കുളക്കരയിലുള്ള വാകയുടെ ചാഞ്ഞ കൊമ്പത്തു നിന്നും താഴെയുള്ള കുളിര്‍മ്മയിലേയ്ക്കു മത്സരിച്ചുള്ള കൂപ്പുകുത്തലുകളും, മരം കയറലും, തവളച്ചാട്ടവും, വൈക്കോല്‍ത്തുറുവിനുള്ളിലെ ഒളിച്ചുകളിയും, മാവിന്റെ ഉച്ചിയില്‍ കയറി ആകാശത്തിന്റെ തൊട്ടുതാഴെ നിന്നും പറിച്ചു തിന്നുന്ന പച്ചമാങ്ങയുടെ അഹങ്കാരം കലര്‍ന്ന പുളിപ്പും പഴങ്കഥകളായി ചുണ്ടു കോട്ടുന്ന പുതിയ ബാല്യം!
ഉച്ചവേനലുകള്‍ക്കു കുടപിടിച്ചിരുന്ന ഞാവല്‍മരങ്ങളിന്നില്ല. പകരം ഇതിന്റെയൊക്കെയിടയില്‍ സ്വന്തം സ്വത്വമേതെന്നറിയാതെ അമ്പരന്നു നില്ക്കുന്ന പ്രകൃതിയുടെ അങ്കലാപ്പ് മാത്രം!
കമ്പ്യൂട്ടറും, റ്റീവിയും, ക്രിക്കറ്റ് ബാറ്റുമില്ലെങ്കില്‍ ജീവിതം ശുദ്ധശൂന്യമായിപ്പോകുന്ന നമ്മുടെ മക്കള്‍ക്കിനിയെന്ത്?
(മെയിലിലൂടെ ഈ ചിത്രം കണ്ടിട്ട് മുകളില്‍ കാണുന്ന വാക്കുകളും ചിന്തകളും ഉരുക്കിയെടുത്ത എന്റെ പ്രിയ ചങ്ങാതിക്ക് ഒരു പാട് നന്ദി)
18 comments:
നന്നായിട്ടുണ്ട് കുമാര്‍ ഭായ്!
:)
സൂപ്പർ കുമാർജീ... വളരെ നല്ല ഐഡിയ... ഒരുപാട് കാര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്ന രീതിയിലെടുത്ത ഫോട്ടോ... അതിനു ചേർന്ന വാചകങ്ങൾ (അഭിനന്ദനങ്ങൽ താങ്കളുടെ പ്രിയ കൂട്ടുകാരനും)
ക്ലാസ്സ് ഷോട്ട്! നല്ല വരികളും!
ഓ.ടോ:
ഞാനും അടുത്ത മാസം മുതല്‍ കൊച്ചിയിലേക്ക് ചേക്കേറുന്നു.
അവിടെ വെച്ചു കാണാം
കുമാര്‍ജീ, പെരിങ്ങ്സ്, എവൂര്‍സ്, വിശ്വം , മറ്റു പ്രിയപ്പെട്ട ബൂലോഗം കാത്തുസൂക്ഷിപ്പുകാരേ..
രണ്ട് ചോദ്യങ്ങള്‍ :
കുമാര്‍ജിയുടെ ഫോട്ടോകള്‍ എനിക്ക് ഓഫീസിലിരുന്ന് കാണാന്‍ പറ്റുന്നില്ല. എപ്പോ നോക്കിയാലും,
തിരുവല്ല ചിലങ്ക ടാക്കീസില്‍ പടം തുടങ്ങണ മുന്‍പേ സ്ക്രീന്‍ കെടക്കണ പോലെ വെളുത്ത ഒരു ചതുരം മാത്രം കാണാം.
മൈ മിസ്റ്റേയ്ക്ക്?, കുമാര്ജീസ് മിസ്റ്റേയ്ക്ക്? പടം വേറെ വല്ല സൈറ്റിലും പോസ്റ്റ് ചെയ്ത് ലിങ്കുന്നതാണോ ജീ?
എവൂര്സിന്റെ ‘തനി’ ബ്ലോഗ് റോള്‍ പണി മുടക്കിയോ? പുതിയ ബ്ലോഗുകള്‍ വായിക്കുന്നതിനു ഞാന്‍ ഉപയോഗിക്കുന്നതതാണ്. ഇപ്പോ നോക്കിയിട്ട്
3-4 ദിവസങ്ങളായി പുതിയ പോസ്റ്റുകളൊന്നും അതില്‍ കുടുങ്ങിയിട്ടില്ല. എന്താണ് പ്രശ്നം?
പുതിയ ബ്ലോഗ് വായിക്കാന്‍ വേറെ നല്ല ബ്ലോഗ് റോള്‍സ് ഉണ്ടോ? തനി മലയാളമാണെങ്കില്‍ ഉപകാരം. എവൂര്‍സ്, അതൊന്നു ശരിയാക്കൂന്നേ..
ജി മെയിലിലെ കമന്റു നോക്കി ബ്ലോഗ് വായന ഒരു സുഖം ഇല്ല.
ബ്ലോഗ് ഫോട്ടോ മഹാകാവ്യത്തിലെ ത്രിമൂര്‍ത്തികളെ ഇങ്ങനെ വിശേഷിപ്പിക്കട്ടേ?
കുമാര്‍ ആശയഗംഭീരന്‍
ദേവന് ശബ്ദസുന്ദരന്‍
തുളസി ഉല്ലേഖ ഗായകന്.
പി.എസ്. : സീയെസ് ഉള്‍പ്പടെ മറ്റുള്ളവരെ മറന്നതല്ല. പെട്ടെന്ന് തോന്നിയത് എഴുതിയെന്നേ ഉള്ളു.
good pic kumarji.
നല്ല ചിത്രം, നല്ല ചിന്ത.
പക്ഷേ കുട്ടികള്‍ക്ക് അവധി കാലത്ത് ഒരൂഞ്ഞാല് കെട്ടി കൊടുക്കാനോ, അവരോടൊത്ത് ഒന്നു സമയം ചെലവിടാനൊ അവരുടെ മാതാ പിതാക്കള്‍ക്ക് കഴിയുന്നുണ്ടോ?
ജോലി-പഠന സൌകര്യങ്ങള്‍ക്കായി നഗരത്തിലെ ഫ്ലാറ്റുകള്‍ എന്ന മാളങ്ങളില്‍ ചേക്കേറുമ്പോള്‍ ഊഞ്ഞാല് കെട്ടാനും, മാങ്ങ പറിക്കാനും, ഓടി നടക്കാനും പറമ്പുകള്‍ എവിടെ?
കുറ്റപ്പെടുത്തേണ്ടത് അവരെയോ, നമ്മെയോ, അതോ മാറ്റം പ്രകൃതി നിയമമാണെന്ന സത്യത്തെയോ?
സെവന്റീസ്...
തലപ്പാട്ടം ഒന്നേ...
ഓലപ്പന്തുകൊണ്ടുള്ള ‘എറി’ മുതൂല് കൊള്ളുമ്പോള്‍ കിട്ടുന്ന സുഖം ഈ കോലടീന്ന് കുട്ടികള്‍ക്ക് കിട്ടുന്നോ ആവോ :(
(ചിത്രത്തിനു പ്രത്യേക നന്ദി!)
----
അരവിന്ദിന്റെ പ്രശ്നം http://www.geocities.com/ അവിടത്തെ ഐഎസ്പി അല്ലെങ്കില്‍ നെറ്റ്വര്‍ക്ക് തടയുന്നതാവാം.
വെരി നൈസ് പടം കുമാര്‍. ഞാനിവിടെ ഒരു കമന്റിടാന്‍ നേരത്തേ കുറേ ട്രൈ ചെയ്ത് തോറ്റുമടങ്ങി.
പടം സൂപ്പര്‍. രസായിട്ടുണ്ട് (അത് ഞാന്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമൊന്നുമില്ലെങ്കിലും പറയാതിരിക്കവതെങ്ങിനെ??)
ടെക്നിക്കല്‍ സൈഡിനെക്കുറിച്ച് പറയാനാണെങ്കില്‍ അറിയുവേമില്ല... ക്യാ കരൂം.!
കണ്ണൂസ് പറഞ്ഞതന്നെ!
ഈ അവധിക്കാല കാഴ്ചയും മനോഹരം. പ്രൊഫൈലില്‍ വെച്ചിരിക്കുന്ന മാങ്ങ, മൂവാണ്ടന്‍ തന്നെയോ?
അവധിക്കാല ഓര്‍മ്മകള്‍ക്ക് മുവാണ്ടന്‍ മാങ്ങയുടെ ചുണച്ചൂര്.
നന്ദി
ഞാനറിയാത്ത , എന്നെ അറിയാത്ത വീട്ടില്‍ നിന്ന്
എന്റെ വീട്ടിലേക്ക്.
