Wednesday, January 18, 2006

അമ്മയ്ക്കുപിന്നിൽ..

...ഒളിച്ചിരിന്ന് സ്വപ്നം കാണാം. പ്രായമാകുമ്പോൾ അരക്കൊഴുക്കിക്കരഞ്ഞ്‌ എരിശ്ശേരിയും അവിയലുമാകാം. അതുമല്ലെങ്കിൽ എണ്ണയിൽ പൊരിഞ്ഞ്‌ പൊന്തി ഒരു പ്രവാസിക്കൊപ്പം കൺവയർ ബെൽറ്റിലൂടെ നീങ്ങി, പറന്ന് കടൽകടന്ന് മറ്റൊരു പ്രവാസിയാകാം.

ഈ ചക്ക ജന്മം സഫലം.

16 comments:

Visala Manaskan said...

ഇന്ന് ബൂലോഗത്ത്‌ ഉത്സവ പ്രതീതിയാണല്ലോ.!!

:) ഗംഭീര പടവും വിവരണവും.! പ്രിയ കുമാർ, അഭിനന്ദനങ്ങൾ.

ഒളിച്ചിരിക്കുന്ന കള്ളി ചക്കേ..,
അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതേ...

(മൂപ്പ്‌ ഇത്തിരി കുറഞ്ഞാലും സാരല്ല്യ, ചക്കക്കൂട്ടാൻ വീക്ക്നെസ്സ്‌ ഐറ്റം ആയതുകൊണ്ടാണേ...)

Kalesh Kumar said...

നാട്ടിൽ ചക്കയുടെ സമയമാണോ ഇപ്പോൾ?
ഉഗ്രൻ പടം!

സ്വാര്‍ത്ഥന്‍ said...

യെന്ത്‌റ്റാ ഗ്ലാമറ്‌!
ഇവളെവ്‌ടെത്യാ?

ചില നേരത്ത്.. said...

ചക്കകള്‍ പ്രാണികളുടെ ഓറ്മ്മകളുണര്‍ത്തുന്നു.
വയറുവേദനയുടേയും.

സു | Su said...

:)

myexperimentsandme said...

ങാഹാ കുമാറേ...

നേരത്തേ നല്ല വാഴപ്പഴം കാണിച്ച് കൊതിപ്പിച്ചു..

സ്വാർത്ഥകലേഷതു‌ല്ല്യേച്ച്യാദികൾ പുട്ടും കടലയും കാണിച്ച് കൊതിപ്പിച്ചു....

കുമാർ പിന്നെ,ദേ ഇപ്പോഴും, നല്ല തുടുത്തിരിക്കുന്ന ചക്കയും കാണിച്ച് കൊതിപ്പിക്കുന്നു..

ഇതിന് മുൻപ് ദേവേട്ടനും കാണിച്ചൂ, ചക്ക...

ഞാൻ നാട്ടിലേക്ക് ടിക്കറ്റും ബുക്കു ചെയ്തു.

നല്ല ഒന്നന്തരം വരിക്കച്ചക്കപ്പഴം...... കൂഞ്ഞിലേന്ന് പൊളിച്ചെടുത്ത്...കുരുവൊക്കെ കളഞ്ഞ്... വായിലോട്ടിട്ട്, ചവച്ചരച്ച്.....

പിന്നെ അടുത്ത ചുളയെടുത്ത്....

കുരുവൊന്നൊങ്കിലും വേണം മാറാതോരോ ചുളയിലും... എന്നാണല്ലോ ചക്കയുടെ കേക.

ചക്കയിൽ കേമൻ വരിക്ക തന്നെ. ഇബ്രൂ, കൂഴയാണോ അടിച്ചത്, വയറു വേദനിക്കാൻ?

നല്ല എടനയിലയിൽ പുഴുങ്ങിയുണ്ടാക്കിയ ചക്കയട....

ചക്കയുപ്പേരി........

ഫോട്ടോയുടെ കൂടെ മണവും വരുന്ന ടെൿനോളജി എവിടംവരെയായി?

(പടമടിപൊളിയെന്ന് കുമാറിനോടെന്തിനാ പ്രത്യേകിച്ച് പറയുന്നത്‌!)

aneel kumar said...

നല്ല പൊടിസ്വപ്നങ്ങളുമായി
നല്ല ഒരു പൊടിച്ചക്ക :)

കമന്റിനിട്ടൊരുകമന്റ്:
ചക്കക്കൂട്ടാൻ, വീക്ക്നെസ്സ്‌ ,ആക്രാന്തം ഒക്കെച്ചേര്‍ത്ത് എന്തോ ഒരു പഴമൊഴി ഉണ്ടല്ലോ വിശാലാ... മറന്നുപോയി ;)

സിദ്ധാര്‍ത്ഥന്‍ said...

