Tuesday, June 12, 2007

മുങ്ങിപോകാത്ത ഇല ചീന്തുകള്‍.


എള്ളും പൂവും വെന്തചോറും കെട്ടഴിച്ച ദര്‍ഭപുല്ലിന്റെ രൂപമഴിഞ്ഞ മോതിരവും തലയ്ക്കുമുകളിലൂടെ പിന്നിലേ ഒഴുക്കധികമില്ലാത്ത പുഴയിലേക്കിട്ടു. പിന്നെ ആ പുഴയില്‍ നിന്നും കൈനിറയെ വെള്ളമെടുത്ത് അവന്‍ മുഖം തുടച്ചു. അറിയാതെ കണ്ണുകള്‍ പിന്നിലെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന ആ ഇലയിലേക്ക് തിരിഞ്ഞു. മനസിനോടു ചോദിച്ചു, ഉപേക്ഷിക്കലാണോ? മനസുപറഞ്ഞു, ഇല്ല. ഒഴുകിപോകാന്‍ മടിച്ച് ആ ഇലതുണ്ട് അവിടെ കറങ്ങുന്നതു കണ്ടില്ലേ? വെള്ളത്തില്‍ തുറന്നു പിടിച്ച കണ്ണുപോലെ.
***
‘ഇനി പുറത്തിറങ്ങി നിന്നോളൂ." ഡോക്ടര്‍ പറഞ്ഞു. അപ്പോഴും തന്റെ കൈത്തണ്ടയില്‍ മുറുക്കെ പിടിച്ചിരുന്ന വിരലുകളിലാണ് അവന്‍ ശ്രദ്ധിച്ചിരുന്നത്. സ്വതവേ ശാന്തതയാര്‍ന്ന കണ്ണുകളില്‍ പകപ്പോടെ പ്രാണവായുവിനായുള്ള പിടച്ചിലിനിടയില്‍,തന്റെ കൈയ്ക്ക് കയറിപ്പിടിച്ച ആ മെലിഞ്ഞ വിരലുകളില്‍ നിന്നും അവനു കണ്ണെടുക്കാനായില്ല. ‘ഞങ്ങള്‍ക്ക് ചില ഫോര്‍മാലിറ്റീസ് കൂടി ബാക്കിയുണ്ട്‘ ഡോക്ടര്‍ തന്റെ വിയര്‍ത്ത കൈകള്‍ അവന്റെ ചുമലില്‍ വച്ചുകൊണ്ടു പറഞ്ഞു. ചില നിമിഷങ്ങളില്‍ പരിചയമില്ലാത്ത ഒരാളുടെ കൈകള്‍ക്ക് പോലും മറ്റൊരാള്‍ക്ക് ആശ്വാസം നല്‍കാനാവും എന്ന അപൂര്‍വ്വമായൊരു തിരിച്ചറിയല്‍ ആ കൈകളിലൂടെ അവന്‍ തന്റെ ചുമലിലേക്ക് ഏറ്റുവാങ്ങി. ആശ്വാസത്തിന്റെ ഇടവേളയൊടുക്കിക്കൊണ്ട് ഡോക്ടര്‍ നടന്നു നീങ്ങി. ചലനമറ്റ ആ വിരലുകള്‍ അവന്‍ സാവധാനം വേര്‍പെടുത്തി. മുഖമുയര്‍ത്താതെ തന്നെ ആ മുഖത്തേക്ക് നോക്കി. അവനില്‍ തന്നെ ഉറപ്പിച്ച നിശ്ചലമായ കണ്ണുകള്‍. ഐ സി യു വിന്റെ ഡോറുകള്‍ തള്ളിത്തുറന്നിറങ്ങുമ്പോള്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി. ആ കണ്ണുകള്‍ തന്റെ നേരേ തന്നെയാണെന്ന് അവനുറപ്പിച്ചു.
***
നനഞ്ഞ മേല്‍മുണ്ടില്‍ കാറ്റു തട്ടിയപ്പോള്‍ അവനു തണുത്തു. കടവു കയറുമ്പോള്‍ അവന്‍ തിരിഞ്ഞു നോക്കിയില്ല. ആ ഇലതുണ്ട് അവിടെ നിന്നും ഒഴുകി പോയെങ്കിലോ എന്നു ഭയന്നിട്ടാവും. തണുപ്പില്‍ അവനു വിറച്ചു. ഒരു കവചം ഊരിപോയിരിക്കുന്നു. അവനോര്‍ത്തു, ഞാന്‍ ഇന്നൊരു മകനല്ല. നിമിഷനേരം കൊണ്ട് ഞാന്‍ വളര്‍ന്നിരിക്കുന്നു. പക്ഷെ ഇപ്പോള്‍ ചെറിയ കാറ്റുകള്‍പോലും അവനെ തണുപ്പിക്കുന്നു. ബലിച്ചോറ് താഴ്ന്നിട്ടും കര്‍മ്മമൊഴിയാതെ പൊങ്ങിക്കിടക്കുന്ന ഇലചീന്തുകള്‍ അവനെ അസ്വസ്തനാക്കുന്നു. അവന്‍ വലുതാകുകയാണ്. അവനു അഛനില്ലാതെയാവുകയാണ്. അഛനെ അവന്‍ ഒരു ഓര്‍മ്മയാക്കുകയാണ്.
ഇതും ജീവിതത്തിലെ ഒരു ഏടാണ്. ഒരിക്കലും മുങ്ങിപോകാത്ത ഒരു ഏട്.

