Wednesday, August 24, 2005

ഇനിയും നീളട്ടെ ഈ മുടിനാരുകൾ

അടുത്തിടെ ചെന്നൈയിലേക്കുള്ള യാത്രാമദ്ധ്യേ, എന്റെ അടുത്തിരുന്നയാളുടെ മുടി ഞാൻ ശ്രദ്ധിച്ചുപോയി.

എനിക്കറിയാം ഈ മുടി.

സ: പന്ന്യൻ രവീന്ദ്രൻ!

പുലിക്കോടൻ നാരായണന്റെ താക്കീതിനോടുള്ള പ്രധിക്ഷേധമായ്‌ തഴച്ചു വളർന്ന മുടി. ആ മുടി നാരുകൾക്കരുകിൽ ഇരുന്നപ്പോൾ എന്റെ ഉള്ളിലും അൽപ്പം വീര്യം ഉറകൊണ്ടു.ഒരു പ്രേരണയിലെന്നപോലെ ഞാൻ അങ്ങോട്ടുകയറി പരിചയപ്പെട്ടു.

ജാഢയും ഗാംഭീരവുമില്ലാതെ അദ്ദേഹം സംസാരിച്ചു. ശ്രീ കെ. വി. സുരേന്ദ്രനാഥിന്റെ ലളിതജീവിതത്തെക്കുറിച്ച്‌, ഉമ്മൻ ചാണ്ടിയുടെ പൊയ്മുഖങ്ങളെക്കുറിച്ച്‌, ബർലിൻ കുഞ്ഞനന്തൻ നായരുടെ മലക്കം മറിയലിനെക്കുറിച്ച്‌...

എവിടെയോ അടുത്തു പരിചയമുള്ള ഒരു വ്യക്തിയുടെ വാക്കുകൾ പോലെ ഞാൻ കേട്ടിരുന്നുപോയി. അതായിരിക്കാം അദ്ദേഹത്തിന്റെ ആകർഷകത്വം.

ചില ചെറിയ ചെറിയ തിരിച്ചറിവുകൾ സമ്മാനിച്ച സഖാവേ,

ലാൽ സലാം!!

14 comments:

Kalesh Kumar said...

അന്യം നിന്നുപോകുന്ന ജാടകളില്ലാത്ത രാഷ്ട്രീയക്കാരെന്ന വർഗ്ഗത്തിലെ അവശേഷിക്കുന്ന ചുരുക്കം ചിലരിലൊരാളാണ് കുമാർ പന്യൻ!

aneel kumar said...

അങ്ങനെ തന്നെ സിന്ദാബാദ്.

സു | Su said...

പന്ന്യനെ കാണാൻ ചെന്നൈയിലേക്ക് യാത്ര ചെയ്യേണ്ടി വന്നല്ലോ. ഈ നാട്ടിൽ നിന്ന് ഇതുവരെ കണ്ടില്ലേ? എന്തായാലും ലാൽ സലാം!

പിന്നേയ്, ചെന്നൈയിലേക്ക് പോകുമ്പോൾ സൂക്ഷിക്കണേ... ഹിഹിഹി

Kumar Neelakandan © (Kumar NM) said...

എല്ലാവർക്കും ലാൽ സലാം. ഇഷ്ടം പോലെ ലാൽ സലാം.
പക്ഷേ സൂ, ചെന്നൈയിൽ പോകുമ്പോൾ സൂക്ഷിക്കണേ എന്നുള്ള സൂചന എന്തിനായിരുന്നു സൂ?

സു | Su said...

ചില മലയാള പുലികൾ തമിഴ്നാട്ടിൽ ഉണ്ട് അതു തന്നെ.

Kumar Neelakandan © (Kumar NM) said...

അതാരണപ്പാ.. അങ്ങനെ ഒരു മലയാളിപ്പുലി തമിഴ്നാട്ടിൽ? ഇനി വല്ല കഴുതപ്പുലിയാണോ?

aneel kumar said...

