Thursday, June 14, 2007

വഴിപിരിയല്‍ !

തലമുറ എന്ന പേരില്‍ പണ്ടു ഞാന്‍ ഈ കാര്‍ട്ടൂണ്‍ ഇവിടെ പബ്ലീഷ് ചെയ്തിരുന്നു. ഇപ്പോള്‍ ബൂലോകത്തു നടക്കുന്ന പിന്മൊഴി സംവാദങ്ങളും വിവാദങ്ങളും കാണുമ്പോള്‍, എനിക്ക് ആ പോസ്റ്റ് ഒന്നുകൂടി പബ്ലീഷ് ചെയ്യാന്‍ തോന്നുന്നു.

എന്റെ നിലവറയില്‍ പറന്നു കയറി മുങ്ങിത്തപ്പി ഈ പോസ്റ്റിന്റെ‍ കാലിക പ്രസക്തി കമന്റിട്ടുകാട്ടിയ ഡിങ്കന് നന്ദി.

എന്റെ മറ്റു കാര്‍ട്ടൂണുകള്‍

20 comments:

Dinkan-ഡിങ്കന്‍ said...

കുമാറണ്ണാ ആ നന്ദിയ്ക്ക് പകരം രണ്ട് ജീരകമുഠായി ആയിരുന്നേല് സ്വീകരിക്കാരുന്നു. ഞാന്‍ നന്ദി സ്വീകരിക്കലൊക്കെ നിര്‍ത്തി [അതും പറഞ്ഞ് ഒരു പൊസ്റ്റിട്ടാലോ? :) ]

;9

Kalesh Kumar said...

ചില സംഭവങ്ങള്‍ അങ്ങനെയാ - കാലാതീതം.എന്നും പ്രസക്തമായിരിക്കും!

sreeni sreedharan said...

ഉണ്ണീ....ഉണ്ണീ...(കവിയൂര്‍ പൊന്നമ്മ സ്റ്റൈല്‍ വിളി)
ധൈര്യമായി വഴിമാറി നടക്കിഷ്ടാ...
വേറിട്ട ചിന്തയും, വഴികളും...വിജയവും അവഡാണ് മിടുക്ക്...

Promod P P said...

ഗുരുസാഗരത്തിലെ ഒരു രംഗം ഓര്‍മ്മ വരുന്നു

നുകത്തിന്റെ ഇടത് വശത്ത് കെട്ടിയിട്ടുള്ള പോത്തിന് എപ്പോഴും അടി കിട്ടുന്നത് കണ്ട് ബാലനായ കുഞ്ഞുണ്ണി അച്ഛനോട് ചോദിയ്ക്കുന്നു

അഛാ അതെന്താ ആ പോത്തിനു മാത്രം അടി കിട്ടുന്നത്?

അച്ഛന്‍ പറയുന്നു “ അത് ആ പോത്തിന്റെ കര്‍മ്മഫലമാണുണ്ണി”

കര്‍മ്മഫലമാണെന്ന് കരുതി തല്ലു കൊള്ളാന്‍ ആ നുകത്തില്‍ തന്നെ വീണ്ടും വീണ്ടും കഴുത്ത് കൊണ്ട് വെച്ചു കൊടുക്കണോ???

കുറുമാന്‍ said...

ഇപ്പോ ഇവിടെ വന്നപ്പോള്‍ ഒരുകാര്യം മനസ്സിലായി. കുമാര്‍ ഭായിക്ക് മൂന്‍ കൂട്ടി കാര്യങ്ങള്‍ അറിയാന്‍ കഴിയും എന്ന്.......പ്രവചന വരം. എന്റെ അടുത്ത പോസ്റ്റ്..........

P Das said...

:)

Anonymous said...

really good

http://www.eyekerala.com

Unknown said...

അന്ന് ഈ പോസ്റ്റ് കണ്ട് അന്തം വിട്ടിരുന്നു. ഇതെന്താവും കേസ് എന്ന്. ഇപ്പൊ മനസ്സിലായി. കിറുകൃത്യം കുമാറേട്ടാ.

