Tuesday, January 24, 2006

കിഴക്കും പടിഞ്ഞാറും.

മൂകാംബികയിൽ നിന്നുമടങ്ങും വഴിയിൽ മംഗലാപുരത്തിനടുത്ത് കണ്ട ഉദയം.
ഒരു പാലത്തിനുഇടതുഭാഗത്തു കണ്ട കാഴചയാണിത്.

താഴെക്കാണുന്ന ചിത്രം അപ്പോൾതന്നെ പാലത്തിന്റെ വലതുഭാഗത്തുകണ്ട കാഴ്ചയും.
സൂര്യന്റെ വെളിച്ചം പാലത്തിനിപ്പുറം വച്ച് നിന്നുപോകുന്നു എന്നു തോന്നിപ്പിക്കുന്ന കാഴ്ച.
ഉദയസൂര്യന്റെ മഞ്ഞ, ലെൻസിലേക്ക് പകർന്നതാണ് കിഴക്കൻ കാഴ്ച.
ഇരുട്ട് മാറി നാട്ടുവെളിച്ചം പരക്കുന്ന ജലരാശി, പടിഞ്ഞാറൻ കാഴ്ചയും.
ഈ കാഴ്ചയ്ക്ക് ഫിൽട്ടറുകൾ ഇല്ല. യാത്രയിൽ ഉടനീളം തോന്നിയിരുന്നു, ഈ കർണാടക പ്രകൃതി കേരളത്തിനെക്കാൾ മികച്ചതാണോ എന്ന്.
രണ്ടറ്റവും അശോകസ്തംഭം നിർത്തിയ ഒട്ടനേകം പാലങ്ങൾ. അതിനുമുകളിലെത്തുമ്പോൾ കുട്ടനാടിലെന്നപോലെ രൂക്ഷഗന്ധമില്ല. റ്റോൾപിരിക്കാൻ നിൽക്കുന്നവന്റെ ധാർഷ്ട്യമില്ല.
പുഴകൾക്ക്‌ ഇരുവശവും കേരളത്തെക്കാളും തിങ്ങിയ നിരക്കിൽ കേരവൃക്ഷങ്ങൾ. കണ്ടൽക്കാടുകൾ. കണ്ണുനിറക്കുന്ന കർണാടക കാഴ്ച.

12 comments:

രാജീവ് സാക്ഷി | Rajeev Sakshi said...

ചിത്രങ്ങള്‍ അത്ഭുതമായിരിക്കുന്നു കുമാര്‍.

സു | Su said...

:)

സൂഫി said...

കുമാർബോസ്സ്,
അത്യുഗ്രനായിരിക്കുന്നു എന്നുള്ളതു ഒരു പ്രശംസയേയല്ല.
നല്ല സീനറികൽ കാണുമ്പോൾ തന്മയത്വം ചോരാതെ എങ്ങനെ അതിനെ എന്റെ ക്യാമറയിലേക്കു ആവാഹ്hക്കും എന്നുള്ളത് എപ്പോഴും എന്റെ പ്രശ്നമാണു്.

Jo said...

ആ രണ്ടാമത്തെ ചിത്രം, "അലൈപായുതേ" എന്ന ചിത്രത്തിലെ "പച്ചൈ നിറമേ" എന്ന ഒരു ഗാന രംഗത്തെ ഓര്‍മിപ്പിച്ചു. രണ്ടൂ ചിത്രങ്ങളും മനോഹരം.

സ്വാര്‍ത്ഥന്‍ said...

കുമാര്‍ തന്റെ ഈ ചിത്രങ്ങള്‍ എന്നെ വല്ലാതെ ‘ഇന്‍സ്പയേഡ്’ ആക്കിക്കളഞ്ഞു. വെളുപ്പിന് ഞാനും ക്യാമറയെടുത്തിറങ്ങി, ഇടത്തും വലത്തും തിരിഞ്ഞ് ഈ പോട്ടങ്ങള്‍ പിടിക്കാന്‍

Kumar Neelakandan © (Kumar NM) said...

സാക്ഷി :) ഇത് കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അത്ഭുതങ്ങൾ ആണ്. പ്രകൃതിയുടെ അത്ഭുതമാണ് .
സൂ:)
സുഫി :) ചുമ്മാതങ്ങു പകർത്തുക.
ജോ, നന്ദി അഭിപ്രായത്തിനും, ഇങ്ങോട്ടുള്ള വരവിനും.

സ്വാർത്ഥൻ, താങ്കളുടെ പ്രഭാതചിത്രത്തെക്കുറിച്ച് അവിടെതന്നെ ഞാൻ കമന്റി. താങ്കൾക്ക് പിന്നാലെ മറ്റൊരാൾകൂടി കിഴക്ക് കൂടി ഉദയം ചെയ്തു. അതു തുളസിയുടെ വകയാണത്.

എന്തായാലും എന്റെ കിഴക്കും പടിഞ്ഞാറും ഇതിനൊക്കെ ഒരു നിമിത്തമായതിൽ സന്തോഷം.

Kumar Neelakandan © (Kumar NM) said...

പരീക്ഷണം. പ്രിയ സുഹൃത്തുക്കളെ, എന്താ എന്റെ അറയിലുള്ള കമന്റുകൾ പിന്മൊഴിനടുമുറ്റത്ത് എത്താത്തത്?

evuraan said...

ഇതൊന്ന് നോക്കൂ

Kumar Neelakandan © (Kumar NM) said...

ഹൊ! അവസാനം അവൻ നടുമുറ്റത്തെത്തി. ഞാൻ കരുതി എന്റെ കമന്റുകൾ പടിഞ്ഞേറേക്ക് പോയി എന്നു.

Anonymous said...

എന്തതിശയമേ വർണ്ണത്തിൻ ലോകം എത്ര മനോഹരമേ...

അപ്പോ ഇങ്ങനിരിക്കും കുമാരൻകുട്ടി മൂന്നാം തൃക്കണ്ണു തുറന്നാൽ, ല്ലെ(ഇതാ സൈഡിലെ പെട്ടീടെ ഉള്ളിലെ പടം കണ്ടപ്പോ മനസ്സു പറഞ്ഞതാ)

Anonymous said...

picture perfect!

Anonymous said...

picture perfect!


shajiv