കല്യാണി ഇന്ന് ഒന്നാം ക്ലാസിലേക്ക്.
പുതിയ യൂണിഫോമും, പുതിയ ബുക്കുകളും അതിന്റെ പുതിയ പുറം ചട്ടയുമായി അവള് ഒന്നാം ക്ലാസിലേക്ക്.
ഇനി അതിരാവിലെ ഉണരണം, ഉച്ചവരെ യൂണിഫോമിന്റെ മുറുകലില്‍ ഇരിക്കണം. ലഞ്ച് ബോക്സില്‍ നിന്നും ആഹാരം കഴിക്കണം. ഒരുപകലിന്റെ പകുതിയും അവള്‍ക്ക് അമ്മയെ മിസ്സ് ചെയ്യണം. ഒരവധിക്കാലത്തിന്റെ നീറുന്ന മറുപുറം.
30 comments:
കല്യാണി...നീ മിടുക്കിയായി പഠിയ്കൂ..
സന്തോഷത്തോടെ ജീവിയ്ക്കൂ..
എല്ലാ ആശംസകളും നേരുന്നു..
ഇബ്രു പറഞ്ഞത് തന്നെ ഞാനും...
എല്ലാ ആശംസകളും. നന്നായി പഠിച്ച് മിടുക്കിയായി വളരണം, കേട്ടോ.
കല്യാണിക്ക് കരച്ചിലില്ലേ കുമാര്‍ജീ?
ഞാന്‍ ആദ്യ ദിവസം അലറിപ്പൊളിച്ചത് ഓര്‍മ്മ വരുന്നു.
കുട്ട്യോളൊക്കെ മിടുമിടുക്കരായിപ്പോയി :-)
കല്യാണികുട്ട്യേ..പോയി പഠിച്ച് മിടുക്ക്യാവണം ട്ടോ.
സരസ്വതിദേവി അനുഗ്രഹിക്കും:-)
കല്ലൂ.... നന്നായി പഠിക്കുക..
ആദ്യം കുറെനാള്‍ ചുമ്മാ അങ്ങ് പഠിക്കുക...
പയ്യെപ്പയ്യെ പഠിക്കുന്ന കാര്യങ്ങളില്‍ താത്പര്യം കാണുക...
ഇതൊക്കെ ഞാന്‍ എന്തിനാ പഠിക്കുന്നതെന്ന് അച്ഛനോടും അമ്മയോടും ചോദിക്കുക (അവര്‍ സമ്മതിച്ചാല്‍ ടീച്ചര്‍മാരോട് ചോദിച്ചാല്‍ മതി-ടീച്ചര്മാര്ക്കെങ്ങാനും ഇഷ്ടപ്പെട്ടില്ലെങ്കിലോ!).
ക്ലാസ്സില്‍ പഠിപ്പിക്കുന്നതു മാത്രമല്ലാതെ മോള്‍ക്കു ചുറ്റും കാണുന്ന കാര്യങ്ങളും പഠിക്കുക. എന്തറിയില്ലെങ്കിലും മനസ്സിലായില്ലെങ്കിലും ചോദിക്കുക-അച്ഛനോടും അമ്മയോടും ടീച്ചര്‍മാരോടും. പഠിക്കുന്നതെന്തായാലും മനസ്സിലാക്കി തന്നെ പഠിക്കുക. മോള്‍ക്കു മനസ്സിലാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ മോളെ പഠിപ്പിക്കൂ.
ഒരിക്കലും പഠിക്കാന്‍ വേണ്ടി പഠിക്കാതിരിക്കുക. ആസ്വദിച്ചു തന്നെ പഠിക്കുക. മോളുടെ അച്ഛന് ഇതുപോലെ നല്ല ഫോട്ടോകളെടുക്കുന്നതും അമ്മ നല്ല നല്ല കറികള്‍ വെച്ചുതരുന്നതും മോളേ നല്ല നല്ല കഥകള്‍ പറഞ്ഞുകേള്‍പ്പിക്കുന്നതും അവര്‍ അത് നല്ലപോലെ ആസ്വദിക്കുന്നതുകൊണ്ടാണ്. മോളും അതുപോലെ തന്നെ ആസ്വദിക്കുക. സന്തോഷിക്കുക.
ചോക്ലേറ്റ് ഒത്തിരി തിന്നാതിരിക്കുക. പല്ലുമുഴുവന്‍ പുഴു വരും.
അപ്പോ സന്തോഷമായി ക്ലാസ്സില്‍ പോവുക. പഠിക്കുക. അതിലും കൂടുതല്‍ കളിക്കുക.
(ഇങ്ങിനെയൊന്നും ചെയ്യാതെ എന്താ ഏതാ എന്തിനാ എന്നൊന്നുമറിയാതെ പരീക്ഷയ്ക്കു വേണ്ടി മാത്രം കാണാതെ കാണാതെ ഒരുവിട്ടുരുവിട്ട് പഠിച്ച കണക്കുപോലും കാണാതെ പഠിച്ച ഒരു പാവം(?) ചേട്ടന് വക്കാരിയൊപ്പ്)
കല്യാണിക്ക് എല്ലാ ആശംസകളും ....
എന്താ ആ നില്‍പ്പ്!:)
ലഞ്ച് ബോക്സൊക്കെ കല്ലൂം ഫ്രണ്ട്സും കൂടിയിരുന്ന് ക്ലീനാക്കൂലേ? അറിവിനായുള്ള വിശപ്പ് എന്നും ഉണ്ടാവട്ടെ.
കളിച്ചു പഠിച്ചു വളരൂ..
ഇന്നു അവനും പോയിരിക്കുന്നു ക്ലാസ്സിലേക്ക്, ഒരു ചെറിയ വല്യേട്ടനായി..
കല്ലൂ,
അനുഗ്രഹിക്കാനൊന്നും ഞാന്‍ ആള് അല്ല. കല്ലുവിന്റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. കല്ലുവിനെ വിദ്യാദേവത അനുഗ്രഹിക്കട്ടെ.
ഫ്രീ ആയിട്ട് ഉപദേശം തരാം.
മലയാളം മറക്കരുത്.
മര്യാദ മറക്കരുത്.
ഗുരുക്കന്മാരെ നിന്ദിക്കരുത്.
തന്നിലും മൂത്തവരെ അപമാനിക്കരുത്.
തന്നിലും ഇളയവരെ വെറുക്കരുത്.
സുഹൃത്തുക്കളെ ചതിക്കരുത്.
ഇതൊക്കെ അച്ഛനും അമ്മയും വിശദീകരിച്ച് പറഞ്ഞു തരും കേട്ടോ. ഇനിയും ഉണ്ട്. പക്ഷെ കല്ലൂന്റച്ഛന് എന്നെ ഓടിക്കും. തല്ക്കാലം ഇത്രേം മതി. പഠിച്ച് മിടുക്കിയാവുക. ഈ ആന്റിയെപ്പോലെ ആവരുത്.
All best Kallu kutty.
ഹോം വര്‍ക്ക് ഒന്നും ചെയ്യണ്ടാട്ടോ. രാത്രി അച്ഛന് വരുമ്പോ ചെയ്ത് തരും.
പഠിച്ച് പഠിച്ച് വലുതായി ഒരു വക്കാരിയെങ്കിലും അല്ലെങ്കില്‍ വക്കാരിയേ പോലെയെങ്കിലും ഒക്കെ ആവണം കെട്ടോ.
സ്കൂളില്‍ പോകാന്‍ അച്ഛന് എന്തൊക്കെയാ കല്ലൂന്ന് വാങ്ങിച്ചു തന്നത്?
പുതിയ ബാഗ്, പുതിയ ചെരുപ്പ് പിന്നെയോ..??
നല്ല മിടുക്കിക്കുട്ടിയായി പഠിച്ച് വല്യ കളക്ടറാവുക.
--
ഓ.ടോ: എന്നേയും എന്റെ ചേട്ടനെയും പഠിപ്പിച്ച് ഒരാളെ ഡോക്ടറും ഒരാളെ കളക്ടറും ആക്കണമെന്നായിരുന്നു എന്റെ അച്ഛന്റെ ആഗ്രഹം. ബെസ്റ്റ്!
കല്ലു പഠിച്ച് പഠിച്ച് മിടുക്കിയായിവാ....
എനിച്ചും സ്കൂളില്പ്പോണം.അമ്മേന്റെ ചോറു പൊതി ഉച്ചക്കു കൂട്ടുകാര്‍ക്ക് പങ്കു വെക്കണം. സിസ്റ്റ്ര് കാണാണ്ടു കൂട്ടുകാരോടു വര്‍ത്താനം പറയണം.അവളുടെ കളര്‍ പെന്‍സില്‍ ഒരു ദിവസം എനിക്കും തരുവോ എന്നു ചോദിക്കണം.
നാലു മണിക്കു തിരിച്ചു വരുംബോള് അമ്മെന്റെ സാരിയില്‍ തൂങ്ങി പലഹാരം തിന്നണം....
ഹാ..എന്താ കല്ലൂന്റെ ആ നില്പിന്റെ ഒരു ഗമ ? കല്ലൂസ് പഠിച്ചു മിടുക്കി കുട്ടിയാവുമല്ലോ..
സ്കൂളില്‍ പോയി വന്നിട്ടു വിശേഷമൊക്കെ പറയണേ കല്ലു മോളേ.
എന്നിട്ടെന്തൊക്കെയാ പഠിച്ചതാദ്യത്തെ ദിവസം ? കല്ലുമോളു കരഞ്ഞോ ? ഏയ്...കല്ലു മിടുക്കിയല്ലേ ?(അച്ഛനുമമ്മയും കരഞ്ഞ കാര്യം മോളു ആരോടും പറയണ്ടാട്ടോ:) അമ്മയെ മിസ് ചെയ്തോ കല്ലൂന് ? വൈകിട്ടു വരുമ്പോ അമ്മേടെ അടുത്തു പറയാനെന്തെല്ലാം വിശേഷങ്ങളാ..
കുമാര്‍, ഉച്ച് വരെയാണോ കല്ലൂനു ക്ലാസ് ?
കല്ലുവിന്റെ സ്കൂള്‍ യൂണിഫോമിലുള്ള ഫോട്ടം ഇടണേ.
കല്ലുമോള്‍ക്ക് താരാന്റിയുടെ വക ഒരു കുഞ്ഞു സമ്മാനം
പഠിച്ച് മിടുക്കത്തിയാവണം കെട്ടോ..
ആന്റ്റീടെ കല്ലുമോള്ടെ ഉണ്ടക്കവിളിലൊരു ഇഷ്ടുമ്മ...
നെറ്റീലൊരു വിദ്യുമ്മ...
നിറുകേലൊരു ആയുസ്സുമ്മ...
കുഞ്ഞു ചുമലില്‍ എങ്ങനും ഭാരം കൂട്യാ അച്ഛന്റെ തലേല് വെച്ചു ക്കൊടുക്കാം ട്ടോ.
കല്ലൂട്ടീ... ഇതെന്താ താം തിത്തോം വയ്ക്കാന്‍ തുടങ്ങുവാണോ?? ഒന്നാം ക്ലാസ്സിലായി, ഇനി വല്ലതും പഠിച്ചു, ഹോംവര്‍ക്കൊക്കെ ചെയ്തു... ഇങ്ങനെയൊന്നും ഈ ആന്റി പറയില്ലാട്ടോ. മതി വരുവോളം കളിക്കുക, എന്നിട്ടു മടുക്കുമ്പോള്‍ കുറച്ചു പഠിക്കുക, പഠിത്തമൊക്കെ വലുതായിട്ടും ആവാന്നേ.. കളി ഇപ്പോഴല്ലെ പറ്റു.. ( അച്ഛന് കേള്‍ക്കാതെ പറഞ്ഞതാ ട്ടൊ ഇത്രേം. തല്ലു കൊണ്ടാല്‍ ഞാന്‍ ഉത്തരവാദിയല്ല). :)
കല്ല്യാണിക്കുട്ടിയ്ക്ക്, അറിവു മുഴുവന്‍ മോളോടുള്ള ഇഷ്ടംകൊണ്ട് വിളിക്കാതെതന്നെ എപ്പോഴും മോളുടെ ബുദ്ധിയില്‍ വന്നിരിക്കട്ടെ...
നന്നായി വരട്ടേ കല്ലുമോളേ... പഠിത്തവും ഒരു കളിയായി കാണാന്‍ കഴിയട്ടേ. അതോടൊപ്പം മറ്റുള്ളവരെ സഹാനുഭൂതിയോടെയും സ്നേഹത്തോടെയും കാണാനും കഴിയട്ടേ...
(ഔപചാരികവിദ്യാഭ്യാസത്തിനു ശേഷം മാത്രം കതിരില്‍ വളം വെയ്ക്കുന്നതുപോലെ പഠിച്ചു തുടങ്ങിയ ഒരു മാമന്...)
ഒന്നാം ക്ലാസ്സുകാരിക്ക് ആശംസകള്‍ നേരുന്നു.
മിടുക്കിയായ്, പഠിച്ച് വളരുക.
അങ്കിളുമാരുടേയും ആന്റിമാരുടേയും, ചേട്ടന്മാരുടേയും ചേച്ചിമാരുടേയും സ്നേഹവും സന്തോഷവും ആശംസകളും കല്ല്യാണിക്കു കാട്ടിക്കൊടുത്തു. വളുടെ മുഖത്തെ സന്തോഷം വായിച്ചെടുത്ത് തിരിച്ചു ഇവിടെ തരുന്നു.
വക്കാരി, ഉപദേശങ്ങള്‍ക്ക് നന്ദി.
എന്തു ചോദ്യമാണ് വിശാലാ അവളോട് ചോദിക്കുന്നത്.
അതേ അവള്‍ക്ക് സ്കൂളില്‍പോകാന്‍ ഞാന്‍ ഒരു എസ് ക്ലാസ് ബെന്‍സും, ഫസ്റ്റ് റ്റ്റാക്കിന്റെ ഒരു സണ്‍ ഗ്ലാസും (!) കല്യാണ്‍ സില്‍ക്സില്‍ നിന്ന് 45,000 രൂപയുടെ ഒരു പട്ടുസാരിയും, 15 പവന്റെ ഒരു നെക്ലസും, നല്ല കോണ്ഫിഗറേഷനിലുള്ള ഒരു ലാപ്ടോപ്പും, രണ്ടു മൊബൈല്‍ ഫോണും, വാങ്ങിക്കൊടുത്തു. ഇത്രയും മതിയാകുമോ ‘സ്നേഹസാന്ദ്രമായ‘ അഛാ?
LG ധൈര്യമായി പോന്നോളൂ, കല്യാണിയുടെ ഒരു എക്ട്രാ യൂണിഫോം കൂടി ഉണ്ട്. പക്ഷെ വന്നിട്ട് തിന്നാനുള്ള പലഹാരം അവിടുന്നു പൊതിഞ്ഞു കൊണ്ടുവരണം.
കണ്ണന് ചേട്ടനും ഉണ്ണിച്ചേട്ടനും ഉമ്മ.
കുട്ടിയേടത്തി, അവള് കരഞ്ഞില്ല. ഭയങ്കര സന്തോഷത്തിലായിരുന്നു. “ഡസ്കിനടിയില്‍ പുസ്തകം വയ്ക്കാനുള്ള ഒരു അറ ഉണ്ടല്ലൊ എനിക്ക്“ എന്ന സന്തോഷം ആണ് തിരികെ വന്നപ്പോള്‍ അവള് ആദ്യം പറഞ്ഞവാക്ക്.
രാവിലെ 8 മണിമുതല്‍ 1.30വരെയാണ് ക്ലാസ് ഭാരതീയ വിദ്യാഭവനില്‍ (ഭവന്‍സ്) ആണ് അവള് പഠിക്കുന്നത്. യൂണിഫോം ചിത്രം കണിക്കാം.
താരയുടെ സമ്മാനം അവള്‍ക്കിഷ്ടമായി. അതുപോലെ അവളും വായ തുറന്നു ചിരിച്ചു. വളരെ നന്ദി.
അചിന്ത്യാ, അവളുടെ അഛന് എന്താ കഴുതയാണോ :(
അചിന്ത്യ എന്നുപറഞ്ഞപ്പോള്‍ അതിശയം. അപ്പോള്‍ പിന്നെ ഉമാന്റി? ഞാന്‍ പറഞ്ഞു, ഇത് ഉമാന്റിയുടെ പ്രേതം. :)
ഉമേഷ്, ആനപ്പുറത്തിരിക്കുന്ന അങ്കിളിന്റെ ആനയാണോ അത്? :)
ellaa vidha aaSamsakaLum!
നന്നായി വരും!
കല്യാണിമോളെ ദൈവം അനുഗ്രഹിക്കട്ടെ!
മോള്‍ക്ക് കലേഷ് മാമന്റെയും റീമ ആന്റിയുടെയും ആശംസകള്‍!
കല്ല്യാണിക്കുട്ടിയേയും അച്ഛനെയും അമ്മേനെയുമൊക്കെ വന്ന് കാണണമെന്നുണ്ടായിരുന്നു! അടുത്ത തവണയാകട്ടെ!
ബൂലോകത്തിന്റെ പ്രിയപ്പെട്ട കല്ലുമോള്‍ക്ക് ആശംസകള്‍.. ആദ്യ ദിനം കല്ലു ആസ്വദിച്ചു എന്ന് കരുതുന്നു. കുമാര്‍ജീ, ആദ്യ ദിവസം എങ്ങനെ ഉണ്ടായിരുന്നു?
അന്നു കണ്ടെങ്കിലും കമന്റാനൊത്തില്ല, ക്ഷമിക്കണേ..
കുട്ടിയേടത്തി പറഞ്ഞതു പ്രകാരം യൂണിഫോം ഫോട്ടം ഇവിടെ.
കല്യണിയും ബാവന്സിലല്ലെ പൊവുന്നത്
Kalyannnickunje.......
padichu valaruka...Anugrahickanulla Aathma-sakthi aayenn viswasickunnillaaa....athinaal Aasamsakal....
easter bunny eggs happy easter images easter quotes easter quotes easter sunday wishes happy easter pic easter crafts Here in this site you can find many type of easter bunny images clip art which are so important for the event of Easter and you can easily get and share bunny images with your friends on the event of Easter. So take these easter bunny cartoon images and feel free to share
galaxy s8 plus leather cases best galaxy s8 cases galaxy s8 plus carbon fibre cases galaxy s8 plus carbon fibre cases April 2017 Calendar PDF
May 2017 calendar USA May 2017 calendar USA calendar 2017
happy new year 2018 There is one of the best event in the world and there are many people who celebrated this event with their family and with their Be Loved. Here we have easter bunny images free and images easter bunny. So on this site you can find many free easter bunny images
Post a Comment