ഒഴിവു ദിനങ്ങള്‍ മനോഹരങ്ങളായിരുന്നു. രാവിലെ ഒന്നൊന്നര മണിക്കൂര്‍ കുളത്തിലെ വെള്ളത്തില്‍. അത് കഴിഞ്ഞ് അമ്മയെ പാചകത്തില്‍ സഹായിക്കല്‍. അത് കഴിഞ്ഞ് പറമ്പുകള്‍ തോറും ചുറ്റിനടന്ന് പഴുത്ത മാങ്ങയും പച്ചമാങ്ങയും തേടല്‍. ഉച്ചയൂണ് കഴിഞ്ഞാല്‍, വൈകുന്നേരം ചായ തയ്യാറാക്കി അച്ഛനുമമ്മയും വിളിക്കുന്നതുവരെ തറവാട്ട് മുറ്റത്ത് കൂട്ടുകാരോടൊത്തുള്ള കളികള്‍. ചായ കഴിഞ്ഞാല്‍ വീണ്ടും കുളത്തില്‍ രണ്ട് മണിക്കൂര്‍. അമ്പലത്തില്‍പ്പോക്ക്, തൊഴുതുകഴിഞ്ഞാല് പടികളിലിരുന്ന് കഥ പറച്ചില്. ഇടയ്ക്കൊക്കെ കൂട്ടം കൂടി സിനിമയ്ക്ക് പോവല്. ബന്ധുവീടുകള്‍ സന്ദര്‍ശിക്കല്‍. ഇപ്പോഴത്തെ കുട്ടികള്‍ പലരും രസകരമായ അവധിക്കാലം മിസ്സ് ചെയ്യുന്നു എന്ന് നമുക്ക് തോന്നാം. പക്ഷെ അവരുടെ രസം കമ്പ്യൂട്ടറിലും ടി വി യിലും ആണോന്ന് ആര്‍ക്കറിയാം. എന്റെ ഒരു കൂട്ടുകാരിയുടെ മക്കള്‍ അവധിയ്ക്ക് തറവാട്ടില്‍ പോയി തിരിച്ചുവരുമ്പോള്‍ ട്രെയിനില്‍ വെച്ച് കരച്ചില് ആയിരുന്നത്രെ. നമുക്ക് എന്തുകൊണ്ട് അവിടെ സ്ഥിരമായിട്ട് താമസിക്കാന്‍ പറ്റുന്നില്ല എന്നാണത്രെ അവരുടെ ചോദ്യം.അത് കേട്ടിട്ട് എനിക്ക് ഭയങ്കര വിഷമം ആയിപ്പോയി. ജീവിതം നമ്മുടെ ഇഷ്ടത്തിന് ഒരിക്കലും ആവാത്തതെന്തേ?
കുമാറേ അനുവദിക്കുകയാണെങ്കില്‍ കുറേക്കൂടി പറയാന്‍ ഉണ്ട്. ഹി ഹി .
ഞാനറിയാത്ത , എന്നെ അറിയാത്ത വീട്ടില്‍ നിന്ന്
എന്റെ വീട്ടിലേക്ക്.
തുടരും.....ഇതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ...http://swapnageetangal.blogspot.com/
അവധിക്കാലം.... അടുത്തടുത്തു നില്ക്കുന്ന തേക്കിന്മരങ്ങളെ മടക്കല കൊണ്ടു കൂട്ടി യോജിപ്പിച്ച് ഈന്തപ്പനയോല കൊണ്ട് മറച്ച് കുട്ടിപ്പുര ഉണ്ടാക്കി കഞ്ഞിയും കറിയും വച്ചു.... എന്തു രസമായിരുന്നു.
ബിന്ദു
ഞാനറിയാത്ത , എന്നെ അറിയാത്ത വീട്ടില്‍ നിന്ന്
എന്റെ വീട്ടിലേക്ക്.തുടരും.....ഇതിന്റെ പ്രസക്ത ഭാഗങ്ങള്‍ ( ഇവിടെ )
kumar ചേട്ടാ,മൂന്നു പ്രാവശ്യം ഒരേ കാര്യം തന്നെ പറഞ്ഞതില്‍ ക്ഷമിക്കുമല്ലൊ
ഒരു മോഡേണ്‍ ആര്‍ട്ട് കാണുന്ന പോലെ ഉണ്ട്.. :-)
വാല്‍ക്കഷണം: കുമാര്‍ജീ, സത്യം പറയൂ.. അതു ഓട്ടോ ഫോക്കസില്‍ ഇട്ടെടുത്തപ്പോള് പറ്റിയ ഒരു അബദ്ധമല്ലെ?
കുമാറേ,
ചിത്രം കൊള്ളാം. പലരുടെയും അവധിക്കാലത്തേക്കുള്ള മടക്കവും.
കൊള്ളാം ഈ അവധിക്കാലം.ഇഷടമായി
Post a Comment