പടത്തിനാ ഒളിച്ചിരിക്കുന്ന രസമുണ്ടു് കുമാറേ. അസ്സലായി.

ഇബ്രുവേ ചക്ക വയറുനിറയേ തിന്നാൽ വയറു വേദന മിക്കവർക്കും ഉറപ്പാ. ഇല്ലാതാക്കാൻ ഒരു വിദ്യ അച്ഛൻ പറഞ്ഞു തന്നിട്ടുണ്ടു്. ചക്കതിന്നുന്നതിനിടയ്ക്കു് ഒരച്ചു് വെല്ലം ( ഒരു കഷ്ണം ശർക്കര) കൂടെ തിന്നുക.

Visala Manaskan said...

anilE,
njaanum maRannu pOyi.!!

nalan::നളന്‍ said...

കുമാറേ,
കിടിലം..
ഇങ്ങനെയൊക്കെ കാണിച്ചാല്‍ പൂവാലശല്യം കൂടും. ഒരു ലൈ.. അല്ലേ വേണ്ടാ.

Kumar Neelakandan © (Kumar NM) said...

തുളസീ, ജോഷ്വാ ന്യൂട്ടന്റെ ( എന്റെ സുഹ്രൂത്തിന്റെ സുഹ്രൂത്ത്) ചിത്രങ്ങളുടെ അടുത്ത് എന്റെ ചിത്രങ്ങൾ ഒരിക്കലും സുഖമായിരിക്കില്ല. ഞാൻ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പതിവായികണ്ട് രസിക്കുന്നയാളാണ്. അതുകൊണ്ട് ആ ചക്കയും ഈ ചക്കയും തമ്മിൽ ഒത്തിരി അകലമുണ്ട്.
:) നന്ദി വിശാലൻ.
:) നാട്ടിൽ ചക്കകൾ പഴുത്തു പൊഴിയുന്നു.
:) സ്വാർത്ഥൻ.
:) ഇതു പേരില്ലാ നേരത്തിന്, ചില നേരത്തിന്.
:) സൂ.
:) വക്കാരി, നാട്ടിലേക്ക് സ്വാഗതം.
:) അനിൽ
:) സിദ്ധാർത്ഥൻ
:) നളൻ.

എല്ലാവരുടെ മനസിലും ഒരു ചക്കക്കൂട്ടാന്റെ രുചി ചേർത്തതിൽ എന്റെ ചക്കപ്പെണ്ണിനു സന്തോഷം ഉണ്ട്.

Unknown said...

ഈ ചക്കപ്പഴചിത്രവും ബാക്കി “പ്രേതഗേഹത്തിലെ“ മിക്ക ചിത്രങ്ങളും നന്നായിരിക്കുന്നു (കൂട്ടത്തില്‍ എന്റെ ജന്മനാട്ടിലെ ചില ദൃശ്യങ്ങളും)...

ഇരുളും വെളിച്ചവും
നിഴലും നിറങ്ങളും
കവിതയാക്കുന്ന കലോപാസകാ പ്രണാമം!

Kumar Neelakandan © (Kumar NM) said...

യാത്രാമൊഴിക്കാരാ തിരിച്ചും വണക്കം. (വിളിക്കാനൊരു വിളിപ്പേരെങ്കിലും കിട്ടിയെങ്കിൽ !)

ജന്മനാട്ടിലെ ദൃശ്യങ്ങൾ തിരിച്ചറിഞ്ഞതു കൊണ്ട് ഊഹിക്കുന്നു ദേശം പാലക്കാടാണെന്ന്. ശരിയോ?

Unknown said...

കുമാര്‍,

പാലക്കാടല്ല...മറ്റൊരു കാട്...കാട്ടുപ്രദേശം..

ആ “നോ എന്‍‌ട്രി” പടവും, ഒരു തടാകദൃശ്യവും അവിടെ പകര്‍ത്തിയതെന്ന് ദൃശ്യത്തിലാശങ്ക...

രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട്‌

Anonymous said...

ഹൊ! ഇതെല്ലാം ചക്കച്ചൊള വറുത്തതായി മാറി എന്റെ മുമ്പില്‍ വന്നിരുന്നെങ്കില്‍! ഹ മ്.. (ഗദ്ഗദം)