(ഇത് കല്യാണിയുടെ ആദ്യത്തെ കഥയാണ്. കല്യാണി ഒരു യൂക്കേജിക്കാരിയാണ്. കഥ വെട്ടും തിരുത്തും ചിന്തയും ഒന്നും കടത്താതെ യൂണിക്കോടാക്കി പോസ്റ്റ്ചെയ്യുന്നു)
ഒരിക്കൽ ഒരു കാട്ടിൽ ഒരു ആമ ഉണ്ടായിരുന്നു. ആ ആമ വിശന്നു തളർന്ന് ഒരു കാട്ടിലെത്തി. അവിടെ കുറേ മൃഗങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ ഈ മൃഗങ്ങൾക്ക് വിശന്നു തളർന്നിരിക്കുകയായിരുന്നു. അപ്പോൾ മൃഗങ്ങൾ ഈ ആമയെ കടിച്ചുതിന്നു. തോടു തിന്നില്ല. തോടു തിന്നാൻ പറ്റില്ലല്ലോ. അപ്പോൾ തോടുമാത്രം വീട്ടിൽപോയി.
കഥാകൃത്ത്
15 comments:
so sweet! (അത് മലയാളത്തിൽ പറയാൻ എനിക്കറിയില്ല, ക്ഷമിക്കുക.)കല്ല്യാണിക്ക് വേണ്ടി ഒരു പ്രത്യേക ബ്ലോഗ് തുടങ്ങണം പ്രിയ കുമാർ! കല്യാണിക്കുട്ടിക്ക് ഈ മാമന്റെ അഭിനന്ദനങ്ങൾ പറയണം!
കഥ ഇഷ്ടമായി.
എന്നിട്ടാ തോട് വീട്ടിലെത്തിയോ കല്ലൂ?
----------------------------------
അച്ചൂച്ചേട്ടനും ഉണ്ണിച്ചേട്ടനും.
കല്ലുവേ അഛന്റെ വഴിക്കു തന്നെയാണല്ലോ കഥ. നന്നായിട്ടുണ്ട്.
കലേഷൂ,
മലയാലത്തിൽ അത് ‘സോ സ്വീറ്റ്’ എന്നു പരയാമല്ലോ. അല്ലെങ്കിൽ ‘എത്ര മധുരം, മനോഹരം!‘ എന്നായിക്കോട്ടെ. എന്തായാലും ഒരു (ഗൾഫ്)മലയാളം എഴുത്തുകാരൻ മലയാളം അറിയില്ലെന്നു പറയല്ലേ.
നല്ല കഥ.
കല്യാണി വളർന്ന് ഒരു “നല്ല“ കഥാകാരിയായിത്തീരട്ടെ എന്ന് ആശംസിക്കുന്നു..
അനിലേട്ടാ, "സോ സ്വീറ്റ്" എന്നു എഴുതാമായിരുന്നു. ശരി, സമ്മതിച്ചു. പക്ഷേ, so sweet എന്നതിനു തുല്യമായ ഒരു sweet എക്സ്പ്രഷൻ മലയാളത്തിലുണ്ടോ? എനിക്ക് മലയാളം വല്യ പിടിയില്ല. അതുകൊണ്ടാ. ഓരോന്ന് വളരെ കഷ്ടപ്പെട്ടാ മലയാളത്തിൽ പടച്ചുവിടുന്നത്.
ഞാൻ എന്റെ "കമന്റ്" അടയ്ക്കാൻ പോകുവാ. ഏതോ ഡാഷ്-മക്കൾ എന്റെ ബൂലോഗത്തിൽ സ്പാമിംഗ് തുടങ്ങി. പെരിങ്ങോടരും സിബുവും വിശ്വേട്ടനുമൊക്കെ എന്തോ സംഭവത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. അത് ശരിയാകുന്നതു വരെ എന്റെ ബൂലോഗത്തിലെ കമന്റ് ഞാൻ ഹൈഡ് ചെയ്യാൻ പോകുന്നു!
കല്ലൂ,
ആ തോട് അവിടെയുണ്ടെങ്കിൽ ഞാൻ വരുമ്പോൾ കാണിച്ചു തരണേ.
കല്യാണിയെ കമന്റടിച്ച കലേഷ് മാമൻ ഫുജൈറ കുടുംബം (പ്രത്യേകിച്ച് അച്ചുചേട്ടനും ഉണ്ണിച്ചേട്ടനും)സിംപിൾ അങ്കിൾ തുടങ്ങിയവർക്കൊക്കെ കല്യാണിയുടെ :):) :) :)
പക്ഷേ കഥ ബ്ലോഗിലെത്തിയത് അറിഞ്ഞ് കല്യാണിയുടെ വക ഒരു തിരുത്ത് ഉണ്ട്......
“ മൃഗങ്ങൾക്ക് ആമയെ തിന്നാൻ കഴിയില്ലല്ലോ, ആമ തോടിനത്ത് ഒളിക്കില്ലേ?, പിന്നെ എങനെ ആമയെ തിന്നും?”
സൂ, :) കല്ലു തോട് സൂക്ഷിച്ചുവച്ചിട്ടുണ്ട്. അവൾ അത് അവളുടെ അച്ഛനിടും മുൻപ് വേണമെങ്കിൽ വന്ന് കൈപറ്റികൊൾക.
കല്യാണി മനുഷ്യമനസ്സുകളുടെ കഥ പറയുന്ന, ഈ ബൂലോഗത്തിന്റെ ചെറിയ പരിധിയും കവിഞ്ഞ്.. വിശ്വ കലാകാരിയാവാന് ആശംസിക്കുന്നു..
-ഇബ്രു-
കല്ലുവിന്റെ ഈ ഫോട്ടോ കോപ്പി ചെയ്യാൻ പറ്റാഞ്ഞ ദേഷ്യത്തിൽ ഞാൻ ഹീലുള്ള ഒരു ചെരുപ്പ് വാങ്ങി ഈ ബൂലോഗത്തിന് രണ്ട് ചവിട്ട് വെച്ചു കൊടുത്തിട്ടുണ്ട്.
അതുകഴിഞ്ഞ് കുറച്ച് സമാധാനം ആയപ്പോഴാ മനസ്സിലായത് എനിക്ക് ദേഷ്യം വന്നത് മുഴുവൻ ഇതിനായിരുന്നൂന്ന്.
റൈറ്റ് ക്ലിക്ക് ചെയ്ത് save picture as കൊടുത്താൽ കല്ലു കൂടെ വരുമായിരുന്നല്ലോ! അല്ലെങ്കിൽ ഡയറക്ഷൻ പറഞ്ഞുതന്നാൽ ശരിക്കുള്ള കല്ലുവിനെത്തന്നെ അങ്ങോട്ടു പറഞ്ഞുവിടാം. മൂന്നുദിവസം അഛനോടും അമ്മയോടും ഒപ്പം അടിച്ചുപൊളിച്ചിട്ട് ഇന്നു സ്കൂളിൽ പോകുന്നതിന്റെ വിഷമത്തിൽ രാവിലെ വീട്ടിൽ കരഞ്ഞു നടക്കുന്നുണ്ടായിരുന്നു, പാവം.
Kumar, Now you can learn marathi also from Su's blog
AAsdyamaayia kallunem achanem parichayappedane.ee kunjiyammene evadyo kanda pole.Kattiyulla thodinakathu keri irunna rakshappedaam nnu kallu kandu pidichullo.verum thodil ninnum angottulla dooram ethra aksharakaalam.
Kooduthal kallukrithikal pratheekshikkunu
കല്യാണി കുട്ടീ ഒത്തിരി താമസിച്ച് ഒരു ചേച്ചിയുടേയും കൂടി ചക്കരയുമ്മ..
-പാര്വതി.
കല്ലൂസ് നല്ല കഥ... അവസാനത്തെ ആ ട്വിസ്റ്റ് ഞാന് ഒട്ടും പ്രതീക്ഷിച്ചില്ല...
Post a Comment