51 comments:

കുറുമാന്‍ said...

കുമാര്‍ഭായ്, വളരെ നന്നായിരിക്കുന്നു, കഥയും, അവതരണവും. ഹൃദയസ്പര്‍ശി.

Unknown said...

ഔ! കുമാറേട്ടാ ഇത് വല്ലാതെ വേദനിപ്പിച്ചു. നട്ടെല്ലില്ലൂടെ ഒരു നടുക്കം പാഞ്ഞ് കയറി. എന്നെങ്കിലും ഒരു ദിവസം... ഓര്‍ക്കാന്‍ പോലും വയ്യ! :-(

ഇടിവാള്‍ said...

((അവനോര്‍ത്തു, ഞാന്‍ ഇന്നൊരു മകനല്ല. നിമിഷനേരം കൊണ്ട് ഞാന്‍ വളര്‍ന്നിരിക്കുന്നു...))

പഴയതൊന്നും ഓര്‍മിപ്പിച്ചു വേദനിപ്പിക്കാതെ കുമാര്‍ജീ... ;(

Anonymous said...

പ്രിയ കുമാര്‍,
കയ്യൊഴിയലല്ല, ഉപേക്ഷിക്കലുമല്ല.
വിട്ടു കൊടുക്കല്‍ മാത്രം.
ഇവിടത്തെ ദുരിതങ്ങളില്‍ നിന്നും ,മോചിപ്പിക്കലാണ്.
എല്ലാര്‍ക്കും തണലൊരുക്കി, കൈകള്‍ വിരിച്ഛു നിന്ന് ആ ജീവിതവും തളര്‍ന്നിട്ടുണ്ടാവൂം.ഉറങ്ങട്ടെ.എങ്കീലും മറവിയുടെ ഭാരത്താല്‍ താണുപോവാതിരിക്കട്ടെ.

കൊല്ലങ്ങള്‍ക്ക് മുന്‍പ് എന്‍റെ ദേഹത്ത് ചാരി ഇരുന്ന്, ചേര്‍ത്തു പിടിച്ച് ആടിയാടി ഇരുന്ന എന്നെ പതിവു തമാശ എന്ന പോലെ ,പറ്റിച്ഛേ എന്ന്ന് പറയാണ്ടെ പറഞ്ഞ് എന്‍റെ ചുമലിലേയ്ക്ക്ചാഞ്ഞ അച്ഛന്‍ .വാശിയോടെ വാരിപ്പിടിച്ച പിടി ഇന്നൂം വിട്ടിട്ടില്ല്ല.
നമുക്ക് അങ്ങനെ വിടാന്‍ പറ്റില്ല്യല്ലൊ :)
ഒരുപാട് സ്നേഹം, സമാധാനം

Mubarak Merchant said...

നട്ടെല്ലിനുള്ളിലൂടെ ഒരു തണുപ്പ് അരിച്ചിറങ്ങുന്നതു പോലെ...
ആ ചിത്രത്തില്‍ എല്ലാം അടങ്ങിയിരിക്കുന്നു...
നല്ല സൃഷ്ടി കുമാറേട്ടാ :9

ചില നേരത്ത്.. said...

ഒരു കുമാര്‍ ടച്ച് !!

അതുല്യ said...

തട്ടേക്കാടിലെ ഒഴുക്കിലും ഈ ഇല ഒഴുകും പോലെ ഒരു പാട് കുഞ്ഞുങ്ങള്‍ ഒഴുകി. അന്ന് ബാക്കി വന്ന ഒരു പിടി ആളുകളും അച്ഛനുമ്മമ്മയുമല്ലാതെയായി ഞാന്‍ ഓര്‍ക്കാറുണ്ട് കുമാര്‍. എന്റെ തീരാ നഷ്ടത്തിന്റെ കണക്കില്‍ എന്തോ അച്ഛനുമമ്മയും ഒന്നും തെളിയാറില്ല, പക്ഷെ എന്നെ അമ്മാത്ത എന്ന് വിളിച്ച്, എനിക്ക് മുമ്പേ കടന്ന് പോയ മകനുണ്ട് എല്ലാ നിമിഷവും.

G.MANU said...

hridayathil thottu..

ഇട്ടിമാളു അഗ്നിമിത്ര said...

ഇന്നലെ എന്റെ അച്ഛന്റെ ചരമവാര്‍ഷികമായിരുന്നു... ആറാമത്തെ സന്തതിയും ജോലിക്കാരിയായതിന്റെ സന്തോഷത്തിലാ അച്ഛന്‍ കണ്ണടച്ചത് ... അന്ന് ഞരമ്പുക്കള്‍ പിണങ്ങിപിരിഞ്ഞ് കാഴ്ചമറഞ്ഞ കണ്ണിലും അച്ഛന്റെ സന്തൊഷം തെളിഞ്ഞുകത്തുന്നുണ്ടായിരുന്നു... ഒരിക്കലും മറക്കനാവാത്ത ഒരു ഓര്‍മ്മയായി

Anonymous said...

വായിച്ചപ്പോള്‍ തോന്നുന്നു,
വേണ്ടിയിരുന്നില്ല...

ശാലിനി said...

എഴുത്തിനേക്കാള്‍ കൂടുതല്‍ ആ ഫോട്ടോ സംസാരിക്കുന്നു. ആരെയൊക്കെയോ ഓര്‍ത്തുപോയി.

സാജന്‍| SAJAN said...

കുമാറേട്ടാ വേണ്ടായിരുന്നു ഇതെഴുതണ്ടായിരുന്നു..
വായിച്ചപ്പോള്‍ എന്തോ ഒരു വല്ലായ്ക:(

Kalesh Kumar said...

ഇതെഴുതണ്ടായിരുന്നു കുമാര്‍ഭായ്....
(കുറ്റപ്പെടുത്തിയതല്ല. കണ്ണുനനഞ്ഞു പോയി. അതുകൊണ്ട് പറഞ്ഞതാ.....
പാപനാശത്ത് ബലിയിടാന്‍ അച്ഛന്റെകൂടെ പോകുമ്പോള്‍ എനിക്ക് പേടിയാണ്......)

ഉമേച്ചീടെ കമന്റും :(

Dinkan-ഡിങ്കന്‍ said...

കുമാറണ്ണാ
ഒരു പും-നരക ത്രാണന ദൃശ്യം.

വേര്‍പിരിയലുകള്‍ എന്നും ഇങ്ങനെയാണ് :(

കുട്ടു | Kuttu said...

എല്ലാ മരണങ്ങളും, വേര്‍പാടുകള്‍ മാത്രമുണ്ടാക്കുന്നു.

നല്ല പോസ്റ്റ്... ഉം.... ആ വാക്കുകള്‍ വേണ്ട.. കുറുമാന്റെ വാക്കുകള്‍ കടമെടുക്കട്ടെ, അതാ കുറച്ചുകൂടി യോജിക്കുക.

ഹൃദയശ്പര്‍ശി.

Kumar Neelakandan © (Kumar NM) said...

ഇത് എഴുതണ്ടായിരുന്നു എന്നു പറഞ്ഞവരോടൊക്കെ അവരുടെ ചിന്തകളെ റെസ്പെക്‍ട് ചെയ്തു തന്നെ പറയാം, ഈ പോസ്റ്റിലെ അവസാനവരി ഒന്നുകൂടി ഇതും ജീവിതത്തിലെ ഒരു ഏടാണ്. ഒരിക്കലും മുങ്ങിപോകാത്ത ഒരു ഏട്.“ മുങ്ങരുത് അത്രമാത്രമേയുള്ളു.

അചിന്ത്യാമ്മ ഇവിടെ പറഞ്ഞ “വാശിയോടെ വാരിപ്പിടിച്ച പിടി ഇന്നൂം വിട്ടിട്ടില്ല്ല.“ എന്നുപറയാനുള്ള മനസുകള്‍ ഉണ്ടാകുകയാണു വേണ്ടത്. ഇലകളൊന്നും മുങ്ങില്ല. അവയൊക്കെ തുറന്നുപിടിച്ച കണ്ണുപോലെ എല്ലാറ്റിനും മുകളില്‍ പൊങ്ങിക്കിടക്കും.

സഞ്ചാരി said...

ഒരു പ്രവാസിയാ എന്റെ മനസ്സിന്റെ കോണില്‍ ഒരു വിങ്ങലായി ഇന്നും നിലനില്‍ക്കുന്ന എന്റെ ഓര്‍മ്മകളെ കരച്ചിലിലെത്തിച്ചു.അന്ത്യനിമിഷത്തില്‍ കൈലൊന്ന് തൊടുവാനും അന്ത്യകര്‍മ്മങ്ങളില്‍ പങ്ക് ചേരാനൊ ഹത്ഭാ‍ഗ്യനായ ഈ പ്രവാസുക്കു സാധിച്ച്ട്ടില്ല.

Visala Manaskan said...

ഒരു ടിപ്പിക്കല്‍ കുമാര്‍ഭായ് ഫോട്ടോയും എഴുത്തും. റ്റച്ചിങ്ങ്!

‘എന്നാ ശരി ഡാ ഇവനേ... പിന്നെ കാണാം. ദേ..എന്റെ ഉള്ള മാനവും കളഞ്ഞ് നീ ഒരുഗതിയും പരഗതിയുമില്ലാതെ, നാട്ടുകാരുടെ കയ്യും നിന്റെ പുറവുമായി നടക്കരുത് ട്രാ’

എന്നായിരിക്കണം എന്റെ അച്ഛന്‍ അവസാനമായി എന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ പറഞ്ഞിരിക്കുക, ആള്‍ടെ ഒരു രീതി വച്ച്.

അതുമതി. അങ്ങിനെ പറഞ്ഞാല്‍ മതി. അങ്ങിനെ മാത്രം മതി.

ബിന്ദു said...

എന്തോ ഒരു വല്ലാത്ത വിഷമം. :(

ചില നേരത്ത്.. said...

ചിന്തയിലെ അഗ്രിഗേറ്റര്‍ വഴി വീണ്ടും വന്ന് വായിച്ചപ്പോള്‍ കുമാര്‍ജി പറഞ്ഞ പോലെ ഒരു പഴയകാല ബ്ലോഗ് മണം ഫീല്‍ ചെയ്തു. ശരിക്കും :)

asdfasdf asfdasdf said...

കുമാറേട്ടാ,ഹൃദയസ്പര്‍ശിയായ അവതരണം. ഒരിക്കലും മുങ്ങിപ്പോകാത്ത ഏട്..

ഡാലി said...

കുമാറേട്ടാ,
ഞാന്‍ കണ്ട ഒരു മരണം എന്റെ അമ്മാമ്മയുടെ ആയിരുന്നു.
വളരെ നാള്‍ കിടന്ന്. ബെഡ്സോര്‍ ഒക്കെ ആയി. എങ്ങനേ അധികം നരകിപ്പിക്കാതെ എടുക്കണെ എന്ന് വേണ്ടപ്പെട്ടവരെ കൊണ്ട് പ്രാര്‍ത്ഥിപ്പിച്ച് ഒരു മരണം.
അങ്ങനെ ഞാന്‍ മരിക്കല്ലേ എന്ന് ഞാന്‍ എന്നും പ്രാര്‍ത്ഥിയ്ക്കും.
പിന്നെ കണ്ടത് ഒരു ആത്മഹത്യാ ആയിരുന്നു. എന്റെ അമ്മാവന്റെ. എല്ലാവരേം വേദനിപ്പിച്ച് ഒരു വല്ലാത്ത ക്രൂരതയോടെ. അതു ഞാന്‍ ഒരിക്കളും ചെയ്യില്ല. രണ്ടാളേയും ഒരു ഇലക്കീറില്ലാതെ, ഒരു ആണ്ട് കുര്‍ബാനയില്ലാതെ, ഞാന്‍ ഓര്‍ക്കും. ജാഗരത്തില്‍ ഞാന്‍ മറന്നു എന്ന് തോന്നിയാല്‍ അവര്‍ സ്വപ്നത്തില്‍ വരും എന്നെ ഓമ്മിപ്പിക്കാന്‍ വെറുതെ വിടണ പ്രശ്നല്യാ രണ്ടാളും!

സു | Su said...

.................

Unknown said...

ഈ പോസ്റ്റിനെ ഹിറ്റായി പ്രഖ്യാപിക്കുന്നു.

sreeni sreedharan said...

പണ്ട് ഞാന്‍ എത്സീസീയില്‍ മള്‍ട്ടീമീഡീയ കോഴ്സ് ചെയ്യുന്ന സമയത്ത് എല്ലാ ദിവസവും മുദ്രയേ ആരധനയോടെ നോക്കും, എങ്ങനെ അവിടെ കേറി പറ്റാം എന്നായിരുന്നു ചിന്ത...
പിന്നെ ബ്ലോഗില്‍ വന്ന് കുമാറേട്ടനെപറ്റി കേട്ടപ്പോ ‘ആധാരന’ തോന്നി, കൂടുതല്‍ അടുത്ത് പരിചയപ്പെട്ടപ്പൊ എനിക്ക് തന്നെ തോന്നി, “അയ്യേ ഇങ്ങേരോഡ് ആരാധനേ, ഛായ്”(ഉഡായിപ്പാന്ന് മനസിലായ് ;)
ഇതു പോലത്തെ എഴുത്ത് കാണുമ്പോ പിന്നെം ആധാരന !

[പോസ്റ്റിന്‍റെ ടൈറ്റിലും, ലേബലും കൂടി വായിച്ചപ്പോ ഒന്ന് മനസിലായ് “മുങ്ങിപ്പോവാത്ത പോസ്റ്റ്!!!”]

Dinkan-ഡിങ്കന്‍ said...

എങ്ങനെ അവിടെ കേറി പറ്റാം എന്നായിരുന്നു ചിന്ത...
അവിടെ കയറിപറ്റാന്‍ അത്ര ബുദ്ധിമുട്ടാണോ Pachalam ? ഗോവണി ഒന്നും ഇല്ലേ? കഷ്ടം. ഇല്ലേ കുമാറേട്ടാ?

P Das said...

:(

Kumar Neelakandan © (Kumar NM) said...

അവിടെ താഴെ സെക്കൂരിറ്റിയുണ്ട്. കള്ള ലക്ഷണമുള്ളവരെ കയറ്റിവിടില്ല. (അപ്പോള്‍ പിന്നെ ഞാന്‍ എങ്ങനെ കയറി എന്നാവും? ഞാന്‍ ഒരു മാസ്ക് കയ്യില്‍ വച്ചിട്ടുണ്ട്, ബാലമംഗളത്തില്‍ നിന്നും വെട്ടി എടുത്ത ഡിങ്കന്റെ പടം)

Unknown said...

പച്ചാളം ഒരിക്കല്‍ മുദ്രയില്‍ കയറിപ്പറ്റിയിട്ടുമുണ്ട്. ഓട് പൊളിച്ച് പച്ചാളം മുദ്രയില്‍ കയറി ഒരു ദിവസം രാത്രി. വാച്ച്മാന്റെ കൈയ്യില്‍ നിന്ന് ഒരെണ്ണം മുഖത്തും പറ്റി. അന്നാണ് പച്ചാളം മുദ്രയില്‍ കയറിപ്പറ്റിയത്. അല്ലെങ്കില്‍ അവന്‍ പറയട്ടെ.

sreeni sreedharan said...