കുമാർ,
ഈ അടുത്തിടെ എന്നാൽ എപ്പേ?

SunilKumar Elamkulam Muthukurussi said...

chchE Kumar, Su tamizhnaaTTilaaNennu manassilaakkEnTE?

സു | Su said...

ഞാൻ തമിഴ് നാട്ടിൽ ഒന്നും അല്ല :(

Achinthya said...

Aashaanum arangozhinju. Ini sakhaavu Panniyanu lalsalaam parayaan avasheshichittullavar kuravu.Vallye oru lalsalaam.

Unknown said...

ലാല്‍ സലാം സഖാക്കളേ...

Visala Manaskan said...

ലാൽസലാം.

ദേവന്‍ said...

പന്ന്യനെ അറിയില്ല. ആശാനെ കേട്ടറിവേയുള്ളു. എൻകിലും നാലു കുഞനന്തൻ നായരോ പരമേശ്വരാദിജാഡകളോ വിജയന്മാഷാദി കൺഫ്ഫ്യൂഷോക്കുകാരോ വഴിപിഴച്ചാൽ അടയുന്നതല്ല നവോത്ഥാനത്തിന്റെ വഴിയെന്ന് ഞാനും പലപ്പോഴും അറിയാറുണ്ട് .

പി. രാജേന്ദ്രൻ, ചെങ്ങറ സുരേന്ദ്രൻ, തിരുനെല്ലൂര്, പി, കൊല്ലത്ത് പട്ടുപോലെ മിനുത്ത ഹൃദയവും അഴിമതിയുടെയോ അഹൻകാരത്തിന്റെയോ ഒരു പൊട്ടുപോലുമില്ലാത്ത പ്രവർത്തന പാരമ്പര്യവുമുള്ള സഖാക്ക്കൾക്ക് ഇന്നും ഒരു പഞ്ഞവുമില്ല എന്റെ നാലുചുറ്റീനും( ഒരുകാലത്ത് ഒട്ടും കാണാനില്ലാതിരുന്ന വർഗ്ഗമായ പ്രൊഫഷണൽ സഖാക്കളും ധാരാളമുണ്ടെൻകിലും)
ശ്രീകണ്ഠൻ നായരുടെ ഒരു പഴയ പ്രസംഗത്തിൽ നിന്നൊരുവരി (ഇമ്മിണി എഡിറ്റ് ചെയ്തിട്ടുണ്ട് സന്ദർഭത്തിനു യോജിക്കാനായി, ആരും തല്ലല്ലേ)
“പഠിപ്പിന്റെയും പണത്തിന്റെയും മേൽക്കോയ്മയാൽ ഞങ്ങൾക്കവകാശപ്പെട്ട ഞങ്ങളുടെ നാടിന്റെ അധികാരം കയ്യാളാനെത്തുന്ന കപട രാഷ്ട്രീയ കോമരങ്ങളേ, ഇതാ നിൽക്കുന്നു പതിനായിരങ്ങൾ- മനുഷ്യസ്നേഹികൾ, രാജ്യസ്നേഹികൾ, നാളെയുടെ സൃഷ്ടികർത്താക്കൾ- ഇങ്ങോട്ടുവരിക, കാണുക, ഇവരെ അറിയുക. ലാൽ സലം

Unknown said...

പന്ന്യന്‍ രവീന്ദ്രനെന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ പാര്‍ട്ടി ചട്ടവട്ടങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനോട്‌ എനിക്ക്‌ എതിര്‍പ്പില്ല. പക്ഷെ, പന്ന്യന്‍ രവീന്ദ്രനെന്ന 'ജനപ്രതിനിധി'യും പാര്‍ട്ടി ചങ്ങലക്കെട്ടുകള്‍ക്കിടയില്‍ ബന്ദിതനല്ലെ എന്ന് സമകാലിക വാര്‍ത്തകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു.