Saturday, July 22, 2006

പൊന്നുരുക്ക് !

പകലിനോട് യാത്രപറയുന്ന വേളയില്‍, വരാന്‍ പോകുന്ന രാത്രിയെ അണിയിക്കാന്‍ മേഘങ്ങളുടെ മറവിലിട്ട് പൊന്നുരുക്കുന്ന സൂര്യന്‍. ഇവിടെ ഒരോ സന്ധ്യയ്ക്കും ഒരോ നിറമാണ്. ചിലത് ചുവന്ന്, ചിലത് മഞ്ഞയണിഞ്ഞ്, ചിലത് കറുത്ത്, ചിലതു നീലിച്ച്. ഒരു മിനിട്ട് മാത്രം നില്‍ക്കുന്ന കളര്‍ സാച്ച്യുറേഷന്‍. അങ്ങനെ ഒരു സുവര്‍ണ്ണ സന്ധ്യയില്‍ പതിഞ്ഞതാണീ ചിത്രം.

13 comments:

ദിവ (diva) said...

that is really beautiful...

ദിവാസ്വപ്നം

തണുപ്പന്‍ said...

കുമാര്‍ജീ... കലക്കന്‍ ചിത്രം. ഏത് കടലായിത് ?

kumar © said...

തണുപ്പാ‍.. ഇതു കടലല്ല. വേമ്പനാട് കായലാണ്. അവിടെ കാണുന്ന ലന്തന്‍ ബത്തേരിക്കും (ബോള്‍ഗാട്ടി) അപ്പുറം വിമലവനവും മുളവുകാടും വൈപ്പിനും കഴിയുമ്പോള്‍ കടലുണ്ട്. നല്ല സൊയമ്പന്‍ കടല്‍. അറബിക്കടല്‍. :)

ബിരിയാണിക്കുട്ടി said...

വിമല വനമാണൊ, മംഗള വനമാണൊ ശരി?

kumar © said...

ബിരിക്കുട്ടിയേ, വിമലവനം ആണ് ശരി. മംഗളവനം ഹൈക്കോര്‍ട്ടിനു പിന്നിലാണ്. ബോള്‍ഗാട്ടിയ്ക്കപ്പുറമുള്ളത് വിമലവനം. പണ്ട് കുറേ കള്ളവാറ്റുകാരായിരുന്നു ആ തുണ്ട് ദ്വീപുമുഴുവന്‍. ഇപ്പോള്‍ നിറയെ പാമ്പുകളും. വാറ്റുകാരെ ഒതുക്കാന്‍ പാമ്പിനെ കുടിവയ്പ്പിച്ചതാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട് ( :) )
അവിടെ ഒരിക്കല്‍ തീ പിടിച്ചപ്പോള്‍ വൈപ്പിനിലേക്ക് പാമ്പുകള്‍ നീന്തി എത്തി എന്നു പത്രങ്ങള്‍ എഴുതിയിട്ടുണ്ട്.

ഹൈക്കോര്‍ട്ടിനു പിന്നിലുള്ള മംഗളവനം ശരിക്കും ഒരു വനംതന്നെയാണ്. കൊച്ചിയ്ക്ക് ശ്വസിക്കാന്‍ വായു വരുന്നത് ഇവിടെ നിന്നാണ്.

കലേഷ്‌ കുമാര്‍ said...

എന്റമ്മോ!
അസാദ്ധ്യ പടം!!
അതിമനോഹരം!

ശ്രീജിത്ത്‌ കെ said...

കുമാര്‍ജീ, കല്ലക്കന്‍ പടം. അസ്സലായിരിക്കുന്നു. ഇനി വിമലവനത്തില്‍ ചെന്ന് പാമ്പിന്റെ കൂടെ ഒരു ഫോട്ടോ ....

ചീത്ത പറയണ്ട. ഞാന്‍ ചെവി പൊത്തി.

kumar © said...

ശ്രീജിത്തേ, വിമലവനത്തില്‍ പോയി പാമ്പിന്റെ തോളില്‍ കയ്യിട്ട് എടുത്ത
ഒരു ചിത്രം ഇവിടെ ഉണ്ടു. കണ്ട് കണ്‍ കുളിര്‍ത്തോളൂ. ഞാന്‍ തോളില്‍ കൈ വച്ചപ്പോള്‍ സന്തോഷം സഹിക്കാതെ ആ പാമ്പ് രണ്ടുവിരലുകള്‍ ഉയര്‍ത്തി കാട്ടുന്നും ഉണ്ട്. നല്ല വിഷമുള്ള ഇനമാ.. (പുളവന്‍ എന്നു ഞാന്‍ പറഞ്ഞില്ല കേട്ടോ!) വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതാ..

ചീത്ത പറയണം എന്നുണ്ടെങ്കില്‍ ഫോണില്‍ വിളിച്ചാല്‍ മതി. ഒന്നുമറന്നു, ഒരു ബ്ലോഗര്‍ മീറ്റ് കൂടി വിളിച്ചുകൂട്ടുന്നോ ബാംഗളൂരില്‍? അടുത്താ‍ാഴ്ചയില്‍ കുറച്ചുദിവസം ഞാനുമുണ്ടാവും അവിടെ.

ശ്രീജിത്ത്‌ കെ said...

താങ്കള്‍ ഒരു പാമ്പിനെ ആണ് നോവിച്ച് വിട്ടിരിക്കുന്നത് എന്നോര്‍ത്തോ. ഇതിന് ഓഗസ്റ്റ് മാസം 2,3,4 തീയതികളില്‍, ഏതെങ്കിലും ദിവസം ഞാന്‍ പകരം വീട്ടും.

പിന്നെ ഒരു പാമ്പിന്റെ ഫോട്ടോ എടുക്കാന്‍ പേടിയാണെന്ന് സമ്മതിക്കാതെ, ചുമ്മാ കണാ കുണാ എന്ന് പറഞ്ഞിട്ട് കാര്യമില്ല. മലമ്പുഴയിലേയോ, പര്‍ശ്ശിനിക്കടവിലേയോ പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ പോയി ഫോട്ടൊ എടുത്ത്, വിമലവനത്തിലെ ആണെന്ന് പറഞ്ഞാല്‍ പോരായിരുന്നോ? ബുദ്ധി വേണം ബുദ്ധി.

ikkaas|ഇക്കാസ് said...

കൂ, എവിടെക്കേറിനിന്നാ ഈ പടമെടുത്തേ?

ഇത്തിരിവെട്ടം|Ithiri said...

മനോഹരം.

Anonymous said...

അസ്തമയം എനിക്കു വേദന ആണു..
അതെന്നെ മരണത്തെ ഓര്‍മിപ്പിക്കുന്നു.

മഴക്കാറുകള്‍ മാറ്റി പുറത്തു വരുന്ന സൂര്യനെ ആണു എനിക്കിഷ്ടം .. അന്നും ഇന്നും എന്നും...

Anonymous said...

പറയാന്‍ മറന്നു.. മനൊഹരമായ ചിത്രം. വാക്കുകുളും...

ഒരു സൂര്യോദയം കൂടി എടുക്കുമൊ?