ഈ കമന്‍റ്സ് ഞാന്‍ സെക്ക്യൂരിറ്റി ചേട്ടന് കാണിച്ചു കൊടുക്കാം, പിന്നെ അവിടെ ശ്രീജിത്തിനും കേറാം
(കുമാറേട്ടന്‍ വരെ കേറി, പിന്നാ ശ്രീജിത്ത്)

Kumar Neelakandan © (Kumar NM) said...

ഡിങ്കദില്‍ബപച്ചാളാ.. ഇപ്പോള്‍ എല്ലാവന്റേം നെഞ്ചില്‍ നെഞ്ചില്‍ എന്റെ മുദ്ര പതിയും. ഞരമ്പുകള്‍ ഓരോന്നും ഞാന്‍ വലിച്ചുപൊട്ടിക്കും.

നാട്ടുകാരേ രക്ഷിക്കണേ.. എന്നെ നന്നാവാന്‍ സമ്മതിക്കുന്നില്ലേ...
ഇവന്മാരെന്നെ ഇന്റലക്ച്വല്‍ ആകാന്‍ സമ്മതിക്കുന്നില്ല.
(ഇവന്മാരെ പേടിച്ചിട്ടാണ് പിന്മൊഴി വിട്ടതെന്ന് എങ്ങനെ തുറന്നു പറയും???)

Mohanam said...

കുമാറേട്ടാ നന്നായിരിക്കുന്നു,


സമാനമായൊരു പോസ്റ്റ്‌
http://nerkaazchakal.blogspot.com
ഞാനും ഇട്ടിരുന്നു എന്നിട്ടെന്തായി.... ആ..........

Mubarak Merchant said...

ഓണം വന്നാലും ഉണ്ണി പിറന്നാലും ചുള്ളന്റെ ലോകത്ത് പരാതി ഒഴിഞ്ഞ നേരമില്ലല്ലോ!!

ദേവന്‍ said...

കുമാറേ,
ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും “ലളിതമായൊരു ജീവിതത്തിന്റെ ചുവടു പിടിച്ചാണ് അച്ഛന്‍ നടന്നു പോയത്” എന്നാരംഭിക്കുന്ന കുറിപ്പും കുമാര്‍ എവിടെയാണിട്ടതെന്ന് ഓര്‍മ്മയില്ല, തിരഞു മിനക്കെട്ടും ഇല്ല, അത് വ്യക്തമായി മനസ്സിലുണ്ട്.

ആരും വിട്ടു പോകില്ല. അവരെല്ലാം എന്നുമെത്തുന്നു, ഒരു കഥ പറയുമ്പോള്‍ കൂടെപ്പറയാന്‍, പാട്ടുപാടുമ്പോള്‍ താളം പിടിക്കാന്‍, ഒരാപത്തെന്ന് ശങ്കയുണ്ടാകുമ്പോള്‍ കൂടെ നില്‍ക്കാന്‍. എന്നുമൊപ്പമെത്തുന്നു.

Kumar Neelakandan © (Kumar NM) said...

ദേവാ ദേവന്‍ പറഞ്ഞ കുറിപ്പും ചിത്രവും 2. ഇവിടെയുണ്ട്. മനസിലെന്നപോലെ.

Satheesh said...

വളരെ ഹൃദയസ്പര്‍ശിയായ അവതരണം.
വായിച്ച് കഴിഞ്ഞപ്പോള്‍ തൊണ്ടയിലെന്തോ ഉരുണ്ട് കൂടിയ ഫീലിംഗ്..

Anonymous said...

YAM0wN Your blog is great. Articles is interesting!

Anonymous said...

ivu35o Thanks to author.

Anonymous said...

YSA38w Wonderful blog.

Anonymous said...

L53Wgy actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

Hello all!

Anonymous said...

Good job!

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

Nice Article.

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

Wonderful blog.

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

ug4t4B Please write anything else!

Anonymous said...

Wonderful blog.

മയൂര said...

:(

Unknown said...

കുമാര്‍ ഭായ്

വിങ്ങുന്ന ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടു പോയി ഈ പോസ്റ്റ്.