതെ സുനിലേ.. മലയാളം, മലയാളി, മനോരമ പക്ഷേ ഈ-യുഗത്തിൽ കാലിടറുന്നില്ലേ എന്നൊരു സംശയം.. എല്ലാ ദിവസവും മുടങ്ങാതെ പനി, കൂട്ടിന് തുമ്മലും. ഇന്നിതുവരെ ആശാൻ ശരിയായിട്ടില്ല... ഉദാത്തമായ പത്രധർമ്മ ആസ്വദിക്കാനൊന്നുമല്ല, എങ്കിലും....ഒരു നേരമ്പോക്കേ...

ചില നേരത്ത്.. said...

വക്കാരി മണ്‌രമയ്ക്ക് കരയുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഒരു നേരമ്പോക്കിനായിരുന്നുവല്ലേ ആ മുതലകണ്ണീര്‍.
ചിരിച്ചിഷ്ടാ..

Anonymous said...

രമയുടെ കാര്യം വക്കാരി പറഞ്ഞതു നേരമ്പോക്കല്ല എന്നു തോന്നുന്നു, ഇന്നത്തെ കാര്യം തന്നെയെടുക്കാം, സിനിമ സെക്ഷനില്‍ ഭാവന വേണം ഭാവന എന്നു കണ്ടു ഇത്തിരി കിട്ടിയാല്‍ തരക്കേടില്ലല്ലൊ, ഒരു ബ്ലോഗ്‌ തുടങ്ങാമായിരുന്നല്ലോ എന്നോര്‍ത്തു ക്ലിക്കിയപ്പോഴോ.... മഹാരാഷ്ട്രയില്‍ പക്ഷിപ്പനി എന്നു...

ബിന്ദു

myexperimentsandme said...

എക്സാറ്റ്ലി... ഞാനും നോട്ട് ചെയ്‌തിരുന്നു. പാവങ്ങൾ കുറെ പണിയുന്നുണ്ട്..സ്റ്റൈലൊക്കെ മാറ്റി നോക്കുന്നുണ്ട്.. പക്ഷേ കണ്ട്രാവിയെ ടിക്കറ്റെടുക്കാൻ പഠിപ്പിക്കേണ്ടല്ലോ. നാട്ടിലാരെങ്കിലും മനോരമ പേപ്പർ നിർത്തി ഓൺ‌ലൈനാകാമെന്നുവെച്ച് കമ്പ്യൂട്ടറിനു മുൻപിലിരുന്നാൽ ഫസ്റ്റ് പേജ് ഡൌൺ‌ലോഡ് ചെയ്തുകഴിയുമ്പോഴേക്കും അടുത്ത ദിവസത്തെ പത്രമെത്തും. ബാക്കി പേജൊട്ടു കിട്ടുകയുമില്ല. ആ രീതിയിലേ അവര് സൈറ്റ് ഉണ്ടാക്കിവെക്കൂ