മുസ്തഫ|musthapha said...

അതെ ഈ പോസ്റ്റ് കാണുമ്പോള്‍ അന്ന് കണ്ടതിലും ഇഷ്ടം തോന്നുന്നു :)

എങ്കിലും ഇപ്പോ കമന്‍റിടുമ്പോ, ക്ലാസ്സവസാനിച്ച് ഓട്ടോഗ്രാഫിലെഴുതുമ്പോള്‍ ഉണ്ടാകുന്ന ഒരു നൊമ്പരം :)

SUNISH THOMAS said...

kalakki anna kalakki.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

നോസ്ട്രാഡാമസ് കുമാറേട്ടോ..

--ഛായ് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും കീബോര്‍ഡിലു തുപ്പലു തെറിച്ചു ആരാണാവാ ഇമ്മാതിരി പേരൊക്കെ ഇടുന്നത്!!!

ശാലിനി said...

:)

ഡാലി said...

“ഹ ഹ ഹ”
വഴി വെട്ടാ, വഴി പിരിയാ പിന്നേം വഴിവെട്ടാ!
കൂടുതല്‍ കൂടുതല്‍ വഴികള്‍ ഉണ്ടാകുന്നത് വളര്‍ച്ചയുടെ ലക്ഷണം തന്നെ ആണ്.

വഴികള്‍ ഇല്ലാത്തൊരു നാടുണ്ടാവോ ആവോ?

Siju | സിജു said...

:)

Anonymous said...

വഴിമാറി നടക്കുന്നവര്‍, വഴിവിട്ടു ചിന്തിക്കുന്നവര്‍, പുതിയവഴി വെട്ടിത്തുറക്കുന്നവര്‍, കുറുക്കുവഴി കണ്ടെത്തുന്നവര്‍... ഒരുപാടുപേര്‍ ഉണ്ടാകട്ടെ ആ ഒറ്റയാന്മാര്‍.

Cibu C J (സിബു) said...

അതേ.. ഇതുതന്നെയാണ് ബൂലോഗത്തില്‍ വേണ്ടത്‌ - പുതിയ പരീക്ഷണങ്ങള്‍; ബോള്‍ഡായ തീരുമാനങ്ങള്‍.

chithrakaran ചിത്രകാരന്‍ said...

കുമാര്‍,
മനോഹരമായ കാര്‍ട്ടൂണ്‍... വളരെ ഇഷ്ടപ്പെട്ടു.

salil | drishyan said...

വഴി തേടുന്നവര്‍, വഴി മാറി നടക്കുന്നവര്‍, വഴി മറന്നവര്‍, വഴികള്‍ സ്വയം ഉണ്ടാക്കുന്നവര്‍ - ആര്‍ ശരി, ആര്‍ തെറ്റ് എന്ന് നാളെകള്‍ നമുക്ക് കാണിച്ച് തരും. എന്നിരുന്നാലും നമ്മില്‍ നിന്നകന്ന് വഴി മാറി നടക്കുന്നവര്‍ മനസ്സിന്റെ ശമികാത്ത നീറ്റലാണ്.

കുമാര്‍, നന്നേ ഇഷ്ടപ്പെട്ടു ഇത്.

സസ്നേഹം
ദൃശ്യന്‍

chithrakaran ചിത്രകാരന്‍ said...

കുമാര്‍,
തങ്കളുടെ പുതിയ പോസ്റ്റുകള്‍ എന്തേ കാണാത്തത്?
താങ്കള്‍ക്കും കുടുംബത്തിനും ചിത്രകാരന്റെ ഓണാശംസകള്‍ !!!

മാഹിക്കാരെ ഇതിലെ ഇതിലെ.... said...

ചിന്തിക്കുന്ന മനുഷ്യന്‌ ഹൃദയമുണ്ട്.ആശംസകള്‍ മകനേ