Sunday, April 16, 2006

ഇത് അച്ഛനുവേണ്ടി.

ലളിതമായജീവിതത്തിന്റെ ഓരം ചേര്‍ന്നാണ്‌ ഒരു വെള്ളിയാഴ്ച സന്ധ്യയില്‍ സൂര്യനൊപ്പം അച്ഛന്‍ ഇറങ്ങി പോയത്‌. പകര്‍ത്താനായില്ലെങ്കിലും, നന്മയുടെ ഒരു ജീവിതം കണ്ണുകുളിര്‍ക്കാന്‍ ഒരു കണിപോലെ മുന്നിലിട്ടു തന്നു. കണ്ണടയുമ്പോഴും ഒരു ചിരി ഞങ്ങള്‍ക്കായ്‌ അച്ഛന്‍ ചുണ്ടില്‍ സൂക്ഷിച്ചിരുന്നു.

ശരിയാണ്, ഞങ്ങളുടെ ഒരു ലോകത്തിന്റെ അവസാനമാണിത്‌, ഇനി അച്ഛനില്ല.
സ്നേഹം പഠിപ്പിച്ചുതന്ന അച്ഛന്‌ ആദരാഞ്ജലികള്‍.

ദുഃഖത്തില്‍ ഞങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന, ആദരാഞ്ജലികള്‍ അര്‍പ്പിച്ച, ഒരു കുടുംബത്തിലെന്നപോലെ വീട്ടില്‍ വരുകയും ഫോണില്‍ വിളിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി സ്നേഹം. കണ്ണുനിറച്ചു, ബ്ലോഗുകുടുംബത്തിന്റെ സ്നേഹം.

7 comments:

Kalesh Kumar said...

:(
അനിലേട്ടന്റെയും കുമാര്‍ ഭായുടെയും ദു:ഖം നമ്മുടെയും ദു:ഖം അല്ലേ?
അങ്ങനെയല്ലേല്‍ പിന്നെന്ത് ബൂലോഗക്കൂട്ടായ്മ?
അച്ഛന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ!

Anonymous said...

അച്ഛന്റെ മക്കൾ നല്ല അച്ഛന്മാരായാ അച്ഛൻ എവടെ പോവാൻ?

ബൈ ദ് വേ അച്ഛനു എം കൃഷ്ണൻ നായരടെ ഛായ ണ്ടോ ? (ഔചിത്യബോധല്ല്യാത്ത ചോദ്യം?ഛെ)

സ്നേഹം

ദേവന്‍ said...

കുമാറേ,
ഇന്നലെ ഇവിടെ വന്ന് ഒരുപാടു കാര്യം എഴുതി. പ്രിവ്യൂ അടിച്ചിട്ട്‌ ഉപേക്ഷിച്ചു. പല കാര്യങ്ങളും പറയാത്തതാണു നല്ലത്‌.

ഉള്ളില്‍ ഉപഗ്രഹവുമായി പോകുന്ന റോക്കറ്റ്‌ അതിന്റെ പാതയില്‍ ഓരോരോ ഭാഗമായി നഷ്ടപ്പെട്ട്‌ അവസാനം മൊത്തതില്‍ ഇല്ലാതെയായി ഉപഗ്രഹം ബാക്കിയാവുന്നു. നമ്മ്മുടെ ജീവിതവും അങ്ങനെ റോക്കറ്റ്‌ സ്റ്റേജിംഗ്‌ നടത്തുകയാണു ചെയ്യുന്നതെന്ന് തോന്നാറുണ്ടെനിക്ക്‌.

വാര്‍ത്തയറിഞ്ഞപ്പോള്‍ അചിന്ത്യ പറഞ്ഞു
"അവരുടെ കുട്ടിക്കാലവും കഴിഞ്ഞുപോയി" . അച്ഛന്റെ വിരല്‍ത്തുമ്പിലെ പിടി വിടുമ്പോള്‍ ബാല്യം നമ്മളില്‍ നിന്നു കൊഴിഞ്ഞു പോകുന്നു- സ്റ്റേജിംഗ്‌ 1 നടത്തുന്ന റോക്കറ്റുപോലെ. മുതിരില്ല ഞാന്‍ എന്നു വാശിപിടിക്കാനാവില്ലല്ലോ. ഓര്‍മ്മയായി, സ്നേഹമായി, ബോധമായ്‌, നന്മയായി അച്ഛനെന്നും കൂടെയുണ്ടാവും അനിലിനും താങ്കള്‍ക്കുമൊപ്പം.

അതുല്യ said...

കാലം മുറിവുണക്കുവാനുള്ളതാകട്ടെ.

ഇല്ല്യായ്മ എന്ന സത്യം നിലനില്‍ക്കുമ്പോള്‍ തന്നെ, അവിടെ സമയത്ത്‌ എത്തി ചേരുവാനും, അമ്മയ്ക്‌ താങ്ങായ്‌ ഒപ്പം ഉണ്ടാവുവാനും അനുഗ്രഹിച്ച സര്‍വേശ്വരനോടു നന്ദി പറയുക.

Death without children at bedside is cruel than death itself.
Eugene Benge

myexperimentsandme said...

ആ അച്ഛന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ....

Jo said...

ആ ചിത്രം നന്നായിട്ടുണ്ട്‌ കുമാര്‍ജി.

സ്നേഹമുള്ള ഒരച്ഛനെ കിട്ടിയ കുമാര്‍ജി ഭാഗ്യവാനാണ്. മകന്റെ ഓര്‍മകളില്‍ ജീവിക്കാന്‍ കഴിയുന്ന ആ അച്ഛനും.

മയൂര said...

അച്ഛന്റെ ആത്മാവിന